Saturday, April 8, 2017

സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ മുഴുവൻ ആളുകളും പങ്കാളികളാകൂ....... ഈ പുണ്യകർമ്മത്തിൽ നമുക്കൊരുമിക്കാം.... നമ്മുടെ അമ്മമാരേയും സഹോദരിമാരേയും അവഗണിക്കാതിരിക്കുക.തുല്യനീതി ഉറപ്പാക്കുക. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് .


 .സഭാ നവീകരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ  പെസഹാവ്യാഴാഴ്ച്ച (13-4-2017) 2 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു സമീപമുള്ള ഐ. എം. എ ഹാളിൽ വച്ച് നടത്തപ്പെടുന്ന സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷക്ക് ഫാദർ എബ്രാഹം , ഫാദർ ഷിബു, ഫാദർ ക്ലെമന്റ് സംഘടനാനേതാക്കളായ ശ്രീ. റെജി ഞള്ളാനി ,ശ്രീ. ജോർജ്ജ് ജോസഫ്, അഡ്വ. വർഗീസ്, അഡ്വ. ജോസ് അരയകുന്നേൽ , കെ കെ. ജോസ് കണ്ടത്തിൽ ഒ.ഡി. കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും. കാലുകഴുകലിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും, പ്രസ്തുത സ്ഥലത്ത് എത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകുവാൻ എല്ലാവരേയും യേശുവിന്റെ നാമത്തിൽ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്. 9447105070. 9496313963. 

                                                                                സെക്രട്ടറി ,
                                                                  ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.

Thursday, April 6, 2017

സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്പൺചർച്ച്മൂവ്‌മെന്റ്.-( ദയവായി ഇതോന്നു ഷേയർ ചെയ്യുക.) പെസഹാത്തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കുടി പരിഗണിക്കണമെന്ന

പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം ഞങ്ങൾ സ്വീകരിക്കുകയാണ്.  സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്നുള്ള ആഭിവന്ദ്യ ആലഞ്ചേരി മെത്രാന്റെ സർക്കുലർ  സങ്കടകരവും  സഭാവിശ്വാസികൾക്ക്  അപമാനകരവുമാണെന്ന്  ഖേദപൂർവ്വം അറിയിച്ചുകെള്ളട്ടെ. ഈ തീരുമാനം  പുനപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. കത്തോലിക്കാ സഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ  അതിക്രമങ്ങളും അവഗണനയും പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടക്കുന്നു. സ്ത്രീകൾ അടിച്ചമർത്തപ്പെടേണ്ടവരോ മാറ്റിനിർത്തപ്പെടേണ്ടവരോ അല്ല. അവർ മാനവരാശിയുടെതന്നെ നിലനിൽപ്പിനാധാരമായ അവിഭാജ്യ ഘടകമാണ്. 


സഭയിൽ സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും,സാമൂഹിക, തുല്യ നീതി ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുകയാണ്.്കത്തോലിക്കാ സഭയുടെ നട്ടെല്ല് സ്ത്രീകളാണ്. ഓരോ  കുഞ്ഞുങ്ങളെയും സഭാചൈതന്യത്തിലും വിശ്വാസത്തിലും വളർത്തുന്നത് അവരുടെ അമ്മമാരാണ്. പള്ളികളിലെ വിവിധ പരിപാടികളിലും സംഘടനകളിലും മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭൂരിപക്ഷം കുടുംബങ്ങളിലും സന്ധ്യാപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതും, കുടുംബനാഥൻമാരെ കുർബാനക്കും ധ്യാനകേന്ദ്രങ്ങളിലും എത്തിക്കുന്നതും അവിടെ മുൻപന്തിയിൽ നിൽക്കുന്നതും നേർച്ച കാഴ്ചകൾ നൽകുന്നതും  സ്ത്രീകളാണ്. സഭയിലെ ബിഷപ്പുമാരുൾപ്പെടെയുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ജന്മം നൽകിയതും അവരെ സെമിനാരിയിലേയ്ക്കും മഠങ്ങളിലേയ്ക്കും പറഞ്ഞയച്ചതും അവരുടെ അമ്മമാരണ്.  ഫാ. റോബിൻ കേസ്സുൾപ്പെടെ കുറ്റവാളികളായ നിരവധി പുരോഹിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും മുന്നോട്ടുവന്നതും ഇവരാണ്. കുറ്റവാളികളായ പുരോഹിതർ നടത്തിയ അതിക്രമങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുകയും ഇരകളായിത്തിർന്നതും ഇരകളായിത്തിർന്നുകൊണ്ടിരിക്കുന്നതും ഇവർതന്നെ.   കുറ്റവാളികളായ പുരോഹിതരെ സഭാനേതൃത്വം സംരക്ഷിക്കുകയും കുറ്റങ്ങൾ മുഴുവൻ സത്രീകളുടെയും കുട്ടികളുടെയും മേൽ ചാർത്തിനൽകുകയുമാണിപ്പോൾ.  പുരോഹിതരെ വഴിതെറ്റിക്കുന്നത് സത്രീകളായതിനാൽ അവരെ പള്ളിമുറികളിൽ കയറ്റേണ്ടതില്ലെന്നും സീ. സീ. ടി വി വയ്ക്കുവാനും തീരുമാനിച്ച് സത്രീത്വത്തെയും സത്രീസമൂഹത്തേയും ക്രൂരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും സഭക്കുവേണ്ടി എല്ലാം സഹിക്കുകയാണിവർ ചെയ്യുന്നത് . ഇപ്പോഴിതാ കൊടിയ അപമാനം വീണ്ടുമെത്തിയിരിക്കുന്നു. കാലുകഴുകൽ ശുശ്രൂഷാ ചടങ്ങിൽ നിന്നും സ്ത്രീകളെ അപമാനിച്ച് മാറ്റിനിർത്തിയിരിക്കുന്നു.  തെറ്റാവരമുള്ള മാർപ്പാപ്പയുടെ വാക്കുകളാണ് ജനം സ്വീകരിക്കേണ്ടത് . സ്ത്രീ സുരക്ഷയും സംരക്ഷണവും സീറോ ടോളറൻസും വാക്കുകളിലല്ല പ്രവർത്തിയിലാണ് സഭ കാണിക്കേണ്ടത്. 


