Thursday, October 27, 2016

കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ.


ഇനി മുതൽ കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാംമെന്ന് വിശ്വാസകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന വത്തിക്കാന്റെ വിശ്വാസ തിരുസംഘം 25-10-2016-ൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണിക്കാര്യം പറയുന്നത്. 
നൂറ്റാണ്ടുകളായി തുടർന്നു പോന്ന രീതിക്കാണ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്. ഈ സംഭവം ക്രിസ്തിയ വിശ്വാസത്തിന്റെ അടത്തറക്ക് ശക്തിയേകുന്ന ഒന്നാണെന്നതിൽ സംശയമില്ല്. കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനങ്ങൾ പള്ളി സെമിത്തേരിയിലെ കല്ലറക്കച്ചവടങ്ങളെ ശക്തമായി എതിർത്തുവരികയായിരുന്നു ചിലസ്ഥലങ്ങളിൽ ഒരു വിശ്വാസി കല്ലറക്കായി അഞ്ചു ലക്ഷം രുപയോ അതിലധികമൊ പള്ളിക്കുനൽകേണ്ടിവരുന്നുണ്ട് .ഈ തിരുമാനം പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാണ്. 

സാമൂഹിക പരിഷ്‌കർത്താവും ഗവേഷകനും സഭാനവികരണപ്രവർത്തകനുമായ കട്ടപ്പന സ്വദേശി റെജി  ഞള്ളാനി വത്തിക്കാന്റെ ഈ ഉത്തരവിന് മാസങ്ങൾക്കുമുമ്പ് ഞാൻ മരിച്ചാൽ ....റെജി ഞള്ളാനി എന്ന തലക്കെട്ടെൽ അദ്ദേഹത്തിന്റെ മരണശേഷം മൃതശരിരം ദഹിപ്പിക്കണമെന്നും അതിനായി ചെയ്യേണ്ട കര്യങ്ങളും വിശദീകരിച്ചിരുന്നു. ഇതിന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവതി ആശംസകൾ എത്തിയിരുന്നു. 
ദൈവത്തിന്റെ ശബ്ദമാണ് മാർപ്പാപ്പയിലൂടെ ലോകജനതയിന്നു കേൾക്കാനിടയായതെന്ന് റെജി ഞള്ളാനി പറഞ്ഞു.  ഈ തിരുമാനം തന്നെ അത്യധികം സന്തോഷിപ്പിക്കുന്നു .ഈ നല്ല തീരുമാനത്തിന് ദൈവത്തിനും  പരിശുദ്ധ മാർപ്പാപ്പയ്ക്കും കൂപ്പുകരങ്ങളോടെ നന്നിപറുയുന്നുവെന്ന് റെജി പറഞ്ഞു. 
വത്തിക്കാന്റെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ,മുൻപ് അല്മായ ശബ്ദവും സോഷ്യൽ മീഡിയാകളും പ്രസിദ്ധികരിച്ചതും ലക്ഷക്കണക്കിന് ആളുകൾ ഷെയർ ചെയ്തതുമായ വിൽ പത്രത്തിന്റെ ഭാഗങ്ങൾ ഒരിക്കൽകൂടി പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കുമെന്നതിനാൽ ചുവടെ ചേർക്കുന്നു.  ഷെയർ ചെയ്യാത്തവർ ഇത്  ഷെയർ ചെയ്യണമെന്ന് അഭ്യർദ്ധിക്കുന്നു.
--------------------------------------------------------------------------------------------------------------------------
ഞാൻ മരിച്ചാൽ......... റെജി ഞള്ളാനി.
         
(റെജി ഞള്ളാനി 1966-ൽ പാലായിൽ ജനിച്ചു. മാതാപിതാക്കളോടോപ്പം കട്ടപ്പനയിൽ വന്ന് താമസമാക്കി. കട്ടപ്പന ഗവ. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം സിവിൽ സപ്ലൈസ് വകുപ്പിൽ ജീവനക്കാരനായി. കാർഷിക ഗവേഷണങ്ങൾക്കായി സർക്കാർ ജോലി ഉപേക്ഷിച്ചു . അത്യൂത്പാദനശേഷിയുള്ള ഞള്ളാനി ഏലവും ഒറ്റച്ചിമ്പൻ, പതിയൻ,കുഴിയില്ലാ പ്ലാന്റിംഗ് ,റിംഗ് പ്ലാന്റിംഗ്, വേലി പെപ്പർപ്ലാന്റിംഗ്,തുടങ്ങിയ കൃഷിരിതികളും  വികസിപ്പിച്ചെടുത്തു കാർഷിക മേഖലയിലെ മികച്ച സംഭാവനക്ക്് കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെയും സെന്റർ ഫോർ ഡവലപ്പ്‌മെൻ്‌റ സ്റ്റഡിസിന്റെയും ICAR -ന്റെയും ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കർണ്ണാടക കൃഷിക്,റോട്ടറി ഇന്റെർ നാഷണൽ ,ഓയിസ്‌കാ ഇന്റെർനാഷണൽ അവാർഡ് ഉൾപ്പടെ നിരവതി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ രംഗത്ത് രാജ്യത്തെ 80% കൃഷിക്കാരും റെജിയുടെ പുതിയ രീതികളാണ് ഉപയോഗിക്കുന്നത്.സംസ്ഥാന, ദേശീയ ,അന്തർദേശിയ തലങ്ങളിൽ 9 ശാശ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രബന്ധവതരണത്തിനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ കർഷക സംഘടനയായിരുന്ന ഇൻഫാം ഇടുക്കി ജില്ലാ സെക്രട്ടറി, പ്രസിഡന്റെ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചപ്പോഴുണ്ടായ തിരിച്ചറിവും അനുഭവങ്ങളും  .സ്വന്തം സഭയിൽ നിന്നുമുണ്ടായ കൈപ്പേറിയ അനുഭവങ്ങളും മൂലം അപ്രതീക്ഷിതമായി ആത്മിയരംഗത്തേയ്ക്ക് കടന്നുവരുവാനും സ്വന്തം സഭയുടെ നവീകരണത്തിനായി പ്രവർത്തിക്കുന്നതിനും റെജി തീരുമാനിക്കുകയായിരുന്നു.  തുടർന്ന് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വിശ്വാസികളുടെയും ഉന്നമനത്തിനായി പവർത്തിക്കുവാൻ തുടങ്ങി കെ.സി. ആർ. എം. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കാത്തലിക് പ്രീസ്റ്റ് -എക്‌സ്പ്രീസ്റ്റ്-നൺസ് അസോസിയേഷന്റെയും ഒാപ്പൺ ചർച്ച് മൂവ്‌മെന്റിന്റെയും സ്ഥാപക ചെയർമാൻ, എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഈ കലയളവിൽ സഭാചരിത്രത്തിൽ തന്നെ ഇടം നേടിയ മുൻ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കൊച്ചിയിലെ ദേശീയ സമ്മേളനവും റെന്റേ പ്രീസ്റ്റ് സംവിധനവും ക്രിസ്തീയസഭകളുടെ ഏകീകരണത്തിനായുള്ള ഓപ്പൺചർച്ച് മൂവ്‌മെന്റെും ശ്രദ്ധേയമായി. ഇപ്പോഴിത മൃതസംസ്‌കാര രംഗത്തെ വിപ്ലവകരമായ സാമൂഹിക പരിഷ്‌കരണത്തിനും സ്വന്തം ജീവിതം മാതൃകയാക്കി തുടക്കമിടുന്നു. ഒരു സാമൂഹിക പരിഷ്‌ക്കർത്തവും ശാശ്ത്രജ്ജനുമെന്നനിലയിലുള്ള റെജിയുടെ ആശയങ്ങളും പ്രവർത്തനങ്ങളും സമൂഹം നെഞ്ചോടുചേർത്തുകഴിഞ്ഞിരിക്കുന്നു.  കാർഷികരംഗത്തെയുംആത്മിയരംഗത്തേയും റെജിയുടെ പ്രവർത്തനങ്ങൾ വരും തലമുറക്കും (പ്രത്യേകിച്ച് ക്രിസ്തീയ സഭക്ക് )  മുതൽകൂട്ടും മാതൃകയുമാണെന്നകാര്യത്തിൽ സംശയമില്ല.  ഭാര്യ റോസമ്മ ജോസഫ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസായൂം മക്കൾ മൂന്നാവർഷ എൻജിനിയറിംഗിനും പ്ലസ് ടൂവിനും പഠിക്കുന്നു. by,  Ml , Augusthi, social workder. )

ഞാൻ മരിച്ചാൽ.... റെജി ഞള്ളാനി.

ഒരു വ്യക്തിയുടെ ജീവിതവും വിശ്വാസവും പരസ്പരം അലിഞ്ഞുചേർന്നിരിക്കുന്നു. ഒരുവൻ മരിച്ചു കഴിഞ്ഞാൽ ആരും ഇന്നേവരെ കണ്ടിട്ടില്ലാത്തതും അറിയില്ലാത്തതുമായ ഒരു ലോകത്തേക്കുറിച്ച് എല്ലാവരും വാചാലരാകുന്നു. പൊടിപ്പും തൊങ്ങലും അവിശ്വാസങ്ങളും അന്തവിശ്വാസങ്ങളും  പ്രചരിപ്പിച്ച് അധികാരവും പണവും ബഹുമാനവും സമ്പാദിക്കുന്ന ഒരുകൂട്ടർ. ഇതെല്ലാം ശരിയാണെന്നു ധരിച്ചു വയ്ക്കുന്ന ഭൂരിപക്ഷവും മറുഭാഗത്തും നിലനിൽക്കുന്നു. മുതലെടുപ്പുകാർ  നിർമ്മിച്ചെടുത്ത വ്യത്യസ്ഥങ്ങളായുള്ള ആചാര അനുഷ്ടാനങ്ങളിൽ ചെന്നുപെട്ട് നിർവൃതി അടയുന്നവരും വളരെയധികം. ഈശ്വരനെന്ന വിശ്വാസത്തിൽ എത്തിച്ചേരുവാൻ അനുദിനം എല്ലാവരും ശ്രമിക്കുന്നു. ഈശ്വരചിന്തയുടെ ഏതുവശങ്ങൾ പരിശോധിച്ചാലും നന്മചെയ്യുക എന്നതുമാത്രമാണ്  പരമമായിട്ടുള്ളത് എന്നു കാണുവാൻ കഴിയും . എന്നാൽ ഇന്നത്തെ ഈശ്വരചിന്തയിലേയ്ക്ക് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും പണത്തിന്റേയും നിറത്തിന്റേയും ഗോത്രങ്ങളുടേയും അടിസ്ഥാനത്തിൽ ചിരിക്കുകയും പ്രസാദിക്കുകയും അനുഗ്രഹിക്കുകയും ശുപാർശലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സങ്കല്പ ലോകത്തിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്നവനും  പാവപ്പെട്ടവനോടും സാധാരണക്കാരനോടും  ലവലേശം ബന്ധമില്ലാത്തവനുമാണ് ഈശ്വരൻ എന്നു കാണുന്നു. ഇതെത്രമാത്രം ശരിയെന്നു പരിശോധിക്കുക. ആത്മീയതയുടെ പുറംചട്ട അണിഞ്ഞ് പൈശാചികത പേറിനടക്കുന്ന ആരുടെയെങ്കിലും ശുപാർശപ്പുറത്തുള്ള ഉത്തരവു  കേട്ടു ഭയന്നുവിറക്കുന്ന ദൈവത്തെ എനിക്കാവശ്യമില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. 
നമ്മുടെ ആചാരാനുഷ്ടാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരേണ്ടതായുണ്ട്. ജനസംഖ്യ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കൃസ്ത്യാനികളുടെ  മൃതസംസ്‌കാര രീതികളിൽ മാറ്റം വരേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുവരേയും നമ്മുടെ സ്വന്തം സ്ഥലങ്ങളിലായിരുന്നു  മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത്. ചില സ്ഥലങ്ങളിൽ ഇത് ഇപ്പോഴും തുടരുന്നു. ആ പറമ്പുകൾക്ക് പ്രത്യേകമായ ഐശ്വര്യങ്ങളും കുടുംബങ്ങളിൽ കുടുംബ ബന്ധങ്ങളും ദൃഡമായിരുന്നു. മരിച്ചുപോയ മാതാപിതാക്കളുടെ ഓർമ്മകളും അവിടെനിലനിന്നിരുന്നു എന്നു കാണുവാൻ കഴിയും .മൈലക്കെമ്പു പള്ളിയുടെ ചരിത്രപുസ്തകത്തിൽ പറയുന്നു, മരിച്ചവരെ പള്ളി സെമിത്തേരികളിൽ അടക്കം ചെയ്യുവാൻ തുടങ്ങിയപ്പോൾ നാട്ടിൽ വലിയ അനർത്ഥങ്ങളും അപകടങ്ങളും  കണ്ടുതുടങ്ങിയതിനു ശേഷം ആളുകൾ വീണ്ടും പള്ളിസെമിത്തേരി ഉപേക്ഷിച്ചുവെന്നും നാട്ടിൽ ഐശ്വര്യം തിരികെവന്നുവെന്നും. ഇതിനു പരിഹാരമായി പള്ളിയിൽ ഊട്ടുനേർച്ച തുടങ്ങിയെന്നും പറയുന്നു. ഇതിലെ ശരിതെറ്റുകൾ എന്തുമാവട്ടെ ധാരാളം കുടുംബങ്ങളുടെ പറമ്പുകളിൽ അതിന്റെയെല്ലാം അടയാളങ്ങൾ ഇന്നും കാണുവാനുണ്ട്. പള്ളിസെമിത്തേരിയിൽ അടക്കിയാൽ സ്വർഗ്ഗത്തിലെത്താമെന്നു വിചാരിക്കുന്നവരുമുണ്ട്. ഇന്നത്തെ സെമിത്തേരികളിൽ ഭൂരിഭാഗവും ജനവാസകേന്ദ്രങ്ങളിലോ കുന്നിൻ മുകളിലോ ആണെന്നിരിക്കെ ധാരാളം മൃതദേഹങ്ങൾ അടുത്തടുത്ത്കിടന്ന് അഴുകുന്നതിനാൽ ഇതിന്റെനെയ്യുൾപ്പടെയുള്ള മാലിന്യങ്ങൾ ഒഴുകി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലും മണ്ണിലും എത്തിച്ചേർന്ന് മലിനമാകുന്നു. ഇതു വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. സീറോ മലബാർ സഭക്ക് റോമിൽ നിന്നും സ്വതന്ത്ര പദവി ലഭിച്ചിട്ടുള്ളതിനാൽ അവരുടെ പഴയകാല ഏതു പാരമ്പര്യത്തിലേയ്ക്കും തിരികെ പോകുവാൻ കഴിയും . 
സാമൂഹിക നന്മയെ മുന്നിൽ കാണുന്ന ഏതൊരു വ്യക്തിക്കും മൃതശരീരങ്ങൾ കൂട്ടമായി അടക്കുന്ന പള്ളി സെമിത്തേരികൾ അതീവ അപകടകരികളാണെന്നു കാണുവാൻ കഴിയും .അതുപേക്ഷിക്കുകതന്നെവേണം.പഴേയ സംസ്‌കാരത്തിലേക്ക് നാം തിരയേ പോകേണ്ടിയിരിക്കുന്നു.  സ്വന്തം ഭൂമിയുള്ളവർ അവിടെ അടക്കം ചെയ്യട്ടെ.സ്വന്തമായി ഭൂമിയില്ലാത്തവരും താത്പര്യമുള്ളവരും പൊതു സ്മാശാനങ്ങൾ ഉപയോഗിക്കണം. എല്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും അവയുടെ ഉടമസ്ഥതയിൽ പൊതു സ്മശാനങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.  ഇന്നത്തെ ഏറ്റവും അനുയോജ്യമായ മൃതസംസ്‌കാരം ദഹിപ്പിക്കുന്നതാണെന്നകാര്യത്തിൽ യാതോരുവിധ സംശയവുമില്ല. നാടിനേയും ക്രിസ്തുവിനേയും കുടുംബങ്ങളേയും ഭാവിതലമുറയേയും സ്‌നേഹിക്കുന്നവർ ഈ രീതിയിലേയ്ക്ക് വരണം.   മൃതശരിരം ദഹിപ്പിക്കാമെന്ന കത്തോലിക്കാ സഭാനേതൃത്വത്തിന്റെ ഒരു പ്രസ്താവനയും കഴിഞ്ഞയിടെ കാണുകയുണ്ടായി.  എന്റെ ഈ തീരുമാനം വരും തലമുറകൾക്ക് മാതൃകയും ഗുണകരവുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈലേഖനം സഭാനേതൃത്വത്തിനുള്ള അറിയിപ്പായിട്ടുകൂടി പരിഗണിക്കേണ്ടതാണ്. 

