Friday, December 25, 2015

സനൽ ഇടമറുകിനെ കത്തോലിക്കാ സഭാനേതൃത്തം ഭയക്കുന്നു.



മാർപ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം

സഭയുടെ മൂല്യങ്ങൾ തിരിച്ചു പിടിക്കുവാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം


ആത്മിയമൂല്യങ്ങളും ധാർമ്മികമൂല്യങ്ങളും നഷ്ടപ്പെട്ട് കത്തോലിക്കാസഭയിന്ന് ആഡംബരത്തിന്റെയും ധൂർത്തിന്റെയും പണസമ്പാദനത്തിന്റേതുമായ അഴുക്കുചാലുകളിലൂടെയാണ് പോകുന്നത് എന്ന് മാർപ്പാപ്പ നമ്മെ ഈ ക്രിസ്തുമസ് ദിനത്തിൽ ഓർമ്മിപ്പിക്കുകയാണ്.ഭൗതികതയുടെ പൈശാചിക ബന്ധനത്തിൽ നിന്നും പുരോഹിതരും മേലധ്യക്ഷൻമാരും പിൻതിരിയണമെന്ന് പലതവണ അദ്ദേഹം ആഹ്വാനം ചെയ്തിട്ടും ഭൂരിപക്ഷം പേരും എങ്ങനെയും പണം സമ്പാദിച്ചാൽ മതിയെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണവരെന്നു മനസ്സിലാക്കിയ പാപ്പ, ഇക്കാര്യത്തിൽ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് ഈ ക്രീസ്തുമസ് ദിനത്തിൽ ലോകത്തിനു നൽകുന്നത്.

ഈ സന്ദേശം ഉൾക്കൊള്ളുവാനും അനുസരിക്കുവാനും അതിനുവേണ്ടി പ്രവർത്തിക്കുവാനും ഓരോ കത്തോലിക്കനും കടമയുണ്ട്. പത്യേകിച്ച് . കെ. സി. ആർ എം . പോലുള്ള സംഘടനകൾക്ക്.

ആദ്യ പടിയെന്ന നിലയിൽ, ആഡംബര പള്ളികളും പാരിഷ് കെട്ടിടങ്ങളും നിർമ്മിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ അഡ്മിഷന് ഡോണേഷൻ  കൈക്കുലിവാങ്ങുക, ബൈബിൾ തന്നിഷ്ടത്തിന് വ്യാഖ്യാനിച്ച് ധ്യാനങ്ങൾ നടത്തുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത് പണസമ്പാദനം നടത്തി വിശ്വസികളെ ചൂഷണം ചെയ്യുന്ന പുരോഹിതർക്കും  അതിന് ഒത്താശ ചെയ്യുന്ന വ്യക്തികൾക്കുമെതിരെ ശക്തമായി പ്രതിക്ഷേധിക്കുന്നതിനും അവരെ അതിൽ നിന്നും  തടയുന്നതിനും അവരോട് നിസ്സഹകരിക്കുന്നതിനും, വിശ്വാസികൾ  മുന്നോട്ടു വന്ന് മാർപ്പാപ്പക്ക് ശക്തമായ പിൻതുണ നൽകണമെന്ന ക്രിസ്തുമസ്സ ് സന്ദേശമാണ് കേരളാ കത്തോലിക്കാ സഭാനവികരണ പ്രസ്ഥാന (കെസി. ആർ. എം. ) ത്തിനു നൽകുവാനുള്ളത്.


Saturday, December 19, 2015

ഇടുക്കി രൂപതാമെത്രാനെതിരെ ചങ്ങനാശ്ശേരി അതിരുപതാമെത്രാൻ മാർ ജോസഫ് പെരുന്തോട്ടo

ജാതി മത വ്യവസ്ഥകൾ  മറന്നു സ്‌നേഹം പങ്കിടുന്നതാകണം ക്രിസ്തീയ വിശ്വാസമെന്ന ്ചങ്ങനാശ്ശേരി അതിരുപതാമെത്രാൻ മാർ ജോസഫ്  പെരുന്തോട്ടം പറഞ്ഞു.


 പാലാരുപതാ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കത്തോലിക്കർ ജാതി മാറി സ്‌നേഹിക്കരുതെന്നും കല്യാണം കഴിക്കരുതെന്നും ഇടുക്കി രൂപതാമെത്രാൻ പറയുന്നു. ഇവരണ്ടും ജനങ്ങൾ വിശ്വസിക്കുമോ ആവോ.

 വൻ പണക്കാരുടേയോ സിനിമാതാരങ്ങളേയോ ചിലപ്പോൾ സമുദായം മാറി കല്യാണം കഴിക്കുവാൻ അനുവദിച്ചേക്കാം . പണസഞ്ചിക്കു കനമില്ലാത്ത ഒരു പാവപ്പെട്ടവന്റെ കെട്ടുകല്ല്യാണം പള്ളിയിൽ വച്ച് ഇങ്ങനെ നടത്തിക്കൊടുത്ത് ഒരു മാതൃക കാണിക്കുവാൻ ക്രീസ്ത്യാനികളാണെന്നു കള്ളം പറഞ്ഞും രേഖ ചമച്ചും നടക്കുന്ന കത്തോലിക്കരായ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് പറയണം


. മറ്റു ജതിക്കാരുടെ പണത്തിനു മാത്രമേ നമുക്ക് അയിത്തമില്ലാതെയുള്ളൂ.ആഡംബര ജീവിതവും ധൂർത്തും വെടിഞ്ഞ് പുരോഹിതർ പാവപ്പെട്ടവരിലേയ്ക്കും വേദനിക്കുന്നവരിലേയ്ക്കും  ഇറങ്ങിച്ചെന്ന് അവരുടെ ഇടയിൽ പ്രവർത്തിക്കുകയും അവരോട് കരുണകാണിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ഇത് കരുണയുടെവർഷമായി ആചരിക്കണമെന്നും തീരുമാനിച്ചു. പക്ഷേ നമ്മളിവിടെ നിരവധി പള്ളികൾ തീർത്ഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിച്ച് നേർച്ചക്കുറ്റികളുടെ എണ്ണം കൂട്ടുകയും ലക്ഷങ്ങൾ ചിലവഴിച്ച്  കൺവൺഷനുകൾ നടത്തി കോടികൾ സമ്പാദിക്കുന്നതിനും കരുണയുടെ വർഷത്തിൽ കരുണകാണിക്കുവാൻ വിശ്വാസികൾ പള്ളിയിൽ പോവുകയും  അവിടെ പണം നിക്ഷേപിക്കുകയും ചെയ്താൽ മതിയെന്നും തീരുമാനിച്ചത്രേ .കോടികൾ മുടക്കിപണിത പള്ളികളുടെ ആഡംബരവാതിലുകളിൽ കുരിശുകൊണ്ട് മുട്ടിത്തുറന്ന് നേർച്ചയിട്ടാൽ കരുണയായിയെന്ന പുതിയ കണ്ടുപിടിത്തവും കേരളസഭ കണ്ടെത്തിയിരിക്കുന്നു

.

 പക്ഷേ അധ്യക്ഷൻ പാലാരൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പറയുന്നു,ദ്രവ്യാഗ്രഹങ്ങളെ ത്യജിക്കുമ്പോഴാണ് ദൈവാനുഭവം ഉണ്ടാവുകയെന്ന്. അതു ശരിയാണെങ്കിൽ കോടികൾ ചിലവിട്ട് ആഡംബര പള്ളികളും പാരീഷ്ഹാളുകളും നിർമ്മിക്കുകയും അതുവഴി കോടാനുകോടി രൂപ മെത്രാൻമാരുണ്ടാക്കുകയും അതിൽ വിശ്വാസികൾ പങ്കെടുക്കുകയും ചെയ്യുന്നതുകൊണ്ട് അവർക്കാർക്കും ദൈവാനുഗ്രഹമില്ലന്നല്ലേ പറയുന്നത്. അങ്ങനെയെങ്കിൽ വിശ്വാസികൾ ഇപ്പോഴത്തെ വഴിവിട്ട് ദൈവത്തിന്റെ വഴിക്കു തിരിയണം.സഭയുടെ കീഴിലുള്ള ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും കോടികളുടെ കൈക്കൂലിയും വേണ്ടെന്നു വയ്ക്കുവാൻ സഭാനേതൃത്വം തയ്യാറാണോയെന്നു പറയണം .

 

ത്രിശൂരും കോളയാടും കട്ടപ്പനയും തീക്കോയിയും കുരീപ്പുഴയും തൊടുപുഴയുമുൾപ്പെടെ നൂറുകണക്കിനു പള്ളികളിലെ പുരോഹിതർ  വിശ്വാസികളെ രണ്ടും മൂന്നും തട്ടുകളാക്കി അവരുടെ സ്‌നേഹബന്ധം തകർക്കുന്നതും തമ്മിലടിപ്പിക്കുന്നതും സ്‌നേഹം പങ്കിടലിന്റെ ഭാഗമായിരിക്കാം.  പാലാ രൂപതക്ക് കീഴിൽ തന്നെയുള്ള കുറെ പുരോഹിതർ വിശ്വാസികളുടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായും ചില പുരോഹിതരെ നാട്ടുകാർ കയ്യോടെ പിടികൂടിയതും,  മുൻ പുരോഹിതൻ കണിയാരശ്ശേരിയുടെ 35 ലക്ഷം  തട്ടിയെടുത്ത തുക തിരികെ നൽകണമെന്ന്  ആലഞ്ചേരി പിതാവു പറഞ്ഞിട്ടു പോലും കൂട്ടാക്കാതെ പണം തട്ടിയെടുക്കുവാൻ പാലാ രൂപത കൂട്ടുനിന്നതും ദ്രവ്യത്തോടുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടാണോ ദൈവാനുഹ്രഹം വേണ്ടെന്നു വച്ചിട്ടാണോ ആവോ. 

 

അടുത്തകാലത്തായി 20-ൽ അധികം കന്യാസ്ത്രീകൾ ദൂരുഹ സഹചര്യത്തിൽ മരണമടഞ്ഞതും, കന്യാസ്ത്രീകളായ നിരവധി സഹോദരിമാർക്ക് മനോനില തകരാറിലായതും എങ്ങനെയാണോ ആവോ. പാലായിൽ കൊല്ലപ്പെട്ട സിസ്റ്റർ അമലയുടെ കൊലപാതകം മറച്ചുവച്ച് കൂടെയുള്ള കന്യാസ്ത്രീകൾ തെളിവുനശിപ്പിച്ചതും സ്‌നേഹംകൊണ്ടും സ്വർഗ്ഗരാജ്യം പ്രതീക്ഷിക്കുന്നതുകൊണ്ടുമാവാം. കരുണനിറഞ്ഞ ഇത്തരം കൺവൺഷനുകളും പ്രസ്ഥാവനകളും മാസം തോറും ഉണ്ടായിരുന്നു എങ്കിൽ എന്ന് സാധാരണ വിശ്വസികൾ ആഗ്രഹിച്ചു പോകുന്നു  ,എളുപ്പത്തിൽ സ്വർഗ്ഗത്തിലെത്തുകയും ചെയ്യാമല്ലോ എന്ന ചിന്തയും.....


കന്യാസത്രീകളുടെ കുടുംബങ്ങളോട് സഭാനേതൃത്വം ഇങ്ങനെയെങ്കിലും ഒരു കരുണകാണിക്കണം.



Tuesday, December 8, 2015

ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു.


 .  
14 വയസുകാരി പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തൻവേലിക്കര ലൂർദുമാതാ പള്ളി വികാരി ഫാദർ എഡ്വിൻ ഫിഗോറിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്യ്തു ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മ്ൂവ്‌മെന്റ് (കെസി ആർ എം )ഉൾപ്പെടെ നിരവധി സംഘടനകൾ   ആവശ്യപ്പെട്ടിരുന്നു.. കുട്ടിയുടെ മാതാവിന്റ പരാതിയുടെ ആടിസ്ഥാനത്തിൽ പുരോഹിതനെതിരെ പോലീസ് കേസ്സെടുത്തു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്.

 

കഴിഞ്ഞ ജാനുവരി മുതൽ കുട്ടിയെ നിരന്തരം പുരോഹിതൻ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഈ പുരോഹിതനെ ഉടൻ പുറത്താക്കാൻ മെത്രാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആറിയപ്പെടുന്ന ധ്യാന ഗുരുവും ക്രസ്തീയ ഭക്തിഗായകനുമായ ഇയാൾ കുട്ടിയെ ഭീഷണി പ്പെടുത്തിയും വശീകരിച്ചുമാണ്. കുട്ടിയെ പീഡിപ്പിച്ചത്.

  ഗൾഫിലേയ്ക്ക് കടന്നുകളഞ്ഞ ഈ വികാരിയച്ചൻ രണ്ടു തവണ ഹൈക്കോടതിയിലും ഒരുതവണ സുപ്രീം കോടതിയിലും മുൻകൂർ ജമ്യത്തിന് പോയെങ്കിലും കോടി ജാമ്യം നൽകിയില്ല തുടർന്ന് പോലീസ് അച്ചനെ പിടികിട്ടാപ്പുള്ളിയായി പ്രക്യാപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഈ കത്തോലിക്കാ പുരോഹിതനെ കൂടുതൽ ചോദ്യം ചെയ്യലിനായി വടക്കേക്കര സി.ഐ. ക്ക് കൈമാറി. 

 

ഏതാനും മാസങ്ങൾക്കു മുൻപ് തൃശൂർ രൂപതയിൽ പെട്ട കത്തോലിക്ക പുരോഹിതൻ രാജു കൊക്കെൻ എട്ടുവയസ്സുള്ള പിഞ്ചുകുഞ്ഞിനെ ആദ്യകുർബാനക്കുള്ള ഉടുപ്പുനൽകാമെന്നു പറഞ്ഞ് മൂന്നു തവണ പീഡിപ്പിക്കുകയും കുഞ്ഞിന്റെ പൂർണ്ണ നഗ്നമായ ഫോട്ടോകൾ എടുക്കുകയും ചെയതതിന്  ഇയളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചേർത്തലയിൽ വേദപാടക്യാമ്പിന് അച്ചനും കന്യാസ്ത്രീയും കൂടി കൊണ്ടുപോയ ശ്രെയ യെന്ന പെൺ കുഞ്ഞും കൊലചെയ്യപ്പെട്ടിരുന്നു  അടുത്തകാലത്തായി   നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും കന്യാസ്ത്രീകളും പീഡനത്തിനിരയാവുകയും  വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്തയിടെ ഒരു ധ്യാനഗുരുവിന്റെ പീഡനക്കഥ ഒതുക്കുവാൻ കത്തോലിക്ക സഭാ നേതൃത്യം ഒരു കന്യാസ്ത്രിക്ക് പത്തുല്ക്ഷത്തിലധികം രൂപ നൽകേണ്ടിവന്നു.

