Friday, June 19, 2015

ഏലം വിലയിടിവിനു പിന്നിൽ കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കൽ.

. ഗൂഡാലോചനക്കു പിന്നിൽ സ്‌പൈസസ്സ് ബോർഡും കൃഷിവകുപ്പും.

 ജനങ്ങൾ രംഗത്തിറങ്ങണം. മനുഷ്യാവകാശ സംരക്ഷണവേദി.

 ഇന്ത്യയിൽ പ്രധാനമായും ഏലം കൃഷിചെയ്യുന്നത് പശ്ചിമഘട്ടനമലനിരകളിലാണ്. അതിൽ പ്രധാനമായും ഇടുക്കി ജല്ലയിലാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ പ്രധാന പങ്കും ഇടുക്കി ജല്ലയിലാണ്. ജില്ലയിലെ പ്രധാന കൃഷിയും വരുമാന മാർഗ്ഗവും ഏലമാണ്. ഏലകൃഷി തകർന്നാൽ പിടിച്ചുനിൽക്കുവാൻ കഴിയാതെ  ആളുകൾ സ്വമേധയ ഇറങ്ങി പോകേണ്ടിവരും. ആരേയും ഇറക്കി വിടില്ലന്നും തനിയെ ഇറങ്ങേണ്ടി വരുമെന്നുമള്ള പരാമർശം റിപ്പോർട്ടിലുണ്ടുതാനും. ഇതിന്റെ മറപിടിച്ച് സ്‌പൈസസ്സ് ബോർഡും കൃഷിവകുപ്പും ഗൂഡാലോചന നടത്തുകയാണ്. മൂന്നുവർഷങ്ങൾക്ക് മുമ്പ് 2000 രൂപവരെ വില ലഭിച്ചിരുന്ന ഏലത്തിന് വില കുത്തനെ ഇടിച്ച് 950 രൂപയിലെത്തിച്ചിരുന്നു. വിളവെടുപ്പുസീസണയപ്പോൾ 2 മാസത്തിനുള്ളിൽ 300 രൂപവരെയിടിച്ച് 500-600 രൂപയിലേത്തിച്ചിരിക്കുന്നു.


 രാസ വളത്തിന്റെ വില 700-ൽ നിന്നും 1200 വരെയും കീടനാശിനിക്ക് 400ൽ നിന്നും 600ലേയ്ക്കും തോഴിലാളികളുംടെ ശംബളം 300ൽ നിന്നും 500 ലേയ്ക്ക് എത്തി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറി. എല്ലാംകൊണ്ടും ഉല്പാദനചിലവ് ഇരട്ടിയായി പൊറുതിമുട്ടിനിൽക്കുമ്പോഴാണ് കുത്തനെയുള്ള വിലയിടിവ്. ഏലത്തിന്റെ തറവില 1500 രൂപയാക്കണമെന്ന കർഷകരുടെ ആവശ്യത്തിനു ബോർഡിന്റെ മറപടിയാണിത്.


 ഏലത്തിന്റെ ഗവേഷണം വികസനം കയറ്റുമതി ഇവയുടെ ചുമതല സ്‌പൈസസ്സ് ബോർഡിനും കൃഷിവകുപ്പിനുമാണ്. ഇവരുടെ ഇടപെടൽ മൂലം 1986-മുതൽ കയറ്റുമതി 80% ത്തിൽ നിന്നും 5% മാക്കികുറച്ച് പ്യാപാരം ഏതാനും ചില ആളുകളിൽ കേന്ദ്രീകരിച്ചു. 1987-ലെ കാർഡമം ലൈസൻസിംഗ് ആന്റ് മാർക്കറ്റിംഗ് നിയമം  നടപ്പാക്കിയതിലൂടെ കർഷകർ അവരുടെ ഉൽപന്നം നിർബന്ധമായും ലേലകേന്ദ്രത്തിലൂടെ കുത്തകപ്യാപാരികൾക്ക് നൽകേണ്ടിവരുന്ന ഗതികേടുണ്ടക്കി. ഈ നിയമത്തിന്റെ മറവിൽ ഏലക്കർഷകരെ ഇല്ലാതാക്കുവാൻ സ്െപെസസ്സ് ബോർഡിനും കൃഷിവകുപ്പിനും കഴിയും. ഇതുവഴി കർഷകർക്കുണ്ടവുന്ന കോടികളുടെ നഷ്ടം ബന്ധപ്പെട്ടവരുടെ കൈകളിൽ എത്തുകയും ചെയ്യും.


 ഇതിനെതിരെ കർഷകർ ഒറ്റക്കെട്ടായി രംഗത്തുവരണം. കർഷകർക്കെതിരെ പ്രവർത്തിക്കുന്ന വകുപ്പുകൾ പിരിച്ചുവിടണം സർക്കാരിനു ലഭിക്കേണ്ട  അർഹമായ നികുതി ആദ്യത്തെ വിൽപന പോയിന്റിൽ നൽകാൻ കർഷകർ തയ്യാറാണ്. സ്െപെസസ്സ് ബോർഡിന്റെ നിയന്ത്രണം എടുത്തുകളഞ്ഞ് സ്വതന്ത്രവിപണിയിൽ ആർക്കും ഏലം വാങ്ങുന്നതിനും വൽക്കുന്നതിനുമള്ള അവകാശം ഉടൻ ഉണ്ടാവണം. ഈ സ്ഥിതിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ വില 2000 കവിയും. ഇതുണ്ടാവത്ത പക്ഷം നിയമപോരാട്ടത്തിനും ഈ കരിനിയമലംഘനത്തിനും തയ്യാറെടുത്ത് ശക്തമായ സമരപരിപാടികളുമായി രംഗത്തുവരണം. കസ്തൂരിരംഗൻ റിപ്പോർട്ട് പരോക്ഷമായി നടത്തുവാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കുകയും ഗൂഡാലോചനക്കാരെ ശിക്ഷണനടപടികൾ സ്വികരിക്കുകയും വേണം

. റബ്ബറിന്റെ വിലയിടിച്ച് കർഷകരെ തകർത്ത റബ്ബർബോർഡ്‌നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു കത്തേഴുതിയ ഇടുക്കിഎം. പി ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണം.


 മനുഷ്യാവകാശ സംരക്ഷണ വേദി.സംസ്ഥാന പ്രസിഡന്റ് റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ എം. എൽ ആഗസ്തി, കൊച്ചുമോൻ  വെള്ളക്കോട്ട്.അഡ്വ. ജോ്‌സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
  

No comments:

Post a Comment