Sunday, June 14, 2015

ഇടുക്കി രൂപതാമെത്രാൻ ഉടൻ രാജിവയ്ക്കണം. കെ. സി. ആർ. എം.

 

ഇടുക്കി രൂപതാമെത്രാൻ മാർ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെവർഗ്ഗീയവിഷം ചീറ്റുന്ന പ്രസ്താവന പൻവലിച്ച് മാപ്പുപറയണം- വർഗ്ഗീയവിഷം ചീറ്റുന്നത് സമൂഹത്തിന്  ആത്യാപത്താണ്.-  കെ. സി. ആർ. എം.


കത്തോലിക്കാ സമുദായ യുവതികൾ എസ്സ്. എൻ. ഡി പി, ഇസ്ലാം മതവിഭാഗത്തിലെ യുവാക്കളെയും ഓട്ടോറിക്ഷക്കാരെയും വിവാഹം കഴിക്കുന്നതിന്റെ കാരണം മാതാപിതാക്കൾ ദുരുദ്ദേശ്യത്തോടെ മക്കൾക്ക് ജന്മം നൽകുന്ന്തും   തോന്ന്യാസം വളർത്തന്നതു കെണ്ടുമാണെന്ന ഇടുക്കി രൂപതാമെത്രാന്റെ പ്രസ്താവന അപലപനിയമാണ്. ക്രിസ്തിയതക്ക് നിരക്കാത്ത ഈ പ്രസ്ഥാവന അർഹിക്കുന്ന പരിഗണനയോടെ സമൂഹം  തള്ളിക്കളയുകയാണ്.

മാതാപിതാക്കളെയും പുതുതലമുറെയെയും അപമാനിക്കുന്നതാണ് ്‌മെത്രാന്റെ പ്രസ്താവന . മാന്യമായി ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നവർ നികൃഷ്ടരാണെന്ന പ്രസ്താവന ഉടൻ പിൻവലിച്ച് മാപ്പുപറയണം. ഓട്ടോറിക്ഷ ഓടിച്ചും ഇതുപോലുള്ള മറ്റു തൊഴിലുകളും ചെയ്തു ജീവിക്കുന്നവരുടെ വിയർപ്പിന്റെ പണവും പിൻതുണയുമാണ് മെത്രാന്റെ ശ്ക്തിയും ആഹാരവും ആഡംബരജീവിതവുമെന്ന് മറക്കരുത്. വിശ്വാസികളില്ലങ്കിൽ ഒരു മെത്രാന് എന്തുവിലയാണുള്ളതെന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും. 


 ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശദർശനമാണ് ഗുരുദേവൻ ലോകത്തിനു നൽകിയത് . ഒട്ടു മിക്ക എസ്സ് , എൻ. ഡി. പി വിശ്വാസ കുടുംബങ്ങളുടെയും പ്രാത്ഥനാമുറിയിൽ യേശു നാഥന്റെ രൂപവും വച്ചിരിക്കുന്നു. കത്തോലിക്കാ പള്ളികളിൽ ധാരാളം നേർച്ചകളും കാഴ്ചകളും നൽകുന്നു. ഇതിന്റെയൊന്നും മൂല്യം മെത്രാൻ മനസ്സിലാക്കുന്നില്ല. പണം ലഭിക്കുമ്പോൾ മാത്രം എന്താണ് ഈ തൊട്ടുകൂടായ്മ ഇല്ലാത്തത്.

വിദേശത്തുനിന്നും ക്രിസ്തിയ മിഷനറിമാർ വന്നപ്പോൾ ഇന്ധ്യയിൽ ഹൈന്ദവ വിശ്വാസികളായിരുന്നില്ലേ? അവരുടെ സഹിഷ്ണുതകൊണ്ടല്ലേ ഇവിടെ ക്രിസ്തുമതം പ്രചരിച്ചത്. ഹൈന്ദവർതന്നെയല്ലേ ഇന്നത്തെ ക്രിസ്ത്യാനികൾ എന്നു ചോദിച്ചാൽ അല്ലായെന്നു പറയുവാൻ കഴിയുമൊ.  വിദേശത്തുനിന്നു വന്ന ക്രിസ്ത്യാനികൾ എന്നവകാശപ്പടുന്ന ക്‌നാനായക്കാർ മെത്രാൻ പറയുന്ന ഇവിടുത്തെ കത്തോലിക്കരിൽ നിന്നും ഒരാളെ വിവാഹം കഴിച്ചാൽ അവർ പള്ളിക്കു പുറത്താക്കപ്പെടുന്നു. അതുതടയാൻപോലും കഴിയാത്തവർ ഇങ്ങനെ പറയുന്നത് ലജ്ജാകരമല്ലേ.