 കത്തോലിക്കാ സഭയിൽ നവീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 13-4-2017 പെസഹാവ്യാഴാഴ്ച്ച 2- മണിക്ക് എറണാകുളം മഹാരാജാസ് കോളേജുഗ്രൗണ്ടിന് എതിർവശത്തുള്ള ( സുഭാഷ് പാർക്കിന്റെ പടിഞ്ഞാറെ അറ്റം ) ഐ. എം. എ ഹാളിൽ വച്ച്  സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷ നടത്തുകയാണ്. ഫാദർ എബ്രാഹം ,ഫാദർ ഷിബു. ഫാദർ ക്ലെമന്റ്, എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് സംഘടനാ നേതാക്കളായ ശ്രീ .റെജി ഞള്ളാനി. കെ. ജോർജ്ജ് ജോസഫ്, കെ. കെ. ജോസ് കണ്ടത്തിൽ , ഓ.ഡി. കുര്യാക്കോസ് അഡ്വ. വർഗീസ്, ജോസഫ് വെളിവിൽ അഡ്വ. ജോസ് അരയകുന്നേൽ,  ശ്രീ.സി. വി. സെബാസ്റ്റ്യൻ ഡോ. ജോർജ്ജ് തുടങ്ങിയ നിരവധിപേർ നേതൃത്വം നൽകുന്നതാണ്.
കത്തേലിക്കാ സഭയുടെ നട്ടെല്ലായ സ്ത്രീകൾ അപമാനിതരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായി മാറിയിരിക്കുന്നു. സത്രീകൾ സമൂഹത്തിൽ അടിച്ചമർത്തപ്പെടേണ്ടവരല്ലെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം .ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം  .സ്ത്രീ ശക്തി ഉണരണം. ഇത് സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടംകുടിയാണ്. ഈ ശുശ്രുഷ കർമ്മത്തിൽ പങ്കാളികളാകുവാൻ സൻമനസ്സുള്ള എല്ലാവരേയും ക്ഷണിക്കുകയാണ് 

.കാലുകഴുകൽ ശുശ്രൂഷയിൽ പങ്കെടുക്കുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 12 പേരുടെ പാദങ്ങളാകും കഴുകുക .
 രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ

 റെജി ഞള്ളാനി. ചെയർമാൻ .9447105070. ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി 9446128322 , കെ.ജോർജ്ജ് ജോസഫ്,സംസ്ഥാന സെക്രട്ടറി. 9496313963.


Wednesday, March 22, 2017

ആഹാ....എത്ര നല്ല ജീവകാരുണ്യം

രണ്ടു കോടി ദരിദ്രർ ഭക്ഷ്യക്ഷാമവും പട്ടിണിയും മൂലം 
മരണത്തിലേക്ക്  കുതിക്കുമ്പോൾ..... ???
 പി.സി റോക്കി
         ങീയ: 9961217493

