Monday, January 4, 2016

വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്.

വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്. വിശ്വാസിയുടെ ശാപം പുരോഹിതർക്കും കൂട്ടുനിന്നവർക്കും കിട്ടുമെന്നുറപ്പായി. 


പുരോഹിതർക്കുവേണ്ടി കള്ളക്കേസ് കൊടുത്തവരുടെ കുടുംബങ്ങളിൽ ദുർമരണങ്ങളും സാമ്പത്തിക തകർച്ചയും ,അശാന്തിയും തുടർക്കഥയാകുന്നു.  പരാതിക്കാരിൽ ഒരാളും മറ്റു രണ്ടുപേരുടെ കുടുംബങ്ങളിലെ ആളുകളുമാണ് മരണപ്പെട്ടത്. ഗൂഡാലോചനക്കു നേതൃത്വം നൽകിയ കട്ടപ്പനയിലെ പ്രമുഖ മലഞ്ചരക്കു വ്യാപാരിയും കട്ടപ്പന പള്ളിയിലെ പിതൃവേദി പ്രവർത്തകനുമായ വ്യക്തി സാമ്പത്തികമായി തകർന്ന് നാടുവിട്ടുപോയിരിക്കുന്നു. മറ്റൊരു വ്യക്തിമാനസ്സിക വിഭ്രാന്തിമൂലം പരംക്കം പായുന്നു. ഒരു പാവപ്പെട്ടവന്റെ പണംതട്ടിയെടുത്ത് അവനെവഴിയാധാരമാക്കിയ ആളുമാണ് ഈ വ്യക്തി. ഇതിലെ ഒരു പ്രധാന സൂത്രധാരകൻ നട്ടെല്ലിന് മേജർ ഓപ്പറേഷനു വിധേയനായി പഴയ ആരോഗ്യം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നു. ഗൂഡാലോചനക്ക് നേതൃത്വം നൽകിയ കട്ടപ്പന കത്തോലിക്ക പള്ളിയിലെ  പുരോഹിതർ അപമാനിതരായി,ആരോപിതരായി യാത്രഅയപ്പു പോലും കിട്ടാതെ ഇടവക വിടേണ്ടിവന്നു.     ഒരാൾക്ക് പിന്നിട്  ഇടവകപള്ളിയിൽ ഇരിക്കുവാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല സംസ്ഥാനത്തിനു പുറത്തു പോകേണ്ടിയും വന്നു. മറ്റേയാൾക്ക് ഒരു കുഞ്ഞു പള്ളിയുടെ ചുമതലയിലേയ്ക്ക് ചുരുങ്ങേണ്ട ഗതികേടുമുണ്ടായി. അദ്ദേഹം നിരാശാ ഭാവത്തിൽ കഴിയുന്നു.  ഇൻഫാമിന്റെ പേരിലും മറ്റുപേരിലും ജനങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത വടക്കേമുറിയച്ചന്റെ അഴിമതി പുറത്തുവരാതിരിക്കുവാൻ അവരുടെ ശക്തമായ സ്വാധിനവും കള്ളപ്പരാതിക്കു പിന്നിലുണ്ടായിരുന്നു. അവരും സഹായികളായ അവരുടെ സുഹൃത്തുക്കളും തമ്മിൽ വ്യക്തമായ കലഹങ്ങളും അന്തഛിദ്രങ്ങളും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.

സംഭവം ഇങ്ങനെ,

നാല്പതു വർഷങ്ങൾക്കുമുൻപ്  ഞള്ളാനിയിൽ സെബാസ്റ്റ്യൻ ജോസഫെന്ന മനുഷ്യ സ്‌നേഹിയെ നീചമായ  ഒരു വിഷയം ഉന്നയിച്ച്  കള്ളക്കേസ്സിൽ കടുക്കുവാൻഒരു വ്യക്തി ശ്രമിക്കുകയും അതിന് അന്നത്തെ പള്ളിവികാരി കൂട്ടുനിൽക്കുകയും ചെയ്തതിൽ മനം നൊന്ത് നല്ല ഈശ്വരവിശ്വാസിയായ  അദ്ദേഹം പള്ളിയിൽ പോകില്ലെന്നും പള്ളിക്ക് പിരിവു നൽകില്ലെന്നും തീരുമാനിക്കുകയും മരണം വരെ ആ തിരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിൽ പുരോഹിതർക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ പല കുതന്ത്രങ്ങൾ അവർ മെനയുകയും ചെയ്തിട്ടുണ്ട്
.
    കട്ടപ്പന പള്ളിയോടനുബന്ധിച്ച് പണിയുന്ന പാരീഷ്ഹാൾകെട്ടിടനിർമ്മാണത്തിന് അദ്ദേഹത്തിന്റെ മകൻ റെജിക്ക് ഒരുലക്ഷം രൂപ നിർബന്ധിത പിരിവിട്ടതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പ്രതികാരമായി ടി പുരോഹിതർ 12 വയസ്സുള്ള റെജിയുടെ മകളെ മാനസ്സികമായി പീഢിപ്പിച്ച്  ക്രൂരമായി വേദപാഠകഌാസ്സിൽ നിന്നും പുറത്താക്കിയിരുന്നു. ഈ സംഭവം 13-9-2012-ൽ കട്ടപ്പന പോലീസിൽ പരാതിനൽകുകയും ചെയ്തു . ക്ഷുഭിതരായ പുരോഹിതർ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന റെജിയുടെ ഭാര്യയെ സ്ഥലംമാറ്റി. സഭയിലെ നിർബന്ധിത പിരിവുകൾക്കുംആഡംബരങ്ങൾക്കും ധൂർത്തിനും അധാർമ്മികതക്കും സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന മാർപ്പാപ്പയുടെ സന്ദേശം സ്വികരിച്ച് ശക്തമായ സഭാനവികരണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് യേശുവിനു സാക്ഷ്യമായി പ്രവർത്തിക്കുകയാണ് റെജിയിപ്പോൾ. അദ്ദേഹത്തിന് ആരോടും പരാതിയോ പരിഭവമോയില്ലെന്നും ദൈവം ശക്തനാണെന്നും എല്ലാം കർത്താവല്ലേ തീരുമാനിക്കേണ്ടെതെന്നും റെജി പറഞ്ഞു.

കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയെന്നനിലയിലും മുൻ കത്തോലിക്കാ പുരോഹിതരുടെ സംഘടനയുടെ  ദേശീയചെയർമാനായും റെജി  പ്രവർത്തിച്ചു വരുന്നു. സഭ വിട്ടുപോയവരെ കത്തോലിക്കാ സഭാ ചൈതന്യത്തിൽ നിലനിർത്തുവാൻ വുതിയ സംഘടനക്കു രൂപം നൽകി വരികയാണ്. നിരവധി കന്യാസ്ത്രീകൾ ഇന്ന് ആത്മഹത്യയുടെ വക്കിലുണ്ട് .ഒട്ടനവധിപേർ മാനസ്സികരോഗികളാകുന്നു ഒന്നും പുറത്തേയ്ക്കു പറയുവാൻ ഇവർക്കാവുന്നുമില്ല. അടുത്തകാലത്തായി ഇരുപതിലധികം കന്യാസ്ത്രീകൾ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുണ്ട്. ഇവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളും റെജി ആരംഭിച്ചു കഴിഞ്ഞു .ഇൻഫാമിന്റെയും മറ്റും പേരിൽ വടക്കേമുറിയച്ചൻ നടത്തിയ ഭീമമായ സാമ്പത്തിക തട്ടിപ്പും പുറത്തു കൊണ്ടുവന്നിരുന്നു.

 ഇക്കാരണങ്ങളാൽ റെജിയെ അപകീർത്തിപ്പെടുത്തുവാനും കള്ളക്കേസ്സിൽ കുടുക്കി ഇല്ലായ്മ ചെയ്യുന്നതിനുമായി പുരോഹിതരും കൂട്ടാളികളും കൂടി നടത്തിയ ഗൂഡാലോചനയെത്തുടർന്ന് റെജിയെയും ഞള്ളാനി കുടുംബത്തേയും, അഞ്ചു വർഷം മുൻപ് മരിച്ചുപോയ പിതാവിനെയും ചേർത്ത് അപകീർത്തിപ്പെടുത്തുന്നതിന് പോലീസിൽ കള്ളപ്പരാതിനൽകുകയായിരുന്നു. മലയാള മനോരമയിലെ ഒരു സീനിയർ റിപ്പോർട്ടറും ഗൂഡാലോചനക്കു പിന്നിലുണ്ട് .ഇത്രയധികം നിലവാരം കുറഞ്ഞ പ്രവർത്തിയിലേയ്ക്ക് സഭ പോയപ്പോൾ, ഇത്രയധികം വലിയ സഭാ സംവിധാനത്തിനെതിരെ പിടിച്ചുനിൽക്കുവാൻ കഴിയാതെ ആ പാവം കുടുബം ഒരുപക്ഷേ മനസ്സുരുകി ശപിച്ചിട്ടുണ്ടാവാം. ആ ശാപം അടയാളങ്ങളിലൂടെ അവരിൽ പതിച്ചതാവാം മേൽകണ്ടകാര്യങ്ങൾ.

