രണ്ടു കോടി ദരിദ്രർ ഭക്ഷ്യക്ഷാമവും പട്ടിണിയും മൂലം
മരണത്തിലേക്ക് കുതിക്കുമ്പോൾ..... ???
പി.സി റോക്കി
ങീയ: 9961217493
നാലു വിദേശരാജ്യങ്ങളിലെ 2 കോടി ജനങ്ങൾ ക്ഷാമവും പട്ടിണിയും മൂലം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യു.എൻ മനുഷ്യാവകാശ വിഭാഗം തലവനായ സ്റ്റീഫൻ ഓബ്രിയാന്റെ മുന്നറിയിപ്പ് പ്രമുഖ പത്രമാധ്യമങ്ങളിൽ 12.03.2017 ൽ നാം വായിച്ച് ഞെട്ടിയിരിക്കുമല്ലോ. പട്ടിണി മൂലമുളള ഈ ദുരന്തം അതിഭയാനകം തന്നെയായിരിക്കും എന്നതിൽ നമുക്കാർക്കും ഒട്ടും സംശയമില്ല.
എന്നാൽ ഇതിനോട് കൂട്ടിവായിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ വാർത്ത വന്ന് രണ്ടുദിവസം പിന്നിട്ടപ്പോൾ അതേ പ്രമുഖ പത്രത്തിൽ ഒരു വാർത്ത ഇത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കണ്ണമാലി ''തിരുനാൾ ദിനമായ 2017 മാർച്ച് 19ന് ഒരു ലക്ഷം പേർക്ക് നേർച്ച സദ്യ''. ഇത് രണ്ടും കൂട്ടി വായിച്ച വിശ്വാസികളും അന്യമതസ്ഥരും സാസ്‌കാരിക നായകരും സാഹിത്യകാരന്മാരും ഞെട്ടിത്തെറിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തു കണ്ടില്ല. സമൂഹ മനുഷ്യ മനസ്സാക്ഷി അത്രമാത്രം പ്രതികരണശേഷി ഇല്ലാത്തതായി മരവിച്ച് മാറിയിരിക്കുകയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വസ്ത്രമില്ലാത്തവന് വസ്ത്രവും, വിശക്കുന്നവന് ആഹാരവും, ദാഹിക്കുന്നവന് ജലവും കൊടുക്കണമെന്നല്ലേ യേശുനാഥൻ അരുൾ ചെയ്തത്. ലക്ഷങ്ങൾ പങ്കെടുക്കുന്ന നേർച്ചസദ്യയിൽ എത്ര പേർ വിശക്കുന്നവരും ദാഹിക്കുന്നവരുമായുണ്ട് ??.
ആഘോഷങ്ങൾ, തിരുനാളുകൾ, നേർച്ചസദ്യകൾ ഇവ ലളിതമായി നടത്തണമെന്ന് അഭിവന്ദ്യ ബിഷപ്പുമാരുടെ ഇടയലേഖനങ്ങൾ കത്തോലിക്ക പള്ളികളിൽ അറിയിപ്പും തിരുവചനങ്ങളുമായി ഉത്‌ഘോഷിക്കപ്പെടുമ്പോൾ ലക്ഷം പേരുടെ സദ്യക്ക് കോടിയോളം രൂപ ചിലവാകില്ലേ എന്ന് വിശ്വാസികളും സ്‌പോൺസർ ചെയ്യുന്നവരും ചിന്തിച്ചിരുന്നെങ്കിൽ നാട് എന്നേ നന്നായേനെ. ആർഭാടങ്ങൾ കുറച്ച് ആ തുകയുടെ 25 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണമെന്ന കത്തോലിക്ക സഭാ തലവന്മാരുടെ പ്രഖ്യാപനങ്ങൾ മരുഭൂമിയിലെ ഗിരിപ്രഭാഷണങ്ങളായി മാറുകയല്ലേ എന്നും തോന്നിപ്പോകുന്നു.
