Friday, December 25, 2015

സനൽ ഇടമറുകിനെ കത്തോലിക്കാ സഭാനേതൃത്തം ഭയക്കുന്നു.



മാർപ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം

സഭയുടെ മൂല്യങ്ങൾ തിരിച്ചു പിടിക്കുവാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം


ആത്മിയമൂല്യങ്ങളും ധാർമ്മികമൂല്യങ്ങളും നഷ്ടപ്പെട്ട് കത്തോലിക്കാസഭയിന്ന് ആഡംബരത്തിന്റെയും ധൂർത്തിന്റെയും പണസമ്പാദനത്തിന്റേതുമായ അഴുക്കുചാലുകളിലൂടെയാണ് പോകുന്നത് എന്ന് മാർപ്പാപ്പ നമ്മെ ഈ ക്രിസ്തുമസ് ദിനത്തിൽ ഓർമ്മിപ്പിക്കുകയാണ്.ഭൗതികതയുടെ പൈശാചിക ബന്ധനത്തിൽ നിന്നും പുരോഹിതരും മേലധ്യക്ഷൻമാരും പിൻതിരിയണമെന്ന് പലതവണ അദ്ദേഹം ആഹ്വാനം ചെയ്തിട്ടും ഭൂരിപക്ഷം പേരും എങ്ങനെയും പണം സമ്പാദിച്ചാൽ മതിയെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണവരെന്നു മനസ്സിലാക്കിയ പാപ്പ, ഇക്കാര്യത്തിൽ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് ഈ ക്രീസ്തുമസ് ദിനത്തിൽ ലോകത്തിനു നൽകുന്നത്.

ഈ സന്ദേശം ഉൾക്കൊള്ളുവാനും അനുസരിക്കുവാനും അതിനുവേണ്ടി പ്രവർത്തിക്കുവാനും ഓരോ കത്തോലിക്കനും കടമയുണ്ട്. പത്യേകിച്ച് . കെ. സി. ആർ എം . പോലുള്ള സംഘടനകൾക്ക്.

ആദ്യ പടിയെന്ന നിലയിൽ, ആഡംബര പള്ളികളും പാരിഷ് കെട്ടിടങ്ങളും നിർമ്മിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ അഡ്മിഷന് ഡോണേഷൻ  കൈക്കുലിവാങ്ങുക, ബൈബിൾ തന്നിഷ്ടത്തിന് വ്യാഖ്യാനിച്ച് ധ്യാനങ്ങൾ നടത്തുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത് പണസമ്പാദനം നടത്തി വിശ്വസികളെ ചൂഷണം ചെയ്യുന്ന പുരോഹിതർക്കും  അതിന് ഒത്താശ ചെയ്യുന്ന വ്യക്തികൾക്കുമെതിരെ ശക്തമായി പ്രതിക്ഷേധിക്കുന്നതിനും അവരെ അതിൽ നിന്നും  തടയുന്നതിനും അവരോട് നിസ്സഹകരിക്കുന്നതിനും, വിശ്വാസികൾ  മുന്നോട്ടു വന്ന് മാർപ്പാപ്പക്ക് ശക്തമായ പിൻതുണ നൽകണമെന്ന ക്രിസ്തുമസ്സ ് സന്ദേശമാണ് കേരളാ കത്തോലിക്കാ സഭാനവികരണ പ്രസ്ഥാന (കെസി. ആർ. എം. ) ത്തിനു നൽകുവാനുള്ളത്.


Saturday, December 19, 2015

ഇടുക്കി രൂപതാമെത്രാനെതിരെ ചങ്ങനാശ്ശേരി അതിരുപതാമെത്രാൻ മാർ ജോസഫ് പെരുന്തോട്ടo

ജാതി മത വ്യവസ്ഥകൾ  മറന്നു സ്‌നേഹം പങ്കിടുന്നതാകണം ക്രിസ്തീയ വിശ്വാസമെന്ന ്ചങ്ങനാശ്ശേരി അതിരുപതാമെത്രാൻ മാർ ജോസഫ്  പെരുന്തോട്ടം പറഞ്ഞു.


 പാലാരുപതാ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കത്തോലിക്കർ ജാതി മാറി സ്‌നേഹിക്കരുതെന്നും കല്യാണം കഴിക്കരുതെന്നും ഇടുക്കി രൂപതാമെത്രാൻ പറയുന്നു. ഇവരണ്ടും ജനങ്ങൾ വിശ്വസിക്കുമോ ആവോ.

