Fr. ജോസ് പാലിമറ്റം കേസ് (ഫ്ലോറിഡ) അപ്ഡേറ്റ്
Sunday, January 31, 2016
Police free 3 nuns held against will in Spanish convent
Three nuns from India say they have been held against their will in cloistered convent in northwestern pilgrimage city of Santiago de Compostela
26.01.2016 Ankara life, europe < < <
Spanish police have reportedly freed three nuns from India who say they have been held against their will in a cloistered convent in the northwestern pilgrimage city of Santiago de Compostela.
The women claimed that despite their desire to leave the Convent of Madres Mercedarias, the mother superior prevented them from doing so.
They said that she threatened them by saying they would be automatically deported - a false assertion as they have reportedly have permanent residence in Spain - and by telling them it would bring shame on their families.
No arrests have been made and the nuns have not pressed any charges.
According to El Diaro, a popular Spanish news website which gained exclusive access to magistrate Ana Lopez-Suevos’s report, the women, now in their thirties, came as teenagers from India without realizing that the convent was cloistered. They have all been in the convent since the 1990s.
The investigation began late last year when another nun, who had escaped the same convent, reported to the national police that her former colleagues were being held in the convent against their will. The building in which they were forced to live, she claimed, had a locked door through which they could leave. But both keys to that door were under permanent custody.
The office of the Archbishop of Santiago has denied all the accusations, telling Europa Press that the nuns’ requests to leave the order were in process. The process, they said, “takes time”.
The judge who launched the investigation is looking into “conditions of virtual slavery” and “illegal detention against moral integrity, threats, and coercion”, according to El Diaro.
The three nuns were freed on Saturday by police and have been relocated to a safe house in Madrid.
The convent from which they were freed is in the historical center of Santiago de Compostela, a city located in the Northern Galicia region, famous for being the last stop of the Camino de Santiago.
Anadolu Agency website contains only a portion of the news sto
Tuesday, January 26, 2016
പുരോഹിതർ ചുടലഭൂതമോ ?
ക്രീസ്തീയ മൃതസംസ്‌കാര ചടങ്ങുകൾക്കുള്ള നേതൃത്വം കുടുംബത്തിലേയും നാട്ടിലേയും മുതിർന്നവർക്ക് നൽകുവാൻ സഭാ നേതൃത്വം അനുവാദം നൽകുന്നത് ഉചിതമായിരിക്കും.
നമ്മൾ ഭാരതിയരാണ്. ആർഷഭാരതസംസ്‌കാരം ലോകംമുഴുവൻ ശ്രദ്ധിക്കപ്പെട്ടിട്ടുളളതും ആകർഷിക്കപ്പെട്ടിട്ടുള്ളതുമാണ്. നമ്മുടെ ഈ സംസ്‌കാരത്തിൽ ജനസംഖ്യ കുറവുണ്ടായിരുന്ന കാലത്ത് കൂട്ടുകടുംബ വ്യവസ്ഥിതിയും പന്നിട് കുടുംബ സംവിധാനവും നിലനിന്നു. ഈ സംസ്‌കാരത്തിന്റെ കെട്ടുറപ്പുമൂലം മാതാപിതാക്കളും മക്കളും സഹോദരങ്ങളും ബന്ധുക്കളും തമ്മിൽ ഗാഡമായ ബന്ധം നിലനിന്നു പോന്നു. മുതിർന്നവരെയും ഗുരുക്കൻമാരെയും വളരെയധികം ബഹുമാനത്തോടെയും ആദരവോടെയും അനുസരണത്തോടെയും കണ്ടിരുന്നു. പ്രായമായോ അല്ലാതെയോ ഒരു വ്യക്തി മരിക്കുമ്പോൾ വീട്ടുവളപ്പിൽ ആദരപൂർവ്വം സംസ്‌കരിച്ചിരുന്നു .അവരുടെ ഓർമ്മയും കുടുംബത്തോടുള്ള ബന്ധവും വർഷങ്ങളോളം നിലനിർത്തുന്നതിന് അവിടെ തെങ്ങോ ഫലവൃക്ഷങ്ങളോ നട്ടിരുന്നു .തലമുറകൾ ഇതിനെ ആദരിച്ചിരുന്നു. പിന്നീട് മൃതശരീരം ദഹിപ്പിക്കുവാൻ തുടങ്ങിയപ്പോൾ അതിലെ ഭസ്മം എടുത്ത് പുണ്യ സ്ഥലങ്ങളിലും വീടിന്റെ മുറ്റത്ത് അസ്ഥിത്തറയിലോ തുളസിത്തറയിലോ സൂക്ഷിച്ചിരുന്നു. ഒരു ജന്മം മുഴുവൻ തന്റെ കുടുംബത്തിനു വേണ്ടി ജീവിച്ച് മരിച്ച ബഹുമാന്യ വ്യക്തിക്ക് അർഹമായ ബഹുമാനവും ആദരവും തുടർന്നും ഇതുവഴി ലഭിച്ചിരുന്നു. അവരുടെ മാർഗ്ഗനിർദ്ദേശങ്ങളും സാനിധ്യവും തുടർന്നും നിലനിന്നിരുന്നത് ആശ്വാസകരമായിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടോടെ വിദേശ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിൽ നിലയുറപ്പിക്കുകയും ക്രസ്തുമതം പ്രചരിപ്പിക്കപ്പെടുകയും ചെയ്തതിന്റെ ഫലമായി കാലക്രമത്തിൽ നമ്മുടെ ഭാരതീയ സംസ്‌കാരത്തിൽ നിന്നും വ്യതിചലിച്ച് പാശ്ചാത്യ സംസ്‌കാരപ്രകാരം മൃതശരീരങ്ങൾ പള്ളിയോട് ചേർന്ന് സംസ്‌കരിക്കുവാൻ തുടങ്ങി. നമുക്കറിയാം അവരുടെ നാട്ടിൽ കുടുംബ ബന്ധങ്ങൾക്കും ശാരീരിക ബന്ധങ്ങൾക്കും യാതൊരുവിധ കെട്ടുറപ്പുകളും ഇല്ലെന്ന കാര്യം.