എന്റെ തീരുമാനങ്ങൾ താഴെ പറയുന്നു. 

1.  മരണശേഷം എന്റെ മൃതശരീരം എന്റെ വിട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കണം കഴിയുന്നതുംഏലം സ്റ്റേറിനുപയോഗിക്കുന്ന പുളിവിറകുപോലുള്ള ഏതെങ്കിലും വിറക് ഉപയോഗിക്കുകയോ, ഗ്യാസുപയോഗിച്ചുള്ള ചിലവുകുറഞ്ഞ സംവിധാനത്തിലോആയിരി്ക്കണം ഇത്. ഇതിന് പ്രദേശത്തെ എല്ലാവിഭാഗത്തിൽപ്പെട്ടവരുടെയും പിൻതുണ എന്റെ കുടുംബത്തിനു  ലഭിക്കുമെന്ന്  കരുതുന്നു. ഏതെങ്കിലും തരത്തിൽ അതിനു കഴിയാത്ത സാഹചര്യമുണ്ടായാൽ വീടിന്റെ(പിൻഭാഗത്ത്) പടിഞ്ഞാറുവശത്ത് ഞാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അടക്കേണ്ടതാണ്. മരണവിവരം കട്ടപ്പന പള്ളിവികാരിയെ അറിയിക്കേണ്ടതാണ്. ഒരുകാരണവശാലും പള്ളിസെമിത്തേരിയിൽ അടക്കുവാൻ ഇടയാവാതെ എല്ലാവരും ശ്രദ്ധിക്കണം. 
2 ഈ തീരുമാനം എൻേ്‌റ കാര്യത്തിൽ മാത്രമാണ്. കുടുംബത്തിന്റേതല്ല അക്കാരണത്താൽ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കൾക്കും അവരുടെ ചിന്തകൾക്കനുസരിച്ച് അവരവരുടെ ജീവിത തീരുമാനങ്ങൾ സ്വതന്ത്രമായിട്ട് എടുക്കാവുന്നതാണ്. 
3 വീടിന്റെ പിൻഭാഗത്ത് എനിക്കായി കല്ലറയുണ്ടായാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഞള്ളാനി കുടുംബത്തിലെ അംഗങ്ങൾക്കും ഈ കല്ലറ ഉപയോഗിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കും 
3 മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതവും വളരെ ചിലവുകുറഞ്ഞതും മാതൃകാപരവുമായിരിക്കണം. മൃതശരിരം ദഹിപ്പിച്ചുകഴിഞ്ഞാൽ അതിന്റെ ചാരത്തിൽ നിന്നും തൂമ്പയോ പാത്രമോ ഉപയോഗിച്ച് ഒരു പിടി ചാരം എടുത്ത് ദഹിപ്പിച്ചതിന്റെ അരികിലായി മൂന്നാം ദിവസം രണ്ടടിയിൽ കൂടാത്തവലിപ്പമുള്ളതും കടുപ്പം കുറഞ്ഞുള്ള തടി,കട്ടിപ്പേപ്പർ, എളുപ്പത്തിൽ കത്തുവാൻ കഴിയുന്ന മറ്റ്ഏതെങ്കിലും സാധനം കൊണ്ടുണ്ടാക്കിയ ഒരു കുരിശു നാട്ടി അതിന്റെ ചുവട്ടിൽ ശേഖരിച്ച ചാരം വച്ച് ചുറ്റിലും കുരിശുമൂടത്തക്ക ഉയരത്തിൽ ചിരട്ടകളോ, വിറകോ, കൽക്കരിയോ വേഗത്തിൽ കത്തുവാൻ സഹായിക്കുന്ന ഏതെങ്കലും സാധനം ഇട്ട് കത്തിക്കേണ്ടതാണ്.കുരിശിന്റെ മുഴുവൻ ഭാഗങ്ങളും കത്തിച്ചു കളയേണ്ടതാണ്. 
 ് ക്രിസ്തുവിന്റെ ദർശനങ്ങളിലുള്ള ഒരു വ്യക്തിയുടെ അത്മാവിന്റെ ദൈവത്തിങ്കലേയ്ക്കുള്ള പരിപൂർണ്ണമായ അലിഞ്ഞു ചേരലിന്റെയും ക്രിസ്തുനാഥന്റെ ഉയിർപ്പു തിരുനാളിന്റെയും  അടയാളമായിട്ടാണ് മൂന്നാംനളിത് ചെയ്യുന്നത്. 
എന്റെ പ്രവർത്തനകാലത്ത്  സഹകരിക്കുവാൻ ഇടലഭിച്ച കെ. സി. ആർ . എം. , കാത്തലിക് പ്രീസ്റ്റ് & എക്‌സ്പ്രീസ്റ്റ് നൺസ് അസോസിയേഷൻ, ജോയിന്റെ ക്രിസ്റ്റ്യൻ കൗൺസിൽ,ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ പോലുള്ള കത്തോലിക്കാ നവീകരണ -നവോത്ഥാനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ  മൃതസംസ്‌കാര ചടങ്ങുകൾനടത്തുന്നതും അതു വളരെ ലളിതവും ചിലവു കുറച്ചും വേഗത്തിലാക്കുന്നതും നല്ലതാണ്. ഇവരുടെ അസാന്യത്തിൽ ലഭ്യമായ മറ്റുള്ളവരുടെ സഹകരണത്തോടെ ഇതു ചെയ്യാവുന്നതാണ്. മൃതസംസ്‌കാര ചടങ്ങുകൾക്കാവശ്യമായ പണം കട്ടപ്പന  ഫെഡറൽ ബങ്കിലെ എന്റെ അക്കൗണ്ടിൽ നിന്നും എടുക്കാവുന്നതാണ്.  
ഒരുപക്ഷേ കത്തോലിക്കാ സഭയുടെ തന്നെ ചരിത്രത്തിൽ ആദ്യമായിട്ടാവാം സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട്, തന്റെ മരണശേഷം മൃതദേഹം ദഹിപ്പിക്കണം എന്ന് തീരുമാനിച്ച് ഇപ്രകാരം മുൻപേ എഴുതിവയ്ക്കുന്നത്. ഇത് ചരിത്രനിയോഗമാണെന്നും വരുംതലമുറകളുടെ നിലനിൽപ്പിനും ആത്മിയചൂഷണത്തിനെതിരെയുള്ള കാലഘട്ടത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണിതെന്നും കണ്ട് മനസ്സിലാക്കി  എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും എന്റെ ഈ തീരുമാനത്തോട് സന്തോഷപുർവ്വം സഹകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. 

റെജി ഞള്ളാനി, കട്ടപ്പന പി.ഒ., പാറക്കടവ്, ഇടുക്കി ജില്ല. കേരളം. 685508.
ഫോൺ +91 9447105070. 
കുറിപ്പ്. 
മരണശേഷം തങ്ങളുടെ മൃതശരിരം ദഹിപ്പിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുള്ളവരുടെയും,  അതിനു തയ്യാറുള്ളവരുടേതുമായി ഒരു ക്ലബ്  ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണ്. അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർക്ക് പേരു രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഈ ലേഖനം കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.  

Wednesday, October 5, 2016

ഞാൻ മരിച്ചാൽ......... റെജി ഞള്ളാനി

     










(റെജി ഞള്ളാനി 1966-ൽ പാലായിൽ ജനിച്ചു. മാതാപിതാക്കളോടോപ്പം കട്ടപ്പനയിൽ വന്ന് താമസമാക്കി. കട്ടപ്പന ഗവ. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം സിവിൽ സപ്ലൈസ് വകുപ്പിൽ ജീവനക്കാരനായി. കാർഷിക ഗവേഷണങ്ങൾക്കായി സർക്കാർ ജോലി ഉപേക്ഷിച്ചു . അത്യൂത്പാദനശേഷിയുള്ള ഞള്ളാനി ഏലവും ഒറ്റച്ചിമ്പൻ, പതിയൻ,കുഴിയില്ലാ പ്ലാന്റിംഗ് ,റിംഗ് പ്ലാന്റിംഗ്, വേലി പെപ്പർപ്ലാന്റിംഗ്,തുടങ്ങിയ കൃഷിരീതികളും  വികസിപ്പിച്ചെടുത്തു കാർഷിക മേഖലയിലെ മികച്ച സംഭാവനക്ക്് കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെയും സെന്റർ ഫോർ ഡവലപ്പ്‌മെൻ്‌റ സ്റ്റഡിസിന്റെയും ICAR -ന്റെയും ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കർണ്ണാടക കൃഷിക്,റോട്ടറി ഇന്റെർ നാഷണൽ ,ഓയിസ്‌കാ ഇന്റെർനാഷണൽ അവാർഡ് ഉൾപ്പടെ നിരവതി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ രംഗത്ത് രാജ്യത്തെ 80% കൃഷിക്കാരും റെജിയുടെ പുതിയ രീതികളാണ് ഉപയോഗിക്കുന്നത്.സംസ്ഥാന, ദേശീയ ,അന്തർദേശിയ തലങ്ങളിൽ 9 ശാശ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രബന്ധവതരണത്തിനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 
കത്തോലിക്കാ സഭയുടെ കർഷക സംഘടനയായിരുന്ന ഇൻഫാം ഇടുക്കി ജില്ലാ സെക്രട്ടറി, പ്രസിഡന്റെ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചപ്പോഴുണ്ടായ തിരിച്ചറിവും അനുഭവങ്ങളും  .സ്വന്തം സഭയിൽ നിന്നുമുണ്ടായ കൈപ്പേറിയ അനുഭവങ്ങളും മൂലം അപ്രതീക്ഷിതമായി ആത്മിയരംഗത്തേയ്ക്ക് കടന്നുവരുവാനും സ്വന്തം സഭയുടെ നവീകരണത്തിനായി പ്രവർത്തിക്കുന്നതിനും റെജി തീരുമാനിക്കുകയായിരുന്നു.  തുടർന്ന് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വിശ്വാസികളുടെയും ഉന്നമനത്തിനായി പവർത്തിക്കുവാൻ തുടങ്ങി കെ.സി. ആർ. എം. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കാത്തലിക് പ്രീസ്റ്റ് -എക്‌സ്പ്രീസ്റ്റ്-നൺസ് അസോസിയേഷന്റെയും ഒാപ്പൺ ചർച്ച് മൂവ്‌മെന്റിന്റെയും സ്ഥാപക ചെയർമാൻ, എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഈ കലയളവിൽ സഭാചരിത്രത്തിൽ തന്നെ ഇടം നേടിയ മുൻ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കൊച്ചിയിലെ ദേശീയ സമ്മേളനവും റെന്റേ പ്രീസ്റ്റ് സംവിധനവും ക്രിസ്തീയസഭകളുടെ ഏകീകരണത്തിനായുള്ള ഓപ്പൺചർച്ച് മൂവ്‌മെന്റെും ശ്രദ്ധേയമായി. ഇപ്പോഴിത മൃതസംസ്‌കാര രംഗത്തെ വിപ്ലവകരമായ സാമൂഹിക പരിഷ്‌കരണത്തിനും സ്വന്തം ജീവിതം മാതൃകയാക്കി തുടക്കമിടുന്നു. ഒരു സാമൂഹിക പരിഷ്‌ക്കർത്തവും ശാശ്ത്രജ്ജനുമെന്നനിലയിലുള്ള റെജിയുടെ ആശയങ്ങളും പ്രവർത്തനങ്ങളും സമൂഹം നെഞ്ചോടുചേർത്തുകഴിഞ്ഞിരിക്കുന്നു.  കാർഷികരംഗത്തെയുംആത്മിയരംഗത്തേയും റെജിയുടെ പ്രവർത്തനങ്ങൾ വരും തലമുറക്കും (പ്രത്യേകിച്ച് ക്രിസ്തീയ സഭക്ക് )  മുതൽകൂട്ടും മാതൃകയുമാണെന്നകാര്യത്തിൽ സംശയമില്ല.  ഭാര്യ റോസമ്മ ജോസഫ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസായൂം മക്കൾ മൂന്നാവർഷ എൻജിനിയറിംഗിനും പ്ലസ് ടൂവിനും പഠിക്കുന്നു. 
by,  Ml , Augusthi, social workder. ) 

ഞാൻ മരിച്ചാൽ.... റെജി ഞള്ളാനി.

