-മറ്റൊരാൾക്കും ഇതുവരാതിരിക്കുവാൻ ദയവായി ഷെയർചെയ്യുക
സഭയുടെ തിന്മകൾക്കെതിരെ പ്രതികരിക്കുകയോ പുറത്തുവരുകയോ ചെയ്തിട്ടുളള പുരോഹിതരെയും കന്യാസ്ത്രീമാരേയും ദേശീയ തലത്തിൽ സംഘടിപ്പിക്കുകയുംഅവരുടെ ഉന്നമനത്തിനായി കെ. സി, ആർ എം. -എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ രൂപീകരിക്കുകയും സംഘടനയുടെ ദേശീയ ചെയർമാനായി പ്രവർത്തിച്ചും വരുന്നു.
കത്തോലിക്കാ സഭയിലെ ക്‌നാനായ സമൂഹത്തിലെ ര്കതശുദ്ധിവാദത്തിനെതിരെ നിലകൊള്ളുന്ന ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ചെയർമാനായും പ്രവർത്തിച്ചുവരുന്നു. സഭവിട്ടു പുറത്തു പോയിട്ടുള്ളവരെ സഭയിൽ തിരികെയെത്തിക്കുന്നതിനുളള പ്രവർത്തനം തുടങ്ങി വച്ചിരിക്കുന്നു
.ഇൻഫാം ദേശീയ ചെയർമാനായിരുന്ന ഫാദർ മാത്യൂ വടക്കേമുറിയുടേതുൾപ്പെടെ സഭാ നേതൃത്വത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും ആഡംബരവും ലൗകീകപീഡനങ്ങളും പുറത്തു കോണ്ടുവരുകയും ചാനലുകളിലും പത്രങ്ങളിലും വാർത്തകളായതുമെല്ലാം സഭാനേതൃത്വത്തിന് എന്നോട് വിരോധം തോന്നിച്ചു .ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
അഞ്ചു വർഷംമുൻപ് മരിച്ചുപോയ എന്റെ പിതാവിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് ആക്ഷൻ കൗൺസിൽ എന്ന പേരിൽ കട്ടപ്പന ഫോറോന പള്ളിയിലെ അച്ചൻമാരായ മാത്യൂ ശൗര്യാംകുഴിയുടെയും, ജസ്റ്റിൻ പഴേപറമ്പിലിന്റെയും ആശീർവാദത്തോടെ അഞ്ചാറു പേർ ആക്ഷൻകൗൺസിൽ എന്നപേരിൽ നാട്ടുകാർ ആരുമറിയാതെ പോലിസിൽ പരാതി കൊടുത്തു. ഫാദർ വടക്കേമുറിയുടെ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ചില കൂട്ടാളികളും രംഗത്തുവന്നു. സഭയുടെ ഉന്നത സ്വാധിനത്തെ തുടർന്ന് പോലീസ് കേസ്സെടുക്കുവാൻ തയ്യാറായി
പരാതിക്കാരുടെ പരാതിയും പാവപ്പെട്ടവന്റെ വേദന മനസ്സിലാവാത്ത ബിഷപ്പുമാരോട് മാത്രം വിധേയത്വമുള്ള ചില പത്രക്കാരും എന്നെ ലക്ഷ്യം വച്ച്മാത്രം മുൻകൂട്ടി എഴുതിതയ്യാറാക്കിയ തിരക്കഥ വാർത്താരൂപത്തിൽ പുറത്തുവന്നപ്പോൾ ജനമനസ്സുകളിൽ ഞാൻ പ്രതിയായി കഴിഞ്ഞു.