    ഞള്ളാനി കുടുംബത്തിലെ ആൾക്കാരെക്കൊണ്ട് നാട്ടിലൊരു കുടുംബത്തിനും ഒരു ദ്രോഹവുമുണ്ടായിട്ടുള്ളതായി ശത്രു പക്ഷത്തുള്ളവർ പോലും പറയില്ല. എന്നാൽ അവർ കാർഷികമേഖലയ്ക്ക് നൽകിയ സംഭാവനയുടെ ഗുണഫലങ്ങൾ അനുഭവിക്കാത്തവർ ഈനാട്ടിൽ ആരും തന്നെ കാണാനിടയില്ല. പ്രതിവർഷം 2000 കോടിരൂപയുടെ വരുമാനമാണ് ഞള്ളാനി ഏലത്തിന്റെയും മറ്റുകാർഷിക കണ്ടുപിടുത്തങ്ങളിലൂടെയും  കൃഷിക്കാർക്ക് ഇവരിലൂടെ ലഭിക്കുന്നതെന്ന് സർക്കാർ പറയുന്നത്.ഇതിന് റെജിക്കും പിതാവിനും ദേശീയ അവാർഡും മറ്റു നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട് . ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പട്ടിണിയകറ്റിയ ആ കുടുംബത്തെയും സെബാസ്റ്റ്യൻ ജോസഫിന്റെ ആത്മാവിനെയും മൃതശരീരത്തേയും ഇത്രയധികം നിന്ദ്യമായി  ആക്രമിച്ചിട്ടും അപമാനിച്ചിട്ടും പുരോഹിതരെ ഭയന്ന് പൊതു സമൂഹം കാഴ്ചക്കാരായിനിൽക്കുകയാണ്.പൊതുസമൂഹത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടിടത്താണ് ദൈവത്തിന്റെ ഇടപെടൽ നടന്നിരിക്കുന്നത്. ഒരു പക്ഷേ മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ഏലത്തിന്റെ വിലത്തകർച്ച ഭയാനകമായതും നാടിന്റെ സാമ്പത്തിക നിലതകർന്നതും കസ്തൂരിരംഗൻ റിപ്പോർട്ടുപോലുള്ള കരിനിയമങ്ങൾ നാടിനെ ഗ്രസിക്കുന്നതും,  നാടിനെ സ്‌നേഹിച്ച ആ കുടുംബത്തിന്റെ ശാപമോ കണ്ണീരോ ആയിക്കുടെന്നുണ്ടൊ    ?നാടിനെ രക്ഷിച്ചവർക്കെതിരെയുള്ള കടന്നാക്രമണം കാണുവാനുള്ള മനസാക്ഷി നമുക്കില്ലാതെപോയത് ഖേദകരമാണ്.     നമ്മളെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയണം. കള്ളനാണയങ്ങളെ ഒറ്റപ്പെടുത്തുവാൻ ഇനിയെങ്കിലും നാം ഒരുമിക്കേണ്ടതല്ലേ .കള്ളപ്പരാതിയുമായി പുരോഹിതരുടെ ഒപ്പം പോയ വ്യക്തികൾക്കും  കുടുംബങ്ങൾക്കും പശ്ചാത്തപിക്കുവൻ (സാമുഹ്യ നന്മ കണക്കാക്കി    ) സമുഹം അവർക്ക് അവസരം നൽകണം . ദൈവത്തിന്റെ കരങ്ങൾ ശക്തമാണെന്നകാര്യം നാം ഒർമ്മിക്കണം. നാട്ടിൽ കൂടുതൽ അനർത്ഥങ്ങൾ ഉണ്ടാവാതിരിക്കട്ടെയെന്ന് ആഗ്രഹിക്കാം .

പുരോഹിതർക്ക്,    വിശ്വാസികളുടെ പ്രത്യേകിച്ച് പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ശാപമേറ്റുവാങ്ങിയ വിദേശ ക്രിസ്തീയ രാജ്യങ്ങളിലെ പള്ളികളിൽ ഞായറാഴ്ച കുർബാനക്ക് ഇപ്പോൾ എത്തുന്നത് പത്തിൽ താഴെയുള്ളവരാണെന്ന് കാണുവാൻകഴിയും. വിശ്വാസികളുടെ ശാപത്തിലും വേദനയിലും ഭയത്തിലും കണ്ണീരിലും ,കേരളത്തിലും മറ്റു സ്ഥലങ്ങളിലും  പണിതുയർത്തുന്ന കോടികളുടെ പള്ളികളിലും പാരിഷ് ഹാളുകളിലും  വിദേശത്തേപോലെ പള്ളികൾ വിൽക്കാനുണ്ടെന്ന ബോർഡുകൾ തുക്കുന്ന കാലം അതിവിദൂരമല്ലന്ന സൂചനകളാണ് ഇവിടെയും കണ്ടുവരുന്നത്.  സഭാനേതൃത്വം തിരുത്തലിനുതയ്യാറാവുന്നില്ലെങ്കിൽ വിശ്വാസികൾ രംഗത്തുവരണം.
 
                                                                                           ജോസഫ്, കോശാങ്കൽ

                                                                                           കെ. സി. ആർ . എം. ,
                                                                                           സംസ്ഥാന കമ്മറ്റി അംഗം. 

No comments:

Post a Comment