ഒരു വ്യക്തിയുടെ ജീവിതവും വിശ്വാസവും പരസ്പരം അലിഞ്ഞുചേർന്നിരിക്കുന്നു. ഒരുവൻ മരിച്ചു കഴിഞ്ഞാൽ ആരും ഇന്നേവരെ കണ്ടിട്ടില്ലാത്തതും അറിയില്ലാത്തതുമായ ഒരു ലോകത്തേക്കുറിച്ച് എല്ലാവരും വാചാലരാകുന്നു. പൊടിപ്പും തൊങ്ങലും അവിശ്വാസങ്ങളും അന്തവിശ്വാസങ്ങളും  പ്രചരിപ്പിച്ച് അധികാരവും പണവും ബഹുമാനവും സമ്പാദിക്കുന്ന ഒരുകൂട്ടർ. ഇതെല്ലാം ശരിയാണെന്നു ധരിച്ചു വയ്ക്കുന്ന ഭൂരിപക്ഷവും മറുഭാഗത്തും നിലനിൽക്കുന്നു. മുതലെടുപ്പുകാർ  നിർമ്മിച്ചെടുത്ത വ്യത്യസ്ഥങ്ങളായുള്ള ആചാര അനുഷ്ടാനങ്ങളിൽ ചെന്നുപെട്ട് നിർവൃതി അടയുന്നവരും വളരെയധികം. ഈശ്വരനെന്ന വിശ്വാസത്തിൽ എത്തിച്ചേരുവാൻ അനുദിനം എല്ലാവരും ശ്രമിക്കുന്നു. ഈശ്വരചിന്തയുടെ ഏതുവശങ്ങൾ പരിശോധിച്ചാലും നന്മചെയ്യുക എന്നതുമാത്രമാണ്  പരമമായിട്ടുള്ളത് എന്നു കാണുവാൻ കഴിയും . എന്നാൽ ഇന്നത്തെ ഈശ്വരചിന്തയിലേയ്ക്ക് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും പണത്തിന്റേയും നിറത്തിന്റേയും ഗോത്രങ്ങളുടേയും അടിസ്ഥാനത്തിൽ ചിരിക്കുകയും പ്രസാദിക്കുകയും അനുഗ്രഹിക്കുകയും ശുപാർശലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സങ്കല്പ ലോകത്തിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്നവനും  പാവപ്പെട്ടവനോടും സാധാരണക്കാരനോടും  ലവലേശം ബന്ധമില്ലാത്തവനുമാണ് ഈശ്വരൻ എന്നു കാണുന്നു. ഇതെത്രമാത്രം ശരിയെന്നു പരിശോധിക്കുക. ആത്മീയതയുടെ പുറംചട്ട അണിഞ്ഞ് പൈശാചികത പേറിനടക്കുന്ന ആരുടെയെങ്കിലും ശുപാർശപ്പുറത്തുള്ള ഉത്തരവു  കേട്ടു ഭയന്നുവിറക്കുന്ന ദൈവത്തെ എനിക്കാവശ്യമില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.

നമ്മുടെ ആചാരാനുഷ്ടാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരേണ്ടതായുണ്ട്. ജനസംഖ്യ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കൃസ്ത്യാനികളുടെ  മൃതസംസ്‌കാര രീതികളിൽ മാറ്റം വരേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുവരേയും നമ്മുടെ സ്വന്തം സ്ഥലങ്ങളിലായിരുന്നു  മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത്. ചില സ്ഥലങ്ങളിൽ ഇത് ഇപ്പോഴും തുടരുന്നു. ആ പറമ്പുകൾക്ക് പ്രത്യേകമായ ഐശ്വര്യങ്ങളും കുടുംബങ്ങളിൽ കുടുംബ ബന്ധങ്ങളും ദൃഡമായിരുന്നു. മരിച്ചുപോയ മാതാപിതാക്കളുടെ ഓർമ്മകളും അവിടെനിലനിന്നിരുന്നു എന്നു കാണുവാൻ കഴിയും .മൈലക്കെമ്പു പള്ളിയുടെ ചരിത്രപുസ്തകത്തിൽ പറയുന്നു, മരിച്ചവരെ പള്ളി സെമിത്തേരികളിൽ അടക്കം ചെയ്യുവാൻ തുടങ്ങിയപ്പോൾ നാട്ടിൽ വലിയ അനർത്ഥങ്ങളും അപകടങ്ങളും  കണ്ടുതുടങ്ങിയതിനു ശേഷം ആളുകൾ വീണ്ടും പള്ളിസെമിത്തേരി ഉപേക്ഷിച്ചുവെന്നും നാട്ടിൽ ഐശ്വര്യം തിരികെവന്നുവെന്നും. ഇതിനു പരിഹാരമായി പള്ളിയിൽ ഊട്ടുനേർച്ച തുടങ്ങിയെന്നും പറയുന്നു. ഇതിലെ ശരിതെറ്റുകൾ എന്തുമാവട്ടെ ധാരാളം കുടുംബങ്ങളുടെ പറമ്പുകളിൽ അതിന്റെയെല്ലാം അടയാളങ്ങൾ ഇന്നും കാണുവാനുണ്ട്.

പള്ളിസെമിത്തേരിയിൽ അടക്കിയാൽ സ്വർഗ്ഗത്തിലെത്താമെന്നു വിചാരിക്കുന്നവരുമുണ്ട്. ഇന്നത്തെ സെമിത്തേരികളിൽ ഭൂരിഭാഗവും ജനവാസകേന്ദ്രങ്ങളിലോ കുന്നിൻ മുകളിലോ ആണെന്നിരിക്കെ ധാരാളം മൃതദേഹങ്ങൾ അടുത്തടുത്ത്കിടന്ന് അഴുകുന്നതിനാൽ ഇതിന്റെനെയ്യുൾപ്പടെയുള്ള മാലിന്യങ്ങൾ ഒഴുകി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലും മണ്ണിലും എത്തിച്ചേർന്ന് മലിനമാകുന്നു. ഇതു വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. സീറോ മലബാർ സഭക്ക് റോമിൽ നിന്നും സ്വതന്ത്ര പദവി ലഭിച്ചിട്ടുള്ളതിനാൽ അവരുടെ പഴയകാല ഏതു പാരമ്പര്യത്തിലേയ്ക്കും തിരികെ പോകുവാൻ കഴിയും .
സാമൂഹിക നന്മയെ മുന്നിൽ കാണുന്ന ഏതൊരു വ്യക്തിക്കും മൃതശരീരങ്ങൾ കൂട്ടമായി അടക്കുന്ന പള്ളി സെമിത്തേരികൾ അതീവ അപകടകരികളാണെന്നു കാണുവാൻ കഴിയും
.അതുപേക്ഷിക്കുകതന്നെവേണം.പഴേയ സംസ്‌കാരത്തിലേക്ക് നാം തിരയേ പോകേണ്ടിയിരിക്കുന്നു.  സ്വന്തം ഭൂമിയുള്ളവർ അവിടെ അടക്കം ചെയ്യട്ടെ.സ്വന്തമായി ഭൂമിയില്ലാത്തവരും താത്പര്യമുള്ളവരും പൊതു സ്മാശാനങ്ങൾ ഉപയോഗിക്കണം. എല്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും അവയുടെ ഉടമസ്ഥതയിൽ പൊതു സ്മശാനങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.  ഇന്നത്തെ ഏറ്റവും അനുയോജ്യമായ മൃതസംസ്‌കാരം ദഹിപ്പിക്കുന്നതാണെന്നകാര്യത്തിൽ യാതോരുവിധ സംശയവുമില്ല.

നാടിനേയും ക്രിസ്തുവിനേയും കുടുംബങ്ങളേയും ഭാവിതലമുറയേയും സ്‌നേഹിക്കുന്നവർ ഈ രീതിയിലേയ്ക്ക് വരണം.   മൃതശരിരം ദഹിപ്പിക്കാമെന്ന കത്തോലിക്കാ സഭാനേതൃത്വത്തിന്റെ ഒരു പ്രസ്താവനയും കഴിഞ്ഞയിടെ കാണുകയുണ്ടായി.  എന്റെ ഈ തീരുമാനം വരും തലമുറകൾക്ക് മാതൃകയും ഗുണകരവുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈലേഖനം സഭാനേതൃത്വത്തിനുള്ള അറിയിപ്പായിട്ടുകൂടി പരിഗണിക്കേണ്ടതാണ്.

എന്റെ തീരുമാനങ്ങൾ താഴെ പറയുന്നു. 

1.  മരണശേഷം എന്റെ മൃതശരീരം എന്റെ വിട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കണം കഴിയുന്നതുംഏലം സ്റ്റേറിനുപയോഗിക്കുന്ന പുളിവിറകുപോലുള്ള ഏതെങ്കിലും വിറക് ഉപയോഗിക്കുകയോ, ഗ്യാസുപയോഗിച്ചുള്ള ചിലവുകുറഞ്ഞ സംവിധാനത്തിലോആയിരി്ക്കണം ഇത്. ഇതിന് പ്രദേശത്തെ എല്ലാവിഭാഗത്തിൽപ്പെട്ടവരുടെയും പിൻതുണ എന്റെ കുടുംബത്തിനു  ലഭിക്കുമെന്ന്  കരുതുന്നു. ഏതെങ്കിലും തരത്തിൽ അതിനു കഴിയാത്ത സാഹചര്യമുണ്ടായാൽ വീടിന്റെ(പിൻഭാഗത്ത്) പടിഞ്ഞാറുവശത്ത് ഞാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അടക്കേണ്ടതാണ്. മരണവിവരം കട്ടപ്പന പള്ളിവികാരിയെ അറിയിക്കേണ്ടതാണ്. ഒരുകാരണവശാലും പള്ളിസെമിത്തേരിയിൽ അടക്കുവാൻ ഇടയാവാതെ എല്ലാവരും ശ്രദ്ധിക്കണം. 

2 എന്റെ ഈ തീരുമാനം എൻേ്‌റതുമാത്രമാണ്. കുടുംബത്തിന്റേതല്ല അക്കാരണത്താൽ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കൾക്കും അവരുടെ ചിന്തകൾക്കനുസരിച്ച് അവരവരുടെ തീരുമാനങ്ങൾ സ്വതന്ത്രമായിട്ട് എടുക്കാവുന്നതാണ്. 

3 വീടിന്റെ പിൻഭാഗത്ത് എനിക്കായി കല്ലറയുണ്ടായാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഞള്ളാനി കുടുംബത്തിലെ അംഗങ്ങൾക്കും ഈ കല്ലറ ഉപയോഗിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കും 

3 മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതവും വളരെ ചിലവുകുറഞ്ഞതും മാതൃകാപരവുമായിരിക്കണം. മൃതശരിരം ദഹിപ്പിച്ചുകഴിഞ്ഞാൽ പിറ്റേന്ന് അവിടെയുള്ള ചാരത്തിൽ നിന്നും തൂമ്പയോ പാത്രമോ ഉപയോഗിച്ച് ഒരുചിരട്ടയിൽ കൊള്ളുന്നത്ര ചാരം എടുത്ത് തലേന്ന് ദഹിപ്പിച്ചതിന്റെ അരികിലായി രണ്ടടിയിൽ കൂടാത്തവലിപ്പമുള്ളതും കടുപ്പം കുറഞ്ഞുള്ള തടികൊണ്ടുണ്ടാക്കിയതുമായ ഒരു മരകുരിശു നാട്ടി അതിന്റെ ചുവട്ടിൽ ചിരട്ടയിലെ ചാരം വച്ച് ചുറ്റിലും കുരിശുമൂടത്തക്ക ഉയരത്തിൽ ചിരട്ടകളോ, വിറകോ, കൽക്കരിയോ ഇട്ട് കത്തിക്കേണ്ടതാണ്.കുരിശിന്റെ മുഴുവൻ ഭാഗങ്ങളും കത്തിച്ചു കളയേണ്ടതാണ്.  ് ക്രിസ്തുവിന്റെ ദർശനങ്ങളിലുള്ള ഒരു വ്യക്തിയുടെ അത്മാവിന്റെ പരിപൂർണ്ണമായുള്ള അലിഞ്ഞു ചേരലിന്റെ അടയാളമായിട്ടാണിത് ചെയ്യുന്നത്. 

എന്റെ പ്രവർത്തനകാലത്ത്  സഹകരിക്കുവാൻ ഇടലഭിച്ച കെ. സി. ആർ . എം. , കാത്തലിക് പ്രീസ്റ്റ് & എക്‌സ്പ്രീസ്റ്റ് നൺസ് അസോസിയേഷൻ, ജോയിന്റെ ക്രിസ്റ്റ്യൻ കൗൺസിൽ,ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ പോലുള്ള കത്തോലിക്കാ നവീകരണ -നവോത്ഥാനപ്രസ്ഥാനങ്ങളുടെ സാന്നിധ്യം മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതവും വേഗത്തിലുമാക്കുന്നതിനും ഉപകരിച്ചേക്കാം. 

ഒരുപക്ഷേ കത്തോലിക്കാ സഭയുടെ തന്നെ ചരിത്രത്തിൽ ആദ്യമായിട്ടാവാം സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട്, തന്റെ മരണശേഷം മൃതദേഹം ദഹിപ്പിക്കണം എന്ന് തീരുമാനിച്ച് ഇപ്രകാരം മുൻപേ എഴുതിവയ്ക്കുന്നത്. ഇത് ചരിത്രനിയോഗമാണെന്നും വരുംതലമുറകളുടെ നിലനിൽപ്പിനും ആത്മിയചൂഷണത്തിനെതിരെയുള്ള കാലഘട്ടത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണിതെന്നും കണ്ട് മനസ്സിലാക്കി  എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും  എന്റെ ഈ തീരുമാനത്തോട് സന്തോഷപുർവ്വം സഹകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. 

റെജി ഞള്ളാനി, കട്ടപ്പന പി.ഒ., പാറക്കടവ്, ഇടുക്കി ജില്ല. കേരളം. 685508.
ഫോൺ +91 9447105070. 

കുറിപ്പ്.

മരണശേഷം തങ്ങളുടെ മൃതശരിരം ദഹിപ്പിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുള്ളവരുടെയും,  അതിനു തയ്യാറുള്ളവരുടേതുമായി ഒരു ക്ലബ്  ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണ്. അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർക്ക് പേരു രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഈ ലേഖനം കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Friday, September 23, 2016

കുഴിമാടത്തിലും ദളിതന് രക്ഷയില്ല.

മൃതസംസ്‌കാരത്തിലും കുഴിമാടത്തിലും ദളിതന് അയിത്തം. സഭയുടെ ആചാരപ്രകാരം സംസ്‌കരിച്ച മൃതദേഹം മാന്തിയെടുത്ത് ദൂരത്ത് പൊതു ശ്മശാനത്തിൽ കുഴിച്ചിട്ടു.

