Wednesday, April 29, 2015

വിശുദ്ധ കലാപം കൈരളി ടി വി ചർച്ച ചെയ്യുന്നു

 കത്തോലിക്ക സഭയിലെ മൂല്യശോഷണം (വിശുദ്ധ കലാപം) 


ഈ വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൈരളി ടി വി ചർച്ച ചെയ്യുന്നു. സഭക്കുള്ളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുരോഹിതരും മുൻ പുരോഹിതരും കന്യാസ്ത്രീകളും,  അല്മായരും പുറത്തുവിടുന്നു.  വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിക്കുന്ന ഈ വിഷയം സെൽഫി എന്ന പ്രോഗ്രാമിലൂടെ കാണുക.

 ഈ വിവരം ഷെയർ ചെയ്യുവാൻ മറക്കരുതേ.

Tuesday, April 14, 2015

വിവാഹനിഷ്ടയുടെ പേരില്‍ പുറത്താക്കപ്പെട്ടവര്‍ സംഘടിക്കുന്നു

      വിവാഹനിഷ്ടയുടെ പേരില്‍ പുറത്താക്കപ്പെട്ടവര്‍ സംഘടിക്കുന്നു

              ക്‌നാനായ കത്തോലിക്കാ നവീകരണ  സമിതിയുടെ ആഭിമുഖ്യത്തില്‍  കുടുംബ നവീകരണ  സെമിനാര്‍ 2015 ഏപ്രില്‍ 25 ന് ഉഴവൂരില്‍ വച്ച് നടത്തപ്പെടുന്നു.

                രക്തശുദ്ധിയുടെയും ക്‌നാനായ വംശീയതയുടെയും പേരില്‍ ഇതര കത്തോലിക്കാ രൂപതകളില്‍ നിന്നും വിവാഹം കഴിച്ചാല്‍ ഉൂരുവിലക്ക് നടത്തി പുറത്താക്കുന്ന കോട്ടയം രൂപതയുടെ അക്രൈസ്തവ നിലപാട് ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്നതല്ല. ഇതുവഴി നിരവധി കുടുംബങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. ഈ വിഷയം വത്തിക്കാന്‍ സിനഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ച് നടത്തപ്പെടുന്ന  കുടുംബ സംഗമത്തിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ലൂക്കോസ് മാത്യൂ. കുന്നുംപുറം.  9447507584.സണ്ണി ചെറിയാന്‍ പാലകുന്നേല്‍. 9567664915 . ഷിബു ജോസഫ് പറത്താത്ത്. 9446925043

 

Friday, April 10, 2015

പരോഹിതന്റെ പീഡനം ഇന്റെര്‍ പോളിന്റെ സഹായം വേണം. കെ.സി. ആര്‍. എം.

പതിനാലുകാരിയെ പീഡിപ്പിച്ച പുരോഹിതന്‍. ഫാദര്‍ എഡ്വിന്‍ ഫിഗോറി നെ അറസ്റ്റ് ചയ്യാന്‍  ഇന്റര്‍ പോളിന്റെൻ  സഹായം തേടണം

              പതിനാലുകാരിയെ പീഡിപ്പിച്ച പുരോഹിതന്‍. ഫാദര്‍ എഡ്വിന്‍ ഫിഗോറിന്‍ വിദേശത്തേയ്ക്ക്് കടന്നിട്ടുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുള്ളതും നാളിതുവരെയായി പോലിസിന് ഈ ധ്യാന ഗുരുവിനെ അറസ്റ്റ് ചെയ്യുവാന്‍ കഴിയാത്തതും നോക്കിയാല്‍ ഇയാള്‍ നാടുകടന്നിട്ടണ്ടാവാം എന്നു മനസ്സിലാക്കാം. ഈ സാഹചര്യത്തില്‍ കേരളാപോലീസ് ഇന്റെര്‍ പോളിന്റ സഹായം തേടണമെന്ന് കെ. സി. ആര്‍. എം. ആവശ്യപ്പെടുകയാണ്.

