Tuesday, August 29, 2017

ഞള്ളാനി കുടുംബത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കുന്നു.

 ലക്ഷക്കണക്കിന് കാർഷകർക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഉപജീവനമാർഗ്ഗമായിമാറുകയും അതുവഴി രാജ്യത്തിന് പ്രതിവർഷം ശരാശരി 2000 കോടിക്കുമേൽ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ഞള്ളാനി ഏലവും പുത്തൻ കൃഷിരീതികളും നാടിനു സംഭാവന ചെയ്തതിന് ദേശീയ പുരസ്‌കാരം നൽകി രാജ്യം ആദരിച്ച ഞള്ളാനി കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നതിനും അപകടപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ഗൂഡാലോചന ചില നിക്ഷിപ്തതാത്പര്യക്കാരുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ഞള്ളാനി കുടുംബം പറഞ്ഞിരുന്നു. 

തങ്ങളുടെ പ്രിയ പിതാവിന്റെ മരണത്തിൽ ദുരൂഹുത ഉണ്ടെന്നാരോപിച്ച് ദൂരെ ദേശങ്ങളിൽ ഉള്ള മേൽപറഞ്ഞ താത്പര്യക്കാർ ഒരുമിച്ച് ചേർന്ന് പാറക്കടവ് ആക്ഷൻ കൗൺസിൽ എന്ന പേരിൽ ഞങ്ങളുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തുവാൻ പോലീസിൽ വ്യാജ പരാതി സമർപ്പിക്കുകയായിരുന്നുവെന്ന ് ഞള്ളാനിക്കാർ പറഞ്ഞു. ആനകുത്തി, കുന്തളംപാറ കൊച്ചുതോവാള കട്ടപ്പന വെള്ളയാംകുടി പ്രദേശങ്ങളിൽ താമസിക്കുന്ന ഇവർ പാറക്കടവുകാരാണെന്ന വ്യാജേനയാണ് പരാതി നൽകിയിരുന്നത്.കട്ടപ്പന സെന്റ് ജോർജ്ജ് പള്ളി കുടുംബ കൂട്ടയ്മകളിലെ അംഗങ്ങൾമാത്രമാണ് പരാതിക്കാർ.  പരാതിക്കാരായ റോയി വെള്ളാപ്പള്ളി, സാബു പ്ലാത്തോട്ടാനിക്കൽ ഡേവീസ് തലയൻ ,ജോസഫ് പതിനഞ്ചുപറമ്പ് ,തോമസ് ഇലന്തൂർ, സെബാസ്റ്റ്യൻ നമ്പുരയ്ക്കൽ ,ജോസ് മണക്കാട്ടുവിള, ജേക്കബ് ചെറുകുന്നേൽ, മോളിജോർജ്ജ് മംമ്പലം, സിബിച്ചൻ (ജോസഫ്) മങ്ങാട്ടുപൊയ്കയിൽ എന്നിവരോട് ബഹുമാനപ്പെട്ട ഹൈക്കോടതി നേരിട്ട് കോടതിയിൽ ഹാജരാകുവാൻ ഉത്തരവു നൽകിയിരിക്കുകയാണ്. 
 2011-ൽ   സെബാസ്റ്റ്യൻ ജോസഫും പിറ്റേവർഷം ഭാര്യ ബ്രിജീത്തയും മരണമടയുകയും ഒരേ കല്ലറയിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു.നാടിന്റേയും രാജ്യത്തിന്റെയും നന്മക്കുവേണ്ടി ജീവിതകാലം മുഴവൻ ചിലവഴിച്ചവരുടെ  കല്ലറ കുത്തിപ്പൊളിച്ച് അസ്ഥിപഞ്ചരങ്ങൾ ചാക്കിൽ വാരിക്കുട്ടുന്നഘട്ടം വരെയെത്തിയിരുന്നു പരാതിക്കാരുടെ ക്രൂരത. മൃതദേഹങ്ങളേപ്പോലും അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്ത് പ്രതികാരം തീർക്കുന്നതാണോ ക്രിസ്തീയത എന്ന് ചിന്തിക്കണം.സാധാരണ ജനം പുരോഹിതരുടെ ദുഷ്പ്രവർത്തികൾ വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു.   
ആറുവർഷം കഴിഞ്ഞിട്ടും  ഞള്ളാനി കുടുംബാഗംങ്ങൾക്കോ ബന്ധുമിത്രാദികൾക്കോ പോലും ഉണ്ടാകാത്ത സംശയവും ആകുലതയും വേദനയും പ്രത്യേക താത്പര്യവും കട്ടപ്പന സെൻ്‌റ ജോർജ്ജ് പള്ളിയിലെ കുടുബക്കൂട്ടായ്മ നേതാക്കൾക്കുമാത്രം പെട്ടന്നുണ്ടായത് എങ്ങനെയാണെന്നത് വ്യക്തമാണ്. 
