Saturday, January 23, 2016

അധ്യാപകർക്ക് ക്രൂരമർദ്ദനം- പിന്നിൽ ഫാദർ ഇമ്മാനുവേൽ എന്ന് അധ്യാപകർ

 

അധ്യാപകർക്ക് ക്രൂരമർദ്ദനം- പിന്നിൽ ഫാദർ ഇമ്മാനുവേൽ
എന്ന് അധ്യാപകർ



 കത്തോലിക്കാ പുരോഹിതൻ ഫാദർ ഇമ്മാനുവേലിന്റെ  സ്വരാജ്  സയൺ സ്‌കുളിലെ അധ്യാപകർക്കാണ് ക്രൂരമർദ്ദനം ഉണ്ടായത്.   ഇടുക്കി ജില്ലയിൽ കട്ടപ്പനക്കടുത്ത് സ്വരാജിലുള്ള ഈ സ്‌കൂളിലെ അധ്യാപകർക്ക് സർക്കാർ ഉത്തരവു പ്രകാരമുള്ള ശമ്പളം ചെക്കായി നൽകുകയും ഈ തുകയുടെ 50% പണമായി അച്ചനെ തിരിച്ചേൽപ്പിക്കയും ചെയ്യണം. ഇതുസംബന്ധിച്ച്  തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്  .


ഇക്കാരണത്താൽ ഉന്നത വിദ്യാഭ്യാസമുള്ള ഈ അധ്യാപകർക്ക് 5000 രൂപ മുതൽ ഏഴായിരം രൂപ വരെയാണ് പ്രതിമാസം ശമ്പളം ലഭിക്കുന്നത്. ഇത്രയും തുക തിരിച്ചു നൽകിയാൽ തങ്കൾക്ക് ജീവിക്കുവാൻ കഴിയില്ലന്നും തിരിച്ചു തരുന്ന തുകയിൽ കുറവു വരുത്തണമെന്നും ആവശ്യപ്പെട്ട സന്ധ്യാ വി നായർ ,(മികച്ച അധ്യാപികക്കുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡു ലഭിച്ചിട്ടുണ്ട്.) ജോർജ്ജ് കുട്ടി അഗസ്റ്റിൻ , എന്നിവരെ തരം താഴ്ത്തുകയും വിണ്ടും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു ഇതിൽ പ്രതിക്ഷേധിച്ച പൊൻകുന്നം വർക്കി  അവാർഡു ജേതാവും ജീവകാരുണ്യ  പ്രവർത്തകനും അധ്യാപകനുമായ സിജു രാജാക്കാടിനെയും മേൽപറഞ്ഞവരേയും സസ്‌പെന്റൂ ചെയ്യുകയും പുറത്താക്കുകയും ചെയ്തു . ഈസംഭവത്തിൽ  നാട്ടുകാരും സാമൂഹികസംഘടനകളും പത്രമാധ്യമങ്ങളും  അധ്യാപകർക്ക് പിൻതുണ നൽകുകയും ലബ്ബക്കടയിൽ പ്രതിക്ഷേധയോഗം ചേരുകയും ചെയ്തിരുന്നു . 

ഇതിന്റെ പ്രതികാരനടപടിയെന്ന നിലയിൽ അച്ചന്റെ ഗുണ്ടകൾ അധ്യാപകരെ മർദ്ദിക്കുകയായിരുന്നു.നാട്ടുകാർ ഇവരെ കട്ടപ്പന ഗവൺമെന്റ് ആശുപത്രിയിൽഎത്തിക്കുകയും കട്ടപ്പന പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ സഭാ നേതൃത്വത്തിൽ നിന്നും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
 ഫാ. ഇമ്മാനുവേൽ സഭയുടെ സ്ഥാപനമെന്ന പ്രചാരണം നൽകി ആരംഭിച്ച കോടികൾക്കുമേൽ മുടക്കി ആരംഭിച്ച സയൺ സ്‌കൂൾ അച്ചന്റെ ബിനാമികളെ ചേർത്ത് ട്രസ്റ്റുണ്ടാക്കി സ്ഥാപനം അച്ചന്റെ സ്വന്തമാക്കിയെന്ന് സാമൂഹികപ്രവർത്തകനായ ശ്രീ. എം.എൽ ആഗസ്തി പറഞ്ഞു.

ഇതിന്റെ പേരിൽ വൻ വിദേശ സഹായവുംഅച്ചന് കിട്ടുന്നുണ്ടന്നും  പറഞ്ഞു .കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഉയർന്ന  ഫീസാണ് ഈടാക്കുന്നത്. ഇത്തരത്തിൽ ഓരോവർഷങ്ങളും ലക്ഷങ്ങൾ ലാഭമുണ്ടെങ്കിലും അധ്യാപകരോട് ഈ ക്രൂരതയാണ് കാട്ടുന്നത്. ലാഭത്തിന്റെ കണക്കുകൾ മറച്ചുവച്ചാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.

    കേരളത്തിലെ ഭൂരിപക്ഷം അൺ എയിഡഡ് സ്‌കൂളുകളും നടത്തുന്നത് കത്തോലിക്ക പുരോഹിതരോ കന്യാസ്ത്രീകളോ ആണ്. ഒട്ടുമിക്ക സ്‌കൂളുകളിലേയും അധ്യാപകർക്ക് പാതി ശമ്പളമാണ് മാനേജുന്റുകൾ നൽകുന്നതെന്നും അവർക്ക് യാതോരു മനസ്സാക്ഷിയും ഇല്ലന്നും ഇക്കാര്യത്തിൽ സമൂഹത്തിന്റെയും സർക്കാരിന്റെയും അടിയന്തിര സഹായവും നിയമപരിരക്ഷയും പിൻതുണയും ആവശ്യമാണെന്നും കേരള അൺഎയ്ഡഡ് സ്‌കൂൾ റ്റീച്ചേഴ്‌സ് ഓർഗനൈസേഷൻ (കെ.യൂ. എസ്. റ്റി.ഓ.) സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.

 പ്രതിമാസം 5000 രുപനൽക്ി ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ മാനേജുമെന്റു നിയമിക്കുകവഴി ഭാവിതലമുറക്ക് നാശമുണ്ടാവുകയാണ്. അൺ എയിഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് ഇരട്ടി ജോലിഭാരവുമുണ്ട്.
K U S T O. യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസവും പ്രതിഷേധ സമ്മേളനവും നടത്തി. ഈ സംഭവം സംബന്ധിച്ച് കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കേരള സർക്കാരിനും പരാതിനൽകി കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ സമൂഹ മനസാക്ഷി ഉയരണമെന്നും കാരുണ്യ വർഷത്തിലെ ഇത്തരം കാരുണ്യ പ്രവർത്തനം പുരോഹിതരും കന്യാസ്ത്രീകളും നടത്തിക്കൊണ്ട് സാധാരണ വിശ്വാസികളെ മറ്റു സമുദായക്കാരുടെ മുന്നിൽ അപമാനിക്കരുതെന്നും പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
സയൺ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഉന്നതതല അന്വേഷണം ഉണ്ടാവണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.

No comments:

Post a Comment