പുരോഹിതർക്ക് ളോഹ നിർബന്ധമാക്കണം കെ. സി. ആർ .എം
തൊടുപുഴ കുമ്മംകല്ലിൽ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി. എം ന്റെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ ഉപരോധസമരം പൊളിക്കുന്നതിനായി ചിലവ് ക്രിസ്തുരാജാ പള്ളിവികാരി ഫാ. മാത്യൂസ് നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. വൈദികന്റെ ഔദ്യേഗിക വേഷമായ ളോഹധരിക്കാതെയെത്തിയ പുരോഹിതൻ ആദ്യം പോലിസുകാരോടും പിന്നിട് സംഘാടകരോടും കയർത്തു സംസാരിക്കുകയും സമരക്കാരുടെ മുന്നിൽ ചെന്ന് പ്രകോപനപരമായി മൊബൈലിൽ ഫോട്ടോകൾ എടുത്തു തുടങ്ങിയതിനെത്തുടർന്ന് പിടിച്ചുമാറ്റുന്നതിനിടയിലാണ് ഉന്തും തള്ളും ഉണ്ടായത്.
വിശ്വാസികൾക്കാവശ്യമായ ആത്മിയ ജോലികൾ ചെയ്യുവാൻ നിയോഗിക്കപ്പെട്ട ഈ പുരോഹിതൻ ഒരു ഗുണ്ടയെപ്പോലെ പെരുമാറുകയും ഉത്തരവദിത്വപ്പെട്ട നിയമ പാലകർ നോക്കിനിൽക്കെ നിയമം കൈയ്യിലെടുക്കുവാൻ ശ്രമിച്ചതുമാണ് സംഘർഷത്തിൽ കലാശിച്ചത്. ഈ പുരോഹിതന്റെ ലക്ഷ്യം രാഷ്ടിയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
ളോഹ ധരിക്കാതെ പോകുന്ന പല കത്തോലിക്കാ പുരോഹിതർക്കും അടുത്തകാലത്തായി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേൽക്കുന്ന വാർത്തകൾ പുറത്തുവരുന്നു. ഇത്തരം സംഭവങ്ങൾ കത്തോലിക്കാ വിശ്വാസികൾക്ക് അപമാനവും വേദനയും ഉണ്ടാക്കുന്നുവെന്ന് സഭാനേതൃത്വം മനസ്സിലാക്കണം. പള്ളിക്കു പുറത്തുപോകുന്ന പുരോഹിതർക്ക് നിർബന്ധമായും ളോഹ ധരിക്കുവാൻ നിർദ്ദേശം നല്കണം. പുരോഹിതന് മർദ്ദനമേറ്റെന്ന പരാതിയിൽ ചിലരെ അറസ്റ്റ് ചെയ്ത് നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഫാ. മാത്യൂവിന്റെ പങ്കും അന്വേക്ഷിക്കണമെന്ന് കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം ( കെസി. ആർ. എം . ആവശ്യപ്പെടുന്നു.
No comments:
Post a Comment