Tuesday, December 1, 2015

കന്യാസ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ, മനസ്സിൽ നൻമയുള്ളവർ പ്രതികരിക്കുക

കന്യാസ്ത്രീകൾക്കു നേരേ തുടരെ തുടരെയുണ്ടാവുന്ന  അതിക്രമങ്ങളും കൊലപാതകങ്ങളും  ലൈംഗിക ചൂഷണങ്ങളും    സി. ബി. ഐ.  അന്വേക്ഷിക്കണം. കെ. സി , ആർ.എം -എക്‌സ് പ്രീസ്റ്റ്  നൺസ് അസോസിയേഷൻ.

 അടുത്ത കാലത്തായി നിരവി കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ലൈംഗിക ചൂഷണത്തിനു വിധേയരാവുകയോ ചെയ്യുന്നു. ഗത്യന്തിരമില്ലാതെ നിരവധി പേർ പുറത്തേയ്ക്കു പോരുന്നു. സമൂഹത്തേയും സ്വന്തം വീടിനേയും ബന്ധുക്കളെയും ഭയന്നും പുറത്തുവന്നാൽ സ്വന്തമായി ജീവിക്കുവാൻ മാർഗ്ഗങ്ങളില്ലാത്തതിനാലും എല്ലാം സഹിച്ച് മരവിച്ച മനസ്സുമായി  എല്ലാത്തരം പീഢനങ്ങളും സഹിച്ച് കഴിയുന്ന ആയിരങ്ങളാണ് മഠങ്ങളുടെ അകത്തളങ്ങളിലുള്ളത്. മഠത്തിനുള്ളിലെ അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും എതിർക്കുന്നവരെ പലവിധത്തിൽ അവസാനിപ്പിക്കുന്നു.



 കൊല്ലപ്പെട്ടവർക്ക്മാനസികരോഗമാണെന്നോ ,സ്വാഭാവികമരണമോ ,ആത്മഹത്യയോ  ആണെന്ന് വരുത്തിത്തീർത്ത്  സംഭവം അവസാനിപ്പിക്കുന്നതിന് സഭാ  നേതൃത്വത്തിന്റെ പണത്തിനും സ്വാധീനത്തിനും അനായാസം സാധിക്കുന്നു.  ഇത്തരം സംഭവങ്ങൾ  പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുന്ന വ്യക്തികളെയും സംഘടനകളെയും സഭാനേതൃത്വം ഇല്ലാതാക്കുകയോ വ്യക്തിഹതൃനടത്തുകയോ ആക്രമിക്കുകയൊ ചെയ്ത് ഭയപ്പെടുത്തുന്നു.


  കണക്കുളളതും ഇല്ലാത്തതുമായ ദശലക്ഷ കോടി രൂപ സഭാ നേതൃത്വത്തിന്റെ പക്കലുണ്ടായിട്ടും നിരവധിവർഷങ്ങൾ  സേവനം ചെയ്തിട്ടു  പുറത്തു പോരുന്ന പുരോഹിതർക്കും കന്യാസത്രീകൾക്കും ചില്ലിക്കാശുകൊടുക്കുവാൻ തയ്യാറാവുന്നില്ലെന്നു മാത്രമല്ല അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു.പ്രീസ്റ്റു ഹോമുകളിലെ സ്ഥിതി ദുരിതപൂർണ്ണമാണ്. മറ്റു സമുദായങ്ങൾക്ക് ദേവസ്വം ബോർഡ് , വഖത്ത് ബോർഡ്, ഗുരുദ്വാര ബോർഡ് തുടങ്ങിയവയുള്ളപ്പോൾ കത്തോലിക്കാ സഭക്കുമാത്രമെന്തുകൊണ്ടാണ് മറ്റൊരു നിയമമെന്ന് ചിന്തിക്കണം

എന്തുകൊണ്ട് ഏകീകൃത സിവിൽകോഡ് നടപ്പാക്കിക്കൂടാ . സഭയുടെ സ്വത്തുക്കളിൽ വിശ്വാസികൾക്ക് അവകാശമില്ല. മെത്രാൻമാർക്കാണ് സ്വത്തവകാശം. സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച് സർക്കാരിൽ യാതൊരുവിധ കണക്കോ ധാരണയോയില്ലത്തത് മറ്റു സമുദായങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. ഈ അപ്രമാദിത്വമാണ് സഭക്കുള്ളിലെ കുറ്റകൃത്യങ്ങൾവർദ്ധിക്കുന്നതിനും അവ പുറത്തുവരാത്തതിനുമുളള ഒരു കാരണം. സഭക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പുറം ലോകം അറിയാതിരിക്കുന്നതിനും ജനങ്ങളുടെ പ്രതികരണങ്ങൾ പുറത്തുവരാതിരിക്കുവാനും വൻ മാധ്യമ സിൻഡിക്കേറ്റും പ്രവർത്തിക്കുന്നു


. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഉളുപ്പുണിയിലെ സിസ്റ്റർ ലിൻസയുടേതുൾപ്പെടെയുള്ള മരണങ്ങളും കന്യാസ്ത്രീകൾക്കു നേരേയുണ്ടായിട്ടുള്ള അതിക്രമങ്ങളും സി.ബി ഐ അന്വേഷിക്കണം.

   ( കന്യാസ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ, മനസ്സിൽ നൻമയുള്ളവർ പ്രതികരിക്കുക)





 

No comments:

Post a Comment