ആദ്യം സ്വന്തം തട്ടകം നന്നാക്കിയിട്ടുപോരെ മറ്റുള്ളവരെ നന്നാക്കുവാൻ എന്നാലോചിക്കണം. ഭാരതം ഒരു മതത്തിന്റെയോ ഭാക്ഷക്കാരുടെയൊ അല്ല. എല്ലാ മത- രാഷ്ടിയ -ഭാക്ഷാവിഭാഗങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ ആരുടെ ഭാഗത്തുനിന്ന് വർഗ്ഗീയ വിഷം ചീറ്റിയാലും അത് എതിർക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ കാലഘട്ടങ്ങളിൽ ക്രിസ്ത്യനികൾ മറ്റു മതവിഭഗങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നമുക്കിതു തിരിച്ചുകിട്ടുകയും ചെയ്തിരുന്നു. ഇടുക്കി മെത്രാന്റെ ഇത്തരം പ്രസ്താവനകൾ കത്തോലിക്കർ മറ്റു സമുദായങ്ങളിൽനിന്നും ഒറ്റപ്പെടുന്നതിനും അപമാനിക്കപ്പെടുന്നതിനും മാത്രമെ ഉപകരിക്കു എന്ന സത്യം തിരിച്ചറിയണം


 ഇടുക്കി രൂപതാമെത്രാൻ ക്രിസ്തുനാഥനെതിരാണോയെന്ന് വ്യക്തമാക്കണം. നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക എന്ന സന്ദേശം മാത്രമാണ് യേശു തന്നത്. ജനങ്ങളെ ജാതിതിരിക്കുവാനും ,സ്‌നേഹിക്കുന്നവരെ വേർപെടുത്തുവാനും യേശു എവിടെയാണ് പറഞ്ഞിരിക്കുന്നത്. ചരിത്രപരമായി പരിശോധിച്ചാൽ ക്രിസ്ത്യൻ മതവും ഇസ്ലാം മതവും ഒരേ ഗോത്രം തന്നെയാണെന്നു കണുവാൻ കഴിയും . ദൈവനാമത്തിൽ പ്രവർത്തിക്കുന്ന ഒരുവൻ വിവേകമതിയായിരിക്കണമെന്ന് വി. വചനം പറയുന്നു. യേശുവിന്റെ സന്ദേശം സ്വികരിക്കാതിരുന്ന പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങളിലെ പള്ളികളിൽ തിങ്ങിനിറഞ്ഞിരുന്ന ജനങ്ങൾ ഇന്ന് എവിടെയാണ് .കൊട്ടാര സമാനമായ ഭൂരിപക്ഷം പള്ളികളും എന്തുകൊണ്ടാണ് വിൽക്കുവാനിടയായത് എന്നും ഉള്ളപള്ളികളിൽ നാലോ അഞ്ചോ ആളുകളിൽ കൂടുതൽ പള്ളികളിൽ എത്താത്തതെന്നും ഓർക്കുന്നത് നല്ലതാണ്.

 അതുപോലെ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പായെ ധിക്കരിച്ച് മുന്നോട്ടുപോകുന്ന ഇടുക്കി രൂപതാമെത്രാൻ മാർ മാത്യൂ ആനിക്കുഴിക്കാട്ടിൽ ഉടൻ തൽസ്ഥാനം രാജിവയ്ക്കണമെന്ന് കെരള കത്തോലിക്കാ നവീകരണ പ്രസ്ഥാനം. ( കെ. സി. ആർ . എം  ) ആവശ്യപ്പെടുന്നു. പരസ്പരം ഇഷ്ട്‌പ്പെടുകയും അവരുടെ മാതാപിതാക്കൾക്ക്ും വേണ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടുകയും ചെയ്താൽ  അവരുടെ വിവാഹത്തിന് സംഘടന പൂർണ്ണ പിൻതുണനൽകുന്നതുമാണ്.

                                          സെക്രട്ടറി

                            കെ. സി. ആർ . എം. സംസ്ഥാനകമ്മറ്റി

No comments:

Post a Comment