 

പുരോഹിതരുടെ പീഡന കാര്യം പുറത്തുവരാതിരിക്കുവാൻ  കേസ്സു നടത്തിപ്പിനും സ്വാധീന കര്യങ്ങൾക്കുമായി അഭയാകേസ്സിന് ചിലവിട്ടത് കോടികൾ ഇതെല്ലാം.ദൈവത്തിനു വേണ്ടി വിശ്വാസികൾ നൽകുന്ന നേർച്ചപ്പണമാണ്. അടുത്ത കാലത്തായി ദുരൂഹ സാഹചര്യത്തിൽ ഇരുപതിലധികം കന്യാസ്ത്രീകളാണ് മരണപ്പെട്ടത് .ഉളുപ്പൂണിയിലേ കന്യാസ്ത്രീയുടെ മരണമാണ് അവസാനത്തേത്. ഇവിടെ സിസ്റ്റർ  മേരിചാണ്ടിയുടെ വാക്കുകൾ കുട്ടികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ. പുരോഹിതരുടെ പക്കലേയ്ക്ക് കുട്ടികളേയും സ്ത്രീകളെയും തന്ച്ച്
വിടരുത് എന്നഈ വാക്കു മറന്നതാണ് എറണാകുളത്തെ ഈ കുഞ്ഞിനു പറ്റിയത്. ഇനിയെങ്കിലും  സിസ്‌ററർ മേരിചാണ്ടിയുടെ വാക്കുകൾ  നമ്മോടൊപ്പമുണ്ടാവട്ടെ.


കെ. സി. ആർ . എം.


                                                                                                  

Sunday, December 6, 2015

കിണറ്റിനുള്ളിൽ മരിച്ചുകിടന്ന കന്യാസ്ത്രീയെ ഭയപ്പെട്ടിരുന്നത് ആരെല്ലാം?

 

വാഗമൺ ഉളുപ്പൂണി കോൺവെന്റിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീ ലിസമരിയായുടെ മരണം സമൂഹമനസ്സാക്ഷിക്കുമുന്നിൽ അവശേഷിപ്പിച്ചു പോയ ചില സംശയങ്ങളും ചോദ്യങ്ങളുമുണ്ട് .

എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന സിസ്റ്ററിനെ മരണത്തിനു മുൻപും  പ്രസരിപ്പോടെയാണ്  കണ്ടത്. കോൺവെന്റു വക പത്തുസെന്റ് സ്ഥലം കൈമാറ്റം ചെയ്യുവാൻ സിസ്റ്റർ പോയിരുന്നു. കിണറ്റിനരുകിൽ കണ്ടെത്തിയ ചെരുപ്പുകൾ ഭംഗിയായി ചേർത്തുവച്ചതായി കണ്ടെത്തി. കിണറിന്റെ മേൽ വിരിച്ചിരുന്ന വലക്ക് സ്ഥാനചലനം സംഭവിച്ചിരുന്നില്ല.ഒരാൾ മരിക്കുവാൻ തീരുമാനിച്ചു കിണറ്റിൽ ചാടിയാൽ ഇങ്ങനെ സംഭവിക്കുമോ. മുങ്ങി മരിക്കുന്ന ഒരാളുടെ ശരീരം വെള്ളത്തിനടിയിൽ വടിപോലെ കമിഴ്ന്നു കിടക്കുമൊ,

  ചുണ്ടിൽ രക്തം കട്ടപിടിച്ചത് നാട്ടുകാർ കണ്ടെന്നു പറയുന്നു. വെള്ളത്തിൽ വീണതിനു ശേഷം ഉണ്ടാവുന്ന രക്തം എങ്ങനെയാണ് കട്ടപിടിക്കുന്നത്. തെട്ടടുത്തുള്ള പീരുമേട് സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു പോകാതെ വാശിപിടിച്ച് സഭയുടെ സ്വാധിന കേന്ദ്രമായ കോട്ടയത്ത് തന്നെ പോയത് എന്തിനാണ് . 

സാധാരണ മുങ്ങിമരിക്കുന്ന  ഒരാളുടെ വയറിനുള്ളിൽ കാണേണ്ടത്ര അളവിൽ വെള്ളമുണ്ടായിരുന്നോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണ്. ഈ കന്യാസ്ത്രീ  പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കുട്ടികൾക്ക് അവർ  നൻമയും സ്‌നേഹവുമുള്ള അദ്ധ്യാപികയായിരുന്നു.  യാതൊരുവിധ മാനസീക പ്രശ്‌നങ്ങളും  ഉള്ളതായിട്ട് കുട്ടികൾക്ക് തോന്നിയിട്ടില്ല.

സിസ്റ്റർക്ക് മനോനില തെറ്റിയിരുന്നതിനാൽ കൗൺസിലിങ്ങിനു കൊണ്ടുപോയിരുന്നു എന്ന മഠാധികൃതരുടെ വാദം തെറ്റാണെന്ന് സഹോദരങ്ങൾ പറഞ്ഞിരുന്നു. സിസ്റ്റർ മരിച്ച ദിവസം ഇതിൽ ഉറച്ചുനിന്നിരുന്ന സഹോദരങ്ങൾ രണ്ടാം ദിവസം പെട്ടെന്ന് നിലപാടുമാറ്റിയത് എങ്ങനെയാണ്. മാനസ്സീകമായും ശാരിരികമായും തികഞ്ഞ ആരോഗ്യവതിയായിരുന്നു ഈ കന്യാസ്ത്രീ എന്നല്ലെയിതു സൂചിപ്പിക്കുന്നത്.


  ഈ കന്യാസ്ത്രീയുടെ ജീവിതത്തിൽ അരുതാത്തത് എന്തോ സംഭവിച്ചതുവഴി  വലിയ മാനസ്സിക പ്രയാസം  ഉണ്ടായിരുന്നിരിക്കാം അതുകൊണ്ടാവാം ആ പാവം ഇനി മേൽ കന്യാസ്ത്രീ കുപ്പായം വേണ്ടന്നു വച്ച് സ്വന്തം വീട്ടിൽ തിരിച്ചു പോരുവാൻ ആഗ്രഹിച്ചിരുന്നത്. സാമൂഹിക സാഹചര്യം ഇതിനനുവദിച്ചില്ലന്നു വേണം കരുതാൻ.

 സിസ്റ്റർ മരിച്ചതിന്റെ പിറ്റേന്ന് സിസ്റ്ററുടെ വളരെ വിശ്വസ്ഥനായ ഒരു പുരോഹിതന്റെ അടുക്കൽ പോയി മനസ്സു തുറന്ന് കൗൺസിലിങ്ങിന് വിധേയയാകുവാൻ തീരുമാനിച്ചിരുന്നതായി  അറിയുന്നു. ബാക്കിവച്ച അന്നത്തേയ്ക്കുള്ള തുറന്നു പറച്ചിൽ  ആരെയെങ്കിലും ഭയപ്പെടുത്തിയുട്ടുണ്ടോയെന്ന് പരിശോധിക്കണം .

ഇതുമായി ബന്ധപ്പെട്ട് മഠത്തിനുള്ളിലും ജോലിസ്ഥലത്തും അമിതജോലി ഭാരം നൽകി ഈ കന്യസ്ത്രീയെ പീഠപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നുവോയെന്നും അന്വേഷിക്കണം.  മാനസികനില തകരാറിലായ ഈ സിസ്റ്ററെ ചികിൽസിച്ചതും മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റർ ജോവിൻ ചുങ്കപ്പുരയാണെന്നും ഹോമിയോ മരുന്നാണ് കഴിച്ചിരുന്നത് എന്നും പറയുന്നു. ഇതു രണ്ടും വിശ്വാസ യോഗ്യമാണോ, ഇവിടെ കൃത്രിമമായി ഏതു രേഖയും ഉണ്ടാക്കുവാൻ എന്താണ് പ്രയാസം.


 വനിതാ കമ്മീഷൻ അംഗം പ്രമീള ദേവി അറിയിച്ചതിനു ശേഷം തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിയപ്പോൾ  ടി കോൺവെന്റു പൂട്ടി കന്യാസ്ത്രീകൾ കടന്നു കളഞ്ഞതും പിന്നിട് അടുത്തുള്ള സെന്റ് അൽഫോൻസാമമ ഫൊറോന പള്ളിയിൽ പൊങ്ങി തെളിവെടുപ്പിനു ഹാജരായത് തെളിയിക്കുന്നത് ഒരു അട്ടിമറി സാധ്യതയല്ലേ.  പ്രമീള ദേവി തെളിവെടുപ്പിനു ശേഷം നടത്തിയ അഭിപ്രായം മംഗളം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

 

കോൺവെന്റിലെ മുഴുവൻ സിസ്റ്റർമാരെയും കൗൺസിലിങ്ങിനു വിധേയമാക്കുകയും കോൺവെന്റിൽ സുരക്ഷാഗാർഡുമാരെ നിയമിക്കണമെന്നും നായ്ക്കളെ വളർത്തണമെന്നും പ്രമീളാദേവി ആവശ്യപ്പെട്ടു. ഇങ്ങനെ പറയുവാൻ പ്രമീളാ ദേവിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്നത് വ്യക്തമാണ്.   യഥേഷ്ടം ,അപരിചിതർ രാത്രികാലങ്ങളിൽ മഠങ്ങളിൽ വന്നുപോകുന്നു എന്നതല്ലേ.

 അടുത്ത കാലത്തായി പതിനെട്ടോളം കന്യാസ്ത്രീകൾ ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ടു അവയെല്ലാം സ്വാഭാവിക മരണമോ ആത്മഹത്യയോ ആയി മാറി. അതിൽ രണ്ടുമൂന്നെണ്ണം കൊലപാതകവും. ഇങ്ങനെയെല്ലാം സംഭവിച്ചിട്ടും സഭാനേതൃത്വം എല്ലാം മറച്ചുവയ്ക്കുവാൻ ശ്രമിക്കുന്നത് സംശയകരമല്ലേ.

പാലായിലെ സിസ്റ്റർ അമലയുടെ മരണസമയത്ത് ബഡ്‌റൂമിലെ തെളിവുകൾ മുഴുവൻ നശിപ്പിച്ചത് സഹ കന്യാസ്ത്രീകളാണെന്നത് ഓർക്കണം.   ഇത്തരം സംഭവങ്ങൾ നിലവാരം കുറഞ്ഞതും നീതിക്കു നിരക്കാത്തതുമാണ്. കന്യാസ്ത്രീ മഠങ്ങൾ സാമൂഹിക വിരുദ്ധരുടെ ആവാസ കേന്ദ്രങ്ങൾ ആകുവാൻ പാടില്ല. കന്യാസ്ത്രീ മഠങ്ങളുടെ സംരക്ഷണം നാട്ടുകാരുടെയും വിശ്വാസികളുടെയും സംരക്ഷണത്തിൽ വരേണ്ടത് അനിവാര്യമാണ്. 

Thursday, December 3, 2015

കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ സി.ബി.ഐ. അന്വേഷിക്കണം

 കെ.സി ആർ.എം പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസ്സോസിയേഷൻ.

 സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി 29-11-2015 ഞായറാഴ്ച പാലാ ടോംസ് ചേമ്പറിൽ നടന്നു. ഫാ.മാണി പറമ്പേട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസ്റ്റർ അമലയുടെ മരണത്തിൽ ദു.ഖം രേഖപ്പെടുത്തി.  ചെയർമാൻ റെജി ഞള്ളാനി സംഘടനാപ്രവർത്തനങ്ങൾ വിശദീകരിച്ചു. 
    ഫാ.അബ്രഹാം കൂത്തോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.   ഫാ ഫ്രാൻസീസ്  പ്രോജക്ട് അവതരണം നടത്തി. ജോർജ്ജ് മൂലേച്ചാലിൽ ഫാ ജോൺ കെ. തെക്കേടം ,പി എസ് തോമസ് പൂവക്കുളം ,ഫാ ജോർജ്ജ് കണീയാരശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.
 
 അടുത്തകാലത്തായി കന്യാസ്ത്രീകൾക്കെതിരെ ആക്രമണങ്ങളും കൊലപതകങ്ങളും വർദ്ധിച്ചുവരുന്നു, കൊലപതകങ്ങളടക്കമുള്ള കന്യാസ്ത്രീകളുടെ മരണത്തിലെ തെളിവുകൾ മഠങ്ങളിൽ വച്ചുതന്നെ നശിപ്പിക്കപ്പെടുന്നു. മരണങ്ങൾ ഭൂരിപക്ഷവും സ്വഭാവിക മരണമൊ ആത്മഹത്തിയൊ ആയിമാറുന്നു. കൂടാതെ അവരെ മനോനില തെറ്റിയവരായി ചിത്രീകരിച്ച് അവരുടെ കുടുംബക്കാർക്കും  ബന്ധുക്കൾക്കും കൂടുതൽ അപമാനം വരുത്തിവയ്ക്കുന്നു.

 മഠങ്ങൾ ഒട്ടും തന്നെ സുരക്ഷിതമല്ലാതായിരിക്കുന്നു. മഠങ്ങളിലെ സംഭവങ്ങൾ പുറത്തറിയാതിരക്കുവാനും മൂടിവയ്ക്കുന്നതിനും സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് സംശയത്തിനിടനൽകുന്നതാണ്. കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പല പുരോഹിതരും പങ്കാളികളാണെന്ന് തുറന്നെഴുത്തുകളും, തുറന്നു പറച്ചിലുകളും , കുറ്റ സമ്മതങ്ങളും ഉണ്ടാവുന്നു.   ഇത്തരം സംഭവങ്ങൾ ഉന്നതതല ഏജൻസികൾ അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. കന്യാസ്ത്രീകളുടെ മനോനില തകരാറിലാണെന്ന വാദം ശരിയല്ല . അഥവ അങ്ങനെയാണെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ യാതോരു കുഴപ്പവുമില്ലാതെ കുടുബങ്ങളിൽ നിന്നും മഠങ്ങളിലെത്തുന്ന കന്യാസ്ത്രീകളുടെ മാനസ്സിക നില തകരാറിലാകുന്നതിനും മാനസ്സിക പിരിമുറുക്കം വർദ്ധിക്കുന്നതിനും കാരണമായ സംഭവങ്ങൾ എന്താണെന്നും പൊതു സമൂഹത്തിന്   അറിയുവാൻ അവകാശമുണ്ട്.

കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ പതിനഞ്ചിലധികം കന്യാസ്തികളാണ് മരണമടഞ്ഞത്.നിരവതി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടു.  ഇത്തരം സംഭവങ്ങൾ ഉന്നതതല ഏജൻസികൾ അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. മഠങ്ങളുടെ സുരക്ഷയിൽ വിശ്വാസികൾക്കു കൂടി പങ്കാളിത്വമുള്ള സംവിധാനം ഉണ്ടാവണം. മരിച്ചുപോയ സഹോദരിമാർക്ക് ആദരാഞ്ചലികൾ അർപ്പിക്കുന്നു. അവരുടെ കുടുബാഗംങ്ങളുടെ ദു.ഖത്തിൽ പങ്കുചേരുന്നു.
സംഘടനയുടെ തണൽ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പാലാ കേന്ദ്രീകരിച്ച് സ്വന്തമായി സ്ഥലവും കെട്ടിടവും കണ്ടെത്തി  ആസ്ഥാനമുണ്ടാക്കുന്നതിന് തീരുമാനിച്ചു. ഏപ്രിൽ മദ്ധ്യത്തോടെ ഒന്നാം വാർഷീകസമ്മേളനം നടത്തുന്നതിനും അതിനോടനുബന്ധിച്ച് കൂടുതൽ അംഗങ്ങളെ കണ്ടെത്തി  ചേർക്കുന്നതിനും തീരുമാനിച്ചു. ഒന്നാം വാർഷീകത്തിന് മുന്നോടിയായി ഫെബ്രുവരി മാസം വീണ്ടും ദേശീയ എക്‌സിക്യൂട്ടീവ് കൂടുന്നതിന് തീരുമാനിച്ചു.

കെ. സി. ആർ എം . സംസ്ഥാനകമ്മറ്റി അംഗം സി. വി. സെബാസ്റ്റ്യൻ നന്ദി പറഞ്ഞു .6- മണിക്ക് കമ്മറ്റി പിരിഞ്ഞു. 

Tuesday, December 1, 2015

കന്യാസ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ, മനസ്സിൽ നൻമയുള്ളവർ പ്രതികരിക്കുക

കന്യാസ്ത്രീകൾക്കു നേരേ തുടരെ തുടരെയുണ്ടാവുന്ന  അതിക്രമങ്ങളും കൊലപാതകങ്ങളും  ലൈംഗിക ചൂഷണങ്ങളും    സി. ബി. ഐ.  അന്വേക്ഷിക്കണം. കെ. സി , ആർ.എം -എക്‌സ് പ്രീസ്റ്റ്  നൺസ് അസോസിയേഷൻ.

 അടുത്ത കാലത്തായി നിരവി കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ലൈംഗിക ചൂഷണത്തിനു വിധേയരാവുകയോ ചെയ്യുന്നു. ഗത്യന്തിരമില്ലാതെ നിരവധി പേർ പുറത്തേയ്ക്കു പോരുന്നു. സമൂഹത്തേയും സ്വന്തം വീടിനേയും ബന്ധുക്കളെയും ഭയന്നും പുറത്തുവന്നാൽ സ്വന്തമായി ജീവിക്കുവാൻ മാർഗ്ഗങ്ങളില്ലാത്തതിനാലും എല്ലാം സഹിച്ച് മരവിച്ച മനസ്സുമായി  എല്ലാത്തരം പീഢനങ്ങളും സഹിച്ച് കഴിയുന്ന ആയിരങ്ങളാണ് മഠങ്ങളുടെ അകത്തളങ്ങളിലുള്ളത്. മഠത്തിനുള്ളിലെ അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും എതിർക്കുന്നവരെ പലവിധത്തിൽ അവസാനിപ്പിക്കുന്നു.



 കൊല്ലപ്പെട്ടവർക്ക്മാനസികരോഗമാണെന്നോ ,സ്വാഭാവികമരണമോ ,ആത്മഹത്യയോ  ആണെന്ന് വരുത്തിത്തീർത്ത്  സംഭവം അവസാനിപ്പിക്കുന്നതിന് സഭാ  നേതൃത്വത്തിന്റെ പണത്തിനും സ്വാധീനത്തിനും അനായാസം സാധിക്കുന്നു.  ഇത്തരം സംഭവങ്ങൾ  പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുന്ന വ്യക്തികളെയും സംഘടനകളെയും സഭാനേതൃത്വം ഇല്ലാതാക്കുകയോ വ്യക്തിഹതൃനടത്തുകയോ ആക്രമിക്കുകയൊ ചെയ്ത് ഭയപ്പെടുത്തുന്നു.


  കണക്കുളളതും ഇല്ലാത്തതുമായ ദശലക്ഷ കോടി രൂപ സഭാ നേതൃത്വത്തിന്റെ പക്കലുണ്ടായിട്ടും നിരവധിവർഷങ്ങൾ  സേവനം ചെയ്തിട്ടു  പുറത്തു പോരുന്ന പുരോഹിതർക്കും കന്യാസത്രീകൾക്കും ചില്ലിക്കാശുകൊടുക്കുവാൻ തയ്യാറാവുന്നില്ലെന്നു മാത്രമല്ല അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു.പ്രീസ്റ്റു ഹോമുകളിലെ സ്ഥിതി ദുരിതപൂർണ്ണമാണ്. മറ്റു സമുദായങ്ങൾക്ക് ദേവസ്വം ബോർഡ് , വഖത്ത് ബോർഡ്, ഗുരുദ്വാര ബോർഡ് തുടങ്ങിയവയുള്ളപ്പോൾ കത്തോലിക്കാ സഭക്കുമാത്രമെന്തുകൊണ്ടാണ് മറ്റൊരു നിയമമെന്ന് ചിന്തിക്കണം

എന്തുകൊണ്ട് ഏകീകൃത സിവിൽകോഡ് നടപ്പാക്കിക്കൂടാ . സഭയുടെ സ്വത്തുക്കളിൽ വിശ്വാസികൾക്ക് അവകാശമില്ല. മെത്രാൻമാർക്കാണ് സ്വത്തവകാശം. സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച് സർക്കാരിൽ യാതൊരുവിധ കണക്കോ ധാരണയോയില്ലത്തത് മറ്റു സമുദായങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. ഈ അപ്രമാദിത്വമാണ് സഭക്കുള്ളിലെ കുറ്റകൃത്യങ്ങൾവർദ്ധിക്കുന്നതിനും അവ പുറത്തുവരാത്തതിനുമുളള ഒരു കാരണം. സഭക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പുറം ലോകം അറിയാതിരിക്കുന്നതിനും ജനങ്ങളുടെ പ്രതികരണങ്ങൾ പുറത്തുവരാതിരിക്കുവാനും വൻ മാധ്യമ സിൻഡിക്കേറ്റും പ്രവർത്തിക്കുന്നു


. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഉളുപ്പുണിയിലെ സിസ്റ്റർ ലിൻസയുടേതുൾപ്പെടെയുള്ള മരണങ്ങളും കന്യാസ്ത്രീകൾക്കു നേരേയുണ്ടായിട്ടുള്ള അതിക്രമങ്ങളും സി.ബി ഐ അന്വേഷിക്കണം.

   ( കന്യാസ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ, മനസ്സിൽ നൻമയുള്ളവർ പ്രതികരിക്കുക)





 

Monday, November 9, 2015

മാണിസാർ രാജിവയ്‌ക്കേണ്ടതില്ല മനുഷ്യാവകാശ സംരക്ഷണവേദികെ.എം.മാണിസാറിനെതിരേയുള്ളത് ഒരു കോടതി പരാമർശം മാത്രമാണ്

 അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. കോടതി  കേസുകളിൽ ഇത്തരം പരാമർശങ്ങൾ സാധാരണമാണ്.ഈ സാഹചര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം  രജിവയ്‌ക്കേണ്ടതില്ലെന്നാണ് മനുഷ്യാവകാശ സംരക്ഷണവേദിയുടെ അഭിപ്രായം. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഷെയർ ചെയ്യുക.


 റെജി ഞള്ളാനി .
 ചെയർമാൻ

Sunday, November 8, 2015

കത്തോലിക്കാ സഭ വിട്ടുപോയവര്‍ സംഘടിക്കുന്നു

 

November 6, 2015


    
cross


`        കൊച്ചി: നേതൃത്വത്തോട് കലഹിച്ച് കത്തോലിക്കാ സഭയില്‍ നിന്നും പടിയിറങ്ങിയവര്‍ സംഘടിക്കുന്നു. സഭയില്‍ പരിഷ്‌കരണത്തിന് വാദിക്കുന്ന കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തി (കെസിആര്‍എം)ന്റെ നേതൃത്വത്തില്‍ കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഘടന ഔദ്യോഗികമായി നിലവില്‍ വരുമെന്ന് കെസിആര്‍എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജി ഞള്ളാനി ജന്മഭൂമിയോട് പറഞ്ഞു. സഭാനേതൃത്വത്തിന്റെ നിലപാടുകളില്‍ മനംമടുത്ത് ആയിരക്കണക്കിന് വിശ്വാസികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ഇവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രാദേശികമായി സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റില്‍ വ്യക്തികള്‍ക്ക് പുറമെ ഇത്തരത്തിലുള്ള സംഘടനകള്‍ക്കും അംഗങ്ങളാകാം. നിലവില്‍ അതാത് സംഘടനകളില്‍ നിലനില്‍ക്കുന്ന വിശ്വാസ ജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറല്‍ സംവിധാനമാകും കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ സന്യാസം ഉപേക്ഷിച്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വേണ്ടി എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ എന്ന സംഘടന കെസിആര്‍എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുറത്ത് പോയവരെ സഭാ നേതൃത്വം ഉള്‍ക്കൊള്ളണമെന്നാണ് കെസിആര്‍എമ്മിന്റെ നിലപാട്. ഇതിന് മാര്‍പാപ്പയുടെ അഭിപ്രായങ്ങളും കഴിഞ്ഞമാസം റോമില്‍ നടന്ന ഫാമിലി സിനഡും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. വിവിധ കാരണങ്ങളാല്‍ സഭ വിട്ടവരോട് അനുഭാവ സമീപനം കൈക്കൊള്ളണമെന്നാണ് മാര്‍പ്പാപ്പയുടെ നിലപാട്. പുറത്ത് പോയവരില്‍ ഭൂരിഭാഗവും കത്തോലിക്കാ സഭയുടെ വിശ്വാസമനുസരിച്ചാണ് ജീവിക്കുന്നതെങ്കിലും പെന്തക്കോസ്ത് വിഭാഗത്തിലേക്ക് മാറുന്നവരുമുണ്ട്.
ഓരോ വര്‍ഷവും 20 ശതമാനം വളര്‍ച്ചയാണ് പെന്തക്കോസ്ത് വിഭാഗത്തിനുണ്ടാകുന്നതെന്നത് ഇതിന് തെളിവായി കെസിആര്‍എം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക, ലൈംഗീക അരാജകത്വവും പൗരോഹിത്യ മേധാവിത്വവുമാണ് കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരായ വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം. വിവാഹം, ആദ്യകുര്‍ബ്ബാന പോലുള്ള കൂദാശ കര്‍മ്മങ്ങള്‍ക്കും പള്ളി നിര്‍മ്മാണത്തിനും ഭീമമായ സാമ്പത്തിക ഭാരം സഭാ നേതൃത്വം അടിച്ചേല്‍പ്പിക്കുന്നു. പണം നല്‍കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം രൂപതയില്‍ മറ്റ് രൂപതകളില്‍പ്പെട്ടവരുമായുള്ള വിവാഹം വിലക്കുന്ന രക്തശുദ്ധി വാദത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധത്തിന്റെ പാതയിലാണ്. എതിരഭിപ്രായം ഉയര്‍ത്തുന്നവരെ പുറത്താക്കുന്നതിന് പകരം വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്നാണ് കെസിആര്‍എമ്മിന്റെ ആവശ്യം.
 
Reji -9447105070

Wednesday, November 4, 2015

ക്രിസ്തുവിലേയ്‌ക്കൊരു വഴി.

                                                       9447105070Reji-Ph.
 

Sunday, November 1, 2015

കത്തോലിക്കാസഭ വിട്ടുപോയവരുടെ സംഘടന രൂപീകരിക്കുന്നു. ദയവായി ഇതോന്നു ഷെയർ ചെയ്യണമേ

.
     വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭയിൽനിന്നും വിട്ടുപോയിട്ടുള്ള ആളുകളുടെ സംഘടന രൂപീകരിക്കുന്നു. കെ സി.ആർ എം ന്റെ(കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം) നേതൃത്വത്തിൽ രൂപീകരിക്കുന്ന സംഘടനയിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അംഗങ്ങളാകാം .നിലവിൽ അതാത് ഗ്രൂപ്പുകളിൽ നിലനിൽക്കുന്ന വിശ്വാസജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറൽ സംവിധാനവും സംഘടനയ്ക്കുണ്ടാകും. സഭവിട്ടു പുറത്തുപോയിട്ടുള്ളവരുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിക്കുന്ന പുതിയ സംഘടനയിൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും കത്തോലിക്കാസഭാവിശ്വാസജീവിതത്തോട് ചേർത്തുനിർത്തുവാനും ചേർന്നുനില്ക്കുവാനും ആഗ്രഹിക്കുന്ന അംഗങ്ങൾക്കും ആഗ്രഹിക്കുന്ന പക്ഷം സംഘടനയിൽചേരാം .കഴിഞ്ഞമാസം റോമിൽ നടന്ന ഫാമിലി സിനഡിന്റെ സന്ദേശം ഇത്തരം സംഘടനകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു.