നാലു വിദേശരാജ്യങ്ങളിലെ 2 കോടി ജനങ്ങൾ ക്ഷാമവും പട്ടിണിയും മൂലം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യു.എൻ മനുഷ്യാവകാശ വിഭാഗം തലവനായ സ്റ്റീഫൻ ഓബ്രിയാന്റെ മുന്നറിയിപ്പ് പ്രമുഖ പത്രമാധ്യമങ്ങളിൽ 12.03.2017 ൽ നാം വായിച്ച് ഞെട്ടിയിരിക്കുമല്ലോ. പട്ടിണി മൂലമുളള ഈ ദുരന്തം അതിഭയാനകം തന്നെയായിരിക്കും എന്നതിൽ നമുക്കാർക്കും ഒട്ടും സംശയമില്ല.
എന്നാൽ ഇതിനോട് കൂട്ടിവായിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ വാർത്ത വന്ന് രണ്ടുദിവസം പിന്നിട്ടപ്പോൾ അതേ പ്രമുഖ പത്രത്തിൽ ഒരു വാർത്ത ഇത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കണ്ണമാലി ''തിരുനാൾ ദിനമായ 2017 മാർച്ച് 19ന് ഒരു ലക്ഷം പേർക്ക് നേർച്ച സദ്യ''. ഇത് രണ്ടും കൂട്ടി വായിച്ച  വിശ്വാസികളും അന്യമതസ്ഥരും സാസ്‌കാരിക നായകരും സാഹിത്യകാരന്മാരും ഞെട്ടിത്തെറിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തു കണ്ടില്ല. സമൂഹ മനുഷ്യ മനസ്സാക്ഷി അത്രമാത്രം പ്രതികരണശേഷി ഇല്ലാത്തതായി മരവിച്ച് മാറിയിരിക്കുകയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വസ്ത്രമില്ലാത്തവന്                  വസ്ത്രവും, വിശക്കുന്നവന് ആഹാരവും, ദാഹിക്കുന്നവന് ജലവും കൊടുക്കണമെന്നല്ലേ യേശുനാഥൻ അരുൾ ചെയ്തത്. ലക്ഷങ്ങൾ പങ്കെടുക്കുന്ന നേർച്ചസദ്യയിൽ എത്ര പേർ വിശക്കുന്നവരും ദാഹിക്കുന്നവരുമായുണ്ട് ??.
ആഘോഷങ്ങൾ, തിരുനാളുകൾ, നേർച്ചസദ്യകൾ ഇവ ലളിതമായി നടത്തണമെന്ന് അഭിവന്ദ്യ ബിഷപ്പുമാരുടെ ഇടയലേഖനങ്ങൾ കത്തോലിക്ക പള്ളികളിൽ അറിയിപ്പും തിരുവചനങ്ങളുമായി ഉത്‌ഘോഷിക്കപ്പെടുമ്പോൾ ലക്ഷം പേരുടെ സദ്യക്ക് കോടിയോളം രൂപ ചിലവാകില്ലേ എന്ന് വിശ്വാസികളും സ്‌പോൺസർ ചെയ്യുന്നവരും ചിന്തിച്ചിരുന്നെങ്കിൽ നാട് എന്നേ നന്നായേനെ. ആർഭാടങ്ങൾ കുറച്ച് ആ തുകയുടെ 25 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണമെന്ന കത്തോലിക്ക സഭാ തലവന്മാരുടെ പ്രഖ്യാപനങ്ങൾ മരുഭൂമിയിലെ ഗിരിപ്രഭാഷണങ്ങളായി മാറുകയല്ലേ എന്നും തോന്നിപ്പോകുന്നു.
സെമിത്തേരികളിൽ സ്ഥിരമായി ലക്ഷങ്ങൾ മുടക്കിയുള്ള കല്ലറകൾ നൽകുന്ന രീതി പുനരാലോചിക്കണം, കോടികൾ മുടക്കിയുള്ള ദേവാലയ, പാരീഷ് ഹാൾ നിർമ്മാണ ധൂർത്തുകൾ ശരിയല്ല എന്ന് പ്രസ്താവന ഇറക്കുന്ന അഭിവന്ദ്യർ തന്നെ ഈ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തുന്നത് വിരോധഭാസമാണെന്ന് അന്യമതസ്ഥർ പുച്ഛത്തോടെ പറയുന്നു. തീർത്ഥാടന കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും  ലഭിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങൾക്ക് നൽകണമെന്ന ആഹ്വാനം എവിടെയെങ്കിലും നടപ്പാക്കപ്പെടുന്നുണ്ടോ എന്നും എപ്പിസ്‌കോപ്പൽ അസംബ്ലി തിരക്കുവാൻ തയ്യാറുണ്ടോ എന്നും മറ്റു മതക്കാർ ചോദിക്കുന്നു.
ഒരു പള്ളിക്ക് പണ സമ്പാദനത്തിനുവേണ്ടി ആറും ഏഴും ഭണ്ഡാര പള്ളികൾ, അതിലോരോന്നിലും മൂവായിരം മുതൽ രണ്ടായിരം പേർക്ക് വരെ മത്സര ബുദ്ധിയോടെയുള്ള നേർച്ചസദ്യകൾ.               ഇത്രയും നാൾ വിശുദ്ധ അന്തോണീസിന്റെ പേരിലായിരുന്നു നേർച്ചസദ്യകൾ എങ്കിൽ ഇത്തവണ വിശുദ്ധ യൗസേപ്പിതാവിന്റെയും കൂടി പേരിൽ നാടുനീളെ സദ്യകൾ നടത്തുന്നു. ഇനി ഘട്ടംഘട്ടമായി ഓരോ വർഷവും ഓരോ വിശുദ്ധന്റെ പേരിലും നേർച്ചസദ്യകൾ തുടങ്ങുവാൻ പരിപാടി ഇട്ടിട്ടുണ്ടെന്ന് ചില വിശ്വാസികൾ അഭിപ്രായപ്പെടുന്നത് കേൾക്കുവാൻ ഇടയായി. സദ്യകൾ കഴിയുമ്പോൾ പരിസരങ്ങളിലാകെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രമാത്രം പരിസര മലിനീകരണം വരുത്തുന്നു എന്ന് ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കാറുണ്ടോ ?
ലോകത്തിലെ പട്ടിണിക്കോലങ്ങൾക്ക് ആശ്വാസമേകാനും അവരുടെ ഒഴിഞ്ഞ വയറുകൾ നിറയാനും വേണ്ടി 2013 ജൂലൈ മാസം 9ന് പള്ളിയങ്കണത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസികൾക്ക് എറണാകുളം അതിരൂപതയിലെ ഒരു മെത്രാൻ വിശ്വാസികളുടെ വലതുകൈ നീട്ടിപ്പിടിച്ച് സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെ  ഒരുപാട് പട്ടിണിക്കോലങ്ങളുടെ വയർ നിറഞ്ഞ് കവിയാൻ ഇടയായി എന്ന് അന്യമതസ്ഥർ ആക്ഷേപിച്ചിരുന്നു. വലതു കൈ നീട്ടിപ്പിടിച്ച് ഒരു തരി ഭക്ഷണം പോലും പാഴാക്കരുതെന്നായിരുന്നു സീഡ് പ്രതിജ്ഞ ചെയ്യിച്ചതത്രേ. യേശു കുരിശിൽ കിടന്നുകൊണ്ട് വിലപിച്ചതാണ് ഇത്തരുണത്തിൽ  ഓർമ്മ വരുന്നത് ''പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ'' 
പ്രവാസികളെ നിങ്ങളുടെ സംഭാവനകളും ഇത്തരം പ്രവർത്തനങ്ങൾക്കാണോ നൽകുന്നതെന്ന് തിരക്കുമോ ?


