Tuesday, August 9, 2016

കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന വെളിപ്പെടുത്തൽ സിററിം ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കെ. സി. ആർ . എം.

കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന വെളിപ്പെടുത്തൽ സിററിം ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കെ. സി. ആർ . എം. 


കോട്ടയം ജില്ലയിലെ പാല ചേർപ്പുംങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സംബാസ്റ്റ്യൻ 7-7-2016-ൽ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഈ ദാരുണ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. മേലധികാരികളുടെ അരുതാത്തപ്രവർത്തികൾക്ക് കൂട്ടുനിൽക്കാത്ത കന്യാസ്ത്രീകൾക്ക് പലർക്കും നിർബന്ധിച്ചും രഹസ്യമായും  ഭ്രാന്തിനുള്ള മരുന്നു നൽകുന്നുണ്ടെന്നവർ പറഞ്ഞു. കത്തോലിക്ക സഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തികളാക്കിയും അല്ലാതെയും അവരെ ലൗകീകവും മാനസ്സീകവുമായി പീഡിപ്പിക്കന്നത് ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണം. ഇതിൽ കേന്ദ്രമനുഷ്യാവകാശകമ്മിഷൻ ഇടപെടണം .ഇതിനു കൂട്ടുനിന്ന ഡോക്ടറന്മാർക്കെതിരെനടപടിയുണ്ടാവണം. അടുത്ത കാലത്തായി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിരവതി കന്യാസ്ത്രീകളാണുള്ളത്. ഇതു സംബന്ധിച്ച അന്വേഷണമെല്ലാം പ്രഹസനമായിമാറിയിരിക്കുന്നു. 

ഫാദർ ജോയിയെന്ന പുരോഹിതനുമായി അടുപ്പത്തിലാണെന്നാരോപിച്ച് ഈ കന്യാസ്ത്രീയെ കോതമംഗലത്തിനപ്പുറമുള്ള നാടുകാണിയെന്ന ഉൾ ഗ്രാമത്തിലെ മഠത്തിൽ 20 ദിവസത്തോളം തടവിൽ പാർപ്പിച്ചിരുന്നു.എന്നാൽ ഈ വൈദികന്റെ പേരിൽ നടപടിയോന്നും ഉണ്ടായതുമില്ല. ഒരു ധ്യാനഗുരുവിന്റെ ലൗഗീകപിഡനം ചെറുത്ത ഒരു കന്യ്‌സ്ത്രീയെ ആലുവ മഠത്തിൽനിന്നും നട്ടുച്ചക്ക് പുറത്താക്കി നടുറോഡിലിറക്കിവിട്ടസംഭവം വാർത്തയായപ്പോൾ 12ലക്ഷം നൽകി അവരെ പറഞ്ഞുവിട്ടു. എന്നാൽ ആ പുരോഹിതൻ സുഖമായിതുടരുന്നു. സ്ത്രീകളോടുള്ള സഭയുടെ അവഹേളനവും അടിച്ചമർത്തലും അതി ക്രൂരമായി തുടരുകയാണ്. 

ഭ്രാന്തിനുള്ള മരുന്നു കഴിക്കുവാൻ വിസമ്മതിച്ച് എതിർത്ത ഈ സിസ്റ്ററെ

അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പീഠിപ്പിച്ചെന്ന കുറ്റവും മോഷണക്കുറ്റവും തലയിൽ കെട്ടിവച്ച് ഈ സിസ്റ്ററുടെമേൽ കള്ളക്കേസ്സെടുക്കുവാനും ഇപ്പോൾ ശ്രമം നടന്നിരിക്കുന്നു.സഭയുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ കള്ളക്കേസ്സു കൊടുത്ത് ഒതുക്കുകയോ കൊന്നോടുക്കുകയോ ചെയ്ത് അത് അപകടമരണമോ ആത്മഹത്യയോ ആക്കിമാറ്റുന്ന ശീലം സ്ഥിരമാക്കിയിരിക്കുകയാണിപ്പോൾ

 ബെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് പുരോഹിതർ കന്യാസ്ത്രീകൾക്കുമേൽ പ്രയോഗിക്കുന്ന തന്ത്രം. ചൂഷണത്തിനും അനീതിക്കും എതിരെ പോരാടിയ ഈ കന്യാസ്ത്രീക്ക് മഠത്തിൽ ഭക്ഷണവും വെള്ളവും നിക്ഷേധിച്ചിരിക്കുകയാണിപ്പോൾ.മഠത്തിൽ താൻ സുരക്ഷിതയല്ലെന്നും മരണഭയമുണ്ടെന്നും കാണിച്ച് മനുഷ്യാവകാശകമ്മീഷനും വനിതാകമ്മിഷനും പരാതിഅയച്ചെങ്കിലും യാതോരു അന്വേഷണവും ഉണ്ടാകാത്തസാഹചര്യത്തിൽ തിരുവസ്ത്രം ഉപേക്ഷിക്കാനോരുങ്ങുകയാണികന്യാസ്ത്രീ. 

 കേരളത്തിൽ 450-തിലധികം അനാഥമന്തിരങ്ങളുണ്ട്. കോട്ടയം ജില്ലയിൽ മാത്രം സർക്കാർ ഫണ്ടു വാങ്ങന്ന 56 അനാഥമന്തിരങ്ങളും ഓൾഡേജുഹോമുകളുമുണ്ട്.ഇത്രമാത്രം അനാഥക്കുഞ്ഞുങ്ങൾക്ക് ജന്മം നൽക്ുന്ന നെറികെട്ട ജനമാണ് കോട്ടയത്തും മറ്റുജില്ലകളിലുമേന്നാണൊ ഇതിനർത്ഥം അതോ പണത്തിനുവേണ്ടി സാധരണക്കാരുടെ മക്കളെയും ഇവർ കണക്കിനകത്ത് അനാഥരാക്കിയതോയെന്ന് അന്വേഷിക്കണം. 

ഏകികൃത സിവിൽ കോഡില്ലത്തതിനാലും ദേവസം ബോർഡോ വഖത്ത്‌ബോർ്‌ഡോ, ഗുരുദ്വാരബോർഡോ പോലെ സർക്കാരിനു കണക്കുലഭിക്കുന്ന നിയമം കത്തോലിക്കാ സഭക്കില്ല. സഭയുടെ സ്വത്തുക്കൾ സംമ്പന്തിച്ച കണക്കുകൾ കേന്ദ്ര സ്ംസ്ഥാന സർക്കാരുകൾക്കറിയുകയുമില്ല. അതുമുലും കോടിക്കണക്കിന് രുപയാണ് സർക്കാരിനു നഷ്ടമാവന്നത് സഭയുടെ സ്വത്തുക്കൾക്ക് വിശ്വാസികൾക്കും അവകാശമില്ല. എല്ലാം മെത്രാന്റെ സ്വന്തമാണ്. 

അനാഥക്കുട്ടികളുടെ പേരിൽ എത്തുന്ന പണമോന്നും അവർക്ക്       കൊടുക്കുന്നില്ലന്നും താനതിനെ എതിർത്തിരുന്നു എന്നും സിസ്റ്റർ മേരി വെളുപ്പെടുത്തി.മഠത്തിലെ ചില അരുതാത്ത പ്രവർത്തികളെയും ്അവർ എതിർത്തിരുന്നതായി പറഞ്ഞു. 


 ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിക്കണം. അടുത്തയിടെ മുസ്ല്ം സമുദായത്തിനു കീഴിലുണ്ട്ായിരുന്ന അനാഥാലയങ്ങളേയും കുട്ടികളെയും സംബന്ധിച്ച് അന്വേഷിച്ച് വളരേയധികം കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ സഭക്ക് കീഴിലെ സ്ഥാപനങ്ങളെക്കുറിച്ചോന്നും കേട്ടില്ല. ഇതോരുതരം വിവേചനമല്ലേയെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റെന്നു പറയുവാൻ കഴിയുമോ. കന്യാസ്ത്രീ മഠങ്ങളിൽ വീഞ്ഞുണ്ടാക്കുന്ന പ്രവർത്തിയും നിർത്തേണ്ടതുതന്നെയെന്ന കാര്യത്തിൽ സംശയമില്ല.


