Sunday, May 31, 2015

കർഷകന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശംബളം നല്കണം ഫ്രാൻസീസ് പെരുമന.



കർഷകന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശംബളം നല്കണമെന്ന് പ്രത്കരണധ്വനി പത്രം ചീഫ് എഡിറ്റർ ഫ്രാൻസിസ് പെരുമന പറഞ്ഞു

. കർഷകന് അംഗീകാരവും മാന്യതയും ലഭിക്കണം. കർഷകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം. ഒരു പ്രഫസറെയോ വക്കീലിനേയോ അതുപോലുള്ള മറ്റ് ഉദ്ദോഗസ്ഥരേയോ സമൂഹം എഴുന്നേറ്റു നിന്ന് ആദരിക്കുന്നു.  ബഹുമാനിക്കുന്നു എന്തുകൊണ്ട് കർഷകനെ സമൂഹം എഴുന്നേറ്റുനിന്ന് ആദരിക്കുന്നില്ല.

 കർഷകരെ മുഖ്യധാരയിൽനിന്നും സമൂഹം മാറ്റിനിർത്തുന്നു. അതുകെണ്ടാണ് പുതുതലമുറ മണ്ണിൽനിന്നും കൃഷിയുൽനിന്നും മാറിനിൽക്കുന്നത് . കർഷകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുകയും അർഹമായ ആനുകൂല്യങങൾ നല്കുകയും വേണം . കൃഷിയും ഒരു പ്രൊഫണായി അംഗീകരിക്കുമ്പോൾ മാത്രമേ കർഷകന് മാന്യതയും ആദരവും ലഭിക്കുകയുള്ളുവെന്ന്   പെരുമന പറഞ്ഞു.

No comments:

Post a Comment