സെമിത്തേരികളിൽ സ്ഥിരമായി ലക്ഷങ്ങൾ മുടക്കിയുള്ള കല്ലറകൾ നൽകുന്ന രീതി പുനരാലോചിക്കണം, കോടികൾ മുടക്കിയുള്ള ദേവാലയ, പാരീഷ് ഹാൾ നിർമ്മാണ ധൂർത്തുകൾ ശരിയല്ല എന്ന് പ്രസ്താവന ഇറക്കുന്ന അഭിവന്ദ്യർ തന്നെ ഈ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തുന്നത് വിരോധഭാസമാണെന്ന് അന്യമതസ്ഥർ പുച്ഛത്തോടെ പറയുന്നു. തീർത്ഥാടന കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ലഭിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങൾക്ക് നൽകണമെന്ന ആഹ്വാനം എവിടെയെങ്കിലും നടപ്പാക്കപ്പെടുന്നുണ്ടോ എന്നും എപ്പിസ്‌കോപ്പൽ അസംബ്ലി തിരക്കുവാൻ തയ്യാറുണ്ടോ എന്നും മറ്റു മതക്കാർ ചോദിക്കുന്നു.
ഒരു പള്ളിക്ക് പണ സമ്പാദനത്തിനുവേണ്ടി ആറും ഏഴും ഭണ്ഡാര പള്ളികൾ, അതിലോരോന്നിലും മൂവായിരം മുതൽ രണ്ടായിരം പേർക്ക് വരെ മത്സര ബുദ്ധിയോടെയുള്ള നേർച്ചസദ്യകൾ. ഇത്രയും നാൾ വിശുദ്ധ അന്തോണീസിന്റെ പേരിലായിരുന്നു നേർച്ചസദ്യകൾ എങ്കിൽ ഇത്തവണ വിശുദ്ധ യൗസേപ്പിതാവിന്റെയും കൂടി പേരിൽ നാടുനീളെ സദ്യകൾ നടത്തുന്നു. ഇനി ഘട്ടംഘട്ടമായി ഓരോ വർഷവും ഓരോ വിശുദ്ധന്റെ പേരിലും നേർച്ചസദ്യകൾ തുടങ്ങുവാൻ പരിപാടി ഇട്ടിട്ടുണ്ടെന്ന് ചില വിശ്വാസികൾ അഭിപ്രായപ്പെടുന്നത് കേൾക്കുവാൻ ഇടയായി. സദ്യകൾ കഴിയുമ്പോൾ പരിസരങ്ങളിലാകെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രമാത്രം പരിസര മലിനീകരണം വരുത്തുന്നു എന്ന് ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കാറുണ്ടോ ?
ലോകത്തിലെ പട്ടിണിക്കോലങ്ങൾക്ക് ആശ്വാസമേകാനും അവരുടെ ഒഴിഞ്ഞ വയറുകൾ നിറയാനും വേണ്ടി 2013 ജൂലൈ മാസം 9ന് പള്ളിയങ്കണത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസികൾക്ക് എറണാകുളം അതിരൂപതയിലെ ഒരു മെത്രാൻ വിശ്വാസികളുടെ വലതുകൈ നീട്ടിപ്പിടിച്ച് സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെ ഒരുപാട് പട്ടിണിക്കോലങ്ങളുടെ വയർ നിറഞ്ഞ് കവിയാൻ ഇടയായി എന്ന് അന്യമതസ്ഥർ ആക്ഷേപിച്ചിരുന്നു. വലതു കൈ നീട്ടിപ്പിടിച്ച് ഒരു തരി ഭക്ഷണം പോലും പാഴാക്കരുതെന്നായിരുന്നു സീഡ് പ്രതിജ്ഞ ചെയ്യിച്ചതത്രേ. യേശു കുരിശിൽ കിടന്നുകൊണ്ട് വിലപിച്ചതാണ് ഇത്തരുണത്തിൽ ഓർമ്മ വരുന്നത് ''പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ''
പ്രവാസികളെ നിങ്ങളുടെ സംഭാവനകളും ഇത്തരം പ്രവർത്തനങ്ങൾക്കാണോ നൽകുന്നതെന്ന് തിരക്കുമോ ?

No comments:
Post a Comment