കട്ടപ്പന പരീഷ്ഹാൾ നിർമ്മാണത്തിന് റെജിയോട് ഒരു ലക്ഷം രൂപ നിർബന്ധിത പിരിവ് ആവശ്യപ്പെട്ടതിനെ എതിർത്തതിന്റെ പേരിൽ പതിമൂന്നു വയസ്സുള്ള ഇളയമകളെ വേദപാഠ ക്ലാസ്സ്  അസംബ്ലിയിൽനിന്നും അപമാനിച്ച്ും കരയിച്ചും  ഇറക്കിവിട്ടതു സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് പള്ളി അസിസ്റ്റന്റ് വികാരിയായ മാത്യു ശൗര്യാംകുഴിക്കും സി. ഫ്രാൻസിറ്റക്കുമെതിരെ റെജി കട്ടപ്പന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിക്കു (N0.89567/2013. ) ശേഷമാണ് ഞള്ളാനിക്കുടുംബത്തെ അപമാനിക്കുവാൻ  ഇങ്ങനെയൊരു പരാതി കെട്ടിച്ചമച്ചതെന്ന് പരാതിയുടെ തിയതി പരിശോധിച്ചാൽ മനസ്സിലാകും. കട്ടപ്പന പാറക്കടവ് പ്രദേശത്ത് വേറേയും നിരവധി ക്രിസ്ത്യൻ പള്ളികളും യാക്കോബായ, പെന്തക്കൊസ്തു പള്ളികളും ഉണ്ടായിട്ടും അവിടെനിന്നോ ഹൈന്ദവ,മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ഇടമായിരിന്നിട്ടും ഇവരിൽനിന്നും ആരും പരാതിക്കാരില്ലാതെ പോയതും മേൽപറഞ്ഞവരുടെ ഗൂഡാലോചന വ്യക്തമാക്കുന്നു. 
ഇൻഫാം ദേശീയ ചെയർമാനും എസ്സ്. ഡി. എ . എന്ന സന്നദ്ധ സംഘടനയുടെ ചെയർമാനുമായിരുന്ന ഫാദർ വടക്കേമുറി റെജിയുടെ മൂന്നരലക്ഷംരുപയുൾപ്പടെ നിരവധി ആളുകളിൽ നിന്നുമായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനെ ധരിപ്പിക്കുകയും  പരാതി നൽകുകയും ചെയ്തപ്പോൾ വടക്കേമുറിയച്ചന്റെ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ചേറ്റുകുഴിയിൽ സംഘടിച്ച് പരാതിക്കാർക്ക് പിൻതുണയും മറ്റു സഹായങ്ങളും ചെയ്തു നൽകുകയായിരിന്നു.ജോസ് പതിക്കലിന്റെ നേതൃത്വത്തിലുളള സംഘം റെജിയെ വധിക്കുമെന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് മുൻപ്  വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. വടക്കേമുറിയച്ചന്റെ മരണത്തിൽ ദൂരൂഹത ഉണ്ടെന്ന് ജനസംസാരം ഉണ്ടായിരുന്നിട്ടും  ഈ സ്‌നേഹിതരെന്തു കൊണ്ടാണ് ഒരു അന്വേഷണം  പോലും ആവശ്യപ്പെടാതിരുന്നത്.
ക്രിസ്തീയ സഭകളുടെ ഏകീകരണത്തിനും സഭയിൽ നഷ്ട്‌പ്പെട്ടുകൊണ്ടിരിക്കുന്ന ആത്മീയത തിരികെ കൊണ്ടുവരുന്നതിനുവേണ്ടി പ്രവർത്തിക്കുകയും, സഭയിലെ ആഡംബരവും ധൂർത്തും കോടികളുടെ പള്ളി- പാരിഷ് ഹാൾ നിർമ്മാണങ്ങളും, സഭയിലെ പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന പീഡനക്കേസ്സുകളും കൊലപതകങ്ങളും സഭയുടെ കഴിഞ്ഞ നല്ലകാലത്തിന്റെ യശസ്സ് നശിപ്പിക്കുമെന്നും അഭിപ്രായവും  നിലപാടുമുള്ള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ കെ.സി. ആർ .എം. ന്റെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായും രക്ത ശുദ്ധിവാദത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ക്‌നാനായ ക്രിസ്ത്യാനികളുടെ  ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പോരാടുന്ന സഘടനയായ കെസിഎെന്നസ്സുമായിചേർന്നുള്ള ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ചെയർമാനായി പ്രവർത്തിച്ചതും, കത്തോലിക്കാ സഭയിൽ നിന്നും വ്യത്യസ്ഥ കാരണങ്ങളാൽ പുറത്തുവന്നിട്ടുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും  സഭയിലും സമൂഹത്തിലും സാധാരണക്കാരെപ്പൊലെ ആവശ്യമായ അംഗീകാരവും  നല്ല ജീവിത സഹചര്യവും ലഭിക്കുന്നതും ലക്ഷ്യം വച്ച് രൂപീകരിച്ച കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ് നൺസ് അസൊസിയേഷന്റെ ദേശീയ ചെയർമാനായും പ്രവർത്തിക്കുന്ന റെജിയുടെ സൽകീർത്തിക്കു കളങ്കമുണ്ടാക്കുന്നതിനും കുടുംബത്തെ തകർക്കുന്നതിനുമുള്ള ആസൂത്രിതമായ ഗൂഡാലോചനയാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് പൊതു സമൂഹവും കോടതിയും മനസ്സിലാക്കിയതിൽ ഞങ്ങൾക്ക് അതിയായ സന്തേഷമുണ്ട്. 