ചരിത്രപരമായി നോക്കിയാൽ മൃതശരിരങ്ങൽ സ്ഥിരമായി അടക്കുന്നസ്ഥലങ്ങൾക്ക് ചുടലക്കാടെന്നാണല്ലോ പേര് . അതിന്റെ സുക്ഷിപ്പുകാർ ചുടല യക്ഷികളും ചുടലഭൂതങ്ങളുമാണെന്ന വിശ്വാസം നിലനിന്നിരുന്നു. ഇവിടെ പള്ളിയോടു ചേർന്നുള്ള സെമിത്തേരിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചുടലക്കാടിന്റെ സൂക്ഷിപ്പു ചുമതല നമ്മുടെ ബഹുമാനപ്പെട്ട പുരോഹിതരുടെ ചുമലിൽ കെട്ടിവച്ച് വിദേശിയർ രക്ഷപെടുകയായിരുന്നു. വിദേശരാജ്യങ്ങളിൽ മൃതസംസ്‌കാരചുമതല സർക്കാരിനാണ്. പുരോഹിതർ സർക്കാർ ജീവനക്കാരുമാണ്. വിരലിലെണ്ണാവുന്ന ആളുകളാണ് ഈ ചടങ്ങിന് അവിടെ കൂടുന്നത്. എന്നുവച്ചാൽ കുടുംബ ബന്ധങ്ങൾ ഇല്ലന്നുപറയാം.
ഇവിടെയും സ്ഥിതി മറിച്ചാണെന്നു പറയുവാൻ വയ്യ. ഒരു വ്യക്തി മരിച്ചാൽ ശവശരീരത്തെ എടുത്തുകൊണ്ടു പോകുവാൻ പുരോഹിതൻ വരുന്നു കുറെ ആളുകൾ ചേർന്ന് പളളിയിലെത്തിച്ച് ശവം ചുടലക്കാട്ടിലെത്തിച്ച് പുരോഹിതന് വിട്ടുകൊടുത്ത് ഒരുമണിക്കൂറിനുള്ളിൽ ബന്ധുക്കൾ സ്ഥലംവിടുന്നു. പിറ്റേന്നും മുന്നുനാലുദിവസങ്ങളും കുറച്ചുപേർ പ്രാർത്ഥനക്കായി അരമണിക്കൂർ വീതമെത്തി പിരിയുന്നു. ആത്മാവിലും അവസാനനാളുകളിലെ ഉയിർപ്പിലും വിശ്വസിക്കുന്ന ക്രീസ്ത്യാനികൾ പുരോഹിതനെ കൂട്ടി മരിച്ചവിട്ടിലെത്തി വെഞ്ചിരിപ്പുനടത്തി ആത്മാവിനെ പുറത്താക്കുന്നതായി ഭാവിക്കുന്നു. അതോടെ ആ വിടിന്റെ താങ്ങും തണലുമായിരുന്ന ആ നല്ലമനുഷ്യൻ ആ കുടുംബത്തിന്റെ സ്മൃതി മണ്ഡലത്തിൽ നിന്നും മറയുന്നു . ഈ ആചാരം കത്തോലിക്കാ കുടുംബങ്ങളിലെ ഭാരതീയ സംസ്‌കാരത്തെ അറുത്തുമാറ്റി. കുടുംബ ബന്ധങ്ങളും സഹോദര സ്‌നേഹവും പരസ്പര ബന്ധങ്ങളും ഇല്ലാതാക്കിയിരിക്കുന്നു.