പോലീസ് എഫ്. ഐ. ആർ പോലും കോടതിയിൽ സമർപ്പിച്ചിട്ടില്ലന്നോർക്കണം. ഞാനും എന്റെ അഭിവന്ദ്യ പിതാവും വിരോധത്തിലായിരുന്നു എന്നും എഴുതികണ്ടു .മരിക്കുന്നതിനുതലേന്ന് പുററടിയിൽ സ്‌പൈസസ്സ് ബോർഡിന്റെ എട്ടുലക്ഷത്തിന്റെ അവാർഡ് വാങ്ങുവാൻ ഞാനും പിതാവും കൂടി പോയതും തിരികെ വീട്ടിലെത്തിച്ചതും ഞങ്ങളുടെ സ്‌നേഹബന്ധത്തെയല്ലേ കാണിക്കുന്നത്. അവാർഡു തുക പിതാവിന്റെ കൈയ്യിൽ നിന്നും പിടിച്ചുവാങ്ങുന്നതിന് കട്ടപ്പന ഹോട്ടലിൽവച്ച് വലിയ അടിപിടി നടന്നുവെന്ന് എഴുതി പിടിപ്പിച്ച സഹോദരങ്ങൾക്കറിയില്ലായിരുന്നു. 8-ലക്ഷം രൂപ എന്റെ മാതാവിന്റെയും പിതാവിന്റെയും പേരിൽ 5-വർഷത്തെ സ്ഥിരം നിക്ഷേപം നടത്തിയിട്ട് അതിന്റെ രസീതുമാത്രമാണ് ഞങ്ങൾക്ക് കിട്ടിയതെന്ന്. പിതാവിന്റെ മരണ ശേഷം പിതാവിന്റെയോ മാതാവിന്റെയോ ഒരു രൂപ പോലും എനിക്കു ലഭിച്ചിട്ടില്ല. അവാർഡ് തുകമുഴുവനും ഇപ്പോഴും സ്ഥിര നിക്ഷേപമായി ബാങ്കിലുണ്ട്. അവരുടെ സ്വത്തുക്കൾ മുഴുവൻ പെങ്ങളുടെ മകൻ ഷിബിനും അനുജനുമാണ് വന്നുചേർന്നത്. ഇവിടെ ഒരു സാമ്പത്തിക ഗുണവും ഉണ്ടാവാത്ത ഞാനെങ്ങനെയാണ് പണത്തിനുവേണ്ടി പിതാവിനെ അപകടപ്പെടുത്തിയതെന്ന് നീട്ടിയെഴുതുവാൻ കഴിയുന്നത്.
സഭാ നവീകരണം ആഗ്രഹിക്കുന്നവരെയും അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെയും എക്കാലവും അവരെ ശത്രൂവായികണ്ട ് ഇല്ലായ്മ ചെയ്യുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്യുന്നത് സഭയുടെ ചരിത്രമാണ്. ഫ്രാൻസീസ് മാർപ്പാപ്പായുടെ സന്ദേശം ഉൾക്കൊണ്ട ഊർജ്ജമാണ് എന്റേത്.അടുത്തകാലത്ത് കെ. സി. ആർ. എം ന്റെ വൈസ് ചെയർമാൻ പ്രഫ. ഇപ്പന്റെ 10സെന്റ് സ്ഥലവും വീടും നശിപ്പിച്ചതിന്റെ കേസ് ഹൈക്കോടതിയിലാണ്.
കൃത്രിമ രേഖകൾ ചമച്ചും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെയും അടിസ്ഥാനത്തിൽ 5 വർഷം മുൻപുണ്ടായ ഒരു കാര്യത്തിൽ പെട്ടന്ന് ഇങ്ങനെയൊരു കഥയുണ്ടാവില്ല. എന്റെ കുടുംബത്തിൽ തന്നെ വേറെ അഞ്ചു മക്കളും ചെറുമക്കളും ഉണ്ടായിട്ടും തൊട്ടടുത്ത അയൽവാസികളും ബന്ധുക്കളും ഉണ്ടായിട്ടും കേസ്സന്വേഷണം തുടങ്ങിയിട്ടു പോലുമില്ലാത്ത സാഹചര്യത്തിൽ കുറ്റവാളിയായി ചിത്രീകരിച്ച് എന്റെ പേര് മാത്രം തുടർച്ചയായി ചില മുഖ്യധാരാ പത്രങ്ങളിൽ വരുന്നത് സഭയുടെ താത്പര്യമല്ലാതെ മറ്റെന്താണ്.
ഇത് എന്നെ അപകടപെടുത്തുന്നതിനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്ന് ഞാൻ സംശയിക്കുന്നു.എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ കളവും ബോധപൂർവ്വവുമാണ്. ഈ സാഹചര്യത്തിൽ
മേൽ പറഞ്ഞ പുരോഹിതരേയും പരാതിക്കാരേയും ഞാനുൾപ്പടെയുള്ള കുടുംബാഗങ്ങളെയും പ്രത്യേകിച്ച് അനുജൻ റോയിയേയും ഷിബിനേയും നുണ പരിശോധനക്ക് ഹാജരാക്കണമെന്നും ഞാൻ ആവശ്യപ്പെടുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും ഗൂഡാലോചന പുറത്തുവരുന്നതിനും ഇതുകൂടി ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനായി എല്ലാ പത്ര -ദൃശ്യ മാധ്യമങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും സാമുഹിക, രാഷ്ടീയ ,മത സംഘടനകളുടെയും സഹായം ഞാനഭ്യർത്ഥിക്കുകയാണ്.