ആദ്യസമയങ്ങളിൽ പരാതിക്കാരോട് താത്പര്യം കാണിച്ച പൊതു സമൂഹം ഇപ്പോൾ ഞള്ളാനി കുടുംബത്തിന് പൂർണ്ണ പിൻതുണ നൽകുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയണം .അൽപ്പം താമസിച്ചാലും ദുഷ്പ്രവർത്തികൾ  സമൂഹം തിരിച്ചറിയുമെന്നതിന്റെ തെളിവാണിത്. കത്തോലിക്കാ സഭയിൽ ആരോഗ്യകരമായ വളർച്ചക്കാവശ്യമായ നല്ല നിലവാരമുള്ള പ്രവർത്തനങ്ങളാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും അതു തെളിയിക്കാൻ താൻ തയ്യാറാണെന്നും എതിർകക്ഷികളുടെ ഭാഗത്തുനിന്നും ഇത്തരം നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണുണ്ടാകുന്നതെന്നും സഭാനേതൃത്വം മാറിചിന്തിക്കണമെന്നും റെജി പറഞ്ഞു.
 ഗൂഡാലോചനക്കാർ സാമ്പത്തികമായും രാഷ്ടീയമായും സാമൂഹികമായും വൻ ബന്ധങ്ങളുള്ളവരായതിനാൽ പോലീസിനെയും പത്രങ്ങളെയും ഇവരുടെ വരുതിയിൽ കൊണ്ടുവന്ന് വൻ പ്രചാരണം അഴിച്ചുവിടുന്നതിന് കഴിഞ്ഞിരുന്നു. 