ബഹുമാന്യ പുരോഹിതരെ ആത്മിയ ശുശ്രൂക്ഷയ്ക്ക് നമ്മൾ നിയോഗച്ചിരിക്കുന്നവരാണ്. ചുടലക്കാടിന്റെ സൂക്ഷിപ്പുകാരായി അവരെ നിയോഗിക്കുന്നത് ആധുനിക കാലഘട്ടത്തിന് ചേർന്നതല്ല. അവരും നമ്മേപ്പോലെ മനുഷ്യരാണ് .നമ്മുടെ കുടുംബങ്ങളിൽ നിന്നും പോയവരാണവർ കാരുണ്യമർഹിക്കന്നവരാണവർ. വിദേശീയർ ചുടലഭൂതത്തിന്റെ ഭാരം അവരുടെ ചുമലിൽ കെട്ടിവച്ചുവെങ്കിൽ ഇന്നും അവർ അടിമ വേല ചെയ്യണമെന്നു പറയുന്നത് തെറ്റാണ്. തോട്ടിപ്പണി ചെയ്തിരുന്ന കാലംപോലും ഇന്നുമാറിയില്ലേ. ചുടലക്കാടിന്റെ സംരക്ഷണം പുരോഹിതൻ ഏറ്റെടുക്കണമെന്ന സായിപ്പിന്റെ ഈ പ്രാകൃത അനാചാരം എടുത്തുകളഞ്ഞ് കാലഘട്ടത്തിന്റെ മാറ്റത്തിനനുസൃതമായി മൃതസംസ്‌കാര രീതികൾ മാറ്റി പുനക്രമീകരിക്കുവാൻ സഭാ നേതൃത്വവും വിശ്വാസികളും തയ്യാറാവണം.ക്രിസ്തുവിന്റെ കാലത്തുപോലും പളളിയോട് ചേർന്ന് ശ്മശാനങ്ങൾ ഇല്ലായിരുന്നു യേശുവിനെപോലും മറ്റൊരാളുടെ സ്ഥലത്താണ് മറവുചെയ്തത് . പള്ളിമുറ്റത്ത് ശവങ്ങൾ മറവുചെയ്യണമെന്ന് ബൈബിൾ പറയുന്നില്ല.
മരിച്ചവർ നമ്മുടെ ഹൃദയങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും വേഗം കുടിയിറങ്ങേണ്ടവരല്ലയെന്ന സത്യം തിരിച്ചറിയണം. അവരെ നമ്മൾ അൽപ്പമെങ്കിലും സ്‌നേഹിച്ചിരുന്നുവെങ്കിൽ സാധ്യതയുള്ളവർ ഹൃദയസ്പർശിയായ നമ്മുടെ പഴയ രീതി തിരിച്ചു കൊണ്ടുവരുന്നതാണ് ഉത്തമം .ഭൗതിക സാഹചര്യമില്ലാത്ത മറ്റുള്ളവർക്ക് സർക്കാർ ഉടമസ്ഥതയിലോ മറ്റു ലഭ്യമായ സൗകര്യങ്ങളോ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുകയും പ്രാത്ഥനാമുറിയിലോ നമ്മുടെ കണ്ണെത്തുന്ന സ്ഥലത്തോ ഓർമ്മവസ്തുകുരിശിനോടു ചേർത്ത് സൂക്ഷിക്കുകയും ചെയ്യാം. ഇതിന് കുടുംബത്തിലേയോ നാട്ടിലേയോ മുതിർന്നവർ സാക്ഷ്യം വഹിക്കണം. ഒരുവ്യക്തി ക്രിസ്ത്യാനിയോ മറ്റുജാതിയിൽ പെട്ടവനോ നിരീശ്വരവാദിയോ ആയിക്കൊള്ളട്ടെ അവന്റെ പ്രവൃത്തിയുടെ ഫലം മാത്രമാണ് അവന്റെ മോക്ഷപ്രാപ്തിയെന്ന് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞത് അടുത്തകാലത്താണല്ലോ.തെറ്റാവരമുള്ള മാർപ്പാപ്പയിലൂടെ ലോകം കേൾക്കുന്നത് ദൈവത്തിന്റെ സ്വരമാണെന്ന വിശ്വാസമാണ് ക്രീസ്തിയ വിശ്വാസം. സ്വർഗ്ഗത്തിൽ ചെന്നുചേരുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് ദൈവമാണ്.മനുഷ്യർക്ക് യാതോരു പങ്കുമില്ല.