യേശുവിൽ ഒന്നാകുവാനുള്ള ഈ ക്രൈസ്തവദർശനത്തിൽ സഹകരിക്കുവാനും സഹായിക്കുവാനും സഭാനേതൃത്വത്തിലും പുറത്തുമുള്ള ബഹുമാന്യ പുരോഹിതരുടെയും ഗ്രൂപ്പ് ലീഡർമാരുടെയും പാസ്റ്റർമാരുടെയും മറ്റ് സന്യസ്തരുടെയും പ്രത്യേകിച്ച് അഭിവന്ധ്യപിതാക്കന്മാരുടെയും അകമഴിഞ്ഞ പിന്തുണ കെ സി.ആർ എം ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഊർജ്ജം ഉൾക്കൊണ്ട് പ്രകാശിതമായ കത്തോലിക്കാ സഭയിൽ നവീകരണത്തിന്റെ പാതയിലൂടെ സഭയുടെ ആത്മീയചൈതന്യത്തെ വീണ്ടെടുക്കുന്നതിനുവേണ്ടി നടത്തുന്ന കെ സി.ആർ എം ന്റെ പരിശ്രമങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുകയാണ്.


കത്തോലിക്കാ സഭയിലെ സന്യാസം വിട്ടു പുറത്തു വന്ന വൈദീകരുടെയും കന്യാസ്ത്രീകളുടെയും  ഉന്നമനത്തിനായി ദേശീയതലത്തിൽ അവരെ സംഘടിപ്പിച്ച് കെ സി.ആർ എം- പ്രീസ്റ്റ് ആൻഡ് എക്‌സ്പ്രീസ്റ്റ് നൺസ് അസ്സോസിയേഷൻ എന്ന സംഘടനക്ക് രൂപംനല്കി പ്രവർത്തിച്ചുവരുന്നു. ക്‌നാനായ വിഭാഗത്തിലെ രക്തശുദ്ധിവാദത്തിന്റെ പേരിൽ സഭയിൽനിന്നും  പുറത്താക്കപ്പെട്ട നിഷ്‌ക്കളങ്കരായ പതിനായിരക്കണക്കിന് സഹോദരങ്ങൾക്ക് കെ സി.ആർ എം പിന്തുണ നൽകിവരുന്നു. സഭയിലെ വിശ്വാസികൾക്കുണ്ടാകുന്ന കൗദാശികവും ആത്മീകവും ഭൗതീകവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പിന്തുണയും  കെ സി.ആർ എം നൽകിവരുന്നു.  നല്ലവരായ മുഴുവൻ ആളുകളും ഈ സന്ദേശം പരമാവധി ആളുകളിലെത്തിക്കുവാൻ സഹാകരിക്കണമെന്ന്  കെ സി.ആർ എം അഭ്യർത്ഥിക്കുകയാണ്.

 നന്മയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുഷ്പദളങ്ങൾ സന്ദേശങ്ങളായി കൈമാറാം .യേശുവിനോട്‌ചേർന്ന് ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം  പുതുതായി രൂപീകരിക്കുന്ന സംഘടനയിൽ അംഗങ്ങളാകാനാഗ്രഹിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും താഴെപ്പറയുന്ന ഫോൺനമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.


                                         .റെജി ഞള്ളാനി.
                                        കെ. സി. ആർ, എം,
                                 സംസ്ഥാന  ഓർഗനൈസിംഗ് സെക്രട്ടറി.  
 ഫോൺ.

.റെജി ഞള്ളാനി. 9447105070. 04868273169 ജോർജ്ജ് മൂലേച്ചാലിൽ,9497088904. കെ.കെ. ജോസ് കണ്ടത്തിൽ. 8547573730.  മാത്യൂ തറക്കുന്നേൽ 9495188610  സി. വി. സെബാസ്റ്റ്യൻ. 9496128188. ജോസ് നെടുംങ്കണ്ടം.9446409371.  സി.സി. ബേബിച്ചൻ. 9446343282.  ഇപ്പൻ സാർ. 9446561252.

                                       

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...

അല്മായശബ്ദം: മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യ...: കെ എം റോയ് നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ...

Monday, October 12, 2015

കത്തോലിക്കാ സഭാ നേതൃത്ത്വത്തിന്റേത് ക്രൂരമായ പകവിട്ടൽ -റെജി ഞള്ളാനി

   -മറ്റൊരാൾക്കും     ഇതുവരാതിരിക്കുവാൻ    ദയവായി ഷെയർചെയ്യുക


 മൺമറഞ്ഞ  എന്റെ അഭിവന്ദ്യ പിതാവിനേയും മാതാവിനേയും വച്ച് വിലപേശുന്നു. കല്ലറ കുത്തിപ്പൊളിക്കുവാനൊരുങ്ങുന്നു.


 പട്ടിണികൊണ്ട് പോറുതിമുട്ടിയിരുന്ന വലിയൊരു ദേശത്തെ ജനതയെ കാർഷിക വിപഌവത്തിലൂടെ സമ്പന്നമാക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ഓരോ വർഷവും 2000 കോടിയിലധികം രൂപയുടെ അധിക വരുമാനം കർഷകർക്ക് കിട്ടുന്നതായും  ഒരുലക്ഷത്തിലധികം തെഴിലവസരങ്ങൾ ഉണ്ടാവുന്നതായും സർക്കാർ കണക്കാക്കുന്നു. അത്യുല്പാതന ശേഷിയുള്ള ഞള്ളാനി ഏലവും കുരുമുളകും പുതിയ കൃഷി രീതികളും വികസിപ്പിച്ചെടുത്തതിന് എന്റെ പിതാവിനും എനിക്കും ദേശീയ അവാർഡും മറ്റു നിരവധി അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഇടുക്കി ജില്ലയിലെ വരുമാനത്തിന്റെ 80% വും ഞള്ളാനി ഏലക്കർഷകരിൽ നിന്നും ലഭിക്കുന്നതാണ്.


 കത്തോലിക്കാ പുരോഹിതരിൽ നിന്നും ലഭിച്ച തിക്താനുഭങ്ങളെ തുടർന്ന് കഴിഞ്ഞ 40 വർഷമായിഎന്റെ പിതാവ് പള്ളിയിൽ പോകാതിരുന്ന തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. എങ്കിലും ഞങ്ങൾ പള്ളിയിലെ ആചാരാനുഷ്ടാനങ്ങളിൽ പങ്കെടുക്കുന്നവരാണ്. കഴിഞ്ഞ കുറെ കാലങ്ങളായി പുരോഹിതരുടെ പക്കൽ നിന്നും ഞങ്ങൾക്കുംസാമ്പത്തികമായും മാനസികമായും പീഡനങ്ങൾ സഹിക്കേണ്ടി വന്നു.

വടക്കേമുറിയച്ചൻ മൂന്നു ലക്ഷത്തി പതിനാറായിരം രൂപ തട്ടിയെടുത്തു. ഒരു ലക്ഷം രൂപ പാരീഷ്ഹാളിന് നൽകാത്തതിന് മകളെ പള്ളിയിൽ നിന്നും ഇറക്കിവിട്ടു. ഇതുസംബന്ധിച്ച് ഞാൻ പോലീസിൽ പരാതിപ്പെട്ടതിന് കനത്ത പ്രതികാര നടപടികൾ ഞങ്ങൾ സഹിക്കേണ്ടിവന്നു.

 കത്തോലിക്കാ സഭാ നവികരണ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സഭയിൽ വലിയ പീഢനം സഹിക്കേണ്ടി വന്നിട്ടുള്ള വിശ്വസികളുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും സമരങ്ങൾ നയിക്കേണ്ടിയും വന്നിട്ടുണ്ട്. തൊടുപുഴ കൈവെട്ടിമാറ്റപ്പെട്ട പ്രഫസർ വിഷയം, മണ്ണേയ്ക്കനാട് പള്ളി വിഷയം കൊല്ലം കുരീപ്പുഴ, സിസ്റ്റർ അനിതക്കു നൽകിയ 12 ലക്ഷം,ഫാ. എഡ്‌വിൻ ഫിഗേറി , ഫാ. രാജു കൊക്കൻ ,ഫാ. കണിയാരശ്ശേരി, ഫാ. ആന്റണി,ഫാ.ജെയിൻ തുടങ്ങിയ വിഷയങ്ങളിൽ ഞാൻ പ്രതികരിക്കുയോ, സമരങ്ങൾക്ക് നേതൃത്വം നൽകുകയോ ചെയ്തിട്ടുണ്ട്.

 സഭയുടെ തിന്മകൾക്കെതിരെ പ്രതികരിക്കുകയോ പുറത്തുവരുകയോ ചെയ്തിട്ടുളള പുരോഹിതരെയും കന്യാസ്ത്രീമാരേയും ദേശീയ തലത്തിൽ സംഘടിപ്പിക്കുകയുംഅവരുടെ ഉന്നമനത്തിനായി കെ. സി, ആർ എം. -എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ രൂപീകരിക്കുകയും സംഘടനയുടെ ദേശീയ ചെയർമാനായി പ്രവർത്തിച്ചും വരുന്നു.

കത്തോലിക്കാ സഭയിലെ ക്‌നാനായ സമൂഹത്തിലെ ര്കതശുദ്ധിവാദത്തിനെതിരെ നിലകൊള്ളുന്ന ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ചെയർമാനായും പ്രവർത്തിച്ചുവരുന്നു. സഭവിട്ടു പുറത്തു പോയിട്ടുള്ളവരെ സഭയിൽ തിരികെയെത്തിക്കുന്നതിനുളള പ്രവർത്തനം തുടങ്ങി വച്ചിരിക്കുന്നു

.ഇൻഫാം ദേശീയ ചെയർമാനായിരുന്ന ഫാദർ മാത്യൂ വടക്കേമുറിയുടേതുൾപ്പെടെ സഭാ നേതൃത്വത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും ആഡംബരവും ലൗകീകപീഡനങ്ങളും പുറത്തു കോണ്ടുവരുകയും ചാനലുകളിലും പത്രങ്ങളിലും വാർത്തകളായതുമെല്ലാം സഭാനേതൃത്വത്തിന് എന്നോട് വിരോധം തോന്നിച്ചു .ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
 
അഞ്ചു വർഷംമുൻപ് മരിച്ചുപോയ എന്റെ പിതാവിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് ആക്ഷൻ കൗൺസിൽ എന്ന പേരിൽ കട്ടപ്പന ഫോറോന പള്ളിയിലെ അച്ചൻമാരായ മാത്യൂ ശൗര്യാംകുഴിയുടെയും, ജസ്റ്റിൻ പഴേപറമ്പിലിന്റെയും ആശീർവാദത്തോടെ അഞ്ചാറു പേർ ആക്ഷൻകൗൺസിൽ എന്നപേരിൽ നാട്ടുകാർ ആരുമറിയാതെ പോലിസിൽ പരാതി കൊടുത്തു. ഫാദർ വടക്കേമുറിയുടെ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ചില കൂട്ടാളികളും രംഗത്തുവന്നു. സഭയുടെ ഉന്നത സ്വാധിനത്തെ തുടർന്ന് പോലീസ് കേസ്സെടുക്കുവാൻ തയ്യാറായി
പരാതിക്കാരുടെ പരാതിയും പാവപ്പെട്ടവന്റെ വേദന മനസ്സിലാവാത്ത ബിഷപ്പുമാരോട് മാത്രം വിധേയത്വമുള്ള ചില പത്രക്കാരും എന്നെ ലക്ഷ്യം വച്ച്മാത്രം മുൻകൂട്ടി എഴുതിതയ്യാറാക്കിയ തിരക്കഥ  വാർത്താരൂപത്തിൽ പുറത്തുവന്നപ്പോൾ ജനമനസ്സുകളിൽ ഞാൻ പ്രതിയായി കഴിഞ്ഞു.

 പോലീസ് എഫ്. ഐ. ആർ പോലും കോടതിയിൽ സമർപ്പിച്ചിട്ടില്ലന്നോർക്കണം. ഞാനും എന്റെ അഭിവന്ദ്യ പിതാവും വിരോധത്തിലായിരുന്നു എന്നും എഴുതികണ്ടു .മരിക്കുന്നതിനുതലേന്ന് പുററടിയിൽ സ്‌പൈസസ്സ് ബോർഡിന്റെ എട്ടുലക്ഷത്തിന്റെ അവാർഡ് വാങ്ങുവാൻ ഞാനും പിതാവും കൂടി പോയതും തിരികെ വീട്ടിലെത്തിച്ചതും ഞങ്ങളുടെ സ്‌നേഹബന്ധത്തെയല്ലേ കാണിക്കുന്നത്. അവാർഡു തുക പിതാവിന്റെ കൈയ്യിൽ നിന്നും പിടിച്ചുവാങ്ങുന്നതിന് കട്ടപ്പന ഹോട്ടലിൽവച്ച് വലിയ അടിപിടി നടന്നുവെന്ന് എഴുതി പിടിപ്പിച്ച സഹോദരങ്ങൾക്കറിയില്ലായിരുന്നു. 8-ലക്ഷം രൂപ എന്റെ മാതാവിന്റെയും പിതാവിന്റെയും പേരിൽ 5-വർഷത്തെ സ്ഥിരം നിക്ഷേപം നടത്തിയിട്ട് അതിന്റെ രസീതുമാത്രമാണ് ഞങ്ങൾക്ക് കിട്ടിയതെന്ന്. പിതാവിന്റെ മരണ ശേഷം പിതാവിന്റെയോ മാതാവിന്റെയോ ഒരു രൂപ പോലും എനിക്കു ലഭിച്ചിട്ടില്ല. അവാർഡ് തുകമുഴുവനും ഇപ്പോഴും സ്ഥിര നിക്ഷേപമായി ബാങ്കിലുണ്ട്.  അവരുടെ സ്വത്തുക്കൾ മുഴുവൻ പെങ്ങളുടെ മകൻ ഷിബിനും അനുജനുമാണ് വന്നുചേർന്നത്. ഇവിടെ ഒരു സാമ്പത്തിക ഗുണവും ഉണ്ടാവാത്ത ഞാനെങ്ങനെയാണ് പണത്തിനുവേണ്ടി പിതാവിനെ അപകടപ്പെടുത്തിയതെന്ന് നീട്ടിയെഴുതുവാൻ കഴിയുന്നത്.