 വൻ പണക്കാരുടേയോ സിനിമാതാരങ്ങളേയോ ചിലപ്പോൾ സമുദായം മാറി കല്യാണം കഴിക്കുവാൻ അനുവദിച്ചേക്കാം . പണസഞ്ചിക്കു കനമില്ലാത്ത ഒരു പാവപ്പെട്ടവന്റെ കെട്ടുകല്ല്യാണം പള്ളിയിൽ വച്ച് ഇങ്ങനെ നടത്തിക്കൊടുത്ത് ഒരു മാതൃക കാണിക്കുവാൻ ക്രീസ്ത്യാനികളാണെന്നു കള്ളം പറഞ്ഞും രേഖ ചമച്ചും നടക്കുന്ന കത്തോലിക്കരായ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് പറയണം


. മറ്റു ജതിക്കാരുടെ പണത്തിനു മാത്രമേ നമുക്ക് അയിത്തമില്ലാതെയുള്ളൂ.ആഡംബര ജീവിതവും ധൂർത്തും വെടിഞ്ഞ് പുരോഹിതർ പാവപ്പെട്ടവരിലേയ്ക്കും വേദനിക്കുന്നവരിലേയ്ക്കും  ഇറങ്ങിച്ചെന്ന് അവരുടെ ഇടയിൽ പ്രവർത്തിക്കുകയും അവരോട് കരുണകാണിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ഇത് കരുണയുടെവർഷമായി ആചരിക്കണമെന്നും തീരുമാനിച്ചു. പക്ഷേ നമ്മളിവിടെ നിരവധി പള്ളികൾ തീർത്ഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിച്ച് നേർച്ചക്കുറ്റികളുടെ എണ്ണം കൂട്ടുകയും ലക്ഷങ്ങൾ ചിലവഴിച്ച്  കൺവൺഷനുകൾ നടത്തി കോടികൾ സമ്പാദിക്കുന്നതിനും കരുണയുടെ വർഷത്തിൽ കരുണകാണിക്കുവാൻ വിശ്വാസികൾ പള്ളിയിൽ പോവുകയും  അവിടെ പണം നിക്ഷേപിക്കുകയും ചെയ്താൽ മതിയെന്നും തീരുമാനിച്ചത്രേ .കോടികൾ മുടക്കിപണിത പള്ളികളുടെ ആഡംബരവാതിലുകളിൽ കുരിശുകൊണ്ട് മുട്ടിത്തുറന്ന് നേർച്ചയിട്ടാൽ കരുണയായിയെന്ന പുതിയ കണ്ടുപിടിത്തവും കേരളസഭ കണ്ടെത്തിയിരിക്കുന്നു

.

 പക്ഷേ അധ്യക്ഷൻ പാലാരൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പറയുന്നു,ദ്രവ്യാഗ്രഹങ്ങളെ ത്യജിക്കുമ്പോഴാണ് ദൈവാനുഭവം ഉണ്ടാവുകയെന്ന്. അതു ശരിയാണെങ്കിൽ കോടികൾ ചിലവിട്ട് ആഡംബര പള്ളികളും പാരീഷ്ഹാളുകളും നിർമ്മിക്കുകയും അതുവഴി കോടാനുകോടി രൂപ മെത്രാൻമാരുണ്ടാക്കുകയും അതിൽ വിശ്വാസികൾ പങ്കെടുക്കുകയും ചെയ്യുന്നതുകൊണ്ട് അവർക്കാർക്കും ദൈവാനുഗ്രഹമില്ലന്നല്ലേ പറയുന്നത്. അങ്ങനെയെങ്കിൽ വിശ്വാസികൾ ഇപ്പോഴത്തെ വഴിവിട്ട് ദൈവത്തിന്റെ വഴിക്കു തിരിയണം.സഭയുടെ കീഴിലുള്ള ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും കോടികളുടെ കൈക്കൂലിയും വേണ്ടെന്നു വയ്ക്കുവാൻ സഭാനേതൃത്വം തയ്യാറാണോയെന്നു പറയണം .

 

ത്രിശൂരും കോളയാടും കട്ടപ്പനയും തീക്കോയിയും കുരീപ്പുഴയും തൊടുപുഴയുമുൾപ്പെടെ നൂറുകണക്കിനു പള്ളികളിലെ പുരോഹിതർ  വിശ്വാസികളെ രണ്ടും മൂന്നും തട്ടുകളാക്കി അവരുടെ സ്‌നേഹബന്ധം തകർക്കുന്നതും തമ്മിലടിപ്പിക്കുന്നതും സ്‌നേഹം പങ്കിടലിന്റെ ഭാഗമായിരിക്കാം.  പാലാ രൂപതക്ക് കീഴിൽ തന്നെയുള്ള കുറെ പുരോഹിതർ വിശ്വാസികളുടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായും ചില പുരോഹിതരെ നാട്ടുകാർ കയ്യോടെ പിടികൂടിയതും,  മുൻ പുരോഹിതൻ കണിയാരശ്ശേരിയുടെ 35 ലക്ഷം  തട്ടിയെടുത്ത തുക തിരികെ നൽകണമെന്ന്  ആലഞ്ചേരി പിതാവു പറഞ്ഞിട്ടു പോലും കൂട്ടാക്കാതെ പണം തട്ടിയെടുക്കുവാൻ പാലാ രൂപത കൂട്ടുനിന്നതും ദ്രവ്യത്തോടുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടാണോ ദൈവാനുഹ്രഹം വേണ്ടെന്നു വച്ചിട്ടാണോ ആവോ. 