ചുടലക്കാട്ടിൽ ശവം അടക്കിയാൽ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. അടുത്തടുത്തുള്ള ശവങ്ങൾ അഴുകിചേരുവാൻ ആവശ്യമായ ബാക്ടിരിയ പ്രവർത്തനങ്ങൾ പലപ്പോഴും നടക്കാറില്ല. കോഴുപ്പുകളും മറ്റ് അവശിഷ്ടങ്ങളും മണ്ണിനടിയിലൂടെ അടുത്തുള്ള കിണറുകളിലും മറ്റ് ജല സ്രോതസ്സുകളിലും ചെന്നെത്തുന്നത് അതീവഗുരുതരമാണ്. സർക്കാർ നിയമമനുസരിച്ച് ഇനി ചെറു നിലകളുള്ള സെല്ലുകളാണുണ്ടാവുക. ക്രമേണ അതിലൂടെ എല്ലാവരെയും ഒരു വലിയ കുഴിയിലേയ്ക്ക് തള്ളിയിടേണ്ടിവരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ആത്മിയവും ഭൗതീകവുമായ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാവുന്നു.ഇനിയും നമ്മുടെ ബഹുമാന്യ പുരോഹിതരെ ചുടലഭൂതത്തിന്റെ നിലയിലേയ്ക്ക് തള്ളിവിടാതെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ തന്നെ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിന് എല്ലാവരും കൂട്ടായി മുന്നോട്ടുവരണം . ആദ്യ പടിയെന്ന നിലയിൽ സാമൂഹിക പരിഷ്‌കർത്താക്കൾ മുന്നോട്ടുവന്ന് മാതൃകയാവുന്നത് ഉചിതമായിരിക്കും. ആർഷഭാരത സംസ്‌കാരത്തിൽ നമുക്ക് ഒന്നാവാം.
നമ്മുടെയെല്ലാം മേൽ ദൈവാനുഗ്രഹങ്ങൾ സമൃദ്ധമായി ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്
സ്‌നേഹപുർവ്വം
റെജി ഞള്ളാനി ,
ദേശീയ ചെയർമാൻ ,
കെ,സി. ആർ. എം , -പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ
Saturday, January 23, 2016
അധ്യാപകർക്ക് ക്രൂരമർദ്ദനം- പിന്നിൽ ഫാദർ ഇമ്മാനുവേൽ എന്ന് അധ്യാപകർ
അധ്യാപകർക്ക് ക്രൂരമർദ്ദനം- പിന്നിൽ ഫാദർ ഇമ്മാനുവേൽ
എന്ന് അധ്യാപകർ
കത്തോലിക്കാ പുരോഹിതൻ ഫാദർ ഇമ്മാനുവേലിന്റെ സ്വരാജ് സയൺ സ്‌കുളിലെ അധ്യാപകർക്കാണ് ക്രൂരമർദ്ദനം ഉണ്ടായത്. ഇടുക്കി ജില്ലയിൽ കട്ടപ്പനക്കടുത്ത് സ്വരാജിലുള്ള ഈ സ്‌കൂളിലെ അധ്യാപകർക്ക് സർക്കാർ ഉത്തരവു പ്രകാരമുള്ള ശമ്പളം ചെക്കായി നൽകുകയും ഈ തുകയുടെ 50% പണമായി അച്ചനെ തിരിച്ചേൽപ്പിക്കയും ചെയ്യണം. ഇതുസംബന്ധിച്ച് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് .
ഇക്കാരണത്താൽ ഉന്നത വിദ്യാഭ്യാസമുള്ള ഈ അധ്യാപകർക്ക് 5000 രൂപ മുതൽ ഏഴായിരം രൂപ വരെയാണ് പ്രതിമാസം ശമ്പളം ലഭിക്കുന്നത്. ഇത്രയും തുക തിരിച്ചു നൽകിയാൽ തങ്കൾക്ക് ജീവിക്കുവാൻ കഴിയില്ലന്നും തിരിച്ചു തരുന്ന തുകയിൽ കുറവു വരുത്തണമെന്നും ആവശ്യപ്പെട്ട സന്ധ്യാ വി നായർ ,(മികച്ച അധ്യാപികക്കുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡു ലഭിച്ചിട്ടുണ്ട്.) ജോർജ്ജ് കുട്ടി അഗസ്റ്റിൻ , എന്നിവരെ തരം താഴ്ത്തുകയും വിണ്ടും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു ഇതിൽ പ്രതിക്ഷേധിച്ച പൊൻകുന്നം വർക്കി അവാർഡു ജേതാവും ജീവകാരുണ്യ പ്രവർത്തകനും അധ്യാപകനുമായ സിജു രാജാക്കാടിനെയും മേൽപറഞ്ഞവരേയും സസ്‌പെന്റൂ ചെയ്യുകയും പുറത്താക്കുകയും ചെയ്തു . ഈസംഭവത്തിൽ നാട്ടുകാരും സാമൂഹികസംഘടനകളും പത്രമാധ്യമങ്ങളും അധ്യാപകർക്ക് പിൻതുണ നൽകുകയും ലബ്ബക്കടയിൽ പ്രതിക്ഷേധയോഗം ചേരുകയും ചെയ്തിരുന്നു .
