Tuesday, June 9, 2015

..മാതൃഭൂമി ന്യൂസ് 8-6-215


ഇന്‍ഫാമിന്റെ സ്ഥാപനങ്ങള്‍ പൂട്ടിയത് അന്വേഷിക്കാന്‍ ആവശ്യം

Posted on: 08 Jun 2015

 

 

കട്ടപ്പന: ഇന്‍ഫാം ദേശീയ ചെയര്‍മാനായിരുന്ന ഫാ. വടക്കേമുറിയുടെകാലത്ത് ആരംഭിച്ച സ്ഥാപനങ്ങളെല്ലാം പൂട്ടിപ്പോയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്‍ഫാം ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് റജി ഞള്ളാനി ആവശ്യപ്പെട്ടു. കര്‍ഷകരില്‍നിന്നു പിരിച്ചെടുത്ത തുകയുപയോഗിച്ച് ആരംഭിച്ച കാപ്പിക്കുരു ഫാക്ടറി, കുത്തരിക്കമ്പനി, കേര കോംപ്ലക്‌സ്, വാനില്‍കോ സ്‌പൈസസ് കമ്പനി, റബ്ബര്‍ മാര്‍ക്കറ്റിങ് എന്നീ സ്ഥാപനങ്ങളെല്ലാം പൂട്ടിപ്പോയതായി റജി ഞള്ളാനി പറഞ്ഞു. കത്തോലിക്കാസഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ എല്ലാംതന്നെ മികച്ചനിലയില്‍ നടക്കുമ്പോള്‍ കര്‍ഷകര്‍ക്കുവേണ്ടി സ്ഥാപിച്ച ഇന്‍ഫാമിന്റെ സ്ഥാപനങ്ങള്‍ ലക്ഷ്യംകാണാതെ ഇല്ലാതായത് എന്തുകൊണ്ടെന്ന് സഭ വിശദമാക്കണമെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും റജി ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ്സിനെയും ഇന്‍ഫാമിനെയും ആയുധമാക്കി കോണ്‍ഗ്രസ്സിനെ ലക്ഷ്യമിട്ട് കത്തോലിക്കാസഭ പടയൊരുക്കം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 ..
മാതൃഭൂമി ന്യൂസ് 8-6-215

 
 

 

No comments:

Post a Comment