 സഭാ നവീകരണം ആഗ്രഹിക്കുന്നവരെയും അഭിപ്രായങ്ങൾ  തുറന്നു പറയുന്നവരെയും എക്കാലവും അവരെ ശത്രൂവായികണ്ട ് ഇല്ലായ്മ ചെയ്യുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്യുന്നത് സഭയുടെ ചരിത്രമാണ്. ഫ്രാൻസീസ് മാർപ്പാപ്പായുടെ സന്ദേശം ഉൾക്കൊണ്ട ഊർജ്ജമാണ് എന്റേത്.അടുത്തകാലത്ത്  കെ. സി. ആർ. എം ന്റെ വൈസ് ചെയർമാൻ പ്രഫ. ഇപ്പന്റെ 10സെന്റ് സ്ഥലവും  വീടും നശിപ്പിച്ചതിന്റെ കേസ് ഹൈക്കോടതിയിലാണ്.  

കൃത്രിമ രേഖകൾ ചമച്ചും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെയും അടിസ്ഥാനത്തിൽ 5 വർഷം മുൻപുണ്ടായ ഒരു കാര്യത്തിൽ പെട്ടന്ന് ഇങ്ങനെയൊരു കഥയുണ്ടാവില്ല. എന്റെ കുടുംബത്തിൽ തന്നെ വേറെ അഞ്ചു മക്കളും ചെറുമക്കളും ഉണ്ടായിട്ടും തൊട്ടടുത്ത അയൽവാസികളും ബന്ധുക്കളും ഉണ്ടായിട്ടും കേസ്സന്വേഷണം തുടങ്ങിയിട്ടു പോലുമില്ലാത്ത സാഹചര്യത്തിൽ കുറ്റവാളിയായി ചിത്രീകരിച്ച് എന്റെ പേര് മാത്രം തുടർച്ചയായി ചില മുഖ്യധാരാ പത്രങ്ങളിൽ വരുന്നത് സഭയുടെ താത്പര്യമല്ലാതെ മറ്റെന്താണ്.

ഇത് എന്നെ അപകടപെടുത്തുന്നതിനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്ന് ഞാൻ സംശയിക്കുന്നു.എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ കളവും ബോധപൂർവ്വവുമാണ്.   ഈ സാഹചര്യത്തിൽ

മേൽ പറഞ്ഞ പുരോഹിതരേയും പരാതിക്കാരേയും ഞാനുൾപ്പടെയുള്ള കുടുംബാഗങ്ങളെയും പ്രത്യേകിച്ച് അനുജൻ റോയിയേയും ഷിബിനേയും നുണ പരിശോധനക്ക് ഹാജരാക്കണമെന്നും ഞാൻ ആവശ്യപ്പെടുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും ഗൂഡാലോചന പുറത്തുവരുന്നതിനും ഇതുകൂടി ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനായി എല്ലാ പത്ര -ദൃശ്യ മാധ്യമങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും സാമുഹിക, രാഷ്ടീയ ,മത സംഘടനകളുടെയും സഹായം ഞാനഭ്യർത്ഥിക്കുകയാണ്.

                                                                             സ്‌നേഹപൂർവ്വം

                                                                                        റെജി ഞള്ളാനി
   കട്ടപ്പന
   13-10-2015

Wednesday, September 30, 2015

കത്തോലിക്കാ യുവതികൾ അശുദ്ധരാണെന്ന് സഭാനേതൃത്വം സമ്മതിക്കുന്നു.


 

             വിശ്വാസികൾ  വൻ പ്രതിക്ഷേധത്തിൽ.

 കെ സി ആർ . എം-ക്‌നാനായ ഫ്രീഡം  മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ      പ്രതിഷേധറാലിയും ധർണ്ണയും 

               2015 ഒക്ടോബർ  1 -ന് എറണാകുളത്ത്.

 സീറോ മലബാർ സഭയുടെ  കീഴിലുള്ള  കോട്ടയം രൂപതയിലെ ഒരു യുവാവ്  സീറോ മലബാർ സഭയുടെ  തന്നെ കീഴിലുള്ള മറ്റു രൂപതകളിലുള്ള ഏതെങ്കിലും ഒരു കത്തോലിക്കാ യുവതിയെ വിവാഹം കഴിച്ചാൽ വരനും വധുവും  കോട്ടയം രുപതയ്ക്കു പുറത്തുപോകേണ്ടിവരുന്നു.ഈ പെൺകുട്ടിയെ വിവാഹം  കഴിക്കുകവഴി യുവാവ്  അശുദ്ധനായി മാറുന്നു. ചില പ്രത്യേക സഹചര്യങ്ങളിൽ  ചില ഇളവുകൾ  കിട്ടിയാൽ  അയാൾക്കുമാത്രം കോട്ടയം രൂപതയുടെ പളളിയിൽ തുടരാം എന്നാൽ ഭാര്യയും മക്കളും മറ്റു രൂപതകളുടെ പള്ളിയിൽ  പോകണം. ഇതിനർത്ഥം  ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ കുദാശ കർമ്മങ്ങൾക്കും കുർബാനക്കും വേണ്ടി പല പള്ളികളിൽ  പോകേണ്ടി വരുന്നു . ഇത്  വളരെയധികം വേദനാജനകമാണ്.

 ഇത്തരത്തിൽ  പതിനായിരക്കണക്കിനാളുംകൾ  മനം  നൊന്ത്  കഴിയുകയാണ്. രക്തശുദ്ധിവാദമെന്ന വിവാദമുയർത്തിയാണ്  കോട്ടയം രുപത ഈ പ്രവൃത്തിയെ നേരിടുന്നത്  .പാപമോചനത്തിനായി യേശു രക്തം ചിന്തി മരിച്ചതുവഴി യേശുവിന്റെ രക്തത്താൽ എല്ലാ മനുക്ഷ്യരും ശുദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്  ക്രിസ്തീയ വിശ്വാസം. അതുകൊണ്ടുതന്നെ രക്തശുദ്ധിവാദം മുന്നോട്ടുവച്ച് പോകുന്നവരും  അതിനെ അംഗീകരിക്കുന്നവരും  ക്രീസ്ത്യാനികൾ  എന്നു വിളിക്കപ്പെടുന്നത് എങ്ങനെയെന്ന് ചിന്തിക്കണം.

 രക്ത ശുദ്ധിവാദം നിലനിൽക്കുന്നിടത്തോളം കാലം സഭാനേതൃത്വത്തിന്റെ  സമ്മതത്തോടെ തന്നെ കത്തോലിക്കാ സ്ത്രീകൾ  അപമാനിക്കപ്പെടുകയാണ്. ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും കടന്നുകയറ്റവുമാണ്. തങ്ങളുടെ മക്കളും സഹോദരിമാരും  അപമാനിതരാകുന്ന കത്തോലിക്കാ സഭയോട്  എന്തു സമീപനം സ്വീകരിക്കണമെന്ന് വിശ്വാസ സമൂഹം ചിന്തിക്കണം.


 കത്തോലിക്കാ സഭയിലെ (സീറോ മലബാർ )വർഗ്ഗ വിവേചനം അവസാനിപ്പിക്കണമെന്നും കോട്ടയം രൂപതയിലെ സഹോദരങ്ങൾക്ക്  നീതി ഉറപ്പാക്കണമെന്നും സഭയിലെ സ്ത്രീകളെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട്  കെ.സി. ആർ . എം. -ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ  2015-ഒക്ടോബർ 1-ന്  എറണാകുളത്ത്   പ്രതിഷേധ റാലിയും ധർണ്ണയും നടത്തപ്പെടുന്നു. 

 ഈ  വിഷയത്തിൽ  പരിശൂദ്ധ ഫ്രാൻസീസ് മാർപ്പാപ്പ  അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട്  അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി മുഖാന്തിരം വിശ്വാസികൾ നിവേദനം നൽകുന്നതാണ്. കോട്ടയം രൂപതയിലെ മുഴുവൻ അംഗങ്ങളുടെയും പുരോഹിത ശ്രേഷഠരുടെയും പിൻതുണയും സഹകരണവും ഇക്കാര്യത്തിൽ പ്രത്യേകമായി അഭ്യർത്ഥിക്കുകയാണ്.


 ശ്രീ . സെബാസ്റ്റ്യൻ പോൾ  X-Mp ഉദ്ഘാടനം ചെയ്യുന്ന  ധർണ്ണാസമരത്തിന് സംഘടനാ നേതാക്കളായ ശ്രീ റെജി ഞള്ളാനി ,ലൂക്കോസ് മാത്യൂ കെ, ടി  ഒ ജോസഫ്, ജോസഫ് വെളിവിൽ ,അഡ്വ. വർഗീസ് പറബിൽ അഡ്വ. ഇന്ദുലേഖാ ജോസഫ് ,കെ കെ ജോസ് കണ്ടത്തിൽ അഡ്വ.  ജോർജ്ജ് മൂലേച്ചാലിൽ ,        സ്റ്റീഫൻ  ലൂക്കോസ് , തോമസ് കിടങ്ങൂർ  തുടങ്ങിയവർ  നേതൃത്ത്വം നൽകും.

മേനകാ ജംഗ്ഷനിൽ നിന്നും 2. 30ന് ആ്‌രംഭിക്കുന്ന റാലി ബിഷപ്പ്  ഹൗസിനു മുന്നിലൂടെ കൊച്ചി കോർപ്പറേഷൻ വക  ഹൈക്കോടതി ജംഗ്ഷന് സമീപമുള്ള ഓപ്പൺ സ്റ്റേഡിയത്തിൽ  എത്തിച്ചേർന്ന് സമ്മേളനം ആരംഭിക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിലേയ്ക്ക് നല്ലവരായമുഴുവൻആളുകളേയും
ക്ഷണിക്കുന്നു.  ഈ സാമൂഹിക വിഷയം ലോകജന ശ്രദ്ധയിൽ കൊണ്ടുവന്ന്  സഹായിക്കണമെന്ന്  മുഴുവൻ മാധ്യമ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു.

 സ്‌നേഹ പൂർവ്വം

റെജി ഞള്ളാനി        ടി.ഒ. ജോസഫ്  ,  ലൂക്കോസ് മാത്യു  ,     സ്റ്റീഫൻ    ലൂക്കോസ്

ചെയർമാൻ           ജന. സെക്രട്ടറി     വൈസ് ചെയർമാൻ              ട്രഷറർ


    9447105070         9447056146        9846478483.   9744839747                   9744839747                                              




  
                     

 

Wednesday, September 23, 2015

സിസ്റ്റർ അമലയുടെ കൊലപാതകവും BJP സർക്കാരിന്റെ കുഴപ്പമാണോ

സിസ്റ്റർ അമലയുടെ കൊലപാതകം C .B. I. അന്വേക്ഷിക്കണം കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ് എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ 
 

 സിസ്റ്റർ അമലയുടെ കൊലപാതകം സംബന്ധിച്ച കേരളാ പോലീസിന്റെ അന്വേക്ഷണം ശരിയായ ദിശയിലല്ലെന്ന്  സാധാരണ ജനം വിശ്വസിക്കുന്നു . ബാഹ്യമായ ഇടപെടലുകൾ  ഒന്നും ഉണ്ടായില്ലെങ്കിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ  പിടിക്കുവാൻ  കേരളാ പോലീസിനു കഴിവുണ്ടെന്നും സാധാരണ ജനം വിശ്വസിക്കുന്നു . ഈപ്പോൾ  പുറത്തുവരുന്ന സൂചനകൾ  നോക്കിയാൽ  ഒരു നിരപരാധിയോ, സഭ നൽകുന്ന ഒരു വ്യക്തിയോ ആയിരിക്കും പ്രതിസ്ഥാനത്തുവരിക. അഭയാക്കേസിൽ നിന്നും യാതൊരു വ്യത്യാസവും ഇതിനും

 ഉണ്ടാകുവാൻ ഇടയില്ല എന്നുവേണം കരുതുവാൻ. ന്യൂനപക്ഷ പീഢനമാണ്  കേന്ദ്ര സർക്കാർ നടത്തുന്നതെന്ന്  ലോകം മുഴുവൻ വിളിച്ചുപറഞ്ഞ സഭാ നേതൃത്വം ഇപ്പോൾ  പ്രതികരിക്കുന്നില്ല. തോട്ടടുത്ത നാളുകളിൽ കോട്ടയം ,ഇടുക്കി ,എറണാകുളം ജില്ലകളിലെ നിരവധി മഠങ്ങളിലെ കന്യാസ്്രതീകൾക്ക്  ശരീരത്തിന് പരിക്കുകൾ പറ്റുന്നുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നു. ഈ സംഭവങ്ങൾ കാണിക്കുന്നത്  കന്യാസ്്രതീകൾ ഒട്ടും സുരക്ഷിതരല്ലയെന്ന സൂചനയാണ്. മഠങ്ങളിൽ പുരോഹിതരുടെ അതിരുകടന്ന ഇടപെടൽ വർദ്ധിച്ചുവരുന്നതായി നിരവധി കന്യാസ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവർക്കിടയിൽ വൻ തോതിൽ മാനസ്സിക പിരിമുറുക്കം വർദ്ധിച്ചുവരുന്നതായി വിവിധ സംഭവങ്ങൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ  സി. അമലയുടെ കൊലപാതകം സംബന്ധിച്ച അന്വേക്ഷണം സി.ബി. ഐ ഏറ്റെടുക്കണം. കന്യാസ്ത്രീകളുടെ  സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സഭാനേതൃത്വം അടിയന്തിരനടപടികൾ  സ്വീകരിക്കണം അല്ലാത്തപക്ഷം വിശ്വാസികളേയും കന്യാസ്ത്രീകളുടെ മാതാപിതാക്കളേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടു പോകുവാൻ  കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ്  എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ  തീരുമാനിച്ചിരിക്കുന്നു.