ഇതിന്റെ പ്രതികാരനടപടിയെന്ന നിലയിൽ അച്ചന്റെ ഗുണ്ടകൾ അധ്യാപകരെ മർദ്ദിക്കുകയായിരുന്നു.നാട്ടുകാർ ഇവരെ കട്ടപ്പന ഗവൺമെന്റ് ആശുപത്രിയിൽഎത്തിക്കുകയും കട്ടപ്പന പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ സഭാ നേതൃത്വത്തിൽ നിന്നും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ഫാ. ഇമ്മാനുവേൽ സഭയുടെ സ്ഥാപനമെന്ന പ്രചാരണം നൽകി ആരംഭിച്ച കോടികൾക്കുമേൽ മുടക്കി ആരംഭിച്ച സയൺ സ്‌കൂൾ അച്ചന്റെ ബിനാമികളെ ചേർത്ത് ട്രസ്റ്റുണ്ടാക്കി സ്ഥാപനം അച്ചന്റെ സ്വന്തമാക്കിയെന്ന് സാമൂഹികപ്രവർത്തകനായ ശ്രീ. എം.എൽ ആഗസ്തി പറഞ്ഞു.
ഇതിന്റെ പേരിൽ വൻ വിദേശ സഹായവുംഅച്ചന് കിട്ടുന്നുണ്ടന്നും പറഞ്ഞു .കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഉയർന്ന ഫീസാണ് ഈടാക്കുന്നത്. ഇത്തരത്തിൽ ഓരോവർഷങ്ങളും ലക്ഷങ്ങൾ ലാഭമുണ്ടെങ്കിലും അധ്യാപകരോട് ഈ ക്രൂരതയാണ് കാട്ടുന്നത്. ലാഭത്തിന്റെ കണക്കുകൾ മറച്ചുവച്ചാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.
കേരളത്തിലെ ഭൂരിപക്ഷം അൺ എയിഡഡ് സ്‌കൂളുകളും നടത്തുന്നത് കത്തോലിക്ക പുരോഹിതരോ കന്യാസ്ത്രീകളോ ആണ്. ഒട്ടുമിക്ക സ്‌കൂളുകളിലേയും അധ്യാപകർക്ക് പാതി ശമ്പളമാണ് മാനേജുന്റുകൾ നൽകുന്നതെന്നും അവർക്ക് യാതോരു മനസ്സാക്ഷിയും ഇല്ലന്നും ഇക്കാര്യത്തിൽ സമൂഹത്തിന്റെയും സർക്കാരിന്റെയും അടിയന്തിര സഹായവും നിയമപരിരക്ഷയും പിൻതുണയും ആവശ്യമാണെന്നും കേരള അൺഎയ്ഡഡ് സ്‌കൂൾ റ്റീച്ചേഴ്‌സ് ഓർഗനൈസേഷൻ (കെ.യൂ. എസ്. റ്റി.ഓ.) സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.
പ്രതിമാസം 5000 രുപനൽക്ി ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ മാനേജുമെന്റു നിയമിക്കുകവഴി ഭാവിതലമുറക്ക് നാശമുണ്ടാവുകയാണ്. അൺ എയിഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് ഇരട്ടി ജോലിഭാരവുമുണ്ട്.
K U S T O. യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസവും പ്രതിഷേധ സമ്മേളനവും നടത്തി. ഈ സംഭവം സംബന്ധിച്ച് കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കേരള സർക്കാരിനും പരാതിനൽകി കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ സമൂഹ മനസാക്ഷി ഉയരണമെന്നും കാരുണ്യ വർഷത്തിലെ ഇത്തരം കാരുണ്യ പ്രവർത്തനം പുരോഹിതരും കന്യാസ്ത്രീകളും നടത്തിക്കൊണ്ട് സാധാരണ വിശ്വാസികളെ മറ്റു സമുദായക്കാരുടെ മുന്നിൽ അപമാനിക്കരുതെന്നും പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
സയൺ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഉന്നതതല അന്വേഷണം ഉണ്ടാവണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.
Wednesday, January 20, 2016
Thursday, January 7, 2016
Monday, January 4, 2016
വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്.
വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്. വിശ്വാസിയുടെ ശാപം പുരോഹിതർക്കും കൂട്ടുനിന്നവർക്കും കിട്ടുമെന്നുറപ്പായി.