 മേരി സിസ്റ്ററുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കർക്കെതിരെ അടിയന്തിര നടപടികൾ സ്വികരിക്കുവാൻ സർക്കാർ തയ്യാറാവണം. 



Sunday, August 7, 2016

.ചേർപ്പുങ്കൽ മഠത്തിലെ കന്യാസ്ത്രീകളെ നിയമത്തിനു മുന്നിലെത്തിക്കണം.

കത്തോലിക്കാ സഭക്കു കീഴിലുള്ള കുട്ടികളുടെ  അനാഥമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ അന്വേഷിക്കണം. 


ഏതാനും ദിവസങ്ങൾക്ക് മുൻപ് പാലായ്ക്കടുത്ത് ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റെിലെ കന്യാസ്ത്രീ അവരുടെ കീഴിലെ ഇൻഫെന്റെ് ജീസസ്സ് ബാലഭവനിലെ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതി ചൈൽഡ് വെൽഫെയർ കമ്മറ്റിക്കു ലഭിക്കുകയും കമ്മീഷൻ കേസ്സ് അന്വേഷിക്കുകയും മഠം ഇത് സമ്മതിക്കുകയും ചെയ്തു . ഇവിടുത്തെ പല കന്യാസ്ത്രീകളും കുട്ടികളോട് ക്രൂരമായാണ് പെരുമാറുന്നത് എന്ന് കമ്മറ്റിക്ക് മനസ്സിലായെങ്കിലും കേസ്സ് അട്ടിമറിച്ച് ഒതുക്കിത്തിർക്കുകയാണ്. 


ഇത്തരം നിരവധി സ്ഥാപനങ്ങളാണ് സഭക്കുള്ളത്.സർക്കാർ സഹായം കിട്ടുന്ന 56 അനാഥമന്തിരങ്ങൾ കോട്ടയം ജില്ലയിൽ മാത്രം പ്രവർത്തിക്കുന്നു.  ഇവിടെ അനാഥരെത്രയുണ്ടെന്ന കണക്ക് പരിശോധിക്കണം കുട്ടികളുടെ എണ്ണവും ശരിയായരീതിയിൽ പരിശോധിക്കണം. പണസംമ്പാതനം ലക്ഷ്യമിട്ട് 450-തിധികം അനാഥമന്തിരങ്ങൾ കേരളത്തിൽ പ്രവർത്തി്ക്കുന്നു എന്നത് നാടിന് ഉണ്ടാക്കുന്ന അപമാനം ചെറുതാണോയെന്ന് നമ്മൾ തിരിച്ചറിയണം.ഇവരുടെ പേരിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നും സർക്കാരിൽനിന്നും ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. കുട്ടികൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. മുസ്ലീം സമുദായത്തിന്റെ മദ്രസകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാഥാലയങ്ങളെക്കുറിച്ച് സർക്കാർ അന്വേഷിക്കുകയും നിരവധി കുട്ടികളെ തിരികെ അയക്കുകയും ചെയ്തു .എന്തുകൊണ്ടാണ് ഈ വിവേചനമെന്ന് സർക്കാർ വ്യക്തമാക്കണം.