 

അടുത്തകാലത്തായി 20-ൽ അധികം കന്യാസ്ത്രീകൾ ദൂരുഹ സഹചര്യത്തിൽ മരണമടഞ്ഞതും, കന്യാസ്ത്രീകളായ നിരവധി സഹോദരിമാർക്ക് മനോനില തകരാറിലായതും എങ്ങനെയാണോ ആവോ. പാലായിൽ കൊല്ലപ്പെട്ട സിസ്റ്റർ അമലയുടെ കൊലപാതകം മറച്ചുവച്ച് കൂടെയുള്ള കന്യാസ്ത്രീകൾ തെളിവുനശിപ്പിച്ചതും സ്‌നേഹംകൊണ്ടും സ്വർഗ്ഗരാജ്യം പ്രതീക്ഷിക്കുന്നതുകൊണ്ടുമാവാം. കരുണനിറഞ്ഞ ഇത്തരം കൺവൺഷനുകളും പ്രസ്ഥാവനകളും മാസം തോറും ഉണ്ടായിരുന്നു എങ്കിൽ എന്ന് സാധാരണ വിശ്വസികൾ ആഗ്രഹിച്ചു പോകുന്നു  ,എളുപ്പത്തിൽ സ്വർഗ്ഗത്തിലെത്തുകയും ചെയ്യാമല്ലോ എന്ന ചിന്തയും.....


കന്യാസത്രീകളുടെ കുടുംബങ്ങളോട് സഭാനേതൃത്വം ഇങ്ങനെയെങ്കിലും ഒരു കരുണകാണിക്കണം.



Tuesday, December 8, 2015

ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു.


 .  
14 വയസുകാരി പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തൻവേലിക്കര ലൂർദുമാതാ പള്ളി വികാരി ഫാദർ എഡ്വിൻ ഫിഗോറിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്യ്തു ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മ്ൂവ്‌മെന്റ് (കെസി ആർ എം )ഉൾപ്പെടെ നിരവധി സംഘടനകൾ   ആവശ്യപ്പെട്ടിരുന്നു.. കുട്ടിയുടെ മാതാവിന്റ പരാതിയുടെ ആടിസ്ഥാനത്തിൽ പുരോഹിതനെതിരെ പോലീസ് കേസ്സെടുത്തു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്.

 

കഴിഞ്ഞ ജാനുവരി മുതൽ കുട്ടിയെ നിരന്തരം പുരോഹിതൻ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഈ പുരോഹിതനെ ഉടൻ പുറത്താക്കാൻ മെത്രാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആറിയപ്പെടുന്ന ധ്യാന ഗുരുവും ക്രസ്തീയ ഭക്തിഗായകനുമായ ഇയാൾ കുട്ടിയെ ഭീഷണി പ്പെടുത്തിയും വശീകരിച്ചുമാണ്. കുട്ടിയെ പീഡിപ്പിച്ചത്.

  ഗൾഫിലേയ്ക്ക് കടന്നുകളഞ്ഞ ഈ വികാരിയച്ചൻ രണ്ടു തവണ ഹൈക്കോടതിയിലും ഒരുതവണ സുപ്രീം കോടതിയിലും മുൻകൂർ ജമ്യത്തിന് പോയെങ്കിലും കോടി ജാമ്യം നൽകിയില്ല തുടർന്ന് പോലീസ് അച്ചനെ പിടികിട്ടാപ്പുള്ളിയായി പ്രക്യാപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഈ കത്തോലിക്കാ പുരോഹിതനെ കൂടുതൽ ചോദ്യം ചെയ്യലിനായി വടക്കേക്കര സി.ഐ. ക്ക് കൈമാറി. 

