വിശ്വാസികൾ വൻ പ്രതിക്ഷേധത്തിൽ.
കെ സി ആർ . എം-ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധറാലിയും ധർണ്ണയും
2015 ഒക്ടോബർ 1 -ന് എറണാകുളത്ത്.
സീറോ മലബാർ സഭയുടെ കീഴിലുള്ള കോട്ടയം രൂപതയിലെ ഒരു യുവാവ് സീറോ മലബാർ സഭയുടെ തന്നെ കീഴിലുള്ള മറ്റു രൂപതകളിലുള്ള ഏതെങ്കിലും ഒരു കത്തോലിക്കാ യുവതിയെ വിവാഹം കഴിച്ചാൽ വരനും വധുവും കോട്ടയം രുപതയ്ക്കു പുറത്തുപോകേണ്ടിവരുന്നു.ഈ പെൺകുട്ടിയെ വിവാഹം കഴിക്കുകവഴി യുവാവ് അശുദ്ധനായി മാറുന്നു. ചില പ്രത്യേക സഹചര്യങ്ങളിൽ ചില ഇളവുകൾ കിട്ടിയാൽ അയാൾക്കുമാത്രം കോട്ടയം രൂപതയുടെ പളളിയിൽ തുടരാം എന്നാൽ ഭാര്യയും മക്കളും മറ്റു രൂപതകളുടെ പള്ളിയിൽ പോകണം. ഇതിനർത്ഥം ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ കുദാശ കർമ്മങ്ങൾക്കും കുർബാനക്കും വേണ്ടി പല പള്ളികളിൽ പോകേണ്ടി വരുന്നു . ഇത് വളരെയധികം വേദനാജനകമാണ്.
ഇത്തരത്തിൽ പതിനായിരക്കണക്കിനാളുംകൾ മനം നൊന്ത് കഴിയുകയാണ്. രക്തശുദ്ധിവാദമെന്ന വിവാദമുയർത്തിയാണ് കോട്ടയം രുപത ഈ പ്രവൃത്തിയെ നേരിടുന്നത് .പാപമോചനത്തിനായി യേശു രക്തം ചിന്തി മരിച്ചതുവഴി യേശുവിന്റെ രക്തത്താൽ എല്ലാ മനുക്ഷ്യരും ശുദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ് ക്രിസ്തീയ വിശ്വാസം. അതുകൊണ്ടുതന്നെ രക്തശുദ്ധിവാദം മുന്നോട്ടുവച്ച് പോകുന്നവരും അതിനെ അംഗീകരിക്കുന്നവരും ക്രീസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നത് എങ്ങനെയെന്ന് ചിന്തിക്കണം.
രക്ത ശുദ്ധിവാദം നിലനിൽക്കുന്നിടത്തോളം കാലം സഭാനേതൃത്വത്തിന്റെ സമ്മതത്തോടെ തന്നെ കത്തോലിക്കാ സ്ത്രീകൾ അപമാനിക്കപ്പെടുകയാണ്. ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും കടന്നുകയറ്റവുമാണ്. തങ്ങളുടെ മക്കളും സഹോദരിമാരും അപമാനിതരാകുന്ന കത്തോലിക്കാ സഭയോട് എന്തു സമീപനം സ്വീകരിക്കണമെന്ന് വിശ്വാസ സമൂഹം ചിന്തിക്കണം.
കത്തോലിക്കാ സഭയിലെ (സീറോ മലബാർ )വർഗ്ഗ വിവേചനം അവസാനിപ്പിക്കണമെന്നും കോട്ടയം രൂപതയിലെ സഹോദരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും സഭയിലെ സ്ത്രീകളെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.സി. ആർ . എം. -ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 2015-ഒക്ടോബർ 1-ന് എറണാകുളത്ത് പ്രതിഷേധ റാലിയും ധർണ്ണയും നടത്തപ്പെടുന്നു.
ഈ വിഷയത്തിൽ പരിശൂദ്ധ ഫ്രാൻസീസ് മാർപ്പാപ്പ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി മുഖാന്തിരം വിശ്വാസികൾ നിവേദനം നൽകുന്നതാണ്. കോട്ടയം രൂപതയിലെ മുഴുവൻ അംഗങ്ങളുടെയും പുരോഹിത ശ്രേഷഠരുടെയും പിൻതുണയും സഹകരണവും ഇക്കാര്യത്തിൽ പ്രത്യേകമായി അഭ്യർത്ഥിക്കുകയാണ്.
ശ്രീ . സെബാസ്റ്റ്യൻ പോൾ X-Mp ഉദ്ഘാടനം ചെയ്യുന്ന ധർണ്ണാസമരത്തിന് സംഘടനാ നേതാക്കളായ ശ്രീ റെജി ഞള്ളാനി ,ലൂക്കോസ് മാത്യൂ കെ, ടി ഒ ജോസഫ്, ജോസഫ് വെളിവിൽ ,അഡ്വ. വർഗീസ് പറബിൽ അഡ്വ. ഇന്ദുലേഖാ ജോസഫ് ,കെ കെ ജോസ് കണ്ടത്തിൽ അഡ്വ. ജോർജ്ജ് മൂലേച്ചാലിൽ , സ്റ്റീഫൻ ലൂക്കോസ് , തോമസ് കിടങ്ങൂർ തുടങ്ങിയവർ നേതൃത്ത്വം നൽകും.
മേനകാ ജംഗ്ഷനിൽ നിന്നും 2. 30ന് ആ്‌രംഭിക്കുന്ന റാലി ബിഷപ്പ് ഹൗസിനു മുന്നിലൂടെ കൊച്ചി കോർപ്പറേഷൻ വക ഹൈക്കോടതി ജംഗ്ഷന് സമീപമുള്ള ഓപ്പൺ സ്റ്റേഡിയത്തിൽ എത്തിച്ചേർന്ന് സമ്മേളനം ആരംഭിക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിലേയ്ക്ക് നല്ലവരായമുഴുവൻആളുകളേയും
ക്ഷണിക്കുന്നു. ഈ സാമൂഹിക വിഷയം ലോകജന ശ്രദ്ധയിൽ കൊണ്ടുവന്ന് സഹായിക്കണമെന്ന് മുഴുവൻ മാധ്യമ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു.
സ്‌നേഹ പൂർവ്വംറെജി ഞള്ളാനി ടി.ഒ. ജോസഫ് , ലൂക്കോസ് മാത്യു , സ്റ്റീഫൻ ലൂക്കോസ്
ചെയർമാൻ ജന. സെക്രട്ടറി വൈസ് ചെയർമാൻ ട്രഷറർ
9447105070 9447056146 9846478483. 9744839747 9744839747
No comments:
Post a Comment