ഇൻഫാം കർഷകരെ വഞ്ചിക്കുകയായിരുന്നു
കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഇൻഫാമെന്ന കർഷക സംഘടന സുന്ദര മൊഹന വാഗ്ദാനങ്ങളും വലിയ പ്രതീക്ഷയും നൽകി കർഷകരെ വഞ്ചിക്കുകയായിരുന്നു. അന്നത്തെ ആന്റണി സർക്കാർ, സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച കണക്കുകൾ ശേഖരിക്കുവാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ അപകടം മണത്തറിഞ്ഞ കത്തോലിക്കാ സഭ സർക്കാരിനെ താഴെയിറക്കുവാനും അപകീർത്തിപ്പെടുത്തുവാനും ഇൻഫാം രൂപീകരിക്കുകയായിരുന്നു, ഇക്കാര്യം സംഘടനയുടെ ചെയർമാൻ ഫാ. മാത്യു വടക്കേമുറി എന്നോട് പറഞ്ഞിട്ടുണ്ട്. സഭാനേതൃത്വത്തിന് ജനങ്ങളിൽ മതിയായ വിശ്വാസമില്ലാതിരുന്നതിനാൽ സംഘടനയുടെ ഓരോ യൂണിറ്റുകളുടെയും രക്ഷാധികാരികളായി അതാതു പ്രദേശങ്ങളിലെ പള്ളി വികാരിമാരെയാണ് നിയമിച്ചിരുന്നത്.
കാർഷിക ഉല്പ്പന്നങ്ങളുടെ വിലയിടിവിനു കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നു വരുത്തിത്തീർത്ത് ലക്ഷക്കണക്കിന് കർഷകരെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടുന്നതിൽ കത്തോലിക്കാ സഭ വിജയിച്ചു എന്നു പറയാം. അംഗത്വ ഫീസായും മറ്റു സംഭാവനകളിൽനിന്നും സജീവ പ്രവർത്തകരിൽ നിന്ന് കടമായും വടക്കേമുറിയച്ചന്റെ നേതൃത്വത്തിൽ സഭ കോടികൾ തട്ടിയെടുക്കുകയായിരിന്നു. വടക്കേമുറിയച്ചൻ നിയന്ത്രിച്ചിരുന്ന എസ്. ഡി.എ. എന്ന സന്നദ്ധ സംഘടന വഴിയും അച്ചൻ വൻതുക തട്ടിയെടുത്തു. നിരപരാധികളായ നിരവധിപേർ വഞ്ചിക്കപ്പെട്ടു. ഈ സാമ്പത്തിക ക്രമക്കേടുകളേക്കുറിച്ച് സി.ബി. ഐ. പോലുള്ള ഏജൻസികളെക്കൊണ്ട് സർക്കാർ ഉടൻ അന്വേഷിപ്പിക്കണം .പുരോഹിതരെ വശ്വസിച്ച് തെരുവിൽ ഇറങ്ങിയ കർക്ഷകരുടെ ഉല്പന്നങ്ങൾക്ക് നല്ല വില വാങ്ങിത്തരാമെന്നു പറഞ്ഞ് നാട്ടുകരിൽനിന്നും കോടിക്കണക്കിനു രൂപ ഷെയറായി പിരിച്ചെടുത്ത് സ്ഥാപനങ്ങൾ ആരംഭിക്കുകയും , സഭയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ച അന്വേഷണത്തിൽ നിന്നും സർക്കാർ പിൻമാറിയതോടെ കർക്ഷകരെയും സ്ഥാപനങ്ങളെയും തെരുവിലെറിഞ്ഞ് പുരോഹിതർ വീണ്ടും പള്ളിമേടകളിലേയ്ക്ക് ചെക്കേറുകയായിരുന്നു.
ഇൻഫാമിൽ വിശ്വസിച്ചിറങ്ങിയ പാവപ്പെട്ട കർഷകർക്ക് ഒരു രൂപയുടെ വിലവർദ്ധനവ് ലഭിച്ചില്ലെന്നു മാത്രമല്ല വൻ സാമ്പത്തിക നഷ്ടവും ഉണ്ടായി.കേന്ദ്ര സർക്കാർ ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്ന ഭയവും വിദേശത്തുനിന്നും സഭക്ക് സന്നദ്ധ സംഘടനകളുടെ പേരിൽഎത്തിച്ചേരുന്ന പണത്തേക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേക്ഷണം ആരംഭിച്ചതുമാണ് നൂനപക്ഷ പീഡനമാരോപിച്ച് ഇന്ത്യയെ ദേശത്തും വിദേശത്തും അപകീർത്തിപ്പെടുത്തുവാൻ ശ്രമം നടന്നത് . ഇൻഫാമിന്റെ പേരിൽ വടക്കേമുറിയച്ചനേയും സഭയെയും വിശ്വസിച്ച് പലവിഭാഗങ്ങളിലായി പണം മുടക്കിയവർക്ക് ലക്ഷങ്ങൾ ഇന്നും കിട്ടാനുണ്ട്. സഭയുടെ ചില ആജ്ഞാനുവർത്തികളെ ഉപയോഗിച്ച് നിഗൂഡ ലക്ഷ്യത്തോടെ ഇൻഫാമിനെ ഒരിക്കൽക്കുടി രംഗത്തിറക്കി ജനങ്ങളെ വഞ്ചിക്കുവാൻ സഭ തയ്യാറെടുക്കുകയാണ്. സഭ തുടങ്ങിവച്ച എല്ലാ സ്ഥാപനങ്ങളും വൻ സമ്പത്തിക വളർച്ചകൈവരിച്ചപ്പോൾ ഇതേ സഭയുടെ കർക്ഷക സംഘടനയായ ഇൻഫാം കർഷകർക്കുവേണ്ടി തുടങ്ങിവച്ച ഒരുസ്ഥാപനങ്ങളും നിലനിൽക്കുന്നില്ലെന്നുതന്നെയല്ല കർഷകർ വൻ സാമ്പത്തിക കെണിയിലുമായി ഇനിയും നമ്മൾ വഞ്ചിതരാവണമോ ........
റെജി ഞള്ളാനി
ഇൻഫാം മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ്
No comments:
Post a Comment