Saturday, March 18, 2017

അല്മായശബ്ദം: ഫാത്തിമ സോഫിയാ വധക്കേസും വഴിതെറ്റിക്കുന്ന ഇടയന്മാര...

അല്മായശബ്ദം: ഫാത്തിമ സോഫിയാ വധക്കേസും വഴിതെറ്റിക്കുന്ന ഇടയന്മാര...: ജോസഫ് പടന്നമാക്കൽ 2013 ജൂലൈ ഇരുപത്തിമൂന്നാതിയതി പാലക്കാട് വാളയാറിലുള്ള സ്റ്റാനിസ്ലോവൂസ് പള്ളിയിലെ വികാരിയായിരുന്ന 'ആരോക്കിയരാജിന്റെ&#...

Monday, January 16, 2017

മൃതസംസ്‌കാര ശുശ്രൂഷകൾ
പനിനീർ ആശീർവദിക്കുു.
മനുഷ്യനെ സ്വന്തം ഛയയിലും  സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവമെ സ്വ/യം ശൂന്യവൽക്കരണത്തിലൂടെ  മാനവരാശിയുടെ പാപങ്ങൾ കഴുകി ശുദ്ധീകരിച്ച  കർത്താവെ ഈ  പനിനീരിനെയും സുഖന്തവസ്തുക്കളെയും അവിടുന്ന് ആശീർവദിക്കേണമെ ഇതു തളിക്കു ഇടങ്ങളെയും ഞങ്ങളേയും അവിടുത്തെ സാനിധ്യത്തിൽ ആശീർവദിക്കുകയും പപമോചനത്തിന് ഇടയാക്കുകയും ചെയ്യട്ടെ സകലത്തിന്റെയും നാഥാ.
സമൂ. ആമേൻ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സമൂ. ആമേൻ.
കാർമി. അത്യൂന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സമൂ. ആമേൻ.
 കാർമി. ഭൂമിയിൽ മനു്ഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴൂം എന്നേയ്ക്കും
സമൂ. ആമേൻ.
കാർമി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ ........