 ഇടുക്കിജില്ലയിൽ കട്ടപ്പനക്കടുത്ത് കാഞ്ചിയാർ പേഴുംങ്കണ്ടത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.  പേഴുംങ്കണ്ടം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയോട് ചേർന്നുകിടക്കുന്ന രണ്ടു സെന്റ് സ്ഥലം ഇമ്മാനുവേൽ ഫെയ്ത്ത് മിനിസ്ട്രീസ് ദൈവസഭക്ക് സ്വന്തമായി ഉണ്ടായിരുന്നു. 25 കുടുംബങ്ങളുള്ള ഈ യൂണിറ്റിൽ ഭൂരിപക്ഷവും  ദളിത് ക്രിസ്ത്യാനികളാണ്. സഭാംഗവും ദളിതനുമായ കോഴിമല പാണത്തോട്ടിൽ തങ്കച്ചന്റെ മൃതദേഹം സഭാചാരപ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് ഈ സ്ഥലത്ത് അടക്കുകയായിരുന്നു. നിർദ്ദനനായ തങ്കച്ചന്റെ കുടുംബത്തിന് സ്വന്തമായി 3 സെന്റ് ഭൂമി മാത്രമാണുള്ളത്. തങ്കച്ചനെ അടക്കിയ കുഴിക്ക് ആഴം പോരെന്നും ഇവിടം ജനവാസ കേന്ദ്രമാണെന്നും സെമിത്തേരിക്ക് ലൈസൻസില്ലന്നെുമൊക്കെയുള്ള കാരണങ്ങൾ നിരത്തി ഒരുകൂട്ടം ആളുകൾ രംഗത്തുവരികയും ഭരണകൂടത്തിന്റെ കൂടി ഒത്താശയോടെ വൻ പോലീസ് സന്നാഹത്തിൽ തങ്കച്ചന്റെ മൃതദേഹം മാന്തിയെടുത്ത് കിലോമീറ്ററുകൾ ദൂരെയുള്ള കട്ടപ്പന പഞ്ചായത്തുവക ശ്മശാനത്തിൽ കുഴിച്ചുമൂടുകയും ചെയ്തു. തങ്കച്ചന്റെ കുടുംബവും മറ്റു സഭാംഗങ്ങളും ഹൃദയം പൊട്ടി നിസ്സഹായരായി ഭയന്നു വിറച്ച് ഇതെല്ലാം നോക്കിനിൽക്കേണ്ടിവന്നു.
ഇവിടെ ഉയർന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്. തങ്കച്ചനെ അടക്കിയതിന്റെ ഏതാനും അടി മാറി ഇടുക്കി രൂപതയിൽപെട്ട പേഴുംങ്കണ്ടം സെൻ്‌റ് ജോസഫ്  കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ ദളിതരല്ലാത്ത വിശ്വാസികളെ അടക്കുന്നുണ്ട്. ഈ സെമിത്തേരിക്ക് ലൈസൻസ് ഉണ്ടോയെന്നും  തട്ടുപാറക്ക് മേൽഭാഗത്ത് കുന്നിൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇവിടെ അടക്കുന്ന മൃതശരിരങ്ങളുടെ അവിഷിപ്തങ്ങൾ തട്ടുപാറക്കു മുകളിലൂടെ ഒഴുകിയിറങ്ങി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ എത്തുന്നുണ്ടോയെന്നും ആരും പരിശോധിക്കാത്തതും പരിസരവാസികൾക്ക് പരാതിയില്ലാത്തതും എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ.

  അടക്കപ്പെട്ട ഒരു മൃതശരീരം പുറത്തെടുക്കുന്നതിനാവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ തങ്കച്ചന്റെ കേസ്സിൽ പാലിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണ്. അടക്കിയ കുഴിക്ക് എട്ടടിയോളം താഴ്ചയുണ്ടെന്ന് സഭ പറയുമ്പോൾ ആഴം കുറവാണെങ്കിൽ ആഴം കൂട്ടിമറവുചെയ്യുന്നതിനു പകരം ബോഡിയെടുത്ത് വിദൂരതയിൽ കൊണ്ടുപോയത് എന്തിന്. കത്തോലിക്കാ പള്ളികളുടെ കല്ലറകളുടെ ആഴം ഇതിൽ കൂടുതലില്ലാത്തത് എന്തുകൊണ്ടാണ്. കട്ടപ്പന സി.എസ്സ്. ഐ പള്ളിയുടെ സെമിത്തേരി ടൗണിനു നടുവിലാണ്. സെന്റ് ജോർജ്ജ് കത്തോലിക്കാപള്ളിയുടെ സെമിത്തേരി ജനവാസകേന്ദ്രത്തിനിടയിലാണ്. തൊടുപുഴ ന്യൂമാൻ കോളേജിനുള്ളിലെ പുതിയ പള്ളിയും സെമിത്തേരിയും കാണുക. എന്തിന് ,കേരളത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ സഞ്ചരിച്ചാൽ പ്രമുഖമായ ക്രിസ്തീയ സഭകളുടെ സെമിത്തേരികൾക്ക്  ഭൂരിഭാഗവുംആവശ്യമായ അംഗീകാരങ്ങൾ ഇല്ലെന്നും  ജനവാസകേന്ദ്രത്തിന് നടുവിലോ സമീവത്തോ ആണെന്നുംകാണാം .എന്തുകൊണ്ടാണ് ഭരണകൂടം ഇവയുടെ മേൽ നടപടികൾ സ്വികരിക്കാത്തത് .

ഇവിടെ ഒരേകാര്യത്തിന് രണ്ടുനീതിയല്ലേ ദളിതനും പാവപ്പെട്ടവനും . .ഇന്ത്യ സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ദളിതരോടുള്ള നമ്മുടെ അയിത്തം അവസാനിക്കാത്തത് എന്തുകൊണ്ടാണ്. കാലം ചെല്ലും തോറും അവരോടുള്ള കിരാതമായ കടന്നുകയറ്റം കൂടികൂടിവരികയല്ലേ. ദളിതർക്കും പാവപ്പെട്ടവർക്കുമായി സുന്ദരമായ നിയമങ്ങൾ ഭരണഘടനയിലും നാട്ടിലും ഉണ്ട്. പക്ഷേ ഇതെല്ലാം മേലാളന്മാർക്ക് ഓശാനപാടിനിൽക്കുന്നു. തങ്കച്ചന്റെ മൃതശരിരത്തോടും കുടുംബത്തോടും  കാട്ടിയത് കാട്ടുനീതിയല്ലേ, മനുഷ്യാവകാശ ലംഘനമല്ലേ .എന്തുകൊണ്ടാണ് ദളിത് പീഡനത്തിന്റെ പേരിൽ ബന്ധപ്പെട്ടവകുപ്പുകളും സർക്കാരും നിയമാനുസ്രുത നടപടി സ്വീകരിക്കാത്തത്. കത്തോലിക്കരുടെ  മൃതശരീരങ്ങൾക്ക് ഏഴരുകിൽ പോലും  ദളിതരുടെ മൃതശരിരങ്ങൾ കിടക്കരുതെന്ന് ആഗ്രഹിക്കുന്നതിന്റെ പിന്നിലെന്താണ്.മരണത്തിലും അയിത്തം നിലനിൽക്കുമോ.  


 കത്തോലിക്കാ സെമിത്തേരിയോടു ചേർന്നു കിടക്കുന്ന മേൽപറഞ്ഞ സ്ഥലം ഇടവക്കാരനായ പ്ലാത്തോട്ടത്തിൽ ജെയിംസിന്റെ കൈയ്യിൽ നിന്നും വളരെ ചെറിയ വിലക്ക് തട്ടിയെടുക്കുവാൻ അച്ചൻ ശ്രമിച്ചിരുന്നു വെന്നും ന്യായവില കിട്ടിയാൽ ഈ സ്ഥലംകൂടി പള്ളിക്കു നൽകുവാൻ ജെയിംസ് ഒരുക്കമായിരുന്നു എന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ ഈസ്ഥലം കൂടിവാങ്ങി കത്തോലിക്കാ പള്ളിസെമിത്തേരിയുടെ വിസ്ത്രിതി കൂട്ടുകയും ഇവിടെത്തന്നെ മൃതശരിരങ്ങൾ അടക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ പ്രതിക്ഷേധക്കാർ കാണുമായിരുന്നുവോ.

ഇവിടെയാണ് ഇരട്ട നീതി നടപ്പാകുന്നത്. ഈ വിഷയത്തിൽ സാമൂഹിക, രാഷ്ട്രീയ, മത, സംഘടനാ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ദളിത് സംഘടനകളും പന്തക്കോസ്തു വിഭാഗങ്ങളും മൗനം പാലിക്കുന്നത് ദുഖകരമാണ്.ഓപ്പൺ ചർച്ച് മൂവ്‌മെന്റെന്ന ഒരു സംഘടന മാത്രമാണ്   പ്രതിക്ഷേധിച്ചുകണ്ടത്.  ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും നീതിലഭിക്കണം. ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് രാജ്യത്തെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ നിയമത്തിനുവിധേയമായ വിധത്തിൽ സമാധാനപരമായ രീതിയിൽ സമരങ്ങളും പ്രതിക്ഷേധങ്ങളും ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പവിത്രമായ നമ്മുടെ ഭരണഘടനക്കും ജനാധിപത്യത്തിനും ഇത്  ആവശ്യമാണ്. തങ്കച്ചന്റെ കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. ഗൂഡാലോചന പുറത്തുകൊണ്ടുവരണം. ഓരോ പൗരനും സാമൂഹിക നീതിയും സമത്വവും സംരക്ഷണവും ഉറപ്പുവരുത്തുവാൻ സർക്കാരിനു കടമയുണ്ട്.




                                                        റെജി ഞള്ളാനി
                                                     സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
                                                   കെ. സി. ആർ എം
                                                   
                                                   

Wednesday, September 7, 2016

DR. ABRAHAM







കാത്തലിക് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന് തുടക്കമായി

കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ 

ആഭിമുഖ്യത്തിൽ കാത്തലിക്  ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്  തുടക്കമായി          
  

  കത്തോലിക്കാസഭയിൽ നിന്നും വ്യത്യസ്ഥകാരണങ്ങളാൽ പുറത്തുവന്നിട്ടുള്ളവരുടെയും, ക്രിസ്തു ദർശനങ്ങളിൽ വിശ്വസിക്കുന്നവരുടെയും ആത്മിയശുശ്രൂഷയും  ഭൗതിക ഉന്നമനവും ലക്ഷ്യമാക്കി  പ്രവർത്തിക്കുകയെന്നതാണ് സംഘടനയുടെ മുഖ്യ ഉദ്ദേശ്യം.

 ക്രിസ്തു ദർശനങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ ആചാരാനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ജീവിക്കുന്ന വ്യക്തികളേയും യൂണിറ്റുകളേയും അതിർവരമ്പുകളും, വേർതിരിവുകളും ഇല്ലാതെ യേശുവിൽ ഒരുമിപ്പിക്കുന്നതിനുള്ള പാലമായി പ്രവർത്തിക്കുവാൻ സംഘടന ലക്ഷ്യമിടുന്നു.വ്യക്തികൾക്കു പുറമെ സ്വതന്ത്രമായി നിൽക്കുന്ന ഗ്രൂപ്പുകൾക്കും സംഘടനയിൽ അംഗങ്ങളാകാം. അംഗങ്ങൾക്കും യൂണിറ്റുകൾക്കും അവരുടെ നിലവിലുള്ള വിശ്വാസ ജീവിതത്തിൽ മുന്നോട്ടു പോകുന്നതിന് പുർണ്ണമായ അവകാശം ഉണ്ടായിരിക്കും . ഫെഡറൽ സംവിധാനത്തിലുള്ള സംഘടനയിലെ വ്യക്തികൾക്കും, ലയിക്കുന്ന യൂണിറ്റുകൾക്കും നേരിട്ടുള്ള അംഗത്വവും മറ്റു യൂണിറ്റുകൾക്ക് അഫിലിയേഷനുമായിരിക്കും നൽകുക. ഇത്തരം യൂണിറ്റുകളുടെ സ്വത്തുക്കൾ അവരുടേതു മാത്രമായിരിക്കും. എന്നാൽ അവർ അനുവദിക്കുന്ന കാലത്തോളം അവരുടെ സംവിധാനങ്ങൾ സംഘടനക്ക് ഉപയോഗിക്കാവുന്നതാണ്.  കത്തോലിക്കാ സഭയുൾപ്പെടെയുള്ള ഏതു സഭയിലേയും  വിശാല മനസ്‌കർക്ക് സംഘടനയുമായി സഹകരിക്കാവുന്നതാണ്.

ഈ സംഘടനയിൽ കാർമികരും വിശ്വാസികളും ഭരണാധികാരികളും,എല്ലാവരും യേശുവിൽ സമൻമാരാണെന്നതിനാൽ അംഗങ്ങളിൽ ഏതൊരാൾക്കും ആഗ്രഹിക്കുന്ന പക്ഷം ഏതു സ്ഥാനങ്ങളും അലങ്കരിക്കാവുന്നതാണ്. അംഗങ്ങൾ പരസ്പരം ബഹുമാനിക്കുന്നതുപോലെ മറ്റു മതവിഭാഗങ്ങളിൽ പെട്ടവരെയും  ക്രീസ്തീയ സഭകളിലെ മേലദ്ധ്യക്ഷൻമാരെയും വിശ്വാസികളെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും അവരെ ആദരവോടെ കണുകയും ചെയ്യണം. അവരുടെയെല്ലാം പ്രത്യേകിച്ച് കത്തോലിക്കാസഭാ മേലദ്ധ്യക്ഷന്മാരിൽ നിന്നും പരമാവധി സഹകരണവും പ്രാർത്ഥനയും  സ്വികരിക്കാവുന്നതുമാണ്. പരിശുദ്ധഫ്രാൻസീസ് മാർപ്പാപ്പയുടെ  മാർഗ്ഗദർശനങ്ങൾ സംഘടനക്ക് വെളിച്ചമാണ്.  

ക്രിസ്തീയ സഭകളുടെ എൈക്യത്തിനും ഏകീകരണത്തിനുമായി സംഘടന നിലകൊള്ളും.  അനുവാദത്തോടെ സംഘടനയുടെ പ്രാർത്ഥനാലയങ്ങളും മറ്റു സൗകര്യങ്ങളും മറ്റു മത വിഭാഗത്തിൽ പെട്ടവരുടെ ആത്മീയകാര്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.പ്രത്യേകിച്ച് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം മാനവരാശിക്കു നൽകിയ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകാവുന്നതാണ്.  യേശുവിന്റെ ദർശനങ്ങളിൽ എല്ലാ മനുഷ്യരും തുല്യരാണ്. നന്മ ചെയ്യുന്നവർ സ്വർഗ്ഗത്തിലും തിന്മ ചെയ്യുന്നവർ നരകത്തിലും എന്നാണല്ലോ വിശ്വാസം. അതിനാൽ തന്നെ മറ്റൊന്നിനും ഒരിടത്തും പ്രസക്തിയില്ലെന്ന തിരിച്ചറിവുണ്ടാവണം. മനുഷ്യനിർമ്മിത അതിർത്തികൾക്കും വേലിക്കെട്ടുകൾക്കും എന്തു പ്രസക്തി എന്നു ചിന്തിക്കേണ്ട കാലഘട്ടമാണിത്. സംഘടനയിൽ അംഗങ്ങളാകുവാനാഗ്രഹിക്കുന്ന വ്യക്തികളും പ്രാദേശിക കോ-ഓർഡിനേറ്റർമാരും അഫിലിയേറ്റു ചെയ്യുവാൻ ആഗ്രഹിക്കുന്ന യൂണിറ്റുകളും താഴെപറയുന്ന വിലാസത്തിൽ  ബന്ധപ്പെടേണ്ടതാണ്.

