Saturday, December 19, 2015

ഇടുക്കി രൂപതാമെത്രാനെതിരെ ചങ്ങനാശ്ശേരി അതിരുപതാമെത്രാൻ മാർ ജോസഫ് പെരുന്തോട്ടo

ജാതി മത വ്യവസ്ഥകൾ  മറന്നു സ്‌നേഹം പങ്കിടുന്നതാകണം ക്രിസ്തീയ വിശ്വാസമെന്ന ്ചങ്ങനാശ്ശേരി അതിരുപതാമെത്രാൻ മാർ ജോസഫ്  പെരുന്തോട്ടം പറഞ്ഞു.


 പാലാരുപതാ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കത്തോലിക്കർ ജാതി മാറി സ്‌നേഹിക്കരുതെന്നും കല്യാണം കഴിക്കരുതെന്നും ഇടുക്കി രൂപതാമെത്രാൻ പറയുന്നു. ഇവരണ്ടും ജനങ്ങൾ വിശ്വസിക്കുമോ ആവോ.

 വൻ പണക്കാരുടേയോ സിനിമാതാരങ്ങളേയോ ചിലപ്പോൾ സമുദായം മാറി കല്യാണം കഴിക്കുവാൻ അനുവദിച്ചേക്കാം . പണസഞ്ചിക്കു കനമില്ലാത്ത ഒരു പാവപ്പെട്ടവന്റെ കെട്ടുകല്ല്യാണം പള്ളിയിൽ വച്ച് ഇങ്ങനെ നടത്തിക്കൊടുത്ത് ഒരു മാതൃക കാണിക്കുവാൻ ക്രീസ്ത്യാനികളാണെന്നു കള്ളം പറഞ്ഞും രേഖ ചമച്ചും നടക്കുന്ന കത്തോലിക്കരായ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് പറയണം


. മറ്റു ജതിക്കാരുടെ പണത്തിനു മാത്രമേ നമുക്ക് അയിത്തമില്ലാതെയുള്ളൂ.ആഡംബര ജീവിതവും ധൂർത്തും വെടിഞ്ഞ് പുരോഹിതർ പാവപ്പെട്ടവരിലേയ്ക്കും വേദനിക്കുന്നവരിലേയ്ക്കും  ഇറങ്ങിച്ചെന്ന് അവരുടെ ഇടയിൽ പ്രവർത്തിക്കുകയും അവരോട് കരുണകാണിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ഇത് കരുണയുടെവർഷമായി ആചരിക്കണമെന്നും തീരുമാനിച്ചു. പക്ഷേ നമ്മളിവിടെ നിരവധി പള്ളികൾ തീർത്ഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിച്ച് നേർച്ചക്കുറ്റികളുടെ എണ്ണം കൂട്ടുകയും ലക്ഷങ്ങൾ ചിലവഴിച്ച്  കൺവൺഷനുകൾ നടത്തി കോടികൾ സമ്പാദിക്കുന്നതിനും കരുണയുടെ വർഷത്തിൽ കരുണകാണിക്കുവാൻ വിശ്വാസികൾ പള്ളിയിൽ പോവുകയും  അവിടെ പണം നിക്ഷേപിക്കുകയും ചെയ്താൽ മതിയെന്നും തീരുമാനിച്ചത്രേ .കോടികൾ മുടക്കിപണിത പള്ളികളുടെ ആഡംബരവാതിലുകളിൽ കുരിശുകൊണ്ട് മുട്ടിത്തുറന്ന് നേർച്ചയിട്ടാൽ കരുണയായിയെന്ന പുതിയ കണ്ടുപിടിത്തവും കേരളസഭ കണ്ടെത്തിയിരിക്കുന്നു

.