മണ്ണിൽ നിും മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണവിധേയനാക്കുകയും ചെയ്യു ദൈവമെ ജീവന്റെയും മരണത്തിന്റെയും നാഥനും രക്ഷകനുമായ സർവ്വേശ്വര വിശുദ്ധമാമൂദീസയിലും അവിടുത്തെ തിരുനാമത്തിലും ദർശനത്തിലും മുദ്രിതരായവരെ സ്വർഗ്ഗീയ മണിയറയിൽ ചേർക്കേണമെ '
സങ്കീർത്തനം.(26 :1-9)
കാർമ്മി. കർത്താവേ എനിക്ക് ന്യായം സ്ഥാപിച്ച് തരേണമേ
എന്തെന്നാൽ ,ഞാൻ നിഷ്‌ക്കളങ്കനായി ജീവിച്ചു.
സമൂ. ചാഞ്ചല്യമില്ലാതെ ഞാൻ കർത്താവിൽ ആശ്രയിച്ചു.കർത്താവേ എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക
കാർമ്മി. എന്‌റെ ഹൃദയവും മനസ്സും ഉരച്ചു നോക്കുക.അങ്ങയുടെ കാരുണ്യം എന്‌റെ കൺമുൻപിലുണ്ട്.
സമു.അങ്ങയുടെ സത്യത്തിൽ ഞാൻ വ്യാപരിച്ചു.കപട ഹൃദയരോടു ഞാൻ സഹവസിച്ചിട്ടില്ല.
കാർമ്മി. വഞ്ചകരോടു ഞാൻ കൂട്ടുകൂടിയിട്ടില്ല.ദുഷ്‌ക്കർമ്മികളുടെ സമ്പർക്കം ഞാൻ വെറുക്കുന്നു.
സമു. നീചൻമാരോടുകൂടി ഞാൻ ഇരിക്കുകയില്ല. കർത്താവേ നിഷ്‌കളങ്കതയിൽ ഞാൻ എന്റെ കൈ കഴുകുന്നു.
കാർമ്മി. ഞാൻ അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു.ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്‌തോത്രം ആലപിക്കുന്നു.
സമു.അവിടുത്തെ അത്ഭുതകരമായ സകലപ്രവർത്തികളേയും ഞാൻ പ്രഘോഷിക്കുന്നു. കർത്താവേ അങ്ങ് വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്ക് പ്രിയങ്കരമാണ്.
കാർമ്മി. പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ.
കാർമ്മി;  കരുണയാൽ ഞങ്ങളെ സ്ൃഷ്ടിക്കുകയും നീതിയാൽ മരണവിധേയരാക്കുകയും ദയാധിക്യത്താൽ ഉയർപ്പിക്കുകയും ചെയ്യുന്ന കർത്താവേ നിന്നെ ഞങ്ങൾ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിന്റെയും ഭൂമിയുടേയും രാജാവും, ജീവന്റേയും മരണത്തിന്റെയും നാഥനുമാകുന്നു.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമു. ആമ്മേൻ
        ഗാനം   ആബേൽ
ലേഖനം 1 തെസലോനിക്ക: (4;13-18)
കാർമ്മി. സഹോദരരേ പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഖിക്കാതിരിക്കാൻ നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും .കർത്താവിന്റെ പ്രത്യാഗമനം വരെ നമ്മിൽ ജീവനോടെയിരിക്കുന്നവർ നിദ്ര പ്ാപിച്ചവർക്ക് മുന്നിലായിരിക്കുകയില്ലെന്ന് കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ പറയുന്നു. എന്തെന്നാൽ അധികാരപൂർണ്ണമായ ആജ്ഞാവചനം കേൾക്കുകയും പ്രധാന ദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹള ധ്വനി മുഴങ്ങുകയും ചെയ്യുമ്പോൾ , കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരണമടഞ്ഞവനർ ആദ്യം ഉയർത്തെഴുന്നേൽക്കുകയും ചെയ്യും . അപ്പേൾ ജീവിച്ചിരിക്കുന്നവരായി നമ്മൽ അവശേഷിക്കുന്നവർ ആകശത്തിൽ കർത്തവിനെഎതിരേൽക്കുവാനായി അവരോടോപ്പം മേഖങ്ങളിൽ സംവഹിക്കപ്പെടും അങ്ങനെ നാം കർത്താവിനോടു കൂടെ ആയിരിക്കുകയും ചെയ്യും അതിനാൽ ഈ വാക്കുകളാൽ നിങ്ങൾ പരസപരം ആശ്വസിപ്പിക്കുവിൻ.
(റോമ 12, 9-21) ,(1 കോറി 51, 51-54) ഇതു പിന്നിട് നോക്കണം. )

സുവിശേഷം.(യോഹ. 5, 24-29) സത്യം സത്യമായി  ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യ ജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യൂത , അവൻ മരണത്തിൽ നിന്നും ജീവനിലേയ്ക്ക് കടന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടുപറയുന്നു, മരിച്ചവർ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അല്ല വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവർ ജീവിക്കും . എന്തെന്നാൽ പിതാവിന് തന്നിൽ തന്നിൽ ജീവനുള്ളതുപോലെ പുത്രനും തന്നിൽ തന്നിൽ ജീവനുണ്ടാകാൻ അവിടുന്ന് വരം നൽകിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനുനൽകിയിരിക്കുന്നു.

                  പ്രസംഗം................................................

സമുഹപ്രാർത്ഥന.
കാർമ്മികാൻ . നമുക്കെല്ലാവർക്കും അനുതാപത്തോടും ഭക്തിയോടും കൂടെ നിന്ന് കർത്താവേ ഈ ആത്മാവിന് കൂട്ടായിരിക്കണമേ എന്ന് പ്രർത്ഥിക്കാം
സമൂ . കർത്താവേ ഈ ആത്മാവിന് കൂട്ടായിരികക്കണമേ.
കാർമ്മി. തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അഗാധമായി സ്‌നേഹിച്ച ദൈവമേ ഈ ആത്മാവിനോടും സ്‌നേഹംകാണിച്ച് നിത്യാനന്ദത്തിന്റെ തുറമുഖത്ത് എത്തിച്ചെരുവാൻ പരിശുദ്ധാത്മാവിനെ നിയോഗിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവെ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി. ക്രൂശിൽ കിടന്നുകൊണ്ട് സകലരോടും ഷമിച്ച കർത്താവേ ഈ  ആത്മാവിന്റെ അപരാധങ്ങൾ ക്ഷമിച്ച് സ്വർഗ്ഗം പ്രാപിക്കുവാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമു. കർത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി.ഈ ആത്മാവിന്റെ വേർപിരിയലിൽ ദുഖാർത്ഥരായിരിക്കുന്ന കുടുംബാംഗങ്ങളേയും ബന്ധുമിത്രാധികളേയും ആശ്വസിപ്പിക്കണമെന്നും അവർക്ക് ആസ്വാസമേകണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ.കർത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി. കർത്താവേ നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങൾ മായിച്ചുകളയുകയും ചെയ്യട്ടെ . നിന്റെ മഹനീയമായ ത്രീത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും .
സമൂ.ആമ്മേൻ.കർത്താവേ ,അനുഗ്രഹിക്കണമേ.
കാർമ്മി. കർത്താവേ നീ ആകാശത്തിലും ഭൂമിയിലും സ്തുത്യർഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു.ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും .
സമൂ.ആമ്മേൻ.
      പ്ര ബോധനഗാനം
കാർമ്മി. മരണം വരുമൊരുനാൾഓർക്കുക മർത്യാ നീ
കൂടെപ്പോരും നിൻജീവിതചെയ്തികളും :
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ.
സമൂ. മരണം വരുമൊരുനാൾ.......................
പുരോഹിതൻ ധൂപം ആശിർവ്വദിക്കുന്നു.
കാർമ്മി.ചൊല്ലുക മർത്യാ നീ എന്തിനു കരയുന്നു
വ്യാകുലമാനസ്സനായെന്തിനു നീറുന്നു
തിരമാലകളാൽ തിങ്ങിമറിഞ്ഞിളകും കടൽപോലെ.
    (പുരോഹിതൻ മൃതശരീരത്തിന്റെ ചുറ്റും നടന്ന് ഓരോ വശത്തുംമൂന്ന് പ്രാവശ്യം വീതം വിശുദ്ധ പനിനീർ തളിക്കുന്നു.)
സമൂ.മരണം വരുമൊരുനാൾ.................
കാർമ്മി. ഭീകരമരണത്തിൻ കാലടി കേൾപ്പു ഞാൻ. പാപമെനിക്കുള്ളിൽ പേടി വളർത്തുന്നു. സാത്താൻ നിറയും പകയോടെ സതതമലട്ടുന്നു.
(പുരോഹിതൻ മൃതശരീരത്തിന്റെ ചുറ്റും നടന്ന്. ഓരോ വശത്തും മൂന്നുപ്രാവശ്യം വീതം ധൂപം വീശുന്നു. )
സമൂ. മരണം വരുമോരുനാൾ ..............