 

ഏതാനും മാസങ്ങൾക്കു മുൻപ് തൃശൂർ രൂപതയിൽ പെട്ട കത്തോലിക്ക പുരോഹിതൻ രാജു കൊക്കെൻ എട്ടുവയസ്സുള്ള പിഞ്ചുകുഞ്ഞിനെ ആദ്യകുർബാനക്കുള്ള ഉടുപ്പുനൽകാമെന്നു പറഞ്ഞ് മൂന്നു തവണ പീഡിപ്പിക്കുകയും കുഞ്ഞിന്റെ പൂർണ്ണ നഗ്നമായ ഫോട്ടോകൾ എടുക്കുകയും ചെയതതിന്  ഇയളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചേർത്തലയിൽ വേദപാടക്യാമ്പിന് അച്ചനും കന്യാസ്ത്രീയും കൂടി കൊണ്ടുപോയ ശ്രെയ യെന്ന പെൺ കുഞ്ഞും കൊലചെയ്യപ്പെട്ടിരുന്നു  അടുത്തകാലത്തായി   നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും കന്യാസ്ത്രീകളും പീഡനത്തിനിരയാവുകയും  വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്തയിടെ ഒരു ധ്യാനഗുരുവിന്റെ പീഡനക്കഥ ഒതുക്കുവാൻ കത്തോലിക്ക സഭാ നേതൃത്യം ഒരു കന്യാസ്ത്രിക്ക് പത്തുല്ക്ഷത്തിലധികം രൂപ നൽകേണ്ടിവന്നു.

 

പുരോഹിതരുടെ പീഡന കാര്യം പുറത്തുവരാതിരിക്കുവാൻ  കേസ്സു നടത്തിപ്പിനും സ്വാധീന കര്യങ്ങൾക്കുമായി അഭയാകേസ്സിന് ചിലവിട്ടത് കോടികൾ ഇതെല്ലാം.ദൈവത്തിനു വേണ്ടി വിശ്വാസികൾ നൽകുന്ന നേർച്ചപ്പണമാണ്. അടുത്ത കാലത്തായി ദുരൂഹ സാഹചര്യത്തിൽ ഇരുപതിലധികം കന്യാസ്ത്രീകളാണ് മരണപ്പെട്ടത് .ഉളുപ്പൂണിയിലേ കന്യാസ്ത്രീയുടെ മരണമാണ് അവസാനത്തേത്. ഇവിടെ സിസ്റ്റർ  മേരിചാണ്ടിയുടെ വാക്കുകൾ കുട്ടികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ. പുരോഹിതരുടെ പക്കലേയ്ക്ക് കുട്ടികളേയും സ്ത്രീകളെയും തന്ച്ച്
വിടരുത് എന്നഈ വാക്കു മറന്നതാണ് എറണാകുളത്തെ ഈ കുഞ്ഞിനു പറ്റിയത്. ഇനിയെങ്കിലും  സിസ്‌ററർ മേരിചാണ്ടിയുടെ വാക്കുകൾ  നമ്മോടൊപ്പമുണ്ടാവട്ടെ.


കെ. സി. ആർ . എം.


                                                                                                  

Sunday, December 6, 2015

കിണറ്റിനുള്ളിൽ മരിച്ചുകിടന്ന കന്യാസ്ത്രീയെ ഭയപ്പെട്ടിരുന്നത് ആരെല്ലാം?

 

വാഗമൺ ഉളുപ്പൂണി കോൺവെന്റിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീ ലിസമരിയായുടെ മരണം സമൂഹമനസ്സാക്ഷിക്കുമുന്നിൽ അവശേഷിപ്പിച്ചു പോയ ചില സംശയങ്ങളും ചോദ്യങ്ങളുമുണ്ട് .

എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന സിസ്റ്ററിനെ മരണത്തിനു മുൻപും  പ്രസരിപ്പോടെയാണ്  കണ്ടത്. കോൺവെന്റു വക പത്തുസെന്റ് സ്ഥലം കൈമാറ്റം ചെയ്യുവാൻ സിസ്റ്റർ പോയിരുന്നു. കിണറ്റിനരുകിൽ കണ്ടെത്തിയ ചെരുപ്പുകൾ ഭംഗിയായി ചേർത്തുവച്ചതായി കണ്ടെത്തി. കിണറിന്റെ മേൽ വിരിച്ചിരുന്ന വലക്ക് സ്ഥാനചലനം സംഭവിച്ചിരുന്നില്ല.ഒരാൾ മരിക്കുവാൻ തീരുമാനിച്ചു കിണറ്റിൽ ചാടിയാൽ ഇങ്ങനെ സംഭവിക്കുമോ. മുങ്ങി മരിക്കുന്ന ഒരാളുടെ ശരീരം വെള്ളത്തിനടിയിൽ വടിപോലെ കമിഴ്ന്നു കിടക്കുമൊ,

  ചുണ്ടിൽ രക്തം കട്ടപിടിച്ചത് നാട്ടുകാർ കണ്ടെന്നു പറയുന്നു. വെള്ളത്തിൽ വീണതിനു ശേഷം ഉണ്ടാവുന്ന രക്തം എങ്ങനെയാണ് കട്ടപിടിക്കുന്നത്. തെട്ടടുത്തുള്ള പീരുമേട് സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു പോകാതെ വാശിപിടിച്ച് സഭയുടെ സ്വാധിന കേന്ദ്രമായ കോട്ടയത്ത് തന്നെ പോയത് എന്തിനാണ് . 