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സി. ആർ.എൽ. നംമ്പർ 5726/2017 നംമ്പരായി   എടുത്തിട്ടുള്ള കേസ്സിന്മേലാണ് മേൽ പറഞ്ഞിട്ടുള്ള കുടുംബക്കൂട്ടായ്മക്കാർ കോടതിയിൽ നേരിട്ട് ഹാജരാകാൻ് ഉത്തരവിട്ടിരിക്കുന്നത്.
                        
   




ഞള്ളാനിക്കെതിരായ വ്യാജ പരാതിക്കാർ ഹൈക്കോടി കയറണം.


Tuesday, August 15, 2017

ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിസംഘർഷം രൂക്ഷമാകുന്നു-പോലീസ് കേസ്സെടുത്തു. സമാധാനം പുനസ്ഥാപിക്കുവാൻ അഭിവന്ദ്യ ആലംഞ്ചേരി പിതാവ് വിഷയത്തിൽ ഇടപെടണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.

ഫാദർ തോമസ് ചില്ലിക്കൽ വികാരിയായുള്ള ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ,പള്ളിവിശ്വാസികൾ കൂട്ടമായി പണത്തിന്റെ  കണക്ക് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു .എന്നാൽ പണത്തിന്റെ കണക്ക് കാണണമെന്നാവശ്യപ്പെട്ടവരും ഫാദർ തോമസിന്റ ആളുകളും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നുമായി പത്തോളം പേരെ ചേർത്തല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീതിക്കിവേണ്ടി പോരാടിയവർക്ക് പൊതുജനങ്ങളുടെ പിൻതുണയുണ്ട.്  ശരിയായ കണക്കുകൾ അറിയണമെന്ന വാശിയിലാണ് വിശ്വാസികൾ. സാമ്പത്തിക ക്രമക്കേടുകൾക്ക് പിൻതുണ നൽകിയ അച്ചൻ പക്ഷക്കാർക്ക് തല്ലുകിട്ടേണ്ടത് ആവശ്യമാണെന്ന നിലപാടിലാണ് വിശ്വാസികൾ. അച്ചന്റെ സ്വാധിനത്തിൽ പത്രവാർത്ത മുക്കിയ പത്രങ്ങൾ ബഹിഷ്‌കരിക്കുന്നതിനും വിശ്വാസികൾ അലോചിക്കുന്നു.വിടുകളിൽ എത്തുന്ന പത്രങ്ങൾക്കുള്ള പണം അവരവർ സ്വന്തമായാണ് നൽകുന്നതെന്നും അ
ച്ചനല്ലന്ന് പത്ര ഉടമകൾ ഓക്കേണ്ടതാണെന്നും ചില വിശ്വാസികൾ പറഞ്ഞു. പത്രങ്ങളുടെ ഇത്തരം നിലപാടുകളാണ് സാമൂഹ്യമാധ്യമങ്ങൾക്ക് പ്രസക്തി വർദ്ധിപ്പിക്കുന്നത് അതിൽ പരഭവിച്ചിട്ടു കാര്യമില്ല. പത്രങ്ങൾ വാർത്ത മുക്കിയെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെ വാർത്ത ഇതിനോടകം ലോകം മുഴുവൻ എത്തിക്കഴിഞ്ഞിരിക്കുന്നു.
 പിൻതുണയുമായി കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ്ും രംഗത്തുണ്ട്. ദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ തലത്തിലും സഭാതലത്തിലും ഇതുസംബന്ധിച്ച് സത്യസന്ധമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി  പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം.
പള്ളിയുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും വൻ വിലപിടിപ്പുള്ള ടണ്ണുകണക്കിന് സിലിക്കാ സാന്റ് മാസങ്ങളായി വിറ്റുവരുന്നതായും ഈ ഇനത്തിൽ  പള്ളിയിലേയ്‌ക്കെത്തിയ കോടികൾ കാണാനില്ലെന്നുമാണ് വിശ്വാസികൾ പറയുന്നത്. ഇതു സംബന്ധിച്ചുള്ള ശരിയായ കണക്കുകളും, മറ്റു കണക്കുകളും വികാരി വിശ്വാസികളുടെ മുന്നിൽ വയ്ക്കാതെ മറച്ചുവയ്ക്കുന്നത് വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. മുതിർന്ന ഒരു വിശ്വാസിയെ ബലമായി പുറത്താക്കുന്നതിനും ശ്രമം ഉണ്ടായി.
അടുത്തകാലത്തായി കത്തോലിക്കാ സഭയുടെ കീഴിൽ ദശലക്ഷ കോടികളുടെ പള്ളിപണികളും,പാരിഷ് ഹാൾ നിർമ്മാണങ്ങളും, ഇത്തരത്തിലുളള പള്ളിസ്വത്തുക്കളുടെ ക്രയവിക്രയങ്ങളും നടക്കുകയാണ്. ഇതിലെല്ലാം വൻ ക്രമക്കേടുകളാണ് നടക്കുന്നത്.
 പള്ളികളിലെ സാമ്പത്തിക ക്രമക്കേടുകൾക്കും ആത്മിയ അതിക്രമങ്ങൾക്കും ലൈംഗീകചുഷണങ്ങൾക്കുമെതിരെ വിശ്വാസസമൂഹം സംഘടിതരായി രംഗത്തുവരണം. തിരുനെല്ലൂർ പള്ളിയിൽ നീതിക്കുവേണ്ടി പോരാടുന്ന വിശ്വാസികൾക്ക് പൊതു സമൂഹത്തിന്റെ പിൻതുണ ഉണ്ടാവുന്നു എന്നത് ശുഭകരമാണ്.  ഈ സംഭവത്തിൽ അഭിവന്ദ്യ ആലംഞ്ചേരി പിതാവ്  ഇടപെടണമെന്ന്  ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
   