കാർമ്മി. അന്നോരുദിവസം ബേസനിയായിൽ സോദരിമാരാം മർത്താമറിയം ചുടുകണ്ണീരും വീഴ്ത്തിയിരുന്നു.
സമൂ. അന്നോരു ദിവസം.............
കാർമ്മി.  മരണമടഞ്ഞൊരു സോദരനേയും
ചിന്തിച്ചഴലിൽ നെടുവീർപ്പിട്ടു കരഞ്ഞു
കരഞ്ഞാക്കണ്ണുകൾ താണു.
സമൂ. അന്നോരു ദിവസം..........
കാർമ്മി.  ജീവനുമുയിരും ഞാനാകുന്നു.
കരയരുതേവം കരുണയൊടന്തിക-
മാർന്നഖിലേശൻ ശാന്തി പൊഴിഞ്ഞു.
സമൂ.  അന്നൊരു ദിവസം. .....

കുരിശണിയിക്കൽ
-----------------
കാർമ്മികൻ .
അവഹേളനത്തിന്റെ ആടയാളമായ കുരിശിനെ മഹത്വവത്ക്കരിച്ച കർത്താവേ. കുരിശിലൂടെതന്നെ അവിടുന്ന് ഞങ്ങൾക്ക് പുനരൂത്ഥാനവും രക്ഷയും നേടി തന്നുവല്ലോ. ഈ കുരിശിനാലെ ദൈവം തന്റെ വിശ്വസ്തരായ ഭൃത്യർക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിത്യാനന്ദത്തിലേയ്ക്ക് നിന്നെ പ്രവേശിപ്പിക്കുമാരാകട്ടെ.  മൃതസംസ്‌കാര ശുശ്രൂഷകൾ
പനിനീർ ആശീർവദിക്കുു.
മനുഷ്യനെ സ്വന്തം ഛയയിലും  സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവമെ സ്വ/യം ശൂന്യവൽക്കരണത്തിലൂടെ  മാനവരാശിയുടെ പാപങ്ങൾ കഴുകി ശുദ്ധീകരിച്ച  കർത്താവെ ഈ  പനിനീരിനെയും സുഖന്തവസ്തുക്കളെയും അവിടുന്ന് ആശീർവദിക്കേണമെ ഇതു തളിക്കു ഇടങ്ങളെയും ഞങ്ങളേയും അവിടുത്തെ സാനിധ്യത്തിൽ ആശീർവദിക്കുകയും പപമോചനത്തിന് ഇടയാക്കുകയും ചെയ്യട്ടെ സകലത്തിന്റെയും നാഥാ.
സമൂ. ആമേൻ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സമൂ. ആമേൻ.
കാർമി. അത്യൂന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സമൂ. ആമേൻ.
 കാർമി. ഭൂമിയിൽ മനു്ഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴൂം എന്നേയ്ക്കും
സമൂ. ആമേൻ.
കാർമി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ ........