സി. അമലയുടെ കൊലപാതകം സംബന്ധിച്ച അന്വേക്ഷണം സി.ബി. ഐ ഏറ്റെടുക്കണം.കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ്  എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ  . സിസ്റ്റർ അമലയുടെ കൊലപാതകവും BJP  സർക്കാരിന്റെ  കുഴപ്പമാണോ ന്യൂനപക്ഷ പീഢനമാണോയെന്ന്  സഭ പ്യക്തമാക്കണം
Chairman,
Reji njallani, 9447105070

Thursday, September 17, 2015

തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന...

തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന...









അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ .മാതാപിതാക്കൾ മക്കളെ മഠങ്ങളിലേയ്ക്കും സെമിനാരികളിലേയ്ക്കും പറഞ്ഞയക്കണമോയെന്ന് പലവട്ടം ആലോചിക്കണമെന്ന്  കെ. സി. ആർ.എം  ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

Sunday, August 23, 2015

Selfie: വിശുദ്ധ കലാപങ്ങൾ - Part 2 | 8th May 2015 | Full Episode


കത്തോലിക്കാ സഭക്ക് പുത്തൻ നിശാബോധവുമായി കെ. സി. ആർ .എം



 പ്രസിഡന്റായി  കെ. ജോർജ്ജ് ജോസഫ്  കാട്ടേക്കര തിരഞ്ഞെടുക്കപ്പെട്ടു.


 കത്തോലിക്കാ സഭക്ക്  കൈമോശം വന്നു പോയിട്ടുള്ള  ആത്മീയ ചൈതന്യം തിരികെകൊണ്ടുവരുന്നതിനുവേണ്ടി അക്ഷീണംപ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ കെ.സി. ആർ. എം. ന്റെ പുതിയ അമരക്കാരെ പാല ടോംസ് ചെയ്ബറിൽകൂടിയ പൊതുയോഗംതിരഞ്ഞെടുത്തു.

                 2016 - ലെ പുതിയ ഭാരവാഹികളും  കമ്മറ്റിയംഗങ്ങളും.


 പ്രസിഡന്റ് - കെ. ജോർജ്ജ് ജോസഫ്  കാട്ടേക്കര


 വൈ. പ്രസിഡന്റ് - പ്രൊഫ. ജോസഫ് വർഗീസ്  (ഇപ്പൻ)


 ജന. സെക്രട്ടറി - കെ. കെ. ജോസ് കണ്ടത്തിൽ


 സെക്രട്ടറി- ജോസഫ്  വെളുവിൽ  കളമശ്ശേരി


 ഓർഗനൈസിംഗ്  സെക്രട്ടറി - റെജി ഞള്ളാനി  കട്ടപ്പന


 ജോ.സെക്രട്ടറിമാർ - 1. ജോർജ്ജ് മൂലേച്ചാലിൽ


                                     2. സി. സി. ബേബിച്ചൻ  തൊടുപുഴ


                                     3. സി. വി.  സെബാസ്്‌ററ്യൻ


                                     4 . മോളി ജോർജ്ജ്  കണിയാരശ്ശേരിൽ


ട്രഷറർ.               മാത്യു എം. തറക്കുന്നേൽ.


     
                       എക്്‌സീക്യൂട്ടിവ്   കമ്മറ്റിയംഗങ്ങൾ
                                  ----------
1. അഡ്വ. എം. ജെ. ചെറിയാൻ  ഹൈക്കോർട്ട്, 

 2. അഡ്വ. ഇന്ദുലേഖ ജോസഫ്.  ഹൈക്കോർട്ട്.

 3.  അഡ്വ. ജോസ് ജോസഫ്  അരയകുന്നേൽ ,

 4.  അഡ്വ. ജോസ് പാലിയത്ത്.
5. ജോസഫ് കാലായിൽ , വാഴക്കുളം,

 6.  പി.ജെ. എബ്രാഹം,

പേടിക്കാട്ടുകുന്നേൽ ,വാഴക്കുളം 

 7.   കുഞ്ഞുമോൻ സെബാസ്റ്റ്യൻ മണ്ണേയ്ക്കനാട്

. 8.  ജോസ് പൂവത്തോട്ട്  മണ്ണേയ്ക്കനാട്.

 9.  ഇ. ആർ . ജോസഫ് , കെച്ചുപറമ്പിൽ കോട്ടയം.

10. ജോസ് കാരുപറമ്പിൽ , തൊടുപുഴ. 

 11.  ലൂക്കോസ് മാത്യു ഉഴവൂർ, 

12. ഒ. ഡി. കുര്യാക്കോസ് , ഒഴാക്കൽ. അരുവിത്തുറ.  13.  കെ. എം. മാണി. പതിയിൽ മോനിപ്പള്ളി.

  14 .  പി . എസ്.  ജോസഫ്.  പനച്ചിക്കവയലിൽ , തീക്കോയി.

15 . സി. ഒ. ഫ്രാൻസീസ്  ചക്കുലളിക്കൽ  മരങ്ങാട്ടുപള്ളി.

16.  സാജു തറപ്പേൽ.

17 . കെ. വി. ജോസ്ഫ്. നെടുംങ്കണ്ടം. എന്നിവരെ തിരഞ്ഞെടുത്തു.

കെ. സി. ആർ . എം -ന്റെ  ലീഗൽ അഡൈ്വസറായി  അഡ്വ. ഇന്ദുലേഖ ജോസഫിനെ.   (ഹൈക്കോർട്ട്.)  തിരഞ്ഞെടുത്തു

 

Sunday, August 16, 2015

വെള്ളാപ്പള്ളി നടേശനോടോപ്പം റെജിഞള്ളാനി കട്ടപ്പന.

 

                           വെള്ളാപ്പള്ളി നടേശനോടോപ്പം റെജിഞള്ളാനി കട്ടപ്പന.   


 

Wednesday, August 12, 2015

കത്തോലിക്കസഭ വിട്ടവർ തിരികെയെത്തണം



റെജി ഞള്ളാനി , (സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെരളാ കത്തോലിക്കാ സഭാ നവികരണ പ്രസ്ഥാനം-(കെസി ആർ . എം.)

വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭ വിട്ടുപോയവരെ തിരികെയെത്തിക്കുവാൻ സഭാ നേതൃത്വം അടിയന്തിര നടപടികൾ സ്വീകരിക്കണം.സഭയിലെ നഷ്ടപ്പെട്ടുപോയ സനാതന മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം. വിട്ടുപോയവർ തിരികെയെത്തി സഭയെ ശക്തിപ്പെടുത്തുവാൻ മനസ്സിനെ രൂപപ്പെടുത്തണം. ഒരു പക്ഷേ സഭയിലെ മൂല്യത്തകർച്ചയോ, സഭയിൽനിന്നും വ്യക്തിപരമായോ കുടുംബപരമായോ ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളോ ആത്മീയപരമോ,ആശയപരമോആയ കാര്യങ്ങളോആയിരിക്കാം സഭയിൽനിന്നും ഇവരെ അകറ്റിയത്. കുടുംബത്തിലുള്ളവർ തമ്മിൽ പിണങ്ങുന്നത് സ്വാഭാവികമാണ് എന്നാലത് സ്ഥിരമായി നിലനില്കുന്നത് ഉചിതമല്ല. സഭയുടെ വളർച്ചക്കുവേണ്ടി വലിയ കഷ്ടപ്പാടുകൾ സഹിച്ചവരും,സാമ്പത്തികസഹായം ചെയ്തവരും അവരുടെ പൻതലമുറക്കാരുമാണ്   ഇവർ്. തലമുറകളായി എല്ലാവരുടേയും കൂട്ടായപരിശ്രമവും വിശ്വാസവുമാണ് സഭയുടെയിന്നത്തെ ആത്മീയവും ഭൗതികവുമായ വളർച്ചക്ക് കാരണമെന്നതിൽ ആർക്കും സംശയമില്ല. അതുകൊണ്ടുതന്നെ കത്തോലിക്ക സഭയിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നത്  വ്യക്തമാണ്.
 

 നല്ല ആട്ടിടയന്റെ ഉപമ കർത്താവ് നമുക്കുതന്നിരിക്കുന്നത് എല്ലാമേഖലയിലുമുള്ള നേതൃത്വം എങ്ങനെയായിരിക്കണമെന്ന സന്ദേശമാണ്. നഷ്ടപ്പെട്ട കുഞ്ഞാടിനെ കണ്ടെത്തി സുരക്ഷിതമായി തിരികെ കൂട്ടിലെത്തി ക്കുന്നവനാണ് നല്ലിടയൻ . സഭയെ നയിക്കുന്നുവെന്നവകാശപ്പെടുന്നവർക്ക് നഷ്ടപ്പെട്ടവരെ തിരികെയെത്തിക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്. ആത്മായ സംഘടനകൾക്കും ഇവിടെ വലിയ ഉത്തരവാദിത്വമാണുള്ളത്. കെസി. ആർ . എം. ന് ഈ കര്യത്തിൽ വലിയ പങ്കാണുവഹിക്കുവാനുള്ളത്.
 ഇരുപക്ഷത്തും മഞ്ഞുരുകൽ നടക്കണം .അതിനുള്ള അനുകുലസാഹചര്യം ഇരുപക്ഷത്തുമുണ്ടാവുകയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവേണ്ടത്. തെറ്റുകളും കുറവുകളുമുണ്ടാവാം എങ്കിലും മുന്നോട്ടുപോയാൽ തീർച്ചയായും ഫലമുണ്ടവും. ഈ കാര്യത്തിൽ സഭാനേതൃത്വം മുൻകൈയെടുക്കണം.
 
പുറത്തുപോയവരുടെ സംഗമം വിളിച്ചു ചേർക്കുവാൻ സഭാനേതൃത്വം അടിയന്തിര നടപടികൾ ആരംഭിക്കണം. ഇരുപക്ഷത്തും തുല്യമായി തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന ചിന്തയിൽ അവയെല്ലാം തിരുത്തി ഒരു പുതുയുഗപിറവിക്കായി പരിശ്രമിക്കാം. നമ്മുടെ പ്രിയപ്പെട്ട എ.പി.ജെ അബ്ദുൾ കലാമിന്റെ ചിന്തയിൽ നമുക്ക് സ്വപ്‌നം കാണാം ഉണർന്നിരുന്ന് സ്വപ്‌നം കാണാം. ഫലമുണ്ടാവുമെന്ന് ഉറച്ച് വിശ്വസിക്കാം.

          ഈ വിഷയത്തിൽ എല്ലാ വിഭാഗം ജനങ്ങളിൽനിന്നുമുള്ള അഭിപ്രായം  പ്രതീക്ഷിക്കുകയാണ് . ഫോൺ 9447105070 rejinjallani@gmail.com , kcrmindia@gmail.com
  

Wednesday, August 5, 2015

വൈദികനെ മർദ്ദിച്ചെന്ന് പരാതി

പുരോഹിതർക്ക് ളോഹ നിർബന്ധമാക്കണം കെ. സി. ആർ .എം

 തൊടുപുഴ കുമ്മംകല്ലിൽ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി. എം ന്റെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ ഉപരോധസമരം പൊളിക്കുന്നതിനായി ചിലവ് ക്രിസ്തുരാജാ പള്ളിവികാരി ഫാ. മാത്യൂസ് നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. വൈദികന്റെ ഔദ്യേഗിക വേഷമായ ളോഹധരിക്കാതെയെത്തിയ പുരോഹിതൻ ആദ്യം പോലിസുകാരോടും പിന്നിട് സംഘാടകരോടും കയർത്തു സംസാരിക്കുകയും സമരക്കാരുടെ മുന്നിൽ ചെന്ന് പ്രകോപനപരമായി മൊബൈലിൽ  ഫോട്ടോകൾ എടുത്തു തുടങ്ങിയതിനെത്തുടർന്ന് പിടിച്ചുമാറ്റുന്നതിനിടയിലാണ് ഉന്തും തള്ളും ഉണ്ടായത്.


 വിശ്വാസികൾക്കാവശ്യമായ ആത്മിയ  ജോലികൾ ചെയ്യുവാൻ നിയോഗിക്കപ്പെട്ട ഈ പുരോഹിതൻ  ഒരു ഗുണ്ടയെപ്പോലെ പെരുമാറുകയും ഉത്തരവദിത്വപ്പെട്ട  നിയമ പാലകർ നോക്കിനിൽക്കെ നിയമം കൈയ്യിലെടുക്കുവാൻ ശ്രമിച്ചതുമാണ് സംഘർഷത്തിൽ കലാശിച്ചത്. ഈ പുരോഹിതന്റെ ലക്ഷ്യം രാഷ്ടിയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

ളോഹ ധരിക്കാതെ പോകുന്ന പല കത്തോലിക്കാ പുരോഹിതർക്കും അടുത്തകാലത്തായി  ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേൽക്കുന്ന വാർത്തകൾ പുറത്തുവരുന്നു. ഇത്തരം സംഭവങ്ങൾ കത്തോലിക്കാ വിശ്വാസികൾക്ക് അപമാനവും വേദനയും ഉണ്ടാക്കുന്നുവെന്ന് സഭാനേതൃത്വം മനസ്സിലാക്കണം. പള്ളിക്കു പുറത്തുപോകുന്ന പുരോഹിതർക്ക് നിർബന്ധമായും ളോഹ ധരിക്കുവാൻ നിർദ്ദേശം നല്കണം. പുരോഹിതന് മർദ്ദനമേറ്റെന്ന പരാതിയിൽ ചിലരെ അറസ്റ്റ് ചെയ്ത് നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഫാ. മാത്യൂവിന്റെ പങ്കും അന്വേക്ഷിക്കണമെന്ന് കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം ( കെസി. ആർ. എം . ആവശ്യപ്പെടുന്നു.

Wednesday, July 29, 2015

ശിരോവസ്ത്രത്തിൽനിന്നും കന്യാസ്ത്രികളെ മൊചിപ്പിക്കണം



clip thumb





സ്‌നേഹമെ നിനക്കുവന്ദനം




                                      ആദരാഞ്ജലികൾ

കന്യാസത്രീകൾക്ക് ശിരോ വസ്ത്രം ആവശ്യമോ?

സ്‌നേഹമെ നിനക്കുവന്ദനം.