സാധാരണ മുങ്ങിമരിക്കുന്ന  ഒരാളുടെ വയറിനുള്ളിൽ കാണേണ്ടത്ര അളവിൽ വെള്ളമുണ്ടായിരുന്നോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണ്. ഈ കന്യാസ്ത്രീ  പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കുട്ടികൾക്ക് അവർ  നൻമയും സ്‌നേഹവുമുള്ള അദ്ധ്യാപികയായിരുന്നു.  യാതൊരുവിധ മാനസീക പ്രശ്‌നങ്ങളും  ഉള്ളതായിട്ട് കുട്ടികൾക്ക് തോന്നിയിട്ടില്ല.

സിസ്റ്റർക്ക് മനോനില തെറ്റിയിരുന്നതിനാൽ കൗൺസിലിങ്ങിനു കൊണ്ടുപോയിരുന്നു എന്ന മഠാധികൃതരുടെ വാദം തെറ്റാണെന്ന് സഹോദരങ്ങൾ പറഞ്ഞിരുന്നു. സിസ്റ്റർ മരിച്ച ദിവസം ഇതിൽ ഉറച്ചുനിന്നിരുന്ന സഹോദരങ്ങൾ രണ്ടാം ദിവസം പെട്ടെന്ന് നിലപാടുമാറ്റിയത് എങ്ങനെയാണ്. മാനസ്സീകമായും ശാരിരികമായും തികഞ്ഞ ആരോഗ്യവതിയായിരുന്നു ഈ കന്യാസ്ത്രീ എന്നല്ലെയിതു സൂചിപ്പിക്കുന്നത്.


  ഈ കന്യാസ്ത്രീയുടെ ജീവിതത്തിൽ അരുതാത്തത് എന്തോ സംഭവിച്ചതുവഴി  വലിയ മാനസ്സിക പ്രയാസം  ഉണ്ടായിരുന്നിരിക്കാം അതുകൊണ്ടാവാം ആ പാവം ഇനി മേൽ കന്യാസ്ത്രീ കുപ്പായം വേണ്ടന്നു വച്ച് സ്വന്തം വീട്ടിൽ തിരിച്ചു പോരുവാൻ ആഗ്രഹിച്ചിരുന്നത്. സാമൂഹിക സാഹചര്യം ഇതിനനുവദിച്ചില്ലന്നു വേണം കരുതാൻ.

 സിസ്റ്റർ മരിച്ചതിന്റെ പിറ്റേന്ന് സിസ്റ്ററുടെ വളരെ വിശ്വസ്ഥനായ ഒരു പുരോഹിതന്റെ അടുക്കൽ പോയി മനസ്സു തുറന്ന് കൗൺസിലിങ്ങിന് വിധേയയാകുവാൻ തീരുമാനിച്ചിരുന്നതായി  അറിയുന്നു. ബാക്കിവച്ച അന്നത്തേയ്ക്കുള്ള തുറന്നു പറച്ചിൽ  ആരെയെങ്കിലും ഭയപ്പെടുത്തിയുട്ടുണ്ടോയെന്ന് പരിശോധിക്കണം .

ഇതുമായി ബന്ധപ്പെട്ട് മഠത്തിനുള്ളിലും ജോലിസ്ഥലത്തും അമിതജോലി ഭാരം നൽകി ഈ കന്യസ്ത്രീയെ പീഠപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നുവോയെന്നും അന്വേഷിക്കണം.  മാനസികനില തകരാറിലായ ഈ സിസ്റ്ററെ ചികിൽസിച്ചതും മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റർ ജോവിൻ ചുങ്കപ്പുരയാണെന്നും ഹോമിയോ മരുന്നാണ് കഴിച്ചിരുന്നത് എന്നും പറയുന്നു. ഇതു രണ്ടും വിശ്വാസ യോഗ്യമാണോ, ഇവിടെ കൃത്രിമമായി ഏതു രേഖയും ഉണ്ടാക്കുവാൻ എന്താണ് പ്രയാസം.