Sunday, August 13, 2017

വൻ സാമ്പത്തിക തിരിമറി -തിരുനെല്ലൂർ പള്ളിയിൽ കൂട്ടത്തല്ല്. പത്തോളം പേർ ആശുപത്രിയിൽ. അന്വേഷണം ആവശ്യപ്പെട്ട് ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.

ഫാദർ തോമസ് ചില്ലിക്കൽ വികാരിയായുള്ള ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ,പള്ളിവിശ്വാസികൾ കൂട്ടമായി പണത്തിന്റെ  കണക്ക് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു .എന്നാൽ പണത്തിന്റെ കണക്ക് കാണണമെന്നാവശ്യപ്പെട്ടവരും ഫാദർ തോമസിന്റ ആളുകളും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നുമായി പത്തോളം പേരെ ചേർത്തല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നീതിക്കിവേണ്ടി പോരാടിയ ഇരകൾക്കു പൂർണ്ണ പിൻതുണയുമായി കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് രംഗത്തുണ്ട്. സംഘടനാ ഭാരവാഹികളും പ്രവർത്തകരും ആശുപത്രി സന്ദർശിച്ചു. ദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ തലത്തിലും സഭാതലത്തിലും ഇതുസംബന്ധിച്ച് സത്യസന്ധമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി  പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം. 

പള്ളിയുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും വൻ വിലപിടിപ്പുള്ള ടണ്ണുകണക്കിന് സിലിക്കാ സാന്റ് മാസങ്ങളായി വിറ്റുവരുന്നതായും ഈ ഇനത്തിൽ  പള്ളിയിലേയ്‌ക്കെത്തിയ കോടികൾ കാണാനില്ലെന്നുമാണ് വിശ്വാസികൾ പറയുന്നത്. ഇതു സംബന്ധിച്ചുള്ള ശരിയായ കണക്കുകളും, മറ്റു കണക്കുകളും വികാരി വിശ്വാസികളുടെ മുന്നിൽ വയ്ക്കാതെ മറച്ചുവയ്ക്കുന്നത് വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. മുതിർന്ന ഒരു വിശ്വാസിയെ ബലമായി പുറത്താക്കുന്നതിനും ശ്രമം ഉണ്ടായി. 