. നേതാക്കൾ ജനങ്ങളെ നയിക്കുന്നവരെന്ന നിലയിൽ ജനസമ്മതിക്കായി ആൾ ദൈവങ്ങളെ വന്ദിക്കാറണ്ട്. അക്കൂടെ ജയലളിത മുതൽ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ ഭീമാകാരന്മാരെയും കാണാം. ഇന്ദിരാ ഗാന്ധി, സത്യസായി ബാവായുടെ കാല്പാദത്തിൽ വീണു നമസ്ക്കരിക്കുമായിരുന്നു. പ്രസിഡനറ് ഐസനോവർ മുതൽ തുടർച്ചയായി എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും വത്തിക്കാനിൽ പോയി മാർപ്പാപ്പാമാർക്ക് ഹസ്ത ദാനം കൊടുക്കാറുണ്ട്. അബ്ദുൽ കലാമും മതദൈവങ്ങളുടെ മുമ്പിൽ തൊഴുതെങ്കിൽ അത് അദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തെ ബാധിച്ചെന്നു തോന്നുന്നില്ല. മഹാത്മാ ഗാന്ധിജിയും ആൾ ദൈവങ്ങളോടൊപ്പം ആശ്രമ പൂജകൾ നടത്തിയിട്ടുണ്ട്.

ജാതി മത ഭേദമേന്യേ സർവ്വരെയും തൊഴുകൈകളോടെ അഭിവാദ്യം ചെയ്തിരുന്ന എളിയവനായ അബ്ദുൽ കലാം എന്ന കൊച്ചു മനുഷ്യന്റെ മരണത്തിൽ രാഷ്ട്രമിന്നു തൊഴുകൈകളോടെ ആചരിക്കുന്നു. ശക്തിയുടെ ലോകത്ത് ശക്തി പ്രകടിപ്പിച്ചാലെ രാജ്യങ്ങളുടെ നിലനില്പ്പും സാധ്യമാവുകയുള്ളൂ. ഇന്ത്യാ ന്യൂക്ലീയർ ശക്തിയല്ലായിരുന്നെങ്കിൽ പാരമ്പര്യ ശത്രുക്കളായ പാക്കിസ്ഥാനും ചൈനയും നാനാ ഭാഗത്തു നിന്നും ഇന്ത്യയെ ആക്രമിക്കാൻ മുതിരുമായിരുന്നു. ഇന്ന് ലോകത്ത് ഒരു ശക്തിക്കും ഇന്ത്യയെ ആക്രമിക്കാൻ,കീഴ്പ്പെടുത്താൻ ധൈര്യം കാണില്ല. വൻകിട രാഷ്ട്രങ്ങളെ വെല്ലു വിളിക്കത്തക്ക വിധം അതിശക്തമായ ആയുധ സംവിധാനങ്ങൾ ഇന്ന് ഇന്ത്യക്കുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ സമാധാനാന്തരീക്ഷത്തിൽക്കൂടി ഇന്ത്യക്ക് വികസിക്കാൻ സാധിച്ചത് ഇന്ത്യാ ലോകത്തിന്റെ മുമ്പിൽ ന്യൂക്ലിയർ ഉൾപ്പടെ ആയുധ ശക്തി പ്രാപിച്ചതുകൊണ്ടാണ്. അതിൽ ' അബ്ദുൽ കലാമിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ നെഹ്രുവിയൻനയം തുടർന്നിരുന്നുവെങ്കിൽ ഇന്ത്യാ ഇന്ന് പാകിസ്ഥാനും ചൈനയ്ക്കും പന്തു തട്ടാനുള്ള ഭൂപ്രദേശങ്ങളാകുമായിരുന്നു. ന്യൂക്ലീയർ ബോംബുകൾ കൈവശമുണ്ടെങ്കിലും സമാധാനത്തിൽ അധിഷ്ടിതമായ ഒരു രാജ്യമാണ് ഇന്ത്യയെന്നും ലോകത്തെ വെളിപ്പെടുത്തി കഴിഞ്ഞു.

ഇന്ത്യയുടെ മിസൈൽ മനുഷ്യൻ, എഴുത്തുകാരൻ, പ്രാസംഗികൻ, ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന അബ്ദുൽ കലാം എന്ന യുഗ പുരുഷൻ യുവ ജനങ്ങൾക്കൊരു ഹരമായിരുന്നു. രാജ്യത്തിന്റെ യുവ ജനങ്ങൾ അദ്ദേഹത്തിൻറെ സ്വപ്നമായിരുന്നു. "വ്യത്യസ്തമായി ചിന്തിക്കൂ, ശാസ്ത്ര പുരോഗതിക്കായുള്ള കണ്ടുപിടുത്തങ്ങളിൽ സാഹസികത പ്രകടമാക്കൂ, മറ്റുള്ളവർ ഒരിക്കലുമെത്തിയിട്ടില്ലാത്ത വഴികളിൽക്കൂടി നിർഭയം സഞ്ചരിക്കൂ, അസാധ്യമായതിനെ കീഴടക്കൂ, കണ്ടെത്താതിനെ കണ്ടെത്താനുള്ള സാഹസികത പ്രകടമാക്കൂ, പ്രശ്നങ്ങളെ അതിജീവിച്ചു കീഴടക്കി വിജയിക്കുക എന്നിങ്ങനെ നൂറു നൂറു തത്ത്വങ്ങൾ അദ്ദേഹം യുവ ജനങ്ങളോട് പറയുമായിരുന്നു. സ്വപ്നങ്ങൾ, ആ സ്വപ്നങ്ങളെ വികാര വിചാരങ്ങളിൽ കൊണ്ടുവന്ന് കർമ്മ ഫലങ്ങളിൽ പ്രതിഫലിപ്പിക്കൂവെന്നും ആ മഹാന്റെ ചിന്താശൈലിയിലുള്ള വാക്കുകളായിരുന്നു.


ഖുറാനും ഗീതയും അദ്ദേഹത്തിനു മനപാഠമായിരുന്നു. " ഞാൻ ബൌദ്ധിക തലങ്ങളിലുള്ള അനേകമനേക സാങ്കേതിക വിദക്തന്മാരുമായും ലോക പ്രസിദ്ധരായ എഞ്ചിനീയർമാരുമായും ഒത്തൊരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. അവരെപ്പറ്റി ചിന്തിക്കുമ്പോൾ ഖുറാനിലെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങും. പ്രകാശത്തിനുപരി പ്രകാശ തരംഗങ്ങൾ ; അള്ളാ അവരെ പ്രകാശത്തിന്റെ വഴിയെ നയിക്കുന്നു. അവിടുന്ന് എന്നും അവരെ നയിച്ചു കൊണ്ടിരിക്കും." ഭഗവത് ഗീതയെപ്പറ്റി അദ്ദേഹം പറയും, മഹാഭാരത യുദ്ധത്തിൽ ഒരു സുപ്രാഭാതത്തിലെ പൂങ്കാവനത്തിനുള്ളിലെ ദൃശ്യമായ മനോഹാരിതയിൽ പൂക്കളുകൾ വിടരുന്നു. വിടർന്ന പൂക്കൾ അടർന്നു താഴെ വീഴുന്നു. അർജുനൻ കൃഷ്ണനോട് പറയുകയാണ്, "നോക്കൂ, പ്രകൃതിയോടലിഞ്ഞ പൂക്കളുകൾ അതിന്റെ തേനും സൌരഭ്യവും സുഗന്ധവും എത്ര ഔദാര്യത്തോടെ മാനവർക്കായി പ്രദാനം ചെയ്യുന്നു. കർത്തവ്യങ്ങൾ പൂർത്തിയാകുമ്പോൾ ശാന്തമായി ആ പൂക്കളുകൾ നിലം പതിക്കുന്നു. നമുക്കുള്ള നേട്ടങ്ങളെയും ഗുണങ്ങളെയും മറന്ന് പൂക്കളെപ്പോലെയാകാൻ ശ്രമിക്കുക. ഈ കൊച്ചു ജീവിതം കൂടുതൽ കർമ്മനിരതമാകാൻ കഠിനമായി പണിയെടുക്കൂ."

ജീവിതമാകുന്ന ഒരേ നാണയത്തുട്ടിലെ രണ്ടു വശങ്ങളും അദ്ദേഹത്തിനു തുലനം ചെയ്യാൻ സാധിച്ചു. കടത്തുകാരന്റെ മകനായി ജീവിതമാരംഭിച്ച അദ്ദേഹം കഠിനാദ്ധ്വാത്തിൽക്കൂടി, ഇന്ത്യയുടെ രാഷ്ട്രപതിക്കുപരി ഒരു വിശ്വ പൌരനാകുകയായിരുന്നു. നൈരാശ്യം മനസിനുള്ളിൽ ആവഹിച്ചാൽ അവിടെ പരാജയം സംഭവിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. യാതനകളിൽക്കൂടി, സ്വന്തം ജീവിതാനുഭവത്തിൽക്കൂടി ഈ പാഠം എക്കാലവും ഒർമ്മിച്ചിരുന്നുവെന്നും അദ്ദേഹം കൂടെ കൂടെ പറയുമായിരുന്നു. സൌന്ദര്യം മുഖത്തല്ല ഹൃദയത്തിലെന്നും കലാമിന്റെ തത്ത്വങ്ങളിലൊന്നായിരുന്നു.

ഇന്ത്യയെ സാമ്പത്തിക മുന്നേറ്റ രാജ്യങ്ങളിൽ 2020-ൽ ഒന്നാംസ്ഥാനത്തായി കലാം സ്വപ്നം കണ്ടു . രാജ്യം ആ നേട്ടം കൈവരിക്കുകയെന്നതും ആ മഹാനുള്ള ഉപഹാരമായിരിക്കും. "സ്വപ്നമെന്നുള്ളത് ഉറങ്ങുമ്പോഴല്ല, സ്വപ്നം എന്നത് നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതെന്നുമുള്ള കലാമിന്റെ വാക്കുകളും സ്മരണീയമാണ്

Monday, July 27, 2015

Friday, June 19, 2015

SATHYAJWALA june 2015



ഏലം വിലയിടിവിനു പിന്നിൽ കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കൽ.

. ഗൂഡാലോചനക്കു പിന്നിൽ സ്‌പൈസസ്സ് ബോർഡും കൃഷിവകുപ്പും.

 ജനങ്ങൾ രംഗത്തിറങ്ങണം. മനുഷ്യാവകാശ സംരക്ഷണവേദി.

 ഇന്ത്യയിൽ പ്രധാനമായും ഏലം കൃഷിചെയ്യുന്നത് പശ്ചിമഘട്ടനമലനിരകളിലാണ്. അതിൽ പ്രധാനമായും ഇടുക്കി ജല്ലയിലാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ പ്രധാന പങ്കും ഇടുക്കി ജല്ലയിലാണ്. ജില്ലയിലെ പ്രധാന കൃഷിയും വരുമാന മാർഗ്ഗവും ഏലമാണ്. ഏലകൃഷി തകർന്നാൽ പിടിച്ചുനിൽക്കുവാൻ കഴിയാതെ  ആളുകൾ സ്വമേധയ ഇറങ്ങി പോകേണ്ടിവരും. ആരേയും ഇറക്കി വിടില്ലന്നും തനിയെ ഇറങ്ങേണ്ടി വരുമെന്നുമള്ള പരാമർശം റിപ്പോർട്ടിലുണ്ടുതാനും. ഇതിന്റെ മറപിടിച്ച് സ്‌പൈസസ്സ് ബോർഡും കൃഷിവകുപ്പും ഗൂഡാലോചന നടത്തുകയാണ്. മൂന്നുവർഷങ്ങൾക്ക് മുമ്പ് 2000 രൂപവരെ വില ലഭിച്ചിരുന്ന ഏലത്തിന് വില കുത്തനെ ഇടിച്ച് 950 രൂപയിലെത്തിച്ചിരുന്നു. വിളവെടുപ്പുസീസണയപ്പോൾ 2 മാസത്തിനുള്ളിൽ 300 രൂപവരെയിടിച്ച് 500-600 രൂപയിലേത്തിച്ചിരിക്കുന്നു.


 രാസ വളത്തിന്റെ വില 700-ൽ നിന്നും 1200 വരെയും കീടനാശിനിക്ക് 400ൽ നിന്നും 600ലേയ്ക്കും തോഴിലാളികളുംടെ ശംബളം 300ൽ നിന്നും 500 ലേയ്ക്ക് എത്തി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറി. എല്ലാംകൊണ്ടും ഉല്പാദനചിലവ് ഇരട്ടിയായി പൊറുതിമുട്ടിനിൽക്കുമ്പോഴാണ് കുത്തനെയുള്ള വിലയിടിവ്. ഏലത്തിന്റെ തറവില 1500 രൂപയാക്കണമെന്ന കർഷകരുടെ ആവശ്യത്തിനു ബോർഡിന്റെ മറപടിയാണിത്.


 ഏലത്തിന്റെ ഗവേഷണം വികസനം കയറ്റുമതി ഇവയുടെ ചുമതല സ്‌പൈസസ്സ് ബോർഡിനും കൃഷിവകുപ്പിനുമാണ്. ഇവരുടെ ഇടപെടൽ മൂലം 1986-മുതൽ കയറ്റുമതി 80% ത്തിൽ നിന്നും 5% മാക്കികുറച്ച് പ്യാപാരം ഏതാനും ചില ആളുകളിൽ കേന്ദ്രീകരിച്ചു. 1987-ലെ കാർഡമം ലൈസൻസിംഗ് ആന്റ് മാർക്കറ്റിംഗ് നിയമം  നടപ്പാക്കിയതിലൂടെ കർഷകർ അവരുടെ ഉൽപന്നം നിർബന്ധമായും ലേലകേന്ദ്രത്തിലൂടെ കുത്തകപ്യാപാരികൾക്ക് നൽകേണ്ടിവരുന്ന ഗതികേടുണ്ടക്കി. ഈ നിയമത്തിന്റെ മറവിൽ ഏലക്കർഷകരെ ഇല്ലാതാക്കുവാൻ സ്െപെസസ്സ് ബോർഡിനും കൃഷിവകുപ്പിനും കഴിയും. ഇതുവഴി കർഷകർക്കുണ്ടവുന്ന കോടികളുടെ നഷ്ടം ബന്ധപ്പെട്ടവരുടെ കൈകളിൽ എത്തുകയും ചെയ്യും.