സ്‌നേഹപൂർവ്വം
റെജി ഞള്ളാനി
കട്ടപ്പന
13-10-2015
മൺമറഞ്ഞ എന്റെ അഭിവന്ദ്യ പിതാവിനേയും മാതാവിനേയും വച്ച് വിലപേശുന്നു. കല്ലറ കുത്തിപ്പൊളിക്കുവാനൊരുങ്ങുന്നു.
പട്ടിണികൊണ്ട് പോറുതിമുട്ടിയിരുന്ന വലിയൊരു ദേശത്തെ ജനതയെ കാർഷിക വിപഌവത്തിലൂടെ സമ്പന്നമാക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ഓരോ വർഷവും 2000 കോടിയിലധികം രൂപയുടെ അധിക വരുമാനം കർഷകർക്ക് കിട്ടുന്നതായും ഒരുലക്ഷത്തിലധികം തെഴിലവസരങ്ങൾ ഉണ്ടാവുന്നതായും സർക്കാർ കണക്കാക്കുന്നു. അത്യുല്പാതന ശേഷിയുള്ള ഞള്ളാനി ഏലവും കുരുമുളകും പുതിയ കൃഷി രീതികളും വികസിപ്പിച്ചെടുത്തതിന് എന്റെ പിതാവിനും എനിക്കും ദേശീയ അവാർഡും മറ്റു നിരവധി അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഇടുക്കി ജില്ലയിലെ വരുമാനത്തിന്റെ 80% വും ഞള്ളാനി ഏലക്കർഷകരിൽ നിന്നും ലഭിക്കുന്നതാണ്.
കത്തോലിക്കാ പുരോഹിതരിൽ നിന്നും ലഭിച്ച തിക്താനുഭങ്ങളെ തുടർന്ന് കഴിഞ്ഞ 40 വർഷമായിഎന്റെ പിതാവ് പള്ളിയിൽ പോകാതിരുന്ന തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. എങ്കിലും ഞങ്ങൾ പള്ളിയിലെ ആചാരാനുഷ്ടാനങ്ങളിൽ പങ്കെടുക്കുന്നവരാണ്. കഴിഞ്ഞ കുറെ കാലങ്ങളായി പുരോഹിതരുടെ പക്കൽ നിന്നും ഞങ്ങൾക്കുംസാമ്പത്തികമായും മാനസികമായും പീഡനങ്ങൾ സഹിക്കേണ്ടി വന്നു.
വടക്കേമുറിയച്ചൻ മൂന്നു ലക്ഷത്തി പതിനാറായിരം രൂപ തട്ടിയെടുത്തു. ഒരു ലക്ഷം രൂപ പാരീഷ്ഹാളിന് നൽകാത്തതിന് മകളെ പള്ളിയിൽ നിന്നും ഇറക്കിവിട്ടു. ഇതുസംബന്ധിച്ച് ഞാൻ പോലീസിൽ പരാതിപ്പെട്ടതിന് കനത്ത പ്രതികാര നടപടികൾ ഞങ്ങൾ സഹിക്കേണ്ടിവന്നു.
കത്തോലിക്കാ സഭാ നവികരണ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സഭയിൽ വലിയ പീഢനം സഹിക്കേണ്ടി വന്നിട്ടുള്ള വിശ്വസികളുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും സമരങ്ങൾ നയിക്കേണ്ടിയും വന്നിട്ടുണ്ട്. തൊടുപുഴ കൈവെട്ടിമാറ്റപ്പെട്ട പ്രഫസർ വിഷയം, മണ്ണേയ്ക്കനാട് പള്ളി വിഷയം കൊല്ലം കുരീപ്പുഴ, സിസ്റ്റർ അനിതക്കു നൽകിയ 12 ലക്ഷം,ഫാ. എഡ്‌വിൻ ഫിഗേറി , ഫാ. രാജു കൊക്കൻ ,ഫാ. കണിയാരശ്ശേരി, ഫാ. ആന്റണി,ഫാ.ജെയിൻ തുടങ്ങിയ വിഷയങ്ങളിൽ ഞാൻ പ്രതികരിക്കുയോ, സമരങ്ങൾക്ക് നേതൃത്വം നൽകുകയോ ചെയ്തിട്ടുണ്ട്.സഭയുടെ തിന്മകൾക്കെതിരെ പ്രതികരിക്കുകയോ പുറത്തുവരുകയോ ചെയ്തിട്ടുളള പുരോഹിതരെയും കന്യാസ്ത്രീമാരേയും ദേശീയ തലത്തിൽ സംഘടിപ്പിക്കുകയുംഅവരുടെ ഉന്നമനത്തിനായി കെ. സി, ആർ എം. -എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ രൂപീകരിക്കുകയും സംഘടനയുടെ ദേശീയ ചെയർമാനായി പ്രവർത്തിച്ചും വരുന്നു.