 വനിതാ കമ്മീഷൻ അംഗം പ്രമീള ദേവി അറിയിച്ചതിനു ശേഷം തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിയപ്പോൾ  ടി കോൺവെന്റു പൂട്ടി കന്യാസ്ത്രീകൾ കടന്നു കളഞ്ഞതും പിന്നിട് അടുത്തുള്ള സെന്റ് അൽഫോൻസാമമ ഫൊറോന പള്ളിയിൽ പൊങ്ങി തെളിവെടുപ്പിനു ഹാജരായത് തെളിയിക്കുന്നത് ഒരു അട്ടിമറി സാധ്യതയല്ലേ.  പ്രമീള ദേവി തെളിവെടുപ്പിനു ശേഷം നടത്തിയ അഭിപ്രായം മംഗളം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

 

കോൺവെന്റിലെ മുഴുവൻ സിസ്റ്റർമാരെയും കൗൺസിലിങ്ങിനു വിധേയമാക്കുകയും കോൺവെന്റിൽ സുരക്ഷാഗാർഡുമാരെ നിയമിക്കണമെന്നും നായ്ക്കളെ വളർത്തണമെന്നും പ്രമീളാദേവി ആവശ്യപ്പെട്ടു. ഇങ്ങനെ പറയുവാൻ പ്രമീളാ ദേവിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്നത് വ്യക്തമാണ്.   യഥേഷ്ടം ,അപരിചിതർ രാത്രികാലങ്ങളിൽ മഠങ്ങളിൽ വന്നുപോകുന്നു എന്നതല്ലേ.

 അടുത്ത കാലത്തായി പതിനെട്ടോളം കന്യാസ്ത്രീകൾ ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ടു അവയെല്ലാം സ്വാഭാവിക മരണമോ ആത്മഹത്യയോ ആയി മാറി. അതിൽ രണ്ടുമൂന്നെണ്ണം കൊലപാതകവും. ഇങ്ങനെയെല്ലാം സംഭവിച്ചിട്ടും സഭാനേതൃത്വം എല്ലാം മറച്ചുവയ്ക്കുവാൻ ശ്രമിക്കുന്നത് സംശയകരമല്ലേ.

പാലായിലെ സിസ്റ്റർ അമലയുടെ മരണസമയത്ത് ബഡ്‌റൂമിലെ തെളിവുകൾ മുഴുവൻ നശിപ്പിച്ചത് സഹ കന്യാസ്ത്രീകളാണെന്നത് ഓർക്കണം.   ഇത്തരം സംഭവങ്ങൾ നിലവാരം കുറഞ്ഞതും നീതിക്കു നിരക്കാത്തതുമാണ്. കന്യാസ്ത്രീ മഠങ്ങൾ സാമൂഹിക വിരുദ്ധരുടെ ആവാസ കേന്ദ്രങ്ങൾ ആകുവാൻ പാടില്ല. കന്യാസ്ത്രീ മഠങ്ങളുടെ സംരക്ഷണം നാട്ടുകാരുടെയും വിശ്വാസികളുടെയും സംരക്ഷണത്തിൽ വരേണ്ടത് അനിവാര്യമാണ്. 

Thursday, December 3, 2015

കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ സി.ബി.ഐ. അന്വേഷിക്കണം

 കെ.സി ആർ.എം പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസ്സോസിയേഷൻ.

 സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി 29-11-2015 ഞായറാഴ്ച പാലാ ടോംസ് ചേമ്പറിൽ നടന്നു. ഫാ.മാണി പറമ്പേട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസ്റ്റർ അമലയുടെ മരണത്തിൽ ദു.ഖം രേഖപ്പെടുത്തി.  ചെയർമാൻ റെജി ഞള്ളാനി സംഘടനാപ്രവർത്തനങ്ങൾ വിശദീകരിച്ചു. 
    ഫാ.അബ്രഹാം കൂത്തോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.   ഫാ ഫ്രാൻസീസ്  പ്രോജക്ട് അവതരണം നടത്തി. ജോർജ്ജ് മൂലേച്ചാലിൽ ഫാ ജോൺ കെ. തെക്കേടം ,പി എസ് തോമസ് പൂവക്കുളം ,ഫാ ജോർജ്ജ് കണീയാരശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.
 
 അടുത്തകാലത്തായി കന്യാസ്ത്രീകൾക്കെതിരെ ആക്രമണങ്ങളും കൊലപതകങ്ങളും വർദ്ധിച്ചുവരുന്നു, കൊലപതകങ്ങളടക്കമുള്ള കന്യാസ്ത്രീകളുടെ മരണത്തിലെ തെളിവുകൾ മഠങ്ങളിൽ വച്ചുതന്നെ നശിപ്പിക്കപ്പെടുന്നു. മരണങ്ങൾ ഭൂരിപക്ഷവും സ്വഭാവിക മരണമൊ ആത്മഹത്തിയൊ ആയിമാറുന്നു. കൂടാതെ അവരെ മനോനില തെറ്റിയവരായി ചിത്രീകരിച്ച് അവരുടെ കുടുംബക്കാർക്കും  ബന്ധുക്കൾക്കും കൂടുതൽ അപമാനം വരുത്തിവയ്ക്കുന്നു.