       അന്വേഷണങ്ങൾക്ക്.
ഫോൺ 9447105070. mail. expriestnuns@gmail. com ,     www.almeeyasabdam.blogspot.com.

1 .ഫാദർ മാണി പറമ്പേട്ട് ( രക്ഷാധികാരി )വിശ്വമൈത്രീ,കോട്ടത്ത റ.പി.ഒ.,അഗളി. അട്ടപ്പാടി പാലക്കാട്.ജില്ല. പിൻ.678581. ഫോ.09447154131.
2. റെജി ഞള്ളാനി , (ചെയർമാൻ) കട്ടപ്പന പി. ഒ. , പാറക്കടവ്. ഇടുക്കി     ജില്ല. കേരള.   പിൻ. 685508. ഫോ. 0 9447105070
3. ഫാദർ കെ. പി. ഷിബു , (സെക്രട്ടറി) കാലാംപറമ്പിൽ വീട്. കരയാം പറമ്പ് കറുകുറ്റി. പി. ഒ. ,അങ്കമാലി 683576.ഫോ.9446128322. എറണാകുളം ജില്ല.
4. ഡോ. എബ്രാഹം ജോർജ്ജ് മലയാറ്റ്. (സംസ്ഥാന പ്രോജക്ട് കോർഡിനേറ്റർ)കട്ടപ്പന. ഇടുക്കി.ഫോൺ 9947569775.
5. ഫാദർ . ഫ്രാൻസീസ്  ഫോ 9061413857.ആലംങ്ങാട് 683511
6. തോമസ് വെട്ടിക്കൽ ,പി. ബി. നംമ്പർ.17. ബൽത്തങ്ങാടി- 574214, കർ ണ്ണാടക. ഫോ 09487289170.
7. ഫാദർ. എബ്രാഹം കൂത്തോട്ടിൽ. ചാവടിയൂർ പി.ഒ. 678581. ഫോ . 09946010343.  .
                             

Monday, September 5, 2016

മൃതശരീരത്തെ പുരോഹിതൻ അപമാനിച്ചു.-ഹൈന്ദവസഹോദരങ്ങൾ മാതൃകയായി.


 ലീലാമ്മ ടീച്ചറിന്റെ മൃതശരീരത്തേയും വിശുദ്ധ മദർ തെരേസയെയും ഫാദർ ആന്റണി അപമാനിച്ചു. അമ്മയുടെ മൃതശരീരം മകന് ദഹിപ്പിക്കേണ്ടിവന്നു.


ചേർത്തല ഉഴുവ സെന്റ അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന കളവംകോടം ചേന്നാട്ട് അഡ്വ എ . ജോർജ്ജിന്റെ  ഭാര്യ പട്ടണക്കാട് ഗവ. ഹൈസ്‌ക്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ലീലാമ്മയുടെ മൃതശരീരം പള്ളിസെമിത്തേരിയിൽ അടക്കുന്നത് ഫാദർ ആന്റണി തടയുകയായിരുന്നു. നിവൃത്തിയില്ലാതെ മകൻ ജി. ഷിജുവിന് അമ്മയുടെ മൃതശരീരം ദഹിപ്പിക്കേണ്ടിവന്നു. എല്ലാവിധ യുമായി ഹൈന്ദവസഹോദരങ്ങൾ ഉണ്ടായിരുന്നു. 
പള്ളി കൈക്കാരനായിരുന്ന ഷിജുവിന്റെ അച്ഛൻ ഒന്നരവർഷമായി ശരീരം പാതി തളർന്ന് കിടപ്പിലാണ്. ഷിജു പള്ളിയിൽ സ്ഥിരമായി ചെല്ലുന്നില്ലായെന്നും അമ്മയെ അടക്കണമെങ്കിൽ ഷിജു മാപ്പെഴുതി കൊടുക്കണമെന്നും ഫാദർ ആന്റണി പറഞ്ഞു . എന്നാൽ തന്റെ അമ്മയും അപ്പനും പള്ളിയിൽ സ്ഥിരമായി പോയിരുന്നവരായതിനാലും താൻ ഇപ്പോഴും ഈ ഇടവകാംഗമായതിനാലും മാപ്പപേക്ഷേ തരേണ്ടതില്ലെന്നും ഷിജു പറഞ്ഞത്രെ. ക്ഷുഭിതനായ ഈ പുരോഹിതൻ അടക്ക് നിഷേധിക്കുകയായിരുന്നു. 
എല്ലാ മനുഷ്യരിലും ദൈവത്തെകണ്ട മദർ തെരേസ ആരുടെയും ജാതിയോ മതമോ ചോദിച്ചിട്ടല്ല അവർക്ക് പരിചരണം നൽകിയത്. മദർ തെരേസ ദേവാലയങ്ങളിൽ സമയം ചിലവഴിച്ചിരുന്നില്ല . മഠത്തിലെ ജീവിതം സേവനത്തിനു പറ്റിയതല്ലെന്ന് കണ്ട് മഠം ഉപേക്ഷിച്ച് തെരുവിലേയ്ക്കിറങ്ങുകയായിരുന്നു. ആ പുണ്യാത്മാവിന്റെ വിശുദ്ധാഭിഷേകം നടന്ന അവസരത്തിൽ തന്നെ പുരോഹിതവേഷം കെട്ടിയ ഒരു മനുഷ്യൻ ഇവിടെ ചെയ്തത് എന്താണെന്ന് തിരിച്ചറിയണം. മദറിന്റെ പ്രവർത്തനം സഭക്കും ലോകത്തിനും അഭിമാനമായപ്പോൾ ഫാദർ ആന്റണി സഭാ സമൂഹത്തെയും മദറിനെയും അപമാനിക്കുകയായിരുന്നു.
ഇവിടെ യേശുവിന്റെ ദർശനം ഉൾക്കൊണ്ടത് പ്രദേശത്തെ ഹൈന്ദവ സഹോദരങ്ങളാണെന്നകാര്യം അഭിമാനകരമാണ്. നല്ലശമരിയാക്കാരന്റെ കഥയാണിവിടെ കണ്ടത്. ഹൈന്ദവ സംസ്‌കാരത്തിന്റെയും ആദർശത്തിന്റെയും തനിമയാണിവിടെ കണ്ടത്. ഈ പ്രവൃത്തി ലോകത്തിനു തന്നെ മാതൃകയാണ്  . ഇവിടെയാണ് ദൈവികചൈതന്യം കുടികൊള്ളുന്നത് എന്ന് ഉറക്കെപ്പറയുവാൻ അഭിമാനമുണ്ട് .
എന്തുകൊണ്ടും ഈ പുരോഹിതൻ നിയമനടപടിക്കു വധേയനാവേണ്ടവൻ തന്നെയെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷനൽകുവാൻ നിയമിക്കപ്പെട്ടിട്ടുള്ള ഒരു ജോലിക്കാരൻ മാത്രമാണ് പുരോഹിതൻ. വിശ്വാസികളാണ് ഇദ്ദേഹത്തിന് ശമ്പളം നൽകുന്നത്. ഇവിടെ മനുഷ്യാവകാശലംഘനമാണ് നടന്നിരിക്കുന്നത്. ഷിജുവിനുംകുടുംബത്തിനുമുണ്ടായിട്ടുള്ള നഷ്ടത്തിനും മാനഹാനിക്കും ഈ പുരോഹിതൻ ഉത്തരവാദിയാണ്. ഷിജുവിന്റെ ആത്മീയരംഗത്തുള്ള അവകാശം നിക്ഷേധിക്കുകയാണുണ്ടായിട്ടുള്ളത്.ഫാദർ ആന്റണി ഇനി പുരോഹിതനായി തുടരുവാൻയോഗ്യതയില്ലാത്ത വ്യക്തിയാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട മറ്റു സംഘടനകളുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനും ഷിജുവിന് പരിപൂർണ്ണ പിൻതുണനൽകുന്നതിനും കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ തീരുമാനിച്ചു. 
ഏതെങ്കിലും ഒരു വിശ്വാസിക്ക് ഇത്തരം സാഹചര്യമുണ്ടായാൽ അവർക്കാവശ്യമായ ആത്മിയ ശുശ്രൂഷനൽകുന്നതിന് സംഘടന തയ്യാറാണെന്നകാര്യം വിശ്വാസ സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു. 
ഫോൺ . 9447105070. 9746474671.


                                                                                റെജി ഞള്ളാനി
                                                                                                   ചെയർമാൻ
കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ .

മൃതശരീരത്തെ പുരോഹിതൻ അപമാനിച്ചു.-ഹൈന്ദവസഹോദരങ്ങൾ മാതൃകയായി.


Tuesday, August 9, 2016

കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന വെളിപ്പെടുത്തൽ സിററിം ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കെ. സി. ആർ . എം.

കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന വെളിപ്പെടുത്തൽ സിററിം ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കെ. സി. ആർ . എം. 


കോട്ടയം ജില്ലയിലെ പാല ചേർപ്പുംങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സംബാസ്റ്റ്യൻ 7-7-2016-ൽ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഈ ദാരുണ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. മേലധികാരികളുടെ അരുതാത്തപ്രവർത്തികൾക്ക് കൂട്ടുനിൽക്കാത്ത കന്യാസ്ത്രീകൾക്ക് പലർക്കും നിർബന്ധിച്ചും രഹസ്യമായും  ഭ്രാന്തിനുള്ള മരുന്നു നൽകുന്നുണ്ടെന്നവർ പറഞ്ഞു. കത്തോലിക്ക സഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തികളാക്കിയും അല്ലാതെയും അവരെ ലൗകീകവും മാനസ്സീകവുമായി പീഡിപ്പിക്കന്നത് ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണം. ഇതിൽ കേന്ദ്രമനുഷ്യാവകാശകമ്മിഷൻ ഇടപെടണം .ഇതിനു കൂട്ടുനിന്ന ഡോക്ടറന്മാർക്കെതിരെനടപടിയുണ്ടാവണം. അടുത്ത കാലത്തായി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിരവതി കന്യാസ്ത്രീകളാണുള്ളത്. ഇതു സംബന്ധിച്ച അന്വേഷണമെല്ലാം പ്രഹസനമായിമാറിയിരിക്കുന്നു. 

ഫാദർ ജോയിയെന്ന പുരോഹിതനുമായി അടുപ്പത്തിലാണെന്നാരോപിച്ച് ഈ കന്യാസ്ത്രീയെ കോതമംഗലത്തിനപ്പുറമുള്ള നാടുകാണിയെന്ന ഉൾ ഗ്രാമത്തിലെ മഠത്തിൽ 20 ദിവസത്തോളം തടവിൽ പാർപ്പിച്ചിരുന്നു.എന്നാൽ ഈ വൈദികന്റെ പേരിൽ നടപടിയോന്നും ഉണ്ടായതുമില്ല. ഒരു ധ്യാനഗുരുവിന്റെ ലൗഗീകപിഡനം ചെറുത്ത ഒരു കന്യ്‌സ്ത്രീയെ ആലുവ മഠത്തിൽനിന്നും നട്ടുച്ചക്ക് പുറത്താക്കി നടുറോഡിലിറക്കിവിട്ടസംഭവം വാർത്തയായപ്പോൾ 12ലക്ഷം നൽകി അവരെ പറഞ്ഞുവിട്ടു. എന്നാൽ ആ പുരോഹിതൻ സുഖമായിതുടരുന്നു. സ്ത്രീകളോടുള്ള സഭയുടെ അവഹേളനവും അടിച്ചമർത്തലും അതി ക്രൂരമായി തുടരുകയാണ്. 

ഭ്രാന്തിനുള്ള മരുന്നു കഴിക്കുവാൻ വിസമ്മതിച്ച് എതിർത്ത ഈ സിസ്റ്ററെ

അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പീഠിപ്പിച്ചെന്ന കുറ്റവും മോഷണക്കുറ്റവും തലയിൽ കെട്ടിവച്ച് ഈ സിസ്റ്ററുടെമേൽ കള്ളക്കേസ്സെടുക്കുവാനും ഇപ്പോൾ ശ്രമം നടന്നിരിക്കുന്നു.സഭയുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ കള്ളക്കേസ്സു കൊടുത്ത് ഒതുക്കുകയോ കൊന്നോടുക്കുകയോ ചെയ്ത് അത് അപകടമരണമോ ആത്മഹത്യയോ ആക്കിമാറ്റുന്ന ശീലം സ്ഥിരമാക്കിയിരിക്കുകയാണിപ്പോൾ

 ബെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് പുരോഹിതർ കന്യാസ്ത്രീകൾക്കുമേൽ പ്രയോഗിക്കുന്ന തന്ത്രം. ചൂഷണത്തിനും അനീതിക്കും എതിരെ പോരാടിയ ഈ കന്യാസ്ത്രീക്ക് മഠത്തിൽ ഭക്ഷണവും വെള്ളവും നിക്ഷേധിച്ചിരിക്കുകയാണിപ്പോൾ.മഠത്തിൽ താൻ സുരക്ഷിതയല്ലെന്നും മരണഭയമുണ്ടെന്നും കാണിച്ച് മനുഷ്യാവകാശകമ്മീഷനും വനിതാകമ്മിഷനും പരാതിഅയച്ചെങ്കിലും യാതോരു അന്വേഷണവും ഉണ്ടാകാത്തസാഹചര്യത്തിൽ തിരുവസ്ത്രം ഉപേക്ഷിക്കാനോരുങ്ങുകയാണികന്യാസ്ത്രീ. 

 കേരളത്തിൽ 450-തിലധികം അനാഥമന്തിരങ്ങളുണ്ട്. കോട്ടയം ജില്ലയിൽ മാത്രം സർക്കാർ ഫണ്ടു വാങ്ങന്ന 56 അനാഥമന്തിരങ്ങളും ഓൾഡേജുഹോമുകളുമുണ്ട്.ഇത്രമാത്രം അനാഥക്കുഞ്ഞുങ്ങൾക്ക് ജന്മം നൽക്ുന്ന നെറികെട്ട ജനമാണ് കോട്ടയത്തും മറ്റുജില്ലകളിലുമേന്നാണൊ ഇതിനർത്ഥം അതോ പണത്തിനുവേണ്ടി സാധരണക്കാരുടെ മക്കളെയും ഇവർ കണക്കിനകത്ത് അനാഥരാക്കിയതോയെന്ന് അന്വേഷിക്കണം. 