കത്തോലിക്കാ സഭയിലെ ക്‌നാനായ സമൂഹത്തിലെ ര്കതശുദ്ധിവാദത്തിനെതിരെ നിലകൊള്ളുന്ന ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ചെയർമാനായും പ്രവർത്തിച്ചുവരുന്നു. സഭവിട്ടു പുറത്തു പോയിട്ടുള്ളവരെ സഭയിൽ തിരികെയെത്തിക്കുന്നതിനുളള പ്രവർത്തനം തുടങ്ങി വച്ചിരിക്കുന്നു
.ഇൻഫാം ദേശീയ ചെയർമാനായിരുന്ന ഫാദർ മാത്യൂ വടക്കേമുറിയുടേതുൾപ്പെടെ സഭാ നേതൃത്വത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും ആഡംബരവും ലൗകീകപീഡനങ്ങളും പുറത്തു കോണ്ടുവരുകയും ചാനലുകളിലും പത്രങ്ങളിലും വാർത്തകളായതുമെല്ലാം സഭാനേതൃത്വത്തിന് എന്നോട് വിരോധം തോന്നിച്ചു .ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
അഞ്ചു വർഷംമുൻപ് മരിച്ചുപോയ എന്റെ പിതാവിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് ആക്ഷൻ കൗൺസിൽ എന്ന പേരിൽ കട്ടപ്പന ഫോറോന പള്ളിയിലെ അച്ചൻമാരായ മാത്യൂ ശൗര്യാംകുഴിയുടെയും, ജസ്റ്റിൻ പഴേപറമ്പിലിന്റെയും ആശീർവാദത്തോടെ അഞ്ചാറു പേർ ആക്ഷൻകൗൺസിൽ എന്നപേരിൽ നാട്ടുകാർ ആരുമറിയാതെ പോലിസിൽ പരാതി കൊടുത്തു. ഫാദർ വടക്കേമുറിയുടെ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ചില കൂട്ടാളികളും രംഗത്തുവന്നു. സഭയുടെ ഉന്നത സ്വാധിനത്തെ തുടർന്ന് പോലീസ് കേസ്സെടുക്കുവാൻ തയ്യാറായി
പരാതിക്കാരുടെ പരാതിയും പാവപ്പെട്ടവന്റെ വേദന മനസ്സിലാവാത്ത ബിഷപ്പുമാരോട് മാത്രം വിധേയത്വമുള്ള ചില പത്രക്കാരും എന്നെ ലക്ഷ്യം വച്ച്മാത്രം മുൻകൂട്ടി എഴുതിതയ്യാറാക്കിയ തിരക്കഥ വാർത്താരൂപത്തിൽ പുറത്തുവന്നപ്പോൾ ജനമനസ്സുകളിൽ ഞാൻ പ്രതിയായി കഴിഞ്ഞു.