ചൈൽഡ് വെൽഫെയർ കമ്മറ്റി  കത്തോലിക്കാ കന്യാസ്ത്രീകളുടെയും  അച്ചൻമരുടെയും സ്വാധീനം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 7 ജില്ലകളിലെ ചെയർമാൻമാർ ക്രിസ്തീയ സമുദായത്തിൽ പെട്ടവരാണ്. ്. കമ്മറ്റികളുടെ പ്രവർത്തനങ്ങൾ നോക്കിയാൽ കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന കേസ്സുകൾക്ക് ഒരു നീതിയും ഇരകൾക്ക് കിട്ടുന്നില്ലന്നു പറയേണ്ടിവരും.  ഒരു സർക്കാർ സ്ഥാപനം എത്രമാത്രം അധപതിക്കാമെന്നതിന്റെ തെളിവാണിത.് സർക്കാർ പണം ധൂർത്തടിക്കുകയല്ലേ ഈ സ്ഥാപനമെന്നു കാണാം. സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കുന്നില്ല. പുതിയ സർക്കാർ ഈ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ പുനസംഘടിപ്പിക്കുകയും സഭയുടെ കീഴിലുള്ള അനാഥമന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുകയും വേണം. കമ്മറ്റികളുടെ ഓഫീസുകളിൽ നിന്നും കന്യാസ്ത്രീകളെയും പുരോഹിതരേയും അടിയന്തിരമായി ഒഴിവാക്കി എല്ലാ സമുദായത്തിൽപ്പെട്ടവർക്കും തുല്യ നീതി ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാവാത്ത പക്ഷം നിയമനടപടികളുമായി സംഘടന മുന്നോട്ടു പോകുവാൻ നിർബന്ധിതരാകും . ചേർപ്പുങ്കൽ മഠത്തിലെ മുഴുവൻ കന്യാസ്ത്രീകൾക്കുമെതിരെ നിഷ്പക്ഷമായ് അന്വേഷണമുണ്ടാവുകയും കുട്ടികളെ രക്ഷിച്ച്  സ്ഥാപനം പിരിച്ചുവിടുകയും ചെയ്യണം. 

                  റെജി ഞള്ളാനി
              കെ.സി. ആർ.എം
സംസ്ഥാന ഓർഗനൈസിം സെക്രട്ടറി


Saturday, August 6, 2016

സിസ്റ്റർ മേരി സെബാസ്റ്റ്യനും മഠത്തിൽ കൊല്ലപ്പെടുമോ?


കോട്ടയം ജില്ലയിലെ പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യനാണ് ജീവനു ഭീക്ഷണി നേരിട്ടിരിക്കുന്നത്. മഠത്തിലെ കള്ളത്തരങ്ങൾക്കും അരുതായികകൾക്കുമെതിരെ  പ്രതികരിച്ചതിനും കൂട്ടുനിൽക്കാത്തതിനും താൻ നിരന്തരം മാനസ്സികമായും ശാരിരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് സിസ്റ്റർ പറഞ്ഞു. ഇതു സംബന്ധിച്ച് സിസ്റ്റർ പരാതി നൽകിയിട്ടുണ്ട്. കത്തോലിക്കാ സഭാധികാരികളുടെ ക്രൂരമായ നിലപാടുകളിൽ മാനസ്സികമായി തകർന്നിരിക്കുകയാണ് സിസ്റ്റർ . മേലധികാരികളുടെ ഭീക്ഷണിയെത്തുടർന്ന് മഠത്തിൽനിന്നും വിട്ടുപോകുവാൻ തയ്യാറാണെന്ന് എഴുതിനൽകേണ്ടി വന്നു ഈ പാവത്തിന്. ഈ അവസരത്തിൽ മതിയായ ജീവനാംശം നൽകാമെന്നും ഉറപ്പുലഭിച്ചിരുന്നു. എന്നാൽ ഒരു രൂപ പോലും നൽകാതെ സിസ്റ്ററെ  നടു റോഡിലേയ്ക്ക് ഇറക്കി വിടുകയാണ്. കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷനും . കെ .സി. ആർ. എം -ഉം സിസ്റ്റർക്ക് ശക്തമായ പിൻതുണയുമായി രംഗത്തുവന്ന,് പത്ര, ദൃശ്യ മാധ്യമങ്ങളിലുടെ ഈ സംഭവം പുറത്തറിയിച്ചതിലൂടെ സമുഹ മധ്യത്തിൽ വലിയ ചർച്ചയായിരിക്കുകയാണിത് .കെ. സി. ആർ. എം .നേതാക്കളായ കെ. ജോർജ്ജ് ജോസഫ് ,കെ.കെ .ജോസ,് കണ്ടത്തിൽ സി.വി.സെബാസ്റ്റ്യൻ മ്ലാട്ടുശ്ശേരി തുടങ്ങിയവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഇടപെട്ടുവരുന്നു. ഒരു പുരോഹിതന്റെ ലെംഗീക പീഢനത്തിനെതിരെ ചെറുത്തുനിന്നതിന് ആലുവ മഠത്തിലെ ഒരു കന്യാസ്ത്രീയെ പൊരിവെയിലത്ത് നട്ടുച്ചക്ക് നടുറോഡിലിറക്കിവിട്ട സംഭവത്തിൽ ഈ സംഘടനകളും  ശ്രീ. ജോസ് മാവേലിയുമാണ്  സിസ്റ്ററുടെ രക്ഷക്കെത്തിയതും അഭയം നൽകിയതും .ഈ സംഭവത്തിൽ കന്യാസ്ത്രീക്ക് 12 ലക്ഷം നൽകി സഭ തലയൂരുകയായിരുന്നു.  പാലായിലെയും അടുത്തകാലത്ത് വാഗമണ്ണിൽ മരിച്ച സിസ്റ്ററുടേതുമുൾപ്പെടെ 19- കന്യാസ്ത്രീകളാണ് അടുത്തകാലത്ത് ദൂരൂഹ സാഹചര്യത്തിൽ മരിച്ചത്. ഫാ. എഡ്വിൻ ഭിഗെറി, ഫാ. രാജു കൊക്കൻ തുടങ്ങിയ നിരവധി വൈദികർ അടുത്തയിടെ പീഢനക്കേസ്സുകളിൽ പിടിക്കപ്പെടുന്നു. ഇതിനിടയിൽ  മറിയക്കുട്ടിക്കൊലക്കേസിലെ പുരോഹിതനെ വിശുദ്ധനായി  പ്രഖ്യാപിക്കുന്നതിനൊരുങ്ങുകയാണ് സഭ. ശ്രേയയെന്ന പിഞ്ചു കുഞ്ഞിനെ കൊലചെയ്ത സംഭവത്തിൽ പ്രതികൾ രക്ഷപെടുന്നു. പിറവത്ത് ഒരു കന്യാസ്ത്രീയെ മറ്റുകന്യാസ്ത്രീകൾ കത്തിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചു .ഇങ്ങനെ എണ്ണിയാൽ തീരാത്തവിധം കത്തോലിക്കാ പുരോഹിതർക്കിടയിലും കന്യാസ്ത്രീകൾക്കിടയിലും മഠങ്ങളിലും ഭയാനകവും അതിക്രൂരവുമായ സംഭവങ്ങളാണ് നിത്യവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 