പുരോഹിതർക്കുവേണ്ടി കള്ളക്കേസ് കൊടുത്തവരുടെ കുടുംബങ്ങളിൽ ദുർമരണങ്ങളും സാമ്പത്തിക തകർച്ചയും ,അശാന്തിയും തുടർക്കഥയാകുന്നു. പരാതിക്കാരിൽ ഒരാളും മറ്റു രണ്ടുപേരുടെ കുടുംബങ്ങളിലെ ആളുകളുമാണ് മരണപ്പെട്ടത്. ഗൂഡാലോചനക്കു നേതൃത്വം നൽകിയ കട്ടപ്പനയിലെ പ്രമുഖ മലഞ്ചരക്കു വ്യാപാരിയും കട്ടപ്പന പള്ളിയിലെ പിതൃവേദി പ്രവർത്തകനുമായ വ്യക്തി സാമ്പത്തികമായി തകർന്ന് നാടുവിട്ടുപോയിരിക്കുന്നു. മറ്റൊരു വ്യക്തിമാനസ്സിക വിഭ്രാന്തിമൂലം പരംക്കം പായുന്നു. ഒരു പാവപ്പെട്ടവന്റെ പണംതട്ടിയെടുത്ത് അവനെവഴിയാധാരമാക്കിയ ആളുമാണ് ഈ വ്യക്തി. ഇതിലെ ഒരു പ്രധാന സൂത്രധാരകൻ നട്ടെല്ലിന് മേജർ ഓപ്പറേഷനു വിധേയനായി പഴയ ആരോഗ്യം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നു. ഗൂഡാലോചനക്ക് നേതൃത്വം നൽകിയ കട്ടപ്പന കത്തോലിക്ക പള്ളിയിലെ പുരോഹിതർ അപമാനിതരായി,ആരോപിതരായി യാത്രഅയപ്പു പോലും കിട്ടാതെ ഇടവക വിടേണ്ടിവന്നു. ഒരാൾക്ക് പിന്നിട് ഇടവകപള്ളിയിൽ ഇരിക്കുവാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല സംസ്ഥാനത്തിനു പുറത്തു പോകേണ്ടിയും വന്നു. മറ്റേയാൾക്ക് ഒരു കുഞ്ഞു പള്ളിയുടെ ചുമതലയിലേയ്ക്ക് ചുരുങ്ങേണ്ട ഗതികേടുമുണ്ടായി. അദ്ദേഹം നിരാശാ ഭാവത്തിൽ കഴിയുന്നു. ഇൻഫാമിന്റെ പേരിലും മറ്റുപേരിലും ജനങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത വടക്കേമുറിയച്ചന്റെ അഴിമതി പുറത്തുവരാതിരിക്കുവാൻ അവരുടെ ശക്തമായ സ്വാധിനവും കള്ളപ്പരാതിക്കു പിന്നിലുണ്ടായിരുന്നു. അവരും സഹായികളായ അവരുടെ സുഹൃത്തുക്കളും തമ്മിൽ വ്യക്തമായ കലഹങ്ങളും അന്തഛിദ്രങ്ങളും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.
സംഭവം ഇങ്ങനെ,
നാല്പതു വർഷങ്ങൾക്കുമുൻപ് ഞള്ളാനിയിൽ സെബാസ്റ്റ്യൻ ജോസഫെന്ന മനുഷ്യ സ്‌നേഹിയെ നീചമായ ഒരു വിഷയം ഉന്നയിച്ച് കള്ളക്കേസ്സിൽ കടുക്കുവാൻഒരു വ്യക്തി ശ്രമിക്കുകയും അതിന് അന്നത്തെ പള്ളിവികാരി കൂട്ടുനിൽക്കുകയും ചെയ്തതിൽ മനം നൊന്ത് നല്ല ഈശ്വരവിശ്വാസിയായ അദ്ദേഹം പള്ളിയിൽ പോകില്ലെന്നും പള്ളിക്ക് പിരിവു നൽകില്ലെന്നും തീരുമാനിക്കുകയും മരണം വരെ ആ തിരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിൽ പുരോഹിതർക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ പല കുതന്ത്രങ്ങൾ അവർ മെനയുകയും ചെയ്തിട്ടുണ്ട്
.