പോലീസ് എഫ്. ഐ. ആർ പോലും കോടതിയിൽ സമർപ്പിച്ചിട്ടില്ലന്നോർക്കണം. ഞാനും എന്റെ അഭിവന്ദ്യ പിതാവും വിരോധത്തിലായിരുന്നു എന്നും എഴുതികണ്ടു .മരിക്കുന്നതിനുതലേന്ന് പുററടിയിൽ സ്‌പൈസസ്സ് ബോർഡിന്റെ എട്ടുലക്ഷത്തിന്റെ അവാർഡ് വാങ്ങുവാൻ ഞാനും പിതാവും കൂടി പോയതും തിരികെ വീട്ടിലെത്തിച്ചതും ഞങ്ങളുടെ സ്‌നേഹബന്ധത്തെയല്ലേ കാണിക്കുന്നത്. അവാർഡു തുക പിതാവിന്റെ കൈയ്യിൽ നിന്നും പിടിച്ചുവാങ്ങുന്നതിന് കട്ടപ്പന ഹോട്ടലിൽവച്ച് വലിയ അടിപിടി നടന്നുവെന്ന് എഴുതി പിടിപ്പിച്ച സഹോദരങ്ങൾക്കറിയില്ലായിരുന്നു. 8-ലക്ഷം രൂപ എന്റെ മാതാവിന്റെയും പിതാവിന്റെയും പേരിൽ 5-വർഷത്തെ സ്ഥിരം നിക്ഷേപം നടത്തിയിട്ട് അതിന്റെ രസീതുമാത്രമാണ് ഞങ്ങൾക്ക് കിട്ടിയതെന്ന്. പിതാവിന്റെ മരണ ശേഷം പിതാവിന്റെയോ മാതാവിന്റെയോ ഒരു രൂപ പോലും എനിക്കു ലഭിച്ചിട്ടില്ല. അവാർഡ് തുകമുഴുവനും ഇപ്പോഴും സ്ഥിര നിക്ഷേപമായി ബാങ്കിലുണ്ട്. അവരുടെ സ്വത്തുക്കൾ മുഴുവൻ പെങ്ങളുടെ മകൻ ഷിബിനും അനുജനുമാണ് വന്നുചേർന്നത്. ഇവിടെ ഒരു സാമ്പത്തിക ഗുണവും ഉണ്ടാവാത്ത ഞാനെങ്ങനെയാണ് പണത്തിനുവേണ്ടി പിതാവിനെ അപകടപ്പെടുത്തിയതെന്ന് നീട്ടിയെഴുതുവാൻ കഴിയുന്നത്.
സഭാ നവീകരണം ആഗ്രഹിക്കുന്നവരെയും അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെയും എക്കാലവും അവരെ ശത്രൂവായികണ്ട ് ഇല്ലായ്മ ചെയ്യുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്യുന്നത് സഭയുടെ ചരിത്രമാണ്. ഫ്രാൻസീസ് മാർപ്പാപ്പായുടെ സന്ദേശം ഉൾക്കൊണ്ട ഊർജ്ജമാണ് എന്റേത്.അടുത്തകാലത്ത് കെ. സി. ആർ. എം ന്റെ വൈസ് ചെയർമാൻ പ്രഫ. ഇപ്പന്റെ 10സെന്റ് സ്ഥലവും വീടും നശിപ്പിച്ചതിന്റെ കേസ് ഹൈക്കോടതിയിലാണ്.
കൃത്രിമ രേഖകൾ ചമച്ചും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെയും അടിസ്ഥാനത്തിൽ 5 വർഷം മുൻപുണ്ടായ ഒരു കാര്യത്തിൽ പെട്ടന്ന് ഇങ്ങനെയൊരു കഥയുണ്ടാവില്ല. എന്റെ കുടുംബത്തിൽ തന്നെ വേറെ അഞ്ചു മക്കളും ചെറുമക്കളും ഉണ്ടായിട്ടും തൊട്ടടുത്ത അയൽവാസികളും ബന്ധുക്കളും ഉണ്ടായിട്ടും കേസ്സന്വേഷണം തുടങ്ങിയിട്ടു പോലുമില്ലാത്ത സാഹചര്യത്തിൽ കുറ്റവാളിയായി ചിത്രീകരിച്ച് എന്റെ പേര് മാത്രം തുടർച്ചയായി ചില മുഖ്യധാരാ പത്രങ്ങളിൽ വരുന്നത് സഭയുടെ താത്പര്യമല്ലാതെ മറ്റെന്താണ്.
ഇത് എന്നെ അപകടപെടുത്തുന്നതിനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്ന് ഞാൻ സംശയിക്കുന്നു.എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ കളവും ബോധപൂർവ്വവുമാണ്. ഈ സാഹചര്യത്തിൽ
മേൽ പറഞ്ഞ പുരോഹിതരേയും പരാതിക്കാരേയും ഞാനുൾപ്പടെയുള്ള കുടുംബാഗങ്ങളെയും പ്രത്യേകിച്ച് അനുജൻ റോയിയേയും ഷിബിനേയും നുണ പരിശോധനക്ക് ഹാജരാക്കണമെന്നും ഞാൻ ആവശ്യപ്പെടുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും ഗൂഡാലോചന പുറത്തുവരുന്നതിനും ഇതുകൂടി ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനായി എല്ലാ പത്ര -ദൃശ്യ മാധ്യമങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും സാമുഹിക, രാഷ്ടീയ ,മത സംഘടനകളുടെയും സഹായം ഞാനഭ്യർത്ഥിക്കുകയാണ്.
സ്‌നേഹപൂർവ്വം
റെജി ഞള്ളാനി
കട്ടപ്പന
13-10-2015
No comments:
Post a Comment