 മഠങ്ങൾ ഒട്ടും തന്നെ സുരക്ഷിതമല്ലാതായിരിക്കുന്നു. മഠങ്ങളിലെ സംഭവങ്ങൾ പുറത്തറിയാതിരക്കുവാനും മൂടിവയ്ക്കുന്നതിനും സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് സംശയത്തിനിടനൽകുന്നതാണ്. കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പല പുരോഹിതരും പങ്കാളികളാണെന്ന് തുറന്നെഴുത്തുകളും, തുറന്നു പറച്ചിലുകളും , കുറ്റ സമ്മതങ്ങളും ഉണ്ടാവുന്നു.   ഇത്തരം സംഭവങ്ങൾ ഉന്നതതല ഏജൻസികൾ അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. കന്യാസ്ത്രീകളുടെ മനോനില തകരാറിലാണെന്ന വാദം ശരിയല്ല . അഥവ അങ്ങനെയാണെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ യാതോരു കുഴപ്പവുമില്ലാതെ കുടുബങ്ങളിൽ നിന്നും മഠങ്ങളിലെത്തുന്ന കന്യാസ്ത്രീകളുടെ മാനസ്സിക നില തകരാറിലാകുന്നതിനും മാനസ്സിക പിരിമുറുക്കം വർദ്ധിക്കുന്നതിനും കാരണമായ സംഭവങ്ങൾ എന്താണെന്നും പൊതു സമൂഹത്തിന്   അറിയുവാൻ അവകാശമുണ്ട്.

കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ പതിനഞ്ചിലധികം കന്യാസ്തികളാണ് മരണമടഞ്ഞത്.നിരവതി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടു.  ഇത്തരം സംഭവങ്ങൾ ഉന്നതതല ഏജൻസികൾ അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. മഠങ്ങളുടെ സുരക്ഷയിൽ വിശ്വാസികൾക്കു കൂടി പങ്കാളിത്വമുള്ള സംവിധാനം ഉണ്ടാവണം. മരിച്ചുപോയ സഹോദരിമാർക്ക് ആദരാഞ്ചലികൾ അർപ്പിക്കുന്നു. അവരുടെ കുടുബാഗംങ്ങളുടെ ദു.ഖത്തിൽ പങ്കുചേരുന്നു.
സംഘടനയുടെ തണൽ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പാലാ കേന്ദ്രീകരിച്ച് സ്വന്തമായി സ്ഥലവും കെട്ടിടവും കണ്ടെത്തി  ആസ്ഥാനമുണ്ടാക്കുന്നതിന് തീരുമാനിച്ചു. ഏപ്രിൽ മദ്ധ്യത്തോടെ ഒന്നാം വാർഷീകസമ്മേളനം നടത്തുന്നതിനും അതിനോടനുബന്ധിച്ച് കൂടുതൽ അംഗങ്ങളെ കണ്ടെത്തി  ചേർക്കുന്നതിനും തീരുമാനിച്ചു. ഒന്നാം വാർഷീകത്തിന് മുന്നോടിയായി ഫെബ്രുവരി മാസം വീണ്ടും ദേശീയ എക്‌സിക്യൂട്ടീവ് കൂടുന്നതിന് തീരുമാനിച്ചു.

കെ. സി. ആർ എം . സംസ്ഥാനകമ്മറ്റി അംഗം സി. വി. സെബാസ്റ്റ്യൻ നന്ദി പറഞ്ഞു .6- മണിക്ക് കമ്മറ്റി പിരിഞ്ഞു. 

Tuesday, December 1, 2015

കന്യാസ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ, മനസ്സിൽ നൻമയുള്ളവർ പ്രതികരിക്കുക

കന്യാസ്ത്രീകൾക്കു നേരേ തുടരെ തുടരെയുണ്ടാവുന്ന  അതിക്രമങ്ങളും കൊലപാതകങ്ങളും  ലൈംഗിക ചൂഷണങ്ങളും    സി. ബി. ഐ.  അന്വേക്ഷിക്കണം. കെ. സി , ആർ.എം -എക്‌സ് പ്രീസ്റ്റ്  നൺസ് അസോസിയേഷൻ.