മണ്ണിൽ നിും മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണവിധേയനാക്കുകയും ചെയ്യു ദൈവമെ ജീവന്റെയും മരണത്തിന്റെയും നാഥനും രക്ഷകനുമായ സർവ്വേശ്വര വിശുദ്ധമാമൂദീസയിലും അവിടുത്തെ തിരുനാമത്തിലും ദർശനത്തിലും മുദ്രിതരായവരെ സ്വർഗ്ഗീയ മണിയറയിൽ ചേർക്കേണമെ '
സങ്കീർത്തനം.(26 :1-9)
കാർമ്മി. കർത്താവേ എനിക്ക് ന്യായം സ്ഥാപിച്ച് തരേണമേ
എന്തെന്നാൽ ,ഞാൻ നിഷ്‌ക്കളങ്കനായി ജീവിച്ചു.
സമൂ. ചാഞ്ചല്യമില്ലാതെ ഞാൻ കർത്താവിൽ ആശ്രയിച്ചു.കർത്താവേ എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക
കാർമ്മി. എന്‌റെ ഹൃദയവും മനസ്സും ഉരച്ചു നോക്കുക.അങ്ങയുടെ കാരുണ്യം എന്‌റെ കൺമുൻപിലുണ്ട്.
സമു.അങ്ങയുടെ സത്യത്തിൽ ഞാൻ വ്യാപരിച്ചു.കപട ഹൃദയരോടു ഞാൻ സഹവസിച്ചിട്ടില്ല.
കാർമ്മി. വഞ്ചകരോടു ഞാൻ കൂട്ടുകൂടിയിട്ടില്ല.ദുഷ്‌ക്കർമ്മികളുടെ സമ്പർക്കം ഞാൻ വെറുക്കുന്നു.
സമു. നീചൻമാരോടുകൂടി ഞാൻ ഇരിക്കുകയില്ല. കർത്താവേ നിഷ്‌കളങ്കതയിൽ ഞാൻ എന്റെ കൈ കഴുകുന്നു.
കാർമ്മി. ഞാൻ അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു.ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്‌തോത്രം ആലപിക്കുന്നു.
സമു.അവിടുത്തെ അത്ഭുതകരമായ സകലപ്രവർത്തികളേയും ഞാൻ പ്രഘോഷിക്കുന്നു. കർത്താവേ അങ്ങ് വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്ക് പ്രിയങ്കരമാണ്.
കാർമ്മി. പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ.
കാർമ്മി;  കരുണയാൽ ഞങ്ങളെ സ്ൃഷ്ടിക്കുകയും നീതിയാൽ മരണവിധേയരാക്കുകയും ദയാധിക്യത്താൽ ഉയർപ്പിക്കുകയും ചെയ്യുന്ന കർത്താവേ നിന്നെ ഞങ്ങൾ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിന്റെയും ഭൂമിയുടേയും രാജാവും, ജീവന്റേയും മരണത്തിന്റെയും നാഥനുമാകുന്നു.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമു. ആമ്മേൻ
        ഗാനം   ആബേൽ
ലേഖനം 1 തെസലോനിക്ക: (4;1318)
കാർമ്മി. സഹോദരരേ പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഖിക്കാതിരിക്കാൻ നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും .കർത്താവിന്റെ പ്രത്യാഗമനം വരെ നമ്മിൽ ജീവനോടെയിരിക്കുന്നവർ നിദ്ര പ്ാപിച്ചവർക്ക് മുന്നിലായിരിക്കുകയില്ലെന്ന് കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ പറയുന്നു. എന്തെന്നാൽ അധികാരപൂർണ്ണമായ ആജ്ഞാവചനം കേൾക്കുകയും പ്രധാന ദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹള ധ്വനി മുഴങ്ങുകയും ചെയ്യുമ്പോൾ , കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരണമടഞ്ഞവനർ ആദ്യം ഉയർത്തെഴുന്നേൽക്കുകയും ചെയ്യും . അപ്പേൾ ജീവിച്ചിരിക്കുന്നവരായി നമ്മൽ അവശേഷിക്കുന്നവർ ആകശത്തിൽ കർത്തവിനെഎതിരേൽക്കുവാനായി അവരോടോപ്പം മേഖങ്ങളിൽ സംവഹിക്കപ്പെടും അങ്ങനെ നാം കർത്താവിനോടു കൂടെ ആയിരിക്കുകയും ചെയ്യും അതിനാൽ ഈ വാക്കുകളാൽ നിങ്ങൾ പരസപരം ആശ്വസിപ്പിക്കുവിൻ.
(റോമ 12, 9-21) ,(1 കോറി 51, 51-54) ഇതു പിന്നിട് നോക്കണം. )

സുവിശേഷം.(യോഹ. 5, 24-29) സത്യം സത്യമായി  ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യ ജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യൂത , അവൻ മരണത്തിൽ നിന്നും ജീവനിലേയ്ക്ക് കടന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടുപറയുന്നു, മരിച്ചവർ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അല്ല വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവർ ജീവിക്കും . എന്തെന്നാൽ പിതാവിന് തന്നിൽ തന്നിൽ ജീവനുള്ളതുപോലെ പുത്രനും തന്നിൽ തന്നിൽ ജീവനുണ്ടാകാൻ അവിടുന്ന് വരം നൽകിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനുനൽകിയിരിക്കുന്നു.

                  പ്രസംഗം................................................

