Saturday, August 6, 2016

സിസ്റ്റർ മേരി സെബാസ്റ്റ്യനും മഠത്തിൽ കൊല്ലപ്പെടുമോ?


കോട്ടയം ജില്ലയിലെ പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യനാണ് ജീവനു ഭീക്ഷണി നേരിട്ടിരിക്കുന്നത്. മഠത്തിലെ കള്ളത്തരങ്ങൾക്കും അരുതായികകൾക്കുമെതിരെ  പ്രതികരിച്ചതിനും കൂട്ടുനിൽക്കാത്തതിനും താൻ നിരന്തരം മാനസ്സികമായും ശാരിരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് സിസ്റ്റർ പറഞ്ഞു. ഇതു സംബന്ധിച്ച് സിസ്റ്റർ പരാതി നൽകിയിട്ടുണ്ട്. കത്തോലിക്കാ സഭാധികാരികളുടെ ക്രൂരമായ നിലപാടുകളിൽ മാനസ്സികമായി തകർന്നിരിക്കുകയാണ് സിസ്റ്റർ . മേലധികാരികളുടെ ഭീക്ഷണിയെത്തുടർന്ന് മഠത്തിൽനിന്നും വിട്ടുപോകുവാൻ തയ്യാറാണെന്ന് എഴുതിനൽകേണ്ടി വന്നു ഈ പാവത്തിന്. ഈ അവസരത്തിൽ മതിയായ ജീവനാംശം നൽകാമെന്നും ഉറപ്പുലഭിച്ചിരുന്നു. എന്നാൽ ഒരു രൂപ പോലും നൽകാതെ സിസ്റ്ററെ  നടു റോഡിലേയ്ക്ക് ഇറക്കി വിടുകയാണ്. കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷനും . കെ .സി. ആർ. എം -ഉം സിസ്റ്റർക്ക് ശക്തമായ പിൻതുണയുമായി രംഗത്തുവന്ന,് പത്ര, ദൃശ്യ മാധ്യമങ്ങളിലുടെ ഈ സംഭവം പുറത്തറിയിച്ചതിലൂടെ സമുഹ മധ്യത്തിൽ വലിയ ചർച്ചയായിരിക്കുകയാണിത് .കെ. സി. ആർ. എം .നേതാക്കളായ കെ. ജോർജ്ജ് ജോസഫ് ,കെ.കെ .ജോസ,് കണ്ടത്തിൽ സി.വി.സെബാസ്റ്റ്യൻ മ്ലാട്ടുശ്ശേരി തുടങ്ങിയവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഇടപെട്ടുവരുന്നു. ഒരു പുരോഹിതന്റെ ലെംഗീക പീഢനത്തിനെതിരെ ചെറുത്തുനിന്നതിന് ആലുവ മഠത്തിലെ ഒരു കന്യാസ്ത്രീയെ പൊരിവെയിലത്ത് നട്ടുച്ചക്ക് നടുറോഡിലിറക്കിവിട്ട സംഭവത്തിൽ ഈ സംഘടനകളും  ശ്രീ. ജോസ് മാവേലിയുമാണ്  സിസ്റ്ററുടെ രക്ഷക്കെത്തിയതും അഭയം നൽകിയതും .ഈ സംഭവത്തിൽ കന്യാസ്ത്രീക്ക് 12 ലക്ഷം നൽകി സഭ തലയൂരുകയായിരുന്നു.  പാലായിലെയും അടുത്തകാലത്ത് വാഗമണ്ണിൽ മരിച്ച സിസ്റ്ററുടേതുമുൾപ്പെടെ 19- കന്യാസ്ത്രീകളാണ് അടുത്തകാലത്ത് ദൂരൂഹ സാഹചര്യത്തിൽ മരിച്ചത്. ഫാ. എഡ്വിൻ ഭിഗെറി, ഫാ. രാജു കൊക്കൻ തുടങ്ങിയ നിരവധി വൈദികർ അടുത്തയിടെ പീഢനക്കേസ്സുകളിൽ പിടിക്കപ്പെടുന്നു. ഇതിനിടയിൽ  മറിയക്കുട്ടിക്കൊലക്കേസിലെ പുരോഹിതനെ വിശുദ്ധനായി  പ്രഖ്യാപിക്കുന്നതിനൊരുങ്ങുകയാണ് സഭ. ശ്രേയയെന്ന പിഞ്ചു കുഞ്ഞിനെ കൊലചെയ്ത സംഭവത്തിൽ പ്രതികൾ രക്ഷപെടുന്നു. പിറവത്ത് ഒരു കന്യാസ്ത്രീയെ മറ്റുകന്യാസ്ത്രീകൾ കത്തിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചു .ഇങ്ങനെ എണ്ണിയാൽ തീരാത്തവിധം കത്തോലിക്കാ പുരോഹിതർക്കിടയിലും കന്യാസ്ത്രീകൾക്കിടയിലും മഠങ്ങളിലും ഭയാനകവും അതിക്രൂരവുമായ സംഭവങ്ങളാണ് നിത്യവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 

അഭയക്കേസുപോലുള്ള കേസ്സുകളിൽ വിശ്വാസികളുടെ  കോടിക്കണക്കിനു രൂപയാണ് സഭ ചിലവിടുന്നത്. കേരളാ സഭയുടെ ഭാഗമായ ചിക്കാഗോരൂപതയിൽ കഴിഞ്ഞയിടെ പതിനെട്ടുവയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഒരു പുരോഹിതന് കോടതി വിധിച്ചത് 30 കോടിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.  സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതും ഭയാനകവും ക്രൂരവും പൈശാചികവുമായ സംഭവങ്ങളും കുറ്റകൃത്യങ്ങളുമാണ് കത്തോലിക്കാ പുരോഹിതർക്കിടയിലും മഠങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വിശ്വാസസമൂഹത്തിനും നാണക്കേടാണ്.  ആത്മീയതയുടെ മറവിൽ നടക്കുന്ന ഇത്തരം ക്രൂരതകൾക്ക് മറപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഒരുകൂട്ടം ഉദ്യോഗസ്ഥരും രാഷ്ടിയക്കാരും  ചില മാധ്യമങ്ങളും ഉണ്ടെന്നുള്ള സത്യം സമൂഹം തിരിച്ചറിയണം. ഇവരേയും ബഹിഷ്‌കരിക്കുവാൻ സമൂഹംതയ്യാറാവണം. ശാരിരികശുദ്ധിയും ആത്മീയശുദ്ധിയുമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പിൻതുണക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമുഹത്തിന്റെയും സംഘടനകളുടെയും കടമയാണ്. സിസ്റ്റർ മേരിയുടെ ജീവൻ സംരക്ഷിക്കുവാനുള്ള പോരാട്ടത്തിൽ നാടൊന്നായി കൈകോർക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.



റെജി ഞള്ളാനി
ദേശീയ ചെയർമാൻ
കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ്
അസോസിയെഷൻ .
9447105070.








No comments:

Post a Comment