 ഇതിനെതിരെ കർഷകർ ഒറ്റക്കെട്ടായി രംഗത്തുവരണം. കർഷകർക്കെതിരെ പ്രവർത്തിക്കുന്ന വകുപ്പുകൾ പിരിച്ചുവിടണം സർക്കാരിനു ലഭിക്കേണ്ട  അർഹമായ നികുതി ആദ്യത്തെ വിൽപന പോയിന്റിൽ നൽകാൻ കർഷകർ തയ്യാറാണ്. സ്െപെസസ്സ് ബോർഡിന്റെ നിയന്ത്രണം എടുത്തുകളഞ്ഞ് സ്വതന്ത്രവിപണിയിൽ ആർക്കും ഏലം വാങ്ങുന്നതിനും വൽക്കുന്നതിനുമള്ള അവകാശം ഉടൻ ഉണ്ടാവണം. ഈ സ്ഥിതിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ വില 2000 കവിയും. ഇതുണ്ടാവത്ത പക്ഷം നിയമപോരാട്ടത്തിനും ഈ കരിനിയമലംഘനത്തിനും തയ്യാറെടുത്ത് ശക്തമായ സമരപരിപാടികളുമായി രംഗത്തുവരണം. കസ്തൂരിരംഗൻ റിപ്പോർട്ട് പരോക്ഷമായി നടത്തുവാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കുകയും ഗൂഡാലോചനക്കാരെ ശിക്ഷണനടപടികൾ സ്വികരിക്കുകയും വേണം

. റബ്ബറിന്റെ വിലയിടിച്ച് കർഷകരെ തകർത്ത റബ്ബർബോർഡ്‌നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു കത്തേഴുതിയ ഇടുക്കിഎം. പി ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണം.


 മനുഷ്യാവകാശ സംരക്ഷണ വേദി.സംസ്ഥാന പ്രസിഡന്റ് റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ എം. എൽ ആഗസ്തി, കൊച്ചുമോൻ  വെള്ളക്കോട്ട്.അഡ്വ. ജോ്‌സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
  

Monday, June 15, 2015

മെത്രാനെതിരെ പോപ്പിനു പരാതിയുമായി കെ. സി. ആർ.എം.

 

കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിച്ച  ഇടുക്കി മെത്രാൻ സ്ഥാനമൊഴിയണം.അദ്ദേഹത്തേ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെ. സി. ആർ. എം. )മാർപ്പാപ്പാക്ക് പരാതി അയക്കുകയാണ്.

 
 

 കേരളജനതയ്ക്കും ഭാരത സംസ്‌കാരത്തിനും ഏറ്റ ആന്തരികമുറിവ് കെ.സി. ബി. സി.യുടെ ഒരു ഖേദപ്രകടനത്തിലൂടെ ഇല്ലാതാകുമൊ ?. കെ. സി. ബി.സിയുടെ എങ്ങും തൊടാതെയുളള പ്രസ്ഥാവനയിലൂടെ മെത്രാൻ വീണ്ടും സംരക്ഷിക്കപ്പെടുകയും ജനങ്ങൾ കൂടുതൽ വേദനിക്കുകയും ചെയ്തിരിക്കുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. മെത്രാൻ സ്വമേധയാ രാജിവയ്ക്കാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കുവാൻ കത്തോലിക്കാ വിശ്വാസികൾ തയ്യാറാവണം. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയും ഉപരോധിക്കുകയും വിലക്ക്ഏർപ്പെടുത്തുകയും ചെയ്യണം. ഇദ്ദേഹത്തിന്റെ മുൻകാല വാക്കുകളും പ്രവൃത്തികളും സമുദായത്തെ അപകീർത്തിപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇദ്ദേഹം തുടരുന്നത് വിശ്വാസികൾക്കും സമൂഹത്തിനും ആപത്താണ്.

 സ്വന്തം മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾക്കില്ലാത്ത ഉത്ക്കണ്ഠ മക്കളില്ലാത്ത മെത്രാനെന്തിനാണെന്നറിയില്ല. സഭയിൽ നിരവധി വർഷങ്ങൾ വൈദികരായും കന്യാസ്ത്രികളായും ജീവിച്ച് സഭക്കുള്ളിലെ നരകജീവിതവും ലൈംഗീകചൂക്ഷണവും മടുത്ത് പുറത്തുവന്നിട്ടുള്ളവരെ തിരിഞ്ഞു നോക്കുന്നതിനോ സഹായിക്കുന്നതിനോ മിനക്കെടത്ത മെത്രാൻ അവരുടെ സേവനകാലത്തെ ഒരു രൂപ പണിക്കൂലിപോലും നൽകാതെ തട്ടിയെടുത്തിരിക്കുകയല്ലേ. അതെങ്കിലുമൊന്ന് കൊടുക്കുവാൻ തയ്യാറാകാത്ത മെത്രാൻ നാട്ടുകാരുടെ മക്കളിൽ കാട്ടുന്ന താത്പര്യം മനസ്സിലാക്കാവുന്നതേയുള്ളു. മാതാപിതാക്കൾ  മക്കളെ വൈദികരാകുവാനും കന്യാസ്ത്രികളാകുവാനും ഇപ്പോൾ വിടാത്തത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


 ജാതിസ്പർദ്ധ ഉണ്ടാക്കുന്നവർക്കെതിരെ ഭരണഘടന അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി കേസ്സെടുക്കണം. രാഷ്ടിയ പാർട്ടികൾ അവരുടെ സാമൂഹിക പങ്ക് വഹിക്കുവാൻ തയ്യാറാവാത്തതാണ് ഇതിനെല്ലാം കാരണം. ഇടുക്കി രൂപതാ മെത്രാന്റെ ക്രിസ്തീയ വിരുദ്ധ നിലപാടുകൾക്കെതിരെ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പായ്ക്ക് കെ. സി. ആർ എം. പരാതി നൽകുന്നതാണ്.


 .                                     സംസ്ഥാന സെക്രട്ടറി


                  കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെ. സി. ആർ. എം. )
 

Sunday, June 14, 2015

ഇടുക്കി രൂപതാമെത്രാൻ ഉടൻ രാജിവയ്ക്കണം. കെ. സി. ആർ. എം.

 

ഇടുക്കി രൂപതാമെത്രാൻ മാർ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെവർഗ്ഗീയവിഷം ചീറ്റുന്ന പ്രസ്താവന പൻവലിച്ച് മാപ്പുപറയണം- വർഗ്ഗീയവിഷം ചീറ്റുന്നത് സമൂഹത്തിന്  ആത്യാപത്താണ്.-  കെ. സി. ആർ. എം.


കത്തോലിക്കാ സമുദായ യുവതികൾ എസ്സ്. എൻ. ഡി പി, ഇസ്ലാം മതവിഭാഗത്തിലെ യുവാക്കളെയും ഓട്ടോറിക്ഷക്കാരെയും വിവാഹം കഴിക്കുന്നതിന്റെ കാരണം മാതാപിതാക്കൾ ദുരുദ്ദേശ്യത്തോടെ മക്കൾക്ക് ജന്മം നൽകുന്ന്തും   തോന്ന്യാസം വളർത്തന്നതു കെണ്ടുമാണെന്ന ഇടുക്കി രൂപതാമെത്രാന്റെ പ്രസ്താവന അപലപനിയമാണ്. ക്രിസ്തിയതക്ക് നിരക്കാത്ത ഈ പ്രസ്ഥാവന അർഹിക്കുന്ന പരിഗണനയോടെ സമൂഹം  തള്ളിക്കളയുകയാണ്.

മാതാപിതാക്കളെയും പുതുതലമുറെയെയും അപമാനിക്കുന്നതാണ് ്‌മെത്രാന്റെ പ്രസ്താവന . മാന്യമായി ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നവർ നികൃഷ്ടരാണെന്ന പ്രസ്താവന ഉടൻ പിൻവലിച്ച് മാപ്പുപറയണം. ഓട്ടോറിക്ഷ ഓടിച്ചും ഇതുപോലുള്ള മറ്റു തൊഴിലുകളും ചെയ്തു ജീവിക്കുന്നവരുടെ വിയർപ്പിന്റെ പണവും പിൻതുണയുമാണ് മെത്രാന്റെ ശ്ക്തിയും ആഹാരവും ആഡംബരജീവിതവുമെന്ന് മറക്കരുത്. വിശ്വാസികളില്ലങ്കിൽ ഒരു മെത്രാന് എന്തുവിലയാണുള്ളതെന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും. 


 ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശദർശനമാണ് ഗുരുദേവൻ ലോകത്തിനു നൽകിയത് . ഒട്ടു മിക്ക എസ്സ് , എൻ. ഡി. പി വിശ്വാസ കുടുംബങ്ങളുടെയും പ്രാത്ഥനാമുറിയിൽ യേശു നാഥന്റെ രൂപവും വച്ചിരിക്കുന്നു. കത്തോലിക്കാ പള്ളികളിൽ ധാരാളം നേർച്ചകളും കാഴ്ചകളും നൽകുന്നു. ഇതിന്റെയൊന്നും മൂല്യം മെത്രാൻ മനസ്സിലാക്കുന്നില്ല. പണം ലഭിക്കുമ്പോൾ മാത്രം എന്താണ് ഈ തൊട്ടുകൂടായ്മ ഇല്ലാത്തത്.

വിദേശത്തുനിന്നും ക്രിസ്തിയ മിഷനറിമാർ വന്നപ്പോൾ ഇന്ധ്യയിൽ ഹൈന്ദവ വിശ്വാസികളായിരുന്നില്ലേ? അവരുടെ സഹിഷ്ണുതകൊണ്ടല്ലേ ഇവിടെ ക്രിസ്തുമതം പ്രചരിച്ചത്. ഹൈന്ദവർതന്നെയല്ലേ ഇന്നത്തെ ക്രിസ്ത്യാനികൾ എന്നു ചോദിച്ചാൽ അല്ലായെന്നു പറയുവാൻ കഴിയുമൊ.  വിദേശത്തുനിന്നു വന്ന ക്രിസ്ത്യാനികൾ എന്നവകാശപ്പടുന്ന ക്‌നാനായക്കാർ മെത്രാൻ പറയുന്ന ഇവിടുത്തെ കത്തോലിക്കരിൽ നിന്നും ഒരാളെ വിവാഹം കഴിച്ചാൽ അവർ പള്ളിക്കു പുറത്താക്കപ്പെടുന്നു. അതുതടയാൻപോലും കഴിയാത്തവർ ഇങ്ങനെ പറയുന്നത് ലജ്ജാകരമല്ലേ.

ആദ്യം സ്വന്തം തട്ടകം നന്നാക്കിയിട്ടുപോരെ മറ്റുള്ളവരെ നന്നാക്കുവാൻ എന്നാലോചിക്കണം. ഭാരതം ഒരു മതത്തിന്റെയോ ഭാക്ഷക്കാരുടെയൊ അല്ല. എല്ലാ മത- രാഷ്ടിയ -ഭാക്ഷാവിഭാഗങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ ആരുടെ ഭാഗത്തുനിന്ന് വർഗ്ഗീയ വിഷം ചീറ്റിയാലും അത് എതിർക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ കാലഘട്ടങ്ങളിൽ ക്രിസ്ത്യനികൾ മറ്റു മതവിഭഗങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നമുക്കിതു തിരിച്ചുകിട്ടുകയും ചെയ്തിരുന്നു. ഇടുക്കി മെത്രാന്റെ ഇത്തരം പ്രസ്താവനകൾ കത്തോലിക്കർ മറ്റു സമുദായങ്ങളിൽനിന്നും ഒറ്റപ്പെടുന്നതിനും അപമാനിക്കപ്പെടുന്നതിനും മാത്രമെ ഉപകരിക്കു എന്ന സത്യം തിരിച്ചറിയണം


 ഇടുക്കി രൂപതാമെത്രാൻ ക്രിസ്തുനാഥനെതിരാണോയെന്ന് വ്യക്തമാക്കണം. നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക എന്ന സന്ദേശം മാത്രമാണ് യേശു തന്നത്. ജനങ്ങളെ ജാതിതിരിക്കുവാനും ,സ്‌നേഹിക്കുന്നവരെ വേർപെടുത്തുവാനും യേശു എവിടെയാണ് പറഞ്ഞിരിക്കുന്നത്. ചരിത്രപരമായി പരിശോധിച്ചാൽ ക്രിസ്ത്യൻ മതവും ഇസ്ലാം മതവും ഒരേ ഗോത്രം തന്നെയാണെന്നു കണുവാൻ കഴിയും . ദൈവനാമത്തിൽ പ്രവർത്തിക്കുന്ന ഒരുവൻ വിവേകമതിയായിരിക്കണമെന്ന് വി. വചനം പറയുന്നു. യേശുവിന്റെ സന്ദേശം സ്വികരിക്കാതിരുന്ന പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങളിലെ പള്ളികളിൽ തിങ്ങിനിറഞ്ഞിരുന്ന ജനങ്ങൾ ഇന്ന് എവിടെയാണ് .കൊട്ടാര സമാനമായ ഭൂരിപക്ഷം പള്ളികളും എന്തുകൊണ്ടാണ് വിൽക്കുവാനിടയായത് എന്നും ഉള്ളപള്ളികളിൽ നാലോ അഞ്ചോ ആളുകളിൽ കൂടുതൽ പള്ളികളിൽ എത്താത്തതെന്നും ഓർക്കുന്നത് നല്ലതാണ്.

 അതുപോലെ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പായെ ധിക്കരിച്ച് മുന്നോട്ടുപോകുന്ന ഇടുക്കി രൂപതാമെത്രാൻ മാർ മാത്യൂ ആനിക്കുഴിക്കാട്ടിൽ ഉടൻ തൽസ്ഥാനം രാജിവയ്ക്കണമെന്ന് കെരള കത്തോലിക്കാ നവീകരണ പ്രസ്ഥാനം. ( കെ. സി. ആർ . എം  ) ആവശ്യപ്പെടുന്നു. പരസ്പരം ഇഷ്ട്‌പ്പെടുകയും അവരുടെ മാതാപിതാക്കൾക്ക്ും വേണ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടുകയും ചെയ്താൽ  അവരുടെ വിവാഹത്തിന് സംഘടന പൂർണ്ണ പിൻതുണനൽകുന്നതുമാണ്.

                                          സെക്രട്ടറി

                            കെ. സി. ആർ . എം. സംസ്ഥാനകമ്മറ്റി