സമുഹപ്രാർത്ഥന.
കാർമ്മികാൻ . നമുക്കെല്ലാവർക്കും അനുതാപത്തോടും ഭക്തിയോടും കൂടെ നിന്ന് കർത്താവേ ഈ ആത്മാവിന് കൂട്ടായിരിക്കണമേ എന്ന് പ്രർത്ഥിക്കാം
സമൂ . കർത്താവേ ഈ ആത്മാവിന് കൂട്ടായിരികക്കണമേ.
കാർമ്മി. തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അഗാധമായി സ്‌നേഹിച്ച ദൈവമേ ഈ ആത്മാവിനോടും സ്‌നേഹംകാണിച്ച് നിത്യാനന്ദത്തിന്റെ തുറമുഖത്ത് എത്തിച്ചെരുവാൻ പരിശുദ്ധാത്മാവിനെ നിയോഗിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവെ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി. ക്രൂശിൽ കിടന്നുകൊണ്ട് സകലരോടും ഷമിച്ച കർത്താവേ ഈ  ആത്മാവിന്റെ അപരാധങ്ങൾ ക്ഷമിച്ച് സ്വർഗ്ഗം പ്രാപിക്കുവാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമു. കർത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി.ഈ ആത്മാവിന്റെ വേർപിരിയലിൽ ദുഖാർത്ഥരായിരിക്കുന്ന കുടുംബാംഗങ്ങളേയും ബന്ധുമിത്രാധികളേയും ആശ്വസിപ്പിക്കണമെന്നും അവർക്ക് ആസ്വാസമേകണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ.കർത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി. കർത്താവേ നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങൾ മായിച്ചുകളയുകയും ചെയ്യട്ടെ . നിന്റെ മഹനീയമായ ത്രീത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും .
സമൂ.ആമ്മേൻ.കർത്താവേ ,അനുഗ്രഹിക്കണമേ.
കാർമ്മി. കർത്താവേ നീ ആകാശത്തിലും ഭൂമിയിലും സ്തുത്യർഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു.ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും .
സമൂ.ആമ്മേൻ.
      പ്ര ബോധനഗാനം
കാർമ്മി. മരണം വരുമൊരുനാൾഓർക്കുക മർത്യാ നീ
കൂടെപ്പോരും നിൻജീവിതചെയ്തികളും :
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ.
സമൂ. മരണം വരുമൊരുനാൾ.......................
പുരോഹിതൻ ധൂപം ആശിർവ്വദിക്കുന്നു.
കാർമ്മി.ചൊല്ലുക മർത്യാ നീ എന്തിനു കരയുന്നു
വ്യാകുലമാനസ്സനായെന്തിനു നീറുന്നു
തിരമാലകളാൽ തിങ്ങിമറിഞ്ഞിളകും കടൽപോലെ.
    (പുരോഹിതൻ മൃതശരീരത്തിന്റെ ചുറ്റും നടന്ന് ഓരോ വശത്തുംമൂന്ന് പ്രാവശ്യം വീതം വിശുദ്ധ പനിനീർ തളിക്കുന്നു.)
സമൂ.മരണം വരുമൊരുനാൾ.................
കാർമ്മി. ഭീകരമരണത്തിൻ കാലടി കേൾപ്പു ഞാൻ. പാപമെനിക്കുള്ളിൽ പേടി വളർത്തുന്നു. സാത്താൻ നിറയും പകയോടെ സതതമലട്ടുന്നു.
(പുരോഹിതൻ മൃതശരീരത്തിന്റെ ചുറ്റും നടന്ന്. ഓരോ വശത്തും മൂന്നുപ്രാവശ്യം വീതം ധൂപം വീശുന്നു. )
സമൂ. മരണം വരുമോരുനാൾ ..............

കാർമ്മി. അന്നോരുദിവസം ബേസനിയായിൽ സോദരിമാരാം മർത്താമറിയം ചുടുകണ്ണീരും വീഴ്ത്തിയിരുന്നു.
സമൂ. അന്നോരു ദിവസം.............
കാർമ്മി.  മരണമടഞ്ഞൊരു സോദരനേയും
ചിന്തിച്ചഴലിൽ നെടുവീർപ്പിട്ടു കരഞ്ഞു
കരഞ്ഞാക്കണ്ണുകൾ താണു.
സമൂ. അന്നോരു ദിവസം..........
കാർമ്മി.  ജീവനുമുയിരും ഞാനാകുന്നു.
കരയരുതേവം കരുണയൊടന്തിക-
മാർന്നഖിലേശൻ ശാന്തി പൊഴിഞ്ഞു.
സമൂ.  അന്നൊരു ദിവസം. .....

കുരിശണിയിക്കൽ
-----------------
കാർമ്മികൻ .
അവഹേളനത്തിന്റെ ആടയാളമായ കുരിശിനെ മഹത്വവത്ക്കരിച്ച കർത്താവേ. കുരിശിലൂടെതന്നെ അവിടുന്ന് ഞങ്ങൾക്ക് പുനരൂത്ഥാനവും രക്ഷയും നേടി തന്നുവല്ലോ. ഈ കുരിശിനാലെ ദൈവം തന്റെ വിശ്വസ്തരായ ഭൃത്യർക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിത്യാനന്ദത്തിലേയ്ക്ക് നിന്നെ പ്രവേശിപ്പിക്കുമാരാകട്ടെ.  (കാർമ്മികൻ മൃതശരീരത്തിന്റെ കൈയ്യിൽ കുരിശ് വച്ചുകൊടുക്കുന്നു. )
ഫാ. ആബേലിന്റെ ബുക്ക് പേ. 17  വിടവാങ്ങുന്നേൻ...പാട്ട് ഇവിടെ ടൈപ്പുചെയ്യുക.. ദഹിപ്പിക്കുന്നത് സ്ഥലത്തിനടുത്തുതന്നെയാണെങ്കിൽ ഈ പാട്ട് അപ്പോൾ തന്നെയും ദൂരത്താണെങ്കിൽ നടന്നുകൊണ്ടും പാടാവുന്നതാണ്. )


കടപ്പാട്. ഫാദർ ആബേൽ സി. എം. ഐ.  ...