Friday, June 5, 2015

2 -കോടി മുതൽ 60-കോടിവരെയുള്ള ആഡംബര പള്ളികൾ കത്തോലിക്കാ സഭക്ക് ആവശ്യമൊ ?. ദയവായി ഷെയർ ചെയ്യുക -കെ. സി. ആർ. എം .

 

അല്ലായെന്ന് അഭിപ്രായമുള്ളവരും താഴെപറയുന്ന കാര്യങ്ങളോട് പൂർണ്ണമായോ ഭാഗികമായോ യോജിപ്പുള്ളവരും ദയവായി കോപ്പികൾ ഷെയർ ചെയ്യുക -


  കാനോൻ നിയമം കത്തോലിക്കാ സഭയിൽ നടപ്പാക്കുന്നതിനു മുൻപ്  സഭയുടെ സ്വത്തുക്കളുടെ അധികാരം  ജനങ്ങളിലായിരുന്നു. കാനോൻ നിയമം വന്നതിനു ശേഷം സ്വത്തുക്കളുടെ അവകാശം പൂർണ്ണമായി മെത്രാന്മാരിൽ വന്നു ചേർന്നതോടെ വിശ്വാസികളെ പലവിധത്തിൽ ഭീക്ഷണിപ്പെടുത്തിയും പ്രേരിപ്പിച്ചും, നിർബന്ധപൂർവവും ,കൂദാശകൾ നിരസിച്ചും, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും കോടിക്കണക്കിനു രൂപ നിർബന്ധമായും നേർച്ചകൾ വഴിയും  പിരിച്ചെടുത്ത്  അംബരചുംബികളായ പള്ളികളും പാരീഷ് ഹാളുകളും സ്‌കൂൾ-കോളേജ്- ആശുപത്രികെട്ടിടങ്ങളും പണികഴിപ്പിച്ച് സ്വന്തമാക്കുകയും,  സ്‌കൂൾ-കോളേജ്- അഡ്മിഷനുകൾക്കും നിയമനങ്ങൾക്കും പള്ളിവക മറ്റു സ്ഥാപനങ്ങളുടെ ഉപയോഗങ്ങൾക്കും ഇതേ വിശ്വാസികളിൽ നിന്നും മറ്റുള്ളവരിൽ നിന്നും വൻ തുകയും കോഴപണവും വീണ്ടും ഈടാക്കുന്നു. ഇത്  ന്യായികരിക്കുവാൻ കഴിയുമോ.

 
 8-കോടിക്കു മേൽ പണം മുടക്കി പണി നടന്നുകെണ്ടിരിക്കുന്നതും,അടുത്തനാളുകളിൽ പൂർത്തികരിച്ചതുമായ 142 -ൽ അധികം പള്ളികൾ ഇന്ന് കത്തോലിക്കാ സഭക്കുണ്ടെന്ന് കണുവാൻ കഴിയും.

 പണി ആരംഭിക്കുവാൻ കാത്ത് നിരവധി പള്ളികൾ വേറെയും. ഈ പള്ളികളുടെയെല്ലാം കീഴിൽ 800-നും 1500-നും ഇടയിൽ കുടുംമ്പങ്ങളാണുള്ളതെന്നു കാണുവാൻ കഴിയും. 25-നും 50 ലക്ഷത്തിനും ഇടയിൽചിലവഴിച്ചാൽ വളരെ സൗകര്യപൂർവ്വം  പ്രാത്ഥിക്കുവാൻ കഴിയുന്ന പള്ളികൾ നിർമ്മിക്കാമെന്നിരിക്കെയാണ് ഈ ധൂർത്തും ആഡംബരവും എന്നോർക്കണം.


ആഡംബര പള്ളികൾ സഭക്കു നാണക്കേടാണെന്ന മേജർ ആർച്ചു ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയുടെ അഭിപ്രായത്തോട് പള്ളി വികാരിമാരും, മറ്റു മെത്രാന്മാരും യോജിക്കാത്തത് നിർഭാഗ്യകരമാണ്.


 ഇത്തരം കാര്യങ്ങൾക്ക് അനാവശ്യമായി പണം നൽകുന്നവരിൽനിന്നും തുല്യമായ തുക സർക്കാർ ഈടാക്കി ഒരു പ്രത്യേക ക്ഷേമനിധിയുണ്ടാക്കി അതിൽ നിക്ഷേപിച്ച്  അർഹതപ്പെട്ട പാവങ്ങൾക്ക് കിടപ്പാടമുണ്ടാക്കുന്നതിനും മറ്റ്ആവശ്യങ്ങൾക്കുമായി   നൽകണം


 നിശ്ചിത അളവിൽ കൂടിയ പാരിഷ്ഹാളുകൾക്കും ആഢംബര പള്ളികൾക്കും വാണിജ്ജ്യ അടിസ്ഥാനത്തിൽ നികുതി ചുമത്തി ഈ ക്ഷേമനിധിയിൽ ചേർക്കണം.

 മതബോധന പഠനശാലയെന്ന പേരുനൽകി ഭൂരിപക്ഷം പാരീഷ്ഹാളുകളും നികുതി വെ
ട്ടിക്കുകയാണ് . ഞായറാഴ്ചമാത്രം  നടക്കുന്ന  മതബോധനകഌസ്സുകൾ പള്ളികൾക്കുള്ളിലോ തൊട്ടടുത്തുള്ള മാനേജുമെന്റ് സ്‌കൂളിലോ ആണ് നടത്തുന്നത്
.

ഈ അനീതികൾക്കെല്ലാം ദൈവത്തിന്റെ പേരും നൽകിയിരിക്കുന്നു.


 നിങ്ങൾക്കും അഭിപ്രായം പറയാം. യോഗ്യമായവ പ്രസിദ്ധികരിക്കുന്നതാണ്.  ആഡംബര പള്ളികളേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ kcrmindia@gmail. com  എന്നവിലാസത്തിൽ അയച്ചുതരാവുന്നതാണ്.
                    
                                               കെ. സി. ആർ. എം

.
                                             സംസ്ഥാന സെക്രട്ടറി

No comments:

Post a Comment