ഏകികൃത സിവിൽ കോഡില്ലത്തതിനാലും ദേവസം ബോർഡോ വഖത്ത്‌ബോർ്‌ഡോ, ഗുരുദ്വാരബോർഡോ പോലെ സർക്കാരിനു കണക്കുലഭിക്കുന്ന നിയമം കത്തോലിക്കാ സഭക്കില്ല. സഭയുടെ സ്വത്തുക്കൾ സംമ്പന്തിച്ച കണക്കുകൾ കേന്ദ്ര സ്ംസ്ഥാന സർക്കാരുകൾക്കറിയുകയുമില്ല. അതുമുലും കോടിക്കണക്കിന് രുപയാണ് സർക്കാരിനു നഷ്ടമാവന്നത് സഭയുടെ സ്വത്തുക്കൾക്ക് വിശ്വാസികൾക്കും അവകാശമില്ല. എല്ലാം മെത്രാന്റെ സ്വന്തമാണ്. 

അനാഥക്കുട്ടികളുടെ പേരിൽ എത്തുന്ന പണമോന്നും അവർക്ക്       കൊടുക്കുന്നില്ലന്നും താനതിനെ എതിർത്തിരുന്നു എന്നും സിസ്റ്റർ മേരി വെളുപ്പെടുത്തി.മഠത്തിലെ ചില അരുതാത്ത പ്രവർത്തികളെയും ്അവർ എതിർത്തിരുന്നതായി പറഞ്ഞു. 


 ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിക്കണം. അടുത്തയിടെ മുസ്ല്ം സമുദായത്തിനു കീഴിലുണ്ട്ായിരുന്ന അനാഥാലയങ്ങളേയും കുട്ടികളെയും സംബന്ധിച്ച് അന്വേഷിച്ച് വളരേയധികം കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ സഭക്ക് കീഴിലെ സ്ഥാപനങ്ങളെക്കുറിച്ചോന്നും കേട്ടില്ല. ഇതോരുതരം വിവേചനമല്ലേയെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റെന്നു പറയുവാൻ കഴിയുമോ. കന്യാസ്ത്രീ മഠങ്ങളിൽ വീഞ്ഞുണ്ടാക്കുന്ന പ്രവർത്തിയും നിർത്തേണ്ടതുതന്നെയെന്ന കാര്യത്തിൽ സംശയമില്ല.


 മേരി സിസ്റ്ററുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കർക്കെതിരെ അടിയന്തിര നടപടികൾ സ്വികരിക്കുവാൻ സർക്കാർ തയ്യാറാവണം. 



Sunday, August 7, 2016

.ചേർപ്പുങ്കൽ മഠത്തിലെ കന്യാസ്ത്രീകളെ നിയമത്തിനു മുന്നിലെത്തിക്കണം.

കത്തോലിക്കാ സഭക്കു കീഴിലുള്ള കുട്ടികളുടെ  അനാഥമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ അന്വേഷിക്കണം. 


ഏതാനും ദിവസങ്ങൾക്ക് മുൻപ് പാലായ്ക്കടുത്ത് ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റെിലെ കന്യാസ്ത്രീ അവരുടെ കീഴിലെ ഇൻഫെന്റെ് ജീസസ്സ് ബാലഭവനിലെ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതി ചൈൽഡ് വെൽഫെയർ കമ്മറ്റിക്കു ലഭിക്കുകയും കമ്മീഷൻ കേസ്സ് അന്വേഷിക്കുകയും മഠം ഇത് സമ്മതിക്കുകയും ചെയ്തു . ഇവിടുത്തെ പല കന്യാസ്ത്രീകളും കുട്ടികളോട് ക്രൂരമായാണ് പെരുമാറുന്നത് എന്ന് കമ്മറ്റിക്ക് മനസ്സിലായെങ്കിലും കേസ്സ് അട്ടിമറിച്ച് ഒതുക്കിത്തിർക്കുകയാണ്. 


ഇത്തരം നിരവധി സ്ഥാപനങ്ങളാണ് സഭക്കുള്ളത്.സർക്കാർ സഹായം കിട്ടുന്ന 56 അനാഥമന്തിരങ്ങൾ കോട്ടയം ജില്ലയിൽ മാത്രം പ്രവർത്തിക്കുന്നു.  ഇവിടെ അനാഥരെത്രയുണ്ടെന്ന കണക്ക് പരിശോധിക്കണം കുട്ടികളുടെ എണ്ണവും ശരിയായരീതിയിൽ പരിശോധിക്കണം. പണസംമ്പാതനം ലക്ഷ്യമിട്ട് 450-തിധികം അനാഥമന്തിരങ്ങൾ കേരളത്തിൽ പ്രവർത്തി്ക്കുന്നു എന്നത് നാടിന് ഉണ്ടാക്കുന്ന അപമാനം ചെറുതാണോയെന്ന് നമ്മൾ തിരിച്ചറിയണം.ഇവരുടെ പേരിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നും സർക്കാരിൽനിന്നും ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. കുട്ടികൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. മുസ്ലീം സമുദായത്തിന്റെ മദ്രസകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാഥാലയങ്ങളെക്കുറിച്ച് സർക്കാർ അന്വേഷിക്കുകയും നിരവധി കുട്ടികളെ തിരികെ അയക്കുകയും ചെയ്തു .എന്തുകൊണ്ടാണ് ഈ വിവേചനമെന്ന് സർക്കാർ വ്യക്തമാക്കണം.

ചൈൽഡ് വെൽഫെയർ കമ്മറ്റി  കത്തോലിക്കാ കന്യാസ്ത്രീകളുടെയും  അച്ചൻമരുടെയും സ്വാധീനം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 7 ജില്ലകളിലെ ചെയർമാൻമാർ ക്രിസ്തീയ സമുദായത്തിൽ പെട്ടവരാണ്. ്. കമ്മറ്റികളുടെ പ്രവർത്തനങ്ങൾ നോക്കിയാൽ കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന കേസ്സുകൾക്ക് ഒരു നീതിയും ഇരകൾക്ക് കിട്ടുന്നില്ലന്നു പറയേണ്ടിവരും.  ഒരു സർക്കാർ സ്ഥാപനം എത്രമാത്രം അധപതിക്കാമെന്നതിന്റെ തെളിവാണിത.് സർക്കാർ പണം ധൂർത്തടിക്കുകയല്ലേ ഈ സ്ഥാപനമെന്നു കാണാം. സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കുന്നില്ല. പുതിയ സർക്കാർ ഈ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ പുനസംഘടിപ്പിക്കുകയും സഭയുടെ കീഴിലുള്ള അനാഥമന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുകയും വേണം. കമ്മറ്റികളുടെ ഓഫീസുകളിൽ നിന്നും കന്യാസ്ത്രീകളെയും പുരോഹിതരേയും അടിയന്തിരമായി ഒഴിവാക്കി എല്ലാ സമുദായത്തിൽപ്പെട്ടവർക്കും തുല്യ നീതി ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാവാത്ത പക്ഷം നിയമനടപടികളുമായി സംഘടന മുന്നോട്ടു പോകുവാൻ നിർബന്ധിതരാകും . ചേർപ്പുങ്കൽ മഠത്തിലെ മുഴുവൻ കന്യാസ്ത്രീകൾക്കുമെതിരെ നിഷ്പക്ഷമായ് അന്വേഷണമുണ്ടാവുകയും കുട്ടികളെ രക്ഷിച്ച്  സ്ഥാപനം പിരിച്ചുവിടുകയും ചെയ്യണം. 

                  റെജി ഞള്ളാനി
              കെ.സി. ആർ.എം
സംസ്ഥാന ഓർഗനൈസിം സെക്രട്ടറി


Saturday, August 6, 2016

സിസ്റ്റർ മേരി സെബാസ്റ്റ്യനും മഠത്തിൽ കൊല്ലപ്പെടുമോ?


കോട്ടയം ജില്ലയിലെ പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യനാണ് ജീവനു ഭീക്ഷണി നേരിട്ടിരിക്കുന്നത്. മഠത്തിലെ കള്ളത്തരങ്ങൾക്കും അരുതായികകൾക്കുമെതിരെ  പ്രതികരിച്ചതിനും കൂട്ടുനിൽക്കാത്തതിനും താൻ നിരന്തരം മാനസ്സികമായും ശാരിരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് സിസ്റ്റർ പറഞ്ഞു. ഇതു സംബന്ധിച്ച് സിസ്റ്റർ പരാതി നൽകിയിട്ടുണ്ട്. കത്തോലിക്കാ സഭാധികാരികളുടെ ക്രൂരമായ നിലപാടുകളിൽ മാനസ്സികമായി തകർന്നിരിക്കുകയാണ് സിസ്റ്റർ . മേലധികാരികളുടെ ഭീക്ഷണിയെത്തുടർന്ന് മഠത്തിൽനിന്നും വിട്ടുപോകുവാൻ തയ്യാറാണെന്ന് എഴുതിനൽകേണ്ടി വന്നു ഈ പാവത്തിന്. ഈ അവസരത്തിൽ മതിയായ ജീവനാംശം നൽകാമെന്നും ഉറപ്പുലഭിച്ചിരുന്നു. എന്നാൽ ഒരു രൂപ പോലും നൽകാതെ സിസ്റ്ററെ  നടു റോഡിലേയ്ക്ക് ഇറക്കി വിടുകയാണ്. കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷനും . കെ .സി. ആർ. എം -ഉം സിസ്റ്റർക്ക് ശക്തമായ പിൻതുണയുമായി രംഗത്തുവന്ന,് പത്ര, ദൃശ്യ മാധ്യമങ്ങളിലുടെ ഈ സംഭവം പുറത്തറിയിച്ചതിലൂടെ സമുഹ മധ്യത്തിൽ വലിയ ചർച്ചയായിരിക്കുകയാണിത് .കെ. സി. ആർ. എം .നേതാക്കളായ കെ. ജോർജ്ജ് ജോസഫ് ,കെ.കെ .ജോസ,് കണ്ടത്തിൽ സി.വി.സെബാസ്റ്റ്യൻ മ്ലാട്ടുശ്ശേരി തുടങ്ങിയവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഇടപെട്ടുവരുന്നു. ഒരു പുരോഹിതന്റെ ലെംഗീക പീഢനത്തിനെതിരെ ചെറുത്തുനിന്നതിന് ആലുവ മഠത്തിലെ ഒരു കന്യാസ്ത്രീയെ പൊരിവെയിലത്ത് നട്ടുച്ചക്ക് നടുറോഡിലിറക്കിവിട്ട സംഭവത്തിൽ ഈ സംഘടനകളും  ശ്രീ. ജോസ് മാവേലിയുമാണ്  സിസ്റ്ററുടെ രക്ഷക്കെത്തിയതും അഭയം നൽകിയതും .ഈ സംഭവത്തിൽ കന്യാസ്ത്രീക്ക് 12 ലക്ഷം നൽകി സഭ തലയൂരുകയായിരുന്നു.  പാലായിലെയും അടുത്തകാലത്ത് വാഗമണ്ണിൽ മരിച്ച സിസ്റ്ററുടേതുമുൾപ്പെടെ 19- കന്യാസ്ത്രീകളാണ് അടുത്തകാലത്ത് ദൂരൂഹ സാഹചര്യത്തിൽ മരിച്ചത്. ഫാ. എഡ്വിൻ ഭിഗെറി, ഫാ. രാജു കൊക്കൻ തുടങ്ങിയ നിരവധി വൈദികർ അടുത്തയിടെ പീഢനക്കേസ്സുകളിൽ പിടിക്കപ്പെടുന്നു. ഇതിനിടയിൽ  മറിയക്കുട്ടിക്കൊലക്കേസിലെ പുരോഹിതനെ വിശുദ്ധനായി  പ്രഖ്യാപിക്കുന്നതിനൊരുങ്ങുകയാണ് സഭ. ശ്രേയയെന്ന പിഞ്ചു കുഞ്ഞിനെ കൊലചെയ്ത സംഭവത്തിൽ പ്രതികൾ രക്ഷപെടുന്നു. പിറവത്ത് ഒരു കന്യാസ്ത്രീയെ മറ്റുകന്യാസ്ത്രീകൾ കത്തിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചു .ഇങ്ങനെ എണ്ണിയാൽ തീരാത്തവിധം കത്തോലിക്കാ പുരോഹിതർക്കിടയിലും കന്യാസ്ത്രീകൾക്കിടയിലും മഠങ്ങളിലും ഭയാനകവും അതിക്രൂരവുമായ സംഭവങ്ങളാണ് നിത്യവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 

അഭയക്കേസുപോലുള്ള കേസ്സുകളിൽ വിശ്വാസികളുടെ  കോടിക്കണക്കിനു രൂപയാണ് സഭ ചിലവിടുന്നത്. കേരളാ സഭയുടെ ഭാഗമായ ചിക്കാഗോരൂപതയിൽ കഴിഞ്ഞയിടെ പതിനെട്ടുവയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഒരു പുരോഹിതന് കോടതി വിധിച്ചത് 30 കോടിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.  സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതും ഭയാനകവും ക്രൂരവും പൈശാചികവുമായ സംഭവങ്ങളും കുറ്റകൃത്യങ്ങളുമാണ് കത്തോലിക്കാ പുരോഹിതർക്കിടയിലും മഠങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വിശ്വാസസമൂഹത്തിനും നാണക്കേടാണ്.  ആത്മീയതയുടെ മറവിൽ നടക്കുന്ന ഇത്തരം ക്രൂരതകൾക്ക് മറപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഒരുകൂട്ടം ഉദ്യോഗസ്ഥരും രാഷ്ടിയക്കാരും  ചില മാധ്യമങ്ങളും ഉണ്ടെന്നുള്ള സത്യം സമൂഹം തിരിച്ചറിയണം. ഇവരേയും ബഹിഷ്‌കരിക്കുവാൻ സമൂഹംതയ്യാറാവണം. ശാരിരികശുദ്ധിയും ആത്മീയശുദ്ധിയുമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പിൻതുണക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമുഹത്തിന്റെയും സംഘടനകളുടെയും കടമയാണ്. സിസ്റ്റർ മേരിയുടെ ജീവൻ സംരക്ഷിക്കുവാനുള്ള പോരാട്ടത്തിൽ നാടൊന്നായി കൈകോർക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.



റെജി ഞള്ളാനി
ദേശീയ ചെയർമാൻ
കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ്
അസോസിയെഷൻ .
9447105070.








Sunday, July 3, 2016

പുറംതോടുകൾ പൊട്ടിച്ച് പുറത്തുവരണം.

ക്രിസ്തീയ സഭകളുടെ ഏകീകരണം അനിവാര്യം.-എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ .


ക്രിസ്തുവിന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന സഭകളുടെ ഏകീകരണത്തിനുള്ള  പരിശ്രമങ്ങൾ ഉടൻ ആരംഭിക്കണം. കത്തോലിക്കാ സഭ കരുണയുടെ വർഷം ആചരിക്കുന്ന ഈ വർഷം തന്നെ ഇതിനു തുടക്കം കുറിക്കണം. ക്രിസ്തുവിന്റെ ജീവിതവും വചനവും വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനവുമാണ് എല്ലാ സഭകളും പറയുന്നതെങ്കിലും പ്രവർത്തനങ്ങളിൽ  ഇവയ്‌ക്കൊന്നും യാഥാർത്ഥ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നു കാണാം. ഭൗതികതയുടെ അടിത്തറയിൽ പണിതുയർത്തുന്ന ഇന്നത്തെ സഭകൾ വിശ്വാസികളുടെ മേൽ അന്ധവിശ്വാസങ്ങളും വ്യത്യസ്തങ്ങളായ  ആചാരാനുഷ്ടാനങ്ങളും പ്രാർത്ഥനാ രീതികളും അടിച്ചേൽപ്പിക്കുകയും വിശ്വാസികൾ ഒന്നായിത്തിരുന്നത് തടയുകയും അവരെ ആത്മിയവും ഭൗതികവുമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഇത് ക്രിസ്തീയതക്ക് നിരക്കുന്നതാണോയെന്ന് മനസ്സിലാക്കണം. ഇത്തരം അതിർത്തിവരമ്പുകൾ ഇല്ലാതാക്കി ക്രിസ്തു ജനം ഒന്നായിത്തീരുന്നതിന് തുടക്കം കുറിക്കണം. സഭാ നേതൃത്വങ്ങൾ മനസ്സുവച്ചാൽ ഒരാഴ്ചക്കുള്ളിൽ ഇതിനു പരിഹാരം കണ്ടെത്താമെന്നിരിക്കെ അവർ ഇതിനു തയ്യാറാവുന്നില്ലെങ്കിൽ യേശുവിൽ വിശ്വസിക്കുന്ന ദൈവജനം ഇതിനു മുൻകൈയെടുത്ത് സാധ്യമാക്കുവാൻ  പ്രവർത്തിക്കണം. 



                                                                                            ചെയർമാൻ
                                                        എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.

Thursday, April 14, 2016

അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു.

അറിയിപ്പ്.
കത്തോലിക്കാ സഭായിലെ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള അച്ചൻമാർക്കും സന്യാസം വിട്ടു പോന്നിട്ടുള്ള വിദ്യഭ്യാസയോഗ്യതയുള്ള സിസ്റ്റേഴ്‌സിൽ നിന്നും അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 

           
                  റെജി ,ഞള്ളാനി ,
                   ഡയറക്ടർ , കാത്തലിക് പ്രീസ്റ്റ്& എക്‌സ് പ്രീസ്റ്റ് - നൺസ് അസോസിയേഷൻ .ഫോൺ . 9447105070.

Sunday, April 10, 2016

പി. സി. ജോർജ്ജ് പൂഞ്ഞാർ മണ്ഡലത്തിൽ എന്തുകൊണ്ട് വിജയിക്ക ണം. അദ്ദേഹത്തെ എന്തിനു പിൻതുണക്കണം. ?


 .



   പി. സി. ജോർജ്ജ് പൂഞ്ഞാർ മണ്ഡലത്തിൽ എന്തുകൊണ്ട് വിജയിക്ക ണം. അദ്ദേഹത്തെ എന്തിനു പിൻതുണക്കണം. ?


1. സംസ്ഥാനത്തെ ഏതു പാവപ്പെട്ടവനും അവഗണിക്കപ്പെട്ടവനും മടികൂ ടാതെ നേരിട്ട് കയറിച്ചെന്ന് ഇടനിലക്കാരില്ലാതെ സഹായം ചേദിക്കാ വുന്ന ഒരു നേതാവ്. 

2. മണ്ഡലത്തിന്റെ വികസനത്തിൽ വൻ കുതിപ്പ്. 

3 അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി പ്രവർത്തിക്കുന്നു. 
  സാധാരണക്കാരുടെ ഭാക്ഷയിൽ ശക്തമായി പ്രതികരിക്കുന്നു.

4. ഭരണരംഗത്തും ഉദ്യോഗസ്ഥരംഗത്തും പൊതുരംഗത്തുമുള്ള അഴിമ തിക്കും അനീതികൾക്കുമെതിരെ സാധാരണക്കാരന്റെ പക്ഷത്തുനിന്ന് ശക്തമായി പ്രതികരിക്കുന്നു. 

5. വമ്പൻമാരുടെ നിരവധി അഴിമതികൾ പുറത്തുകൊണ്ടുവന്ന പി. സി. ജോർജ്ജിനെതിരെ ഒരു അഴിമതി ആരോപണം പോലും ആർക്കും നാ ളിതുവരെ ഉന്നയിക്കുവാൻ കഴിഞ്ഞിട്ടില്ലായെന്നത് അദ്ദേഹത്തിന്റെ സം ശുദ്ധ രാഷ്ടീയപ്രവർത്തനമല്ലേ തുറന്നുകാട്ടുന്നത്. 

6. അഴിമതിക്കെതിരെ പ്രവർത്തിക്കുകയും പവപ്പെട്ടവന്റെ പക്ഷത്തുനിൽ ക്കുകയും ചെയ്യുന്നവരെ ശക്തരായി നിലനിർത്തുവാനുള്ള ചുമതല സമുഹത്തിനുണ്ട്.  പി. സി. ജോർജ്ജിനെ വൻ ഭൂരിപക്ഷത്തോടെ വി ജയിപ്പിച്ചുകൊണ്ട് ഈ കടമ നമുക്ക് നിർവഹിക്കാം.

7. നമ്മുടെ കടമ മറന്നാൽ സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർ ത്തകർ നമുക്ക് ഇല്ലാതാവും എന്നത് വളരെയധികം അപകടകരമാണ്.


രാഷ്ട്ര നിർമ്മാണത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി നമുക്ക് കൈകോർക്കാം ഇത്തരം നേതാക്കളെ നമുക്ക് വിജയിപ്പിക്കാം,നിലനിർത്താം.


                                                                                              ജയ്ഹിന്ദ്. 

                                                                                 റെജി ഞള്ളാനി , പ്രസിഡന്റ് ,
                                                                 മനുഷ്യാവകാശസംരക്ഷണവേദി. 9447105070.



Tuesday, March 8, 2016

പുരോഹിതൻ ചുടലഭൂതമോ ?







വൈദികർ ഏകാന്ത തടവറയിൽ


 

കർത്താവേ ശത്രുക്കൾക്കു പോലും ഇങ്ങനെ വരുത്തരുതെ എന്ന പ്രാർത്ഥനയാണ് എന്റെ മനസ്സിൽ കടന്നുവരുന്നത്.


 വൈദിക ജോലിയിലേയ്ക്ക് കടന്നുവരുന്ന കുട്ടികൾ അവരുടെ പരിശിലനകാലത്ത് ലഭിക്കുന്ന അറിവുകളുടെയും വിശ്വാസങ്ങളുടെയും അന്തവിശ്വാസങ്ങളുടെയും അടിസ്ഥാനത്തിൽ കുടുംബജീവിതത്തിൽ നിന്നും വിട്ടുനിൽക്കുവാൻ നിർബന്ധിതരായിത്തീരുന്നു. സഭയിലെ വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും മൂലം അവർ ദൈവത്തിന്റെ പ്രതിപുരുഷൻമാരാണെന്ന തെറ്റായ വിശ്വാസം അവരിൽ അടിച്ചേൽപ്പിക്കപ്പെടുന്നു.  വിശ്വാസ സമുഹം കൂടി വൈദികന് കൃത്രിമ പരിവേഷം ചാർത്തിനൽകുന്നതുവഴി ഈ വ്യക്തി നേർച്ചക്കോഴിയെപ്പൊലെയോ ഇറച്ചിക്കായി കഴുത്തറുത്ത് കൊല്ലുവാൻ മാറ്റിനിർത്തപ്പെട്ട  മൃഗത്തെപ്പോലെയോ നിസ്സഹായരായി, പ്രതികരിക്കുവാൻ കഴിയാതെ മാറ്റിനിർത്തപ്പെടുന്നു. ളോഹക്കുള്ളിൽ അകപ്പെട്ട വൈദികന് രക്ഷപെടുവാൻ കഴിയാത്ത അവസ്ഥയിൽ അകപ്പെട്ടുപോകുന്നു
.

  പിന്നീടുണ്ടാവുന്ന ജീവിത സാഹചര്യങ്ങളെ മുഴുവൻ മനസ്സില്ലാ മനസ്സോടെ സഹിക്കുവാൻ വിധിക്കപ്പെടുന്നു.
ഏകാന്ത തടവറയിലെ ജീവിതം അനുഭവിക്കുന്ന ഈ മനുഷ്യന്റെ ജീവിതത്തിന്റെ ഭൗതീക തലത്തിലേയ്ക്ക് തിരിഞ്ഞു നോക്കി കരുണ കാണിക്കുന്നതിനോ ആത്മ സംഘർഷത്തെ മനസ്സിലാക്കുന്നതിനോ വിശ്വാസ സമൂഹവും മനസ്സുവയ്ക്കാറില്ല. മനുഷ്വത്വം നഷ്ടപ്പെട്ട ജനസമുഹം വളർന്നുവരുകയാണ്.സ്വന്തം കുടുംബത്തിൽപെട്ടവർ പോലും ഇവരുടെ നൊമ്പരങ്ങൾ കാണുവാൻകൂട്ടാക്കുന്നില്ല ആത്മിയതയുടെയോ ഭൗതികതയുടെയോഎന്തിന്റെപേരിലായാലുംഇതുകടുത്തഅനീതിയാണ്.
വളരെയധികം പുരോഹിതരിൽ മാനസ്സിക പിരിമുറുക്കവും നിരാശഭാവവും ജീവിതത്തോടുള്ള വിരക്തിയും വർദ്ധിച്ചുവരികയാണ്.നിരവധിപേർ വൈദിക ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോരുന്നു.  കഠിന ഹൃദയരായിമാറുന്നവരുടെ എണ്ണവും വൻ തോതിൽ കുടിവരുന്നു. അവരുടെ ജീവിതസാഹചര്യങ്ങളേയോർത്ത് പ്രതികരിക്കുവാൻ കഴിയാതെ പുരോഹിതർ, ഈ ജീവിതം ഞങ്ങൾക്ക് വളരെയധികം സന്തോഷപ്രദമാണെന്ന് കള്ളം പറയിക്കുന്ന സമ്മർദ്ദ സാഹചര്യമാണ് ഇവിടെയുള്ളത്. വൈദികരോട് സമുഹം മനുഷ്യത്വരഹിതമായ, കണ്ണിൽചോരയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത് എന്നതിൽ യാതോരുതർക്കവുമില്ല. 


നിരവധി പള്ളികളിൽ ഒരു പുരോഹിതൻ മാത്രമാണ് ഉള്ളത്. രാത്രികാലങ്ങളിൽ പള്ളിമുറിയിൽ ഒറ്റക്കുതാമസിക്കുന്ന ഒരച്ചന് ഒരു നെഞ്ചുവേദന അനുഭവപ്പെട്ടാൽ , പനിയൊന്നു കൂടിയാൽ, ഒരു കള്ളന്റെ ആക്രമണമുണ്ടായാൽ ,ഒരുതലചുറ്റലുണ്ടായാൽ, ഭയപ്പെടുത്തുന്ന ഒരു ശബ്ദം സെമിത്തേരിയുടെ ഭാഗത്തുനിന്നുമുണ്ടായാൽ  ഈ പാവം മനുഷ്യൻ എന്തുചെയ്യും . പള്ളിയുടെ കോമ്പൗണ്ട് വിട്ട് വളരെ ദൂരത്തിലായിരിക്കുമല്ലോ വിടുകൾ ഉള്ളത്. നമ്മളിൽ ആരെങ്കിലും സെമിത്തേരിയുടെ സമീപം ഒറ്റക്കു രാത്രികാലങ്ങളിൽ അരമണിക്കൂർ താമസിക്കുവാൻ പറഞ്ഞാൽ എത്രപേർക്ക് സാധിക്കുമെന്ന് ആലോചിക്കുക. കൂരിരിട്ടിൽ ഒറ്റക്കു താമസിച്ച് ജനങ്ങളെ സേവിക്കുവാൻ ക്രിസ്തുഎവിടെയാണ് പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യം മനസ്സിലാക്കി എല്ലാ പള്ളികളിലും രണ്ടോ അതിലധികമോ പുരോഹിതരെ നിയമിക്കുവാൻ സഭാ നേതൃത്വവും തയ്യാറാവണം ഇതിനായിവിശ്വാസ സമൂഹവും സഭാനേതൃത്വത്തിന്റെമേൽ സമ്മർദ്ദംചെലുത്തണം. മെത്രാൻമാരുടെ അരമനകളിലും രൂപതാ ആസ്ഥാനങ്ങളിലും  നിരവധി അച്ചൻമാർ താവളമടിക്കുന്നത് എന്തിനാണ്. 

പുരോഹിതർക്ക് നൽകുന്ന ശംബളം പുനപരിശോധിക്കണം. കോടാനുകോടി രൂപ സമ്പത്തുള്ള സഭ പുരോഹിതർക്ക്‌നൽകുന്നത് വളരെ തുശ്ചമായ ശംബളമാണ് സാമ്പത്തിക പ്രയാസം കാരണം പല പുരോഹിതർക്കുംപള്ളിയുടെ പണത്തിൽ നിന്നും പണം കട്ടെടുക്കുകയോ വിശ്വാസികളുടെകയ്യിൽ നിന്നും കടം വാങ്ങുകയൊ ചെയ്യെണ്ട്ിവന്നിട്ടുണ്ട്. ഇരുപതും മുപ്പതും വർഷങ്ങൾ പുരോഹിതനായി ജോലിചെയ്തിട്ട് പുറത്തേയ്ക്കുവന്നാൽ യേശുവിന്റെ പേരുപറഞ്ഞ്ചില്ലിക്കാശുപോലും നൽകാതെ അവരെ പറഞ്ഞയക്കുന്നു എന്നുമാത്രമല്ല നാട്ടിലും വീട്ടിലും ഭ്രഷ്ടുകൽപ്പിക്കുകയും ചെയ്യുന്നു.ഇതു കൊടും ക്രൂരതയാണ്. 


നമ്മുടെയോക്കെ കുടുംബങ്ങളിൽ നിന്നും പോയവരാണിവരെന്ന പരിഗണനയുമില്ല. കുടുംബ സ്വത്തുക്കൾ രൂപതയോ സ്വന്തക്കാരോഇതിനോടകം തട്ടിയെടുത്തിട്ടുണ്ടാവാമെന്നതിനാൽ ജീവിതം അസഹനിയമായിത്തിരുന്നു. ഇതിലെ ശരി കാണുവാൻ സമൂഹം തയ്യാറാകണം. 