കട്ടപ്പന പള്ളിയോടനുബന്ധിച്ച് പണിയുന്ന പാരീഷ്ഹാൾകെട്ടിടനിർമ്മാണത്തിന് അദ്ദേഹത്തിന്റെ മകൻ റെജിക്ക് ഒരുലക്ഷം രൂപ നിർബന്ധിത പിരിവിട്ടതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പ്രതികാരമായി ടി പുരോഹിതർ 12 വയസ്സുള്ള റെജിയുടെ മകളെ മാനസ്സികമായി പീഢിപ്പിച്ച് ക്രൂരമായി വേദപാഠകഌാസ്സിൽ നിന്നും പുറത്താക്കിയിരുന്നു. ഈ സംഭവം 13-9-2012-ൽ കട്ടപ്പന പോലീസിൽ പരാതിനൽകുകയും ചെയ്തു . ക്ഷുഭിതരായ പുരോഹിതർ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന റെജിയുടെ ഭാര്യയെ സ്ഥലംമാറ്റി. സഭയിലെ നിർബന്ധിത പിരിവുകൾക്കുംആഡംബരങ്ങൾക്കും ധൂർത്തിനും അധാർമ്മികതക്കും സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന മാർപ്പാപ്പയുടെ സന്ദേശം സ്വികരിച്ച് ശക്തമായ സഭാനവികരണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് യേശുവിനു സാക്ഷ്യമായി പ്രവർത്തിക്കുകയാണ് റെജിയിപ്പോൾ. അദ്ദേഹത്തിന് ആരോടും പരാതിയോ പരിഭവമോയില്ലെന്നും ദൈവം ശക്തനാണെന്നും എല്ലാം കർത്താവല്ലേ തീരുമാനിക്കേണ്ടെതെന്നും റെജി പറഞ്ഞു.
കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയെന്നനിലയിലും മുൻ കത്തോലിക്കാ പുരോഹിതരുടെ സംഘടനയുടെ ദേശീയചെയർമാനായും റെജി പ്രവർത്തിച്ചു വരുന്നു. സഭ വിട്ടുപോയവരെ കത്തോലിക്കാ സഭാ ചൈതന്യത്തിൽ നിലനിർത്തുവാൻ വുതിയ സംഘടനക്കു രൂപം നൽകി വരികയാണ്. നിരവധി കന്യാസ്ത്രീകൾ ഇന്ന് ആത്മഹത്യയുടെ വക്കിലുണ്ട് .ഒട്ടനവധിപേർ മാനസ്സികരോഗികളാകുന്നു ഒന്നും പുറത്തേയ്ക്കു പറയുവാൻ ഇവർക്കാവുന്നുമില്ല. അടുത്തകാലത്തായി ഇരുപതിലധികം കന്യാസ്ത്രീകൾ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുണ്ട്. ഇവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളും റെജി ആരംഭിച്ചു കഴിഞ്ഞു .ഇൻഫാമിന്റെയും മറ്റും പേരിൽ വടക്കേമുറിയച്ചൻ നടത്തിയ ഭീമമായ സാമ്പത്തിക തട്ടിപ്പും പുറത്തു കൊണ്ടുവന്നിരുന്നു.
ഇക്കാരണങ്ങളാൽ റെജിയെ അപകീർത്തിപ്പെടുത്തുവാനും കള്ളക്കേസ്സിൽ കുടുക്കി ഇല്ലായ്മ ചെയ്യുന്നതിനുമായി പുരോഹിതരും കൂട്ടാളികളും കൂടി നടത്തിയ ഗൂഡാലോചനയെത്തുടർന്ന് റെജിയെയും ഞള്ളാനി കുടുംബത്തേയും, അഞ്ചു വർഷം മുൻപ് മരിച്ചുപോയ പിതാവിനെയും ചേർത്ത് അപകീർത്തിപ്പെടുത്തുന്നതിന് പോലീസിൽ കള്ളപ്പരാതിനൽകുകയായിരുന്നു. മലയാള മനോരമയിലെ ഒരു സീനിയർ റിപ്പോർട്ടറും ഗൂഡാലോചനക്കു പിന്നിലുണ്ട് .ഇത്രയധികം നിലവാരം കുറഞ്ഞ പ്രവർത്തിയിലേയ്ക്ക് സഭ പോയപ്പോൾ, ഇത്രയധികം വലിയ സഭാ സംവിധാനത്തിനെതിരെ പിടിച്ചുനിൽക്കുവാൻ കഴിയാതെ ആ പാവം കുടുബം ഒരുപക്ഷേ മനസ്സുരുകി ശപിച്ചിട്ടുണ്ടാവാം. ആ ശാപം അടയാളങ്ങളിലൂടെ അവരിൽ പതിച്ചതാവാം മേൽകണ്ടകാര്യങ്ങൾ.