 അടുത്ത കാലത്തായി നിരവി കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ലൈംഗിക ചൂഷണത്തിനു വിധേയരാവുകയോ ചെയ്യുന്നു. ഗത്യന്തിരമില്ലാതെ നിരവധി പേർ പുറത്തേയ്ക്കു പോരുന്നു. സമൂഹത്തേയും സ്വന്തം വീടിനേയും ബന്ധുക്കളെയും ഭയന്നും പുറത്തുവന്നാൽ സ്വന്തമായി ജീവിക്കുവാൻ മാർഗ്ഗങ്ങളില്ലാത്തതിനാലും എല്ലാം സഹിച്ച് മരവിച്ച മനസ്സുമായി  എല്ലാത്തരം പീഢനങ്ങളും സഹിച്ച് കഴിയുന്ന ആയിരങ്ങളാണ് മഠങ്ങളുടെ അകത്തളങ്ങളിലുള്ളത്. മഠത്തിനുള്ളിലെ അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും എതിർക്കുന്നവരെ പലവിധത്തിൽ അവസാനിപ്പിക്കുന്നു.



 കൊല്ലപ്പെട്ടവർക്ക്മാനസികരോഗമാണെന്നോ ,സ്വാഭാവികമരണമോ ,ആത്മഹത്യയോ  ആണെന്ന് വരുത്തിത്തീർത്ത്  സംഭവം അവസാനിപ്പിക്കുന്നതിന് സഭാ  നേതൃത്വത്തിന്റെ പണത്തിനും സ്വാധീനത്തിനും അനായാസം സാധിക്കുന്നു.  ഇത്തരം സംഭവങ്ങൾ  പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുന്ന വ്യക്തികളെയും സംഘടനകളെയും സഭാനേതൃത്വം ഇല്ലാതാക്കുകയോ വ്യക്തിഹതൃനടത്തുകയോ ആക്രമിക്കുകയൊ ചെയ്ത് ഭയപ്പെടുത്തുന്നു.


  കണക്കുളളതും ഇല്ലാത്തതുമായ ദശലക്ഷ കോടി രൂപ സഭാ നേതൃത്വത്തിന്റെ പക്കലുണ്ടായിട്ടും നിരവധിവർഷങ്ങൾ  സേവനം ചെയ്തിട്ടു  പുറത്തു പോരുന്ന പുരോഹിതർക്കും കന്യാസത്രീകൾക്കും ചില്ലിക്കാശുകൊടുക്കുവാൻ തയ്യാറാവുന്നില്ലെന്നു മാത്രമല്ല അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു.പ്രീസ്റ്റു ഹോമുകളിലെ സ്ഥിതി ദുരിതപൂർണ്ണമാണ്. മറ്റു സമുദായങ്ങൾക്ക് ദേവസ്വം ബോർഡ് , വഖത്ത് ബോർഡ്, ഗുരുദ്വാര ബോർഡ് തുടങ്ങിയവയുള്ളപ്പോൾ കത്തോലിക്കാ സഭക്കുമാത്രമെന്തുകൊണ്ടാണ് മറ്റൊരു നിയമമെന്ന് ചിന്തിക്കണം

എന്തുകൊണ്ട് ഏകീകൃത സിവിൽകോഡ് നടപ്പാക്കിക്കൂടാ . സഭയുടെ സ്വത്തുക്കളിൽ വിശ്വാസികൾക്ക് അവകാശമില്ല. മെത്രാൻമാർക്കാണ് സ്വത്തവകാശം. സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച് സർക്കാരിൽ യാതൊരുവിധ കണക്കോ ധാരണയോയില്ലത്തത് മറ്റു സമുദായങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. ഈ അപ്രമാദിത്വമാണ് സഭക്കുള്ളിലെ കുറ്റകൃത്യങ്ങൾവർദ്ധിക്കുന്നതിനും അവ പുറത്തുവരാത്തതിനുമുളള ഒരു കാരണം. സഭക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പുറം ലോകം അറിയാതിരിക്കുന്നതിനും ജനങ്ങളുടെ പ്രതികരണങ്ങൾ പുറത്തുവരാതിരിക്കുവാനും വൻ മാധ്യമ സിൻഡിക്കേറ്റും പ്രവർത്തിക്കുന്നു


. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഉളുപ്പുണിയിലെ സിസ്റ്റർ ലിൻസയുടേതുൾപ്പെടെയുള്ള മരണങ്ങളും കന്യാസ്ത്രീകൾക്കു നേരേയുണ്ടായിട്ടുള്ള അതിക്രമങ്ങളും സി.ബി ഐ അന്വേഷിക്കണം.

   ( കന്യാസ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ, മനസ്സിൽ നൻമയുള്ളവർ പ്രതികരിക്കുക)