 പക്ഷേ അധ്യക്ഷൻ പാലാരൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പറയുന്നു,ദ്രവ്യാഗ്രഹങ്ങളെ ത്യജിക്കുമ്പോഴാണ് ദൈവാനുഭവം ഉണ്ടാവുകയെന്ന്. അതു ശരിയാണെങ്കിൽ കോടികൾ ചിലവിട്ട് ആഡംബര പള്ളികളും പാരീഷ്ഹാളുകളും നിർമ്മിക്കുകയും അതുവഴി കോടാനുകോടി രൂപ മെത്രാൻമാരുണ്ടാക്കുകയും അതിൽ വിശ്വാസികൾ പങ്കെടുക്കുകയും ചെയ്യുന്നതുകൊണ്ട് അവർക്കാർക്കും ദൈവാനുഗ്രഹമില്ലന്നല്ലേ പറയുന്നത്. അങ്ങനെയെങ്കിൽ വിശ്വാസികൾ ഇപ്പോഴത്തെ വഴിവിട്ട് ദൈവത്തിന്റെ വഴിക്കു തിരിയണം.സഭയുടെ കീഴിലുള്ള ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും കോടികളുടെ കൈക്കൂലിയും വേണ്ടെന്നു വയ്ക്കുവാൻ സഭാനേതൃത്വം തയ്യാറാണോയെന്നു പറയണം .

 

ത്രിശൂരും കോളയാടും കട്ടപ്പനയും തീക്കോയിയും കുരീപ്പുഴയും തൊടുപുഴയുമുൾപ്പെടെ നൂറുകണക്കിനു പള്ളികളിലെ പുരോഹിതർ  വിശ്വാസികളെ രണ്ടും മൂന്നും തട്ടുകളാക്കി അവരുടെ സ്‌നേഹബന്ധം തകർക്കുന്നതും തമ്മിലടിപ്പിക്കുന്നതും സ്‌നേഹം പങ്കിടലിന്റെ ഭാഗമായിരിക്കാം.  പാലാ രൂപതക്ക് കീഴിൽ തന്നെയുള്ള കുറെ പുരോഹിതർ വിശ്വാസികളുടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായും ചില പുരോഹിതരെ നാട്ടുകാർ കയ്യോടെ പിടികൂടിയതും,  മുൻ പുരോഹിതൻ കണിയാരശ്ശേരിയുടെ 35 ലക്ഷം  തട്ടിയെടുത്ത തുക തിരികെ നൽകണമെന്ന്  ആലഞ്ചേരി പിതാവു പറഞ്ഞിട്ടു പോലും കൂട്ടാക്കാതെ പണം തട്ടിയെടുക്കുവാൻ പാലാ രൂപത കൂട്ടുനിന്നതും ദ്രവ്യത്തോടുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടാണോ ദൈവാനുഹ്രഹം വേണ്ടെന്നു വച്ചിട്ടാണോ ആവോ. 

 

അടുത്തകാലത്തായി 20-ൽ അധികം കന്യാസ്ത്രീകൾ ദൂരുഹ സഹചര്യത്തിൽ മരണമടഞ്ഞതും, കന്യാസ്ത്രീകളായ നിരവധി സഹോദരിമാർക്ക് മനോനില തകരാറിലായതും എങ്ങനെയാണോ ആവോ. പാലായിൽ കൊല്ലപ്പെട്ട സിസ്റ്റർ അമലയുടെ കൊലപാതകം മറച്ചുവച്ച് കൂടെയുള്ള കന്യാസ്ത്രീകൾ തെളിവുനശിപ്പിച്ചതും സ്‌നേഹംകൊണ്ടും സ്വർഗ്ഗരാജ്യം പ്രതീക്ഷിക്കുന്നതുകൊണ്ടുമാവാം. കരുണനിറഞ്ഞ ഇത്തരം കൺവൺഷനുകളും പ്രസ്ഥാവനകളും മാസം തോറും ഉണ്ടായിരുന്നു എങ്കിൽ എന്ന് സാധാരണ വിശ്വസികൾ ആഗ്രഹിച്ചു പോകുന്നു  ,എളുപ്പത്തിൽ സ്വർഗ്ഗത്തിലെത്തുകയും ചെയ്യാമല്ലോ എന്ന ചിന്തയും.....


No comments:

Post a Comment