ഞള്ളാനി കുടുംബത്തിലെ ആൾക്കാരെക്കൊണ്ട് നാട്ടിലൊരു കുടുംബത്തിനും ഒരു ദ്രോഹവുമുണ്ടായിട്ടുള്ളതായി ശത്രു പക്ഷത്തുള്ളവർ പോലും പറയില്ല. എന്നാൽ അവർ കാർഷികമേഖലയ്ക്ക് നൽകിയ സംഭാവനയുടെ ഗുണഫലങ്ങൾ അനുഭവിക്കാത്തവർ ഈനാട്ടിൽ ആരും തന്നെ കാണാനിടയില്ല. പ്രതിവർഷം 2000 കോടിരൂപയുടെ വരുമാനമാണ് ഞള്ളാനി ഏലത്തിന്റെയും മറ്റുകാർഷിക കണ്ടുപിടുത്തങ്ങളിലൂടെയും കൃഷിക്കാർക്ക് ഇവരിലൂടെ ലഭിക്കുന്നതെന്ന് സർക്കാർ പറയുന്നത്.ഇതിന് റെജിക്കും പിതാവിനും ദേശീയ അവാർഡും മറ്റു നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട് . ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പട്ടിണിയകറ്റിയ ആ കുടുംബത്തെയും സെബാസ്റ്റ്യൻ ജോസഫിന്റെ ആത്മാവിനെയും മൃതശരീരത്തേയും ഇത്രയധികം നിന്ദ്യമായി ആക്രമിച്ചിട്ടും അപമാനിച്ചിട്ടും പുരോഹിതരെ ഭയന്ന് പൊതു സമൂഹം കാഴ്ചക്കാരായിനിൽക്കുകയാണ്.പൊതുസമൂഹത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടിടത്താണ് ദൈവത്തിന്റെ ഇടപെടൽ നടന്നിരിക്കുന്നത്. ഒരു പക്ഷേ മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ഏലത്തിന്റെ വിലത്തകർച്ച ഭയാനകമായതും നാടിന്റെ സാമ്പത്തിക നിലതകർന്നതും കസ്തൂരിരംഗൻ റിപ്പോർട്ടുപോലുള്ള കരിനിയമങ്ങൾ നാടിനെ ഗ്രസിക്കുന്നതും, നാടിനെ സ്‌നേഹിച്ച ആ കുടുംബത്തിന്റെ ശാപമോ കണ്ണീരോ ആയിക്കുടെന്നുണ്ടൊ ?നാടിനെ രക്ഷിച്ചവർക്കെതിരെയുള്ള കടന്നാക്രമണം കാണുവാനുള്ള മനസാക്ഷി നമുക്കില്ലാതെപോയത് ഖേദകരമാണ്. നമ്മളെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയണം. കള്ളനാണയങ്ങളെ ഒറ്റപ്പെടുത്തുവാൻ ഇനിയെങ്കിലും നാം ഒരുമിക്കേണ്ടതല്ലേ .കള്ളപ്പരാതിയുമായി പുരോഹിതരുടെ ഒപ്പം പോയ വ്യക്തികൾക്കും കുടുംബങ്ങൾക്കും പശ്ചാത്തപിക്കുവൻ (സാമുഹ്യ നന്മ കണക്കാക്കി ) സമുഹം അവർക്ക് അവസരം നൽകണം . ദൈവത്തിന്റെ കരങ്ങൾ ശക്തമാണെന്നകാര്യം നാം ഒർമ്മിക്കണം. നാട്ടിൽ കൂടുതൽ അനർത്ഥങ്ങൾ ഉണ്ടാവാതിരിക്കട്ടെയെന്ന് ആഗ്രഹിക്കാം .
പുരോഹിതർക്ക്, വിശ്വാസികളുടെ പ്രത്യേകിച്ച് പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ശാപമേറ്റുവാങ്ങിയ വിദേശ ക്രിസ്തീയ രാജ്യങ്ങളിലെ പള്ളികളിൽ ഞായറാഴ്ച കുർബാനക്ക് ഇപ്പോൾ എത്തുന്നത് പത്തിൽ താഴെയുള്ളവരാണെന്ന് കാണുവാൻകഴിയും. വിശ്വാസികളുടെ ശാപത്തിലും വേദനയിലും ഭയത്തിലും കണ്ണീരിലും ,കേരളത്തിലും മറ്റു സ്ഥലങ്ങളിലും പണിതുയർത്തുന്ന കോടികളുടെ പള്ളികളിലും പാരിഷ് ഹാളുകളിലും വിദേശത്തേപോലെ പള്ളികൾ വിൽക്കാനുണ്ടെന്ന ബോർഡുകൾ തുക്കുന്ന കാലം അതിവിദൂരമല്ലന്ന സൂചനകളാണ് ഇവിടെയും കണ്ടുവരുന്നത്. സഭാനേതൃത്വം തിരുത്തലിനുതയ്യാറാവുന്നില്ലെങ്കിൽ വിശ്വാസികൾ രംഗത്തുവരണം.
ജോസഫ്, കോശാങ്കൽ
കെ. സി. ആർ . എം. ,
സംസ്ഥാന കമ്മറ്റി അംഗം.

Sunday, January 3, 2016
Subscribe to:
Posts (Atom)