അടുത്തകാലത്തായി കത്തോലിക്കാ സഭയുടെ കീഴിൽ ദശലക്ഷ കോടികളുടെ പള്ളിപണികളും,പാരിഷ് ഹാൾ നിർമ്മാണങ്ങളും, ഇത്തരത്തിലുളള പള്ളിസ്വത്തുക്കളുടെ ക്രയവിക്രയങ്ങളും നടക്കുകയാണ്. ഇതിലെല്ലാം വൻ ക്രമക്കേടുകളാണ് നടക്കുന്നത്.  കാലിത്തൊഴുത്തിൽ ജനിച്ച് ഭൗതിക സ്വത്തുക്കൾ ഉപേക്ഷിച്ച് സ്‌നേഹംകൊണ്ട് മനുഷ്യഹൃദയങ്ങൾ കീഴടക്കിയ യേശുനാഥന്റെ പേരിലാണ് ഈ കൊള്ളകളെല്ലാം നടക്കുന്നത്. ലാളിത്യത്തിന്റെയും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിനും മറ്റു മതവിഭാഗങ്ങൾക്കും മുന്നിൽ മാതൃകയായി തീർന്നിരുന്ന പുരോഹിതർ എന്നും ആദരിക്കപ്പെട്ടവർ ആയിരുന്നു. ഞങ്ങൾ ക്രിസ്ത്യാനികളാണെന്ന് അഭിമാനത്തോടെ തലഉയർത്തിനിന്നു പറയുവാൻ വിശ്വാസികൾക്കും കഴിയുമായിരുന്നു. 

എന്നാലിന്ന് ഭൂരിപക്ഷം പുരോഹിതരും കന്യാസ്ത്രീകളും അവരുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് ആടമ്പരത്തിന്റെയും ശാരിരിക സുഖലോലുപതയുടെയും ധൂർത്തിന്റെയും പണസമ്പാതനത്തിന്റെയും പിന്നാലെയുള്ള മ്ലേച്ചമായ ജീവിതരീതിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായി വൻ തോതിൽ പീഡനങ്ങളും കൊലപാതകങ്ങൾ വരെയും ഇവർക്കിടയിൽ  വർദ്ധിച്ചുവരികയാണ്.ഫാദർ റോബിനേയും , കൊക്കനെയും ,ഫിഗറസിനേയും പോലുള്ള നിരവധി പേരുണ്ടാവുന്നു. അഭയമാരുടെ എണ്ണവും വൻതോതിൽ  പെരുകുന്നു.   മറ്റു മതസമൂഹങ്ങൾക്കു മുന്നിൽ  ഇത്തരം സംഭവങ്ങൾ ക്രിസ്തീയ സമൂഹത്തിന് അപമാനകരമാണ് .ക്രിസ്ത്യാനികൾ തലയിൽ മുണ്ടിട്ട് തലകുനിച്ചുനടക്കുകയാണിപ്പോൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിലപാടുസ്വികരിക്കണം കുറ്റക്കാരെ സംരക്ഷിക്കുന്ന രീതി മാറണം . 

 വിദേശ ക്രിസ്റ്റ്യൻ രാജ്യങ്ങളിൽ വിശ്വാസികൾ മൊത്തമായി പള്ളിയും പട്ടക്കാരനേയും വേണ്ടെന്നുവച്ച്,  ക്രിസ്തുവിന്റെ വചനം ഉൾക്കൊണ്ട് അതുമായി പുറത്തേയ്ക്കുവന്ന് കൂറ്റൻ പള്ളികൾ ശൂന്യമാക്കിയതുപോലെ,  താമസമില്ലാതെ ഇവിടെയും ചരിത്രം ആവർത്തിക്കുവാനിടയുള്ളതിനാൽ  ജാഗ്രതയോടെ  അനീതിക്കെതിരെ  വിശ്വാസസമൂഹം സംഘടിതരായി രംഗത്തുവരണമെന്നും തിരുനെല്ലൂർ പള്ളിയിൽ നീതിക്കുവേണ്ടി പോരാടുന്ന വിശ്വാസികൾക്ക് പൊതു സമൂഹത്തിന്റെ പിൻതുണ ഉണ്ടാവണമെന്നും ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആഹ്വാനം ചെയ്യുന്നു.