Wednesday, August 12, 2015

കത്തോലിക്കസഭ വിട്ടവർ തിരികെയെത്തണം



റെജി ഞള്ളാനി , (സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെരളാ കത്തോലിക്കാ സഭാ നവികരണ പ്രസ്ഥാനം-(കെസി ആർ . എം.)

വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭ വിട്ടുപോയവരെ തിരികെയെത്തിക്കുവാൻ സഭാ നേതൃത്വം അടിയന്തിര നടപടികൾ സ്വീകരിക്കണം.സഭയിലെ നഷ്ടപ്പെട്ടുപോയ സനാതന മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം. വിട്ടുപോയവർ തിരികെയെത്തി സഭയെ ശക്തിപ്പെടുത്തുവാൻ മനസ്സിനെ രൂപപ്പെടുത്തണം. ഒരു പക്ഷേ സഭയിലെ മൂല്യത്തകർച്ചയോ, സഭയിൽനിന്നും വ്യക്തിപരമായോ കുടുംബപരമായോ ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളോ ആത്മീയപരമോ,ആശയപരമോആയ കാര്യങ്ങളോആയിരിക്കാം സഭയിൽനിന്നും ഇവരെ അകറ്റിയത്. കുടുംബത്തിലുള്ളവർ തമ്മിൽ പിണങ്ങുന്നത് സ്വാഭാവികമാണ് എന്നാലത് സ്ഥിരമായി നിലനില്കുന്നത് ഉചിതമല്ല. സഭയുടെ വളർച്ചക്കുവേണ്ടി വലിയ കഷ്ടപ്പാടുകൾ സഹിച്ചവരും,സാമ്പത്തികസഹായം ചെയ്തവരും അവരുടെ പൻതലമുറക്കാരുമാണ്   ഇവർ്. തലമുറകളായി എല്ലാവരുടേയും കൂട്ടായപരിശ്രമവും വിശ്വാസവുമാണ് സഭയുടെയിന്നത്തെ ആത്മീയവും ഭൗതികവുമായ വളർച്ചക്ക് കാരണമെന്നതിൽ ആർക്കും സംശയമില്ല. അതുകൊണ്ടുതന്നെ കത്തോലിക്ക സഭയിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നത്  വ്യക്തമാണ്.
 

 നല്ല ആട്ടിടയന്റെ ഉപമ കർത്താവ് നമുക്കുതന്നിരിക്കുന്നത് എല്ലാമേഖലയിലുമുള്ള നേതൃത്വം എങ്ങനെയായിരിക്കണമെന്ന സന്ദേശമാണ്. നഷ്ടപ്പെട്ട കുഞ്ഞാടിനെ കണ്ടെത്തി സുരക്ഷിതമായി തിരികെ കൂട്ടിലെത്തി ക്കുന്നവനാണ് നല്ലിടയൻ . സഭയെ നയിക്കുന്നുവെന്നവകാശപ്പെടുന്നവർക്ക് നഷ്ടപ്പെട്ടവരെ തിരികെയെത്തിക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്. ആത്മായ സംഘടനകൾക്കും ഇവിടെ വലിയ ഉത്തരവാദിത്വമാണുള്ളത്. കെസി. ആർ . എം. ന് ഈ കര്യത്തിൽ വലിയ പങ്കാണുവഹിക്കുവാനുള്ളത്.
 ഇരുപക്ഷത്തും മഞ്ഞുരുകൽ നടക്കണം .അതിനുള്ള അനുകുലസാഹചര്യം ഇരുപക്ഷത്തുമുണ്ടാവുകയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവേണ്ടത്. തെറ്റുകളും കുറവുകളുമുണ്ടാവാം എങ്കിലും മുന്നോട്ടുപോയാൽ തീർച്ചയായും ഫലമുണ്ടവും. ഈ കാര്യത്തിൽ സഭാനേതൃത്വം മുൻകൈയെടുക്കണം.
 
പുറത്തുപോയവരുടെ സംഗമം വിളിച്ചു ചേർക്കുവാൻ സഭാനേതൃത്വം അടിയന്തിര നടപടികൾ ആരംഭിക്കണം. ഇരുപക്ഷത്തും തുല്യമായി തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന ചിന്തയിൽ അവയെല്ലാം തിരുത്തി ഒരു പുതുയുഗപിറവിക്കായി പരിശ്രമിക്കാം. നമ്മുടെ പ്രിയപ്പെട്ട എ.പി.ജെ അബ്ദുൾ കലാമിന്റെ ചിന്തയിൽ നമുക്ക് സ്വപ്‌നം കാണാം ഉണർന്നിരുന്ന് സ്വപ്‌നം കാണാം. ഫലമുണ്ടാവുമെന്ന് ഉറച്ച് വിശ്വസിക്കാം.

          ഈ വിഷയത്തിൽ എല്ലാ വിഭാഗം ജനങ്ങളിൽനിന്നുമുള്ള അഭിപ്രായം  പ്രതീക്ഷിക്കുകയാണ് . ഫോൺ 9447105070 rejinjallani@gmail.com , kcrmindia@gmail.com
  

No comments:

Post a Comment