Sunday, May 3, 2015

ഏലം വിലയിടിവ്്് ഹൈറേഞ്ച് സംരക്ഷണസമിതിയും ഇടുക്കി എം.പി. യും നിലപാടു പ്യക്തമാക്കണം മനുഷ്യാവകാശ സംരക്ഷണ വേദി


25- വർഷം മുൻപ് ഏലത്തിനു ലഭിച്ചിരുന്ന വിലയാണ് ഇന്ന് കർഷകർക്ക് ലഭിക്കുന്നത്. 1986-ൽ ഏലത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി രൂപീകരിച്ച സ്‌പൈസസ്‌ബോർഡ് നിലവിൽ വരുന്നതിനുമുൻപ്   ഉല്പാദനത്തിന്റെ 80% ഏലവും കയറ്റി അയച്ചിരുന്നു. കിലോയ്ക്ക് 800-900 രൂപവരെവില ലഭിച്ചിരുന്നു. സ്‌പൈസസ്‌ബോർഡി നയങ്ങളും പരിപാടികളും ലൈസൻസിങ് സമ്പ്രദായങ്ങളും കോടിക്കണക്കിന് രൂപയുടെ അഴിമതിയും ധൂർത്തും കാരണം ഏലം മേഖല തകർന്നിരിക്കുന്നു.


 കയറ്റുമതി ഇപ്പോൾ 5%ത്തിനു താഴെയായി സ്പെസസ്‌ബോർഡിന്റെ നിയന്ത്രണത്തിൽ നിന്നും ഏലത്തെ എടുത്തുമാറ്റി സ്വതത്ര വിപണി ഏർപ്പെടുത്തിയാൽ കിലോയ്ക്ക് 2000. രൂപക്കുമേൽ വില ലഭിക്കുമെന്നിരിക്കെ ഹൈറേഞ്ച് സംരക്ഷണസമിതിയും ഇടുക്കി എം.പി.യും സ്‌പൈസസ്‌ബോർഡിനെ സഹായിച്ച് കർക്ഷകരെ ദ്രേഹിക്കുകയാണ്.

വളങ്ങളുടെയും കീടനാശീനികളുടെയും വർദ്ധിച്ചവിലയും  കൂലിവർദ്ധനവും കൂടിയായപ്പോൾ കർക്ഷകർ ആകെ തകർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഏലം വിലയിടിവ് സംബന്ധിച്ച് ഹെറേഞ്ച് സംരക്ഷണസമിതിയും ഇടുക്കി എം.പി. യും നിലപാടു പ്യക്തമാക്കണം

                                                                                                        സെക്രട്ടറി

കട്ടപ്പന.                                                                       മനുഷ്യാവകാശ സംരക്ഷണ വേദി
1.5.2015.

No comments:

Post a Comment