            ഉത്തര്‍ പ്രദേശില്‍ പ്രായം ചെന്ന കന്യാസ്ത്രീയെ പീഡീപ്പിച്ചു എന്നാരോപിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കേതിരായി രാഷ്ടീയം കളിക്കുകയും സി.ബി. ഐ അന്വോഷണം ആവശ്യപ്പെടുകയും, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സിനു മങ്ങലേല്പിക്കുകയും, മതവിത്വേഷം പരത്തുകയും ചെയ്തിരുന്നു. സിസ്റ്റര്‍ അനിതക്കുമേല്‍ ഒരു ധ്യാനഗുരുവായ പുരോഹിതന്‍ പീഡനം നടത്തിയപ്പോള്‍ 12 ലക്ഷം നല്‍കി ഒതുക്കിത്തിര്‍ത്തു. ഒരു സ്ത്രീയുടെ മാനത്തിന്റെ വിലയിട്ടത് 12 ല്ക്ഷം. ഇവിടെ പതിനാലുവയസ്സുകാരിക്ക് വിലയിട്ടുകെണ്ടിരിക്കുന്നു. 7ലക്ഷം വരെ എത്തിയെന്നാണ് നാട്ടറിവ് . ഉത്തര്‍ പ്രദേശിലേ സംഭവവും മഠത്തിനുള്ളിലെ ഗ്രൂപ്പുകളിയാണെന്നു കേള്‍ക്കുന്നു. മദ്യനിരോധനസമരത്തിനും രാഷ്ടിയം കളിക്കുവാനും കളയുന്ന സമയം ഉപയോഗിച്ച് കത്തോലിക്കാ പുരോഹിതര്‍ക്കും വിവാഹം കഴിക്കുന്നതിനുള്ള അനുവദം നല്കുകയാണ് വേണ്ടത്
.
        നാട്ടിലെ കഞ്ഞുങ്ങളുടെയും അമ്മമാരുടെയും മഠങ്ങളിലെ കന്യാസ്ത്രീകളുടെയും മാനത്തിന് പണം കോണ്ട് വിലയിടുവാന്‍   കത്തോലിക്ക പുരോഹിതര്‍ ശ്രമിക്കുമ്പോള്‍ നഷ്ട്മാവുന്നത് കത്തോലിക്കാ സഭയുടെയും  ഭാരതത്തിന്റെയും മാനവും സംസ്‌കാരമാണ്.ധ്യാനഗുരുക്കള്‍ ധ്യാനം നടത്തുന്നത് പണസംബാതനത്തിനും ലൈംഗിക ചൂഷണത്തിനുമാണെന്നു വന്നിരിക്കുന്നു. ധ്യാനത്തില്‍ പങ്കെടുക്കുന്നതിനു പോകുന്ന കുട്ടികളെയും സ്ത്രീകളെയും സമൂഹം അവഞ്ഞയോടെ കാണവാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ക്രിസ്ത്യാനികള്‍ക്ക്ഒട്ടും ഗുണകരമല്ലന്നോര്‍ക്കണം.

          ഫാദര്‍ എഡ്വിന്‍ ഫിഗോറിനെ അറസ്റ്റ് ചയ്യാന്‍  ഇന്റര്‍ പോളിന്റെ സഹായം തേടി നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും , നാട്ടിലെ കഞ്ഞുങ്ങളുടെയും അമ്മമാരുടെയും മഠങ്ങളിലെ കന്യാസ്ത്രീകളുടെയും മാനത്തിന് പണം കോണ്ട് വിലയിടുവാന്‍   കത്തോലിക്ക പുരോഹിതര്‍ ശ്രമിക്കുനത് ശരിയല്ലന്നും.
മറ്റ്‌സഭകളിലെ പുരോഹിതരേപ്പേലെ ഇവര്‍ക്കും വിവാഹജീവിതം വേണ്ടതണെന്നുമുള്ള ഏതെങ്കിലും അഭിപ്രായത്തോട് യോജിപ്പുള്ളവര്‍ ഇത് ക്ഷേയര്‍ ചെയ്യുക
.

                                                                                           സെക്രട്ടറി
                              
                                                                                      കെ.സി.ആര്‍. എം.
                                                                                      സംസ്ഥാന കമ്മറ്റി.


 

Wednesday, April 8, 2015


പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നു

.                 പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നു


              റോമിലേയ്ക്ക് കത്തുകളുടെ പ്രവാഹവും  പ്രാര്‍ത്ഥനയും -

                     നിങ്ങളും പങ്കാളികളാകു.   കെ. സി. ആര്‍ എം.

    
      വരുന്ന മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ മാര്‍പാപ്പ സ്ഥാനത്തുനിന്നും വിരമിക്കുമെന്ന പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ
യുടെ തീരുമാനത്തില്‍നിന്നും പിന്‍തിരിയണമെന്ന് അദ്ദേഹത്തേ സ്‌നേഹിക്കുന്ന ലോകമെബാടുമുള്ള ജനങ്ങള്‍ പ്രാത്ഥിക്കുകയും റോമിലേയ്ക്ക് കത്തയക്കുകയും ചെയ്യുന്നു
.

 ഇന്ത്യയില്‍ കെ.സി.ആര്‍. എം.  ഇതിനു തുടക്കം കുറിച്ചിരിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും അംഗങ്ങളില്‍നിന്നും കെ. സി. ആര്‍ എം. നു ലഭക്കുന്ന ഈ മെയിലുകളും കത്തുകളും. കെ. സി. ആര്‍ എം. മാര്‍പാപ്പക്ക് നേരിട്ട് അയച്ചു കൊടുക്കുന്നതായിരിക്കും. ഈ പുണ്യ കര്‍മ്മത്തില്‍ നിങ്ങളും അണി ചേരണമെന്ന ് അഭ്യര്‍ത്ഥിക്കുന്നു.

      കത്തിന്റെ മാതൃക താഴെകൊടുക്കുന്നു.


 ലോകാരധ്യനായ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പക്കുള്ള കത്ത്.

      പരിശുദ്ധ പിതാവേ ലോക ജനതയുടെ ക്ഷേമത്തിനും കത്തോലിക്കാസഭയുടെ നവീകരണത്തിനും രക്ഷക്കും വേണ്ടി് സ്‌നേഹത്തിന്റെ ചൈതന്യം വാരിവിതറുന്ന അങ്ങ്  ക്രിസ്ത്യാനികളെ മാത്രമല്ല നാനാജാതി മതവിഭാഗത്തില്‍പെട്ടവരെയും സ്‌നേഹിച്ചും, അംഗീകരിച്ചും ബഹുമാനിച്ചും ക്രിസ്തീയ ചൈതന്യത്തിന്റെ ശരിയായ പാത  തുറന്നിരിക്കുകയാണല്ലോ. ദൈവം അങ്ങിലൂടെ ലോകത്തോട് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ലോകം മഴുവന്‍ അങ്ങയേ പ്രതീക്ഷയോടെ ശ്രവിക്കുന്നു.

       ഈ സാഹചര്യത്തില്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ മാര്‍പാപ്പ സ്ഥാനത്തുനിന്നും വിരമിക്കുമെന്ന അങ്ങയുടെ തീരുമാനം ലോകത്തെയാകമാനം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ തീരുമാനത്തില്‍നിന്നും അങ്ങ് പന്‍മാറണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്തുകള്‍ ഇന്ത്യയിലെ നവികരണപ്രസ്ഥാനമായ  കെ. സി. ആര്‍. എം. മുഖേനയും  നേരിട്ടും അങ്ങയുടെ മുമ്പാകേ സമര്‍പ്പിക്കുകയാണ്. ഈ ലക്ഷ്യത്തിനായി   കെ. സി. ആര്‍. എം. ആരംഭിച്ചിരിക്കുന്നതുപോലുള്ള  പ്രാര്‍ത്ഥന സമ്മേളനങ്ങള്‍ ലോകമെമ്പാടും വ്യാപിക്കു മെന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയാണ്. പ്രാര്‍ത്ഥിക്കുകയാണ്.

          സ്‌നേഹാദരവോടേ
             
                
സ്ഥലം.
                                                                                                                                                                                                                                                                                                                                               ........................................................കത്തുകള്‍ അയക്കെണ്ട മേല്‍വിലാസം. -                       *( 1)  mail . kcrmindia@gmail.com

2       റെജി ഞള്ളാനി                  3                           
                                                                           
   കട്ടപ്പന പി.ഒ.                                             
   പാറക്കടവ്.
    ഇടുക്കി ജല്ല.
    കേരളം, ഇന്ത്യ.
   ഫോണ്‍. 09447105070
   mail. rejinjallani@gmail.com                                 ജോര്‍ജ്ജ് മൂലേച്ചാലില്‍
                                                                                            വള്ളച്ചിറ പി.ഒ.
                                                                                                കോട്ടയം-686574
                                                                                           ഫോണ്‍ .9497088904
                                                                               e-mail ; geomoole@gmail.com

  

മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു

               


വൈദികന്റെ പിഠനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം നഷ്ട് പരിഹാരം നല്‍കി


    വൈദികന്റെ പിഠനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ  നഷ്ട് പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട്  ആലുവ സെന്റ് അഗാത്ത മഠത്തിനുമുന്നില്‍ 6-4-2015 ന് കെ.സി.ആര്‍ എം. നടത്തുവാന്‍ നിശ്ചയിച്ചിരുന്ന നിരാഹാര സമരം മാറ്റിവെച്ചു. കന്യസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം രൂപ അടിയന്തിര നഷ്ട് പരിഹാരം നല്‍കിയതിനെത്തുടര്‍ന്നാണ്

 സമരം മാറ്റിവയ്ക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളില്‍നിന്നും സമരപന്തലില്‍ എത്തിച്ചേരുവാന്‍ നിര്‍ദ്ദേശംലഭിച്ചിരുന്നവരും.അല്ലാത്തവരും ഇതോരു അറിയിപ്പായി സ്വികരിക്കുകയും. ദയവായി മറ്റുള്ളവര്‍ക്കിതു ഷേയര്‍ ചെയ്യണമെന്നും അഭത്ഥിക്കുന്നു.

                                                                                        
                            
                                                                                   സംസ്ഥാന  സെക്രട്ടറി

                                                                                    കെ.സി.ആര്‍ എ

                                                                                              c

KCRM(kerala catholic Church Reformation Movement) കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം കത്തോലിക്കാ സഭയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയും നവീകരണവും ലക്ഷ്യമിടുന്നു.

 KCRM(kerala catholic Church Reformation Movement) കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം കത്തോലിക്കാ സഭയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയും നവീകരണവും ലക്ഷ്യമിടുന്നു.