അഭയക്കേസുപോലുള്ള കേസ്സുകളിൽ വിശ്വാസികളുടെ  കോടിക്കണക്കിനു രൂപയാണ് സഭ ചിലവിടുന്നത്. കേരളാ സഭയുടെ ഭാഗമായ ചിക്കാഗോരൂപതയിൽ കഴിഞ്ഞയിടെ പതിനെട്ടുവയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഒരു പുരോഹിതന് കോടതി വിധിച്ചത് 30 കോടിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.  സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതും ഭയാനകവും ക്രൂരവും പൈശാചികവുമായ സംഭവങ്ങളും കുറ്റകൃത്യങ്ങളുമാണ് കത്തോലിക്കാ പുരോഹിതർക്കിടയിലും മഠങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വിശ്വാസസമൂഹത്തിനും നാണക്കേടാണ്.  ആത്മീയതയുടെ മറവിൽ നടക്കുന്ന ഇത്തരം ക്രൂരതകൾക്ക് മറപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഒരുകൂട്ടം ഉദ്യോഗസ്ഥരും രാഷ്ടിയക്കാരും  ചില മാധ്യമങ്ങളും ഉണ്ടെന്നുള്ള സത്യം സമൂഹം തിരിച്ചറിയണം. ഇവരേയും ബഹിഷ്‌കരിക്കുവാൻ സമൂഹംതയ്യാറാവണം. ശാരിരികശുദ്ധിയും ആത്മീയശുദ്ധിയുമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പിൻതുണക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമുഹത്തിന്റെയും സംഘടനകളുടെയും കടമയാണ്. സിസ്റ്റർ മേരിയുടെ ജീവൻ സംരക്ഷിക്കുവാനുള്ള പോരാട്ടത്തിൽ നാടൊന്നായി കൈകോർക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.



റെജി ഞള്ളാനി
ദേശീയ ചെയർമാൻ
കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ്
അസോസിയെഷൻ .
9447105070.