ദൈവം മനുഷ്യനും മറ്റു ജീവജലങ്ങൾക്കും ലോകത്തിന്റെ നിലനിൽപ്പിനും സൃഷ്ടികർമ്മത്തിന്റെ പൂർത്തികരണത്തിനുമായി നൽകിയിരിക്കുന്ന വരദാനമാണ് സെക്‌സ് .

ഒരു പുരോഹിതൻ ഈ ദൈവാംശത്തെ അടക്കിവയ്ക്കുവാൻ നിർബന്ധിതനായി തീരുന്നു. പൗരുഷവും ഓജസും തേജസ്സുംഉണ്ടായിരുന്നിട്ടും ശിഖണ്ഡിയെപ്പൊലെ , ആ ഭാവത്തിൽ ജീവിക്കണമെന്നു പറയുന്നത് കടുത്ത അപരാധമാണ്. ദൈവാനന്ദത്തിന്റെ പുർത്തീകരണമാണ് സെക്‌സ് 

.ഇതിന്റെപൂർത്തികരണത്തിനായിഒരു പുരോഹിതൻ അധാർമ്മികവും നിയമവിരുദ്ധവുമായ മാർഗ്ഗങ്ങൾ തേടേണ്ടിവന്നാൽ   സമൂഹം അവനെ കുറ്റവിചാരണ നടത്തുകയും കല്ലെറിയുകയും ചെയ്യുന്നു.   ഈ വ്യക്തിയെ വിചാരണചെയ്യുവാൻ സമൂഹത്തിന് ധാർമ്മികമായി എന്തധികാരമാണുള്ളതെന്നു ചിന്തിക്കണം .ആയിരക്കണക്കിനു  കത്തോലിക്കാ പുരോഹിതർ  കുഞ്ഞുങ്ങളേയും വീട്ടമ്മമാരേയും കന്യാസ്ത്രീകളേയും  ദുരുപയോഗം ചെയ്തുവെന്നും കൊലപ്പെടുത്തിയെന്നുമുള്ള

വാർത്തകൾ കാണുകയും നിരവധി വൈദികർ ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നു. കത്തോലിക്കാ പുരോഹിതരുടെ സെക്‌സിനെ നിർബന്ധിതമായി അടിച്ചമർത്തിവയ്ക്കുവാൻ തീരുമാനിച്ചത് ഈ സമൂഹമല്ലേ. കത്തോലിക്കാ പുരോഹിതർക്കും മറ്റു സഭകളിലെ പുരോഹിതരേപ്പോലെ വിവാഹം കഴിക്കുവാൻ അനുവാദം നൽകണമെന്ന് വിശ്വാസ സമൂഹം റോമിനോട് ആവശ്യപ്പെട്ടാൽ ഉടൻ നടപ്പാക്കിക്കിട്ടുമല്ലോ, അല്ലെങ്കിൽ റോം വരെ എന്തിനു പോകണം സീറോമലബാർ സഭക്ക് സ്വതന്ത്ര പദവി റോം തന്നിട്ടുളളതിനാൽ അവരുടെ പഴയ പൈതൃകത്തിലേയ്ക്ക് എപ്പോൾ വേണമെങ്കിലും തിരികെ പോകുവാൻ അധികാരമുള്ളതിനാൽ നമ്മുടെ പുരോഹിതർക്ക് വിവാഹം കഴിക്കുവാൻ അനുവാദം നൽകുവാൻ കെ. സി. ബി. സി. അരമണിക്കൂർ കൂടുകയേ വേണ്ടു. മെത്രാൻ്മാരും ഡീക്കൻമാരും കുടുംബസ്ഥനായിരിക്കണമെന്നാണ് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്..(1 തിമോത്തിയോസ് 3)... ഇപ്പോൾ നടക്കുന്നത് ദൈവവിരുദ്ധമായ നടപടിയാണ്.ഇതു തിരുത്തപ്പെടണം.ഇക്കാര്യത്തിൽ വിശ്വാസ സമൂഹം സഭാനേതൃത്വത്തിന്റെ മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണം. പുരോഹിതർക്കിടയിൽ രഹസ്യ ബാലറ്റിലൂടെ  അഭിപ്രായ സർവ്വേ നടത്തണം. 


കുടുംബ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഒരു പുരോഹിതനെക്കാൾ ആയിരം മടങ്ങ് കുടുതൽ ദൈവത്തിനു പ്രീതികരമായി ജീവിച്ച് കടന്നുപോകുന്നു. പുരോഹിത ജോലിയിലേയ്ക്ക് കടന്നുവരുന്നവർ മജ്ജയും മാംസവുമുള്ള പച്ചയായ  മനുഷ്യരാണെന്നുളള സത്യം സമൂഹം തിരിച്ചറിയണം.എന്തിന്റെ പേരിലായാലും  രാത്രിയുടെ യാമങ്ങളിൽ കൂരിരുട്ടിൽ ഏകാന്ത തടവറയിൽ ശവക്കല്ലറകൾക്ക് കൂട്ടായും സെക്‌സിനെ അടിച്ചമർത്തിയും ജീവിക്കേണ്ടവരാണോ നമ്മോടൊപ്പം നമ്മുടെ കുടുബങ്ങളിൽ പറവകളെപ്പോലെ ജീവിച്ച ഇവരെന്ന് ഓർക്കണം .  ഇവരുടെ ജീവിതങ്ങൾ തല്ലിക്കെടുത്തിയതിന് ഇവരുടെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമല്ല സമൂഹം മുഴുവൻ കുറ്റക്കാരാണ്.  മാനുഷീക മൂല്യങ്ങൾക്ക് വിലതരുന്നില്ലങ്കിൽ അതുകിട്ടിയെന്നുറപ്പായിട്ടേയിനി നമ്മുടെ കുടുംബങ്ങളിൽ നിന്നും ഇനി കുഞ്ഞുങ്ങളെ സെമിനാരികളിലേയ്ക്കു വിടൂ എന്ന് നമ്മളും തീരുമാനിക്കണം. സഭയിലെ പുരോഹിതരും ഈ അധാർമ്മികതക്കെതിരെ പരസ്യമായി രംഗത്തുവരണം...
            റെജി ഞള്ളാനി , ദേശീയ ചെയർമാൻ.
കെ. സി. ആർ. എം - എക്‌സ് പ്രീസ്റ്റ് ,നൺസ്
അസോസിയേഷൻ. 

Wednesday, February 10, 2016

പാവപ്പെട്ട അദ്ധ്യാപരുടെ ദുർഗതി

 മുഖക്കുറി, സത്യജ്വാല മാസിക ഫെബ്രുവരി-2016

ക്രൈസ്തവവിദ്യാഭ്യാസരംഗം ഇന്നലെയും ഇന്നും
കത്തോലിക്കാസഭയിലെ ചില സന്ന്യാസസമൂഹങ്ങളും സന്ന്യാസിനീസമൂഹങ്ങളും, ട്രസ്റ്റുകൾ സ്ഥാപിച്ച് ചില വൈദികർ വ്യക്തിപരമായും നടത്തിവരുന്ന അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ കേരളകത്തോലിക്കാ സമുദായത്തിനുതന്നെ അപമാനകരമായിത്തീർന്നിട്ടുണ്ട്. സംഭാവന വാങ്ങിയും വൻ ഫീസു പിരിച്ചും, ഗവൺമെന്റ് ഉത്തരപ്രകാരം ചെക്കായി നൽകുന്ന മിനിമം ശമ്പളത്തിൽനിന്ന് ഒരു ഭാഗം അദ്ധ്യാപകരിൽനിന്ന് നിർബ്ബന്ധംചെലുത്തി തിരിച്ചുമേടിച്ചും നടത്തിവരുന്ന ഇത്തരം 'കത്തോലിക്കാ'വിദ്യാഭ്യാസസ്ഥാപനങ്ങൾ യാതൊരുവിധ സാമൂഹിക നിയന്ത്രണവുമില്ലാതെ ചൂഷണത്തിൽ തഴച്ചുവളരുകയാണ്. എന്തെങ്കിലും വിയോജിപ്പു പ്രകടിപ്പിച്ചാൽ, ഉള്ള ജോലിയിൽനിന്നും പിരിച്ചുവിട്ടേക്കാമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഉന്നതവിദ്യാഭ്യാസയോഗ്യതകളുള്ള എത്രയോ അധ്യാപകരാണ് എല്ലാ അനീതിയും ചൂഷണവും സഹിച്ചും മൗനംപാലിച്ചും ഈ മേഖലയിൽ ഉപജീവനത്തിനായി പാടുപെടുന്നത്!


ഈ അടുത്തയിടെ, കട്ടപ്പനയ്ക്കടുത്ത് സ്വരാജിൽ ഒരു കത്തോലിക്കാവൈദികന്റെ നേതൃത്വത്തിൽ  നടത്തിവരുന്ന ഇത്തരമൊരു സ്‌കൂളിലെ ഏതാനും അദ്ധ്യാപകർ, തിരിച്ചു കൊടുക്കേണ്ട തുകയിൽ അല്പം ഇളവു വരുത്താമോ എന്നഭ്യർത്ഥിച്ചതിന്റെപേരിൽ അവരെ തരംതാഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തത്രേ! കണ്ണിൽച്ചോരയില്ലാത്ത ഈ നടപടിക്കെതിരെ മറ്റൊരദ്ധ്യാപകൻ പ്രതിഷേധിച്ചതിന് അദ്ദേഹത്തെ ഉൾപ്പെടെ ജോലിയിൽനിന്നും പിരിച്ചുവിട്ടെന്നും അറിയുന്നു. മാത്രമല്ല, ഈ സംഭവത്തിൽ പിരിച്ചുവിടപ്പെട്ട അധ്യാപകർക്കു പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാരും സംഘടനാപ്രവർത്തകരും ചേർന്ന് ഒരു പ്രതിഷേധസമ്മേളനം നടത്തിയതിന്റെ പേരിൽ, ഗുണ്ടകളെ ഉപയോഗിച്ച് അദ്ധ്യാപകരെ മർദ്ദിച്ചവശരാക്കിയെന്നും റിപ്പോർട്ടുണ്ട്
വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസമൂഹം നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെക്കുറിച്ചുള്ള ഓർമ്മകൾുതുക്കാനും ആ വെളിച്ചത്തിൽ അതിപ്പോൾ എത്തിനിൽക്കുന്ന ലജ്ജാകരമായ അവസ്ഥയെക്കുറിച്ചു പരിചിന്തിക്കാനും കത്തോലിക്കാസഭയുടെപേരിൽ നടക്കുന്ന ഇത്തരം അനിഷ്ടസംഭവങ്ങൾ അവസരങ്ങളാകേണ്ടതുണ്ട് എന്നു കരുതുന്നു.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇവിടുത്തെ ക്രൈസ്തവസമൂഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് ആരും സമ്മതിക്കും. ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം സ്ഥാപിച്ച് കഴിഞ്ഞ നൂറ്റാണ്ടിൽ ഈ സമൂഹം നടത്തിയ വിദ്യാഭ്യാസപ്രവർത്തനത്തിനു സമാനമായൊരു മാതൃക ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പള്ളിക്കെന്നതുപോലെ പള്ളിക്കൂടങ്ങൾക്കും, ആവശ്യമായത്ര സ്ഥലവും അവ പണിയാനാവശ്യമായ തടികളും മറ്റു സാധനസാമഗ്രികളും വിട്ടുകൊടുത്തും പണംപിരിച്ചും കൂട്ടായി അദ്ധ്വാനിച്ചും ഒരു ജനത കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ത്യാഗോജ്വലമായ ഈ വിദ്യാഭ്യാസപ്രവർത്തനമാണ്, കേരളീയരുടെ ഉയർന്ന സാക്ഷരതയ്ക്കും എല്ലാ മേഖലകളിലുമുണ്ടായ അഭിവൃദ്ധിക്കും അടിത്തറതീർത്തത്. ഈ പ്രവർത്തനത്തിന്റെ നേതൃന്നിരയിൽ ക്രൈസ്തവരായിരുന്നെങ്കിലും, ഈ സംരംഭത്തിൽ മറ്റു സമുദായാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വൻ സഹകരണവും പങ്കാളിത്തവുംകൂടി കണക്കിലെടുത്താൽ അത് സാർവ്വത്രികവിദ്യാഭ്യാസത്തിനുവേണ്ടി കേരളം നടത്തിയ ഒരു മതേതരജനകീയമുന്നേറ്റമായിരുന്നു എന്നു വിലയിരുത്താനാകും.

മഹത്തായ ഈ പള്ളിക്കൂടവിപ്ലവത്തിനുപിന്നിൽ നാട്ടിലെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യമല്ലാതെ സാമുദായികമോ സാമ്പത്തികമോ ആയ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ചെറിയ ഫീസു പിരിച്ച് അതിൽനിന്ന് അദ്ധ്യാപകർക്കു തുച്ഛമായ ശമ്പളം നൽകുന്ന രീതിയാണ് തുടക്കത്തിൽ അവലംബിച്ചിരുന്നത്. ഈ സ്‌കൂളുകളുടെ നടത്തിപ്പ് തീർത്തും വികേന്ദ്രീകൃതവും സുതാര്യവുമായിരുന്നു എന്നതാണു മറ്റൊരു പ്രത്യേകത. ഓരോ പള്ളിക്കൂടവും അതാത് ഇടവകയുടേത്; പള്ളിവികാരി സ്‌കൂൾ മാനേജർ; തിരഞ്ഞെടുക്കപ്പെട്ട കൈക്കാരന്മാരും പള്ളിയോഗാംഗങ്ങളും സ്‌കൂൾ നടത്തിപ്പുകാരും കാര്യാലോചനക്കാരും. മറ്റു സമുദായങ്ങളിലേതുൾപ്പെടെ, തങ്ങൾക്കു നേരിട്ടറിയാവുന്ന സ്വന്തം നാട്ടിലെതന്നെ പഠിപ്പും കഴിവും താല്പര്യവുമുള്ള യുവതീയുവാക്കളെ പള്ളിയോഗം ചേർന്ന് അദ്ധ്യാപകരായി നിയമിക്കുന്നു. ഗവൺമെന്റ് സിലബസ്പ്രകാരമുള്ള വിദ്യാഭ്യാസവും പരീക്ഷകളും....
മറ്റു സമുദായങ്ങളും ഈ മാതൃക പിന്തുടരാൻ തയ്യാറായതോടെ കേരളമാകെ സരസ്വതീദേവിയുടെ വിളയാട്ടഭൂമിയായി. മലയാളിസമൂഹത്തിൽ വായനാശീലമുണർന്നു. അവരിൽ ധിഷണയും സർഗ്ഗാത്മകതയും സടകുടഞ്ഞുയർന്നു. ലൈബ്രറിപ്രസ്ഥാനം ഒരു തരംഗമായി കേരളമാകെ അലയടിച്ചു. കലാ-സാഹിത്യ-സാംസ്‌കാരികