പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം ഞങ്ങൾ സ്വീകരിക്കുകയാണ്. സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്നുള്ള ആഭിവന്ദ്യ ആലഞ്ചേരി മെത്രാന്റെ സർക്കുലർ സങ്കടകരവും സഭാവിശ്വാസികൾക്ക് അപമാനകരവുമാണെന്ന് ഖേദപൂർവ്വം അറിയിച്ചുകെള്ളട്ടെ. ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. കത്തോലിക്കാ സഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങളും അവഗണനയും പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടക്കുന്നു. സ്ത്രീകൾ അടിച്ചമർത്തപ്പെടേണ്ടവരോ മാറ്റിനിർത്തപ്പെടേണ്ടവരോ അല്ല. അവർ മാനവരാശിയുടെതന്നെ നിലനിൽപ്പിനാധാരമായ അവിഭാജ്യ ഘടകമാണ്.
സഭയിൽ സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും,സാമൂഹിക, തുല്യ നീതി ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുകയാണ്.്കത്തോലിക്കാ സഭയുടെ നട്ടെല്ല് സ്ത്രീകളാണ്. ഓരോ കുഞ്ഞുങ്ങളെയും സഭാചൈതന്യത്തിലും വിശ്വാസത്തിലും വളർത്തുന്നത് അവരുടെ അമ്മമാരാണ്. പള്ളികളിലെ വിവിധ പരിപാടികളിലും സംഘടനകളിലും മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭൂരിപക്ഷം കുടുംബങ്ങളിലും സന്ധ്യാപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതും, കുടുംബനാഥൻമാരെ കുർബാനക്കും ധ്യാനകേന്ദ്രങ്ങളിലും എത്തിക്കുന്നതും അവിടെ മുൻപന്തിയിൽ നിൽക്കുന്നതും നേർച്ച കാഴ്ചകൾ നൽകുന്നതും സ്ത്രീകളാണ്. സഭയിലെ ബിഷപ്പുമാരുൾപ്പെടെയുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ജന്മം നൽകിയതും അവരെ സെമിനാരിയിലേയ്ക്കും മഠങ്ങളിലേയ്ക്കും പറഞ്ഞയച്ചതും അവരുടെ അമ്മമാരണ്. ഫാ. റോബിൻ കേസ്സുൾപ്പെടെ കുറ്റവാളികളായ നിരവധി പുരോഹിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും മുന്നോട്ടുവന്നതും ഇവരാണ്. കുറ്റവാളികളായ പുരോഹിതർ നടത്തിയ അതിക്രമങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുകയും ഇരകളായിത്തിർന്നതും ഇരകളായിത്തിർന്നുകൊണ്ടിരിക്കുന്നതും ഇവർതന്നെ. കുറ്റവാളികളായ പുരോഹിതരെ സഭാനേതൃത്വം സംരക്ഷിക്കുകയും കുറ്റങ്ങൾ മുഴുവൻ സത്രീകളുടെയും കുട്ടികളുടെയും മേൽ ചാർത്തിനൽകുകയുമാണിപ്പോൾ. പുരോഹിതരെ വഴിതെറ്റിക്കുന്നത് സത്രീകളായതിനാൽ അവരെ പള്ളിമുറികളിൽ കയറ്റേണ്ടതില്ലെന്നും സീ. സീ. ടി വി വയ്ക്കുവാനും തീരുമാനിച്ച് സത്രീത്വത്തെയും സത്രീസമൂഹത്തേയും ക്രൂരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും സഭക്കുവേണ്ടി എല്ലാം സഹിക്കുകയാണിവർ ചെയ്യുന്നത് . ഇപ്പോഴിതാ കൊടിയ അപമാനം വീണ്ടുമെത്തിയിരിക്കുന്നു. കാലുകഴുകൽ ശുശ്രൂഷാ ചടങ്ങിൽ നിന്നും സ്ത്രീകളെ അപമാനിച്ച് മാറ്റിനിർത്തിയിരിക്കുന്നു. തെറ്റാവരമുള്ള മാർപ്പാപ്പയുടെ വാക്കുകളാണ് ജനം സ്വീകരിക്കേണ്ടത് . സ്ത്രീ സുരക്ഷയും സംരക്ഷണവും സീറോ ടോളറൻസും വാക്കുകളിലല്ല പ്രവർത്തിയിലാണ് സഭ കാണിക്കേണ്ടത്.
കത്തോലിക്കാ സഭയിൽ നവീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 13-4-2017 പെസഹാവ്യാഴാഴ്ച്ച 2- മണിക്ക് എറണാകുളം മഹാരാജാസ് കോളേജുഗ്രൗണ്ടിന് എതിർവശത്തുള്ള ( സുഭാഷ് പാർക്കിന്റെ പടിഞ്ഞാറെ അറ്റം ) ഐ. എം. എ ഹാളിൽ വച്ച് സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷ നടത്തുകയാണ്. ഫാദർ എബ്രാഹം ,ഫാദർ ഷിബു. ഫാദർ ക്ലെമന്റ്, എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് സംഘടനാ നേതാക്കളായ ശ്രീ .റെജി ഞള്ളാനി. കെ. ജോർജ്ജ് ജോസഫ്, കെ. കെ. ജോസ് കണ്ടത്തിൽ , ഓ.ഡി. കുര്യാക്കോസ് അഡ്വ. വർഗീസ്, ജോസഫ് വെളിവിൽ അഡ്വ. ജോസ് അരയകുന്നേൽ, ശ്രീ.സി. വി. സെബാസ്റ്റ്യൻ ഡോ. ജോർജ്ജ് തുടങ്ങിയ നിരവധിപേർ നേതൃത്വം നൽകുന്നതാണ്.
കത്തേലിക്കാ സഭയുടെ നട്ടെല്ലായ സ്ത്രീകൾ അപമാനിതരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായി മാറിയിരിക്കുന്നു. സത്രീകൾ സമൂഹത്തിൽ അടിച്ചമർത്തപ്പെടേണ്ടവരല്ലെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം .ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം .സ്ത്രീ ശക്തി ഉണരണം. ഇത് സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടംകുടിയാണ്. ഈ ശുശ്രുഷ കർമ്മത്തിൽ പങ്കാളികളാകുവാൻ സൻമനസ്സുള്ള എല്ലാവരേയും ക്ഷണിക്കുകയാണ്
.കാലുകഴുകൽ ശുശ്രൂഷയിൽ പങ്കെടുക്കുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 12 പേരുടെ പാദങ്ങളാകും കഴുകുക .
രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ
റെജി ഞള്ളാനി. ചെയർമാൻ .9447105070. ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി 9446128322 , കെ.ജോർജ്ജ് ജോസഫ്,സംസ്ഥാന സെക്രട്ടറി. 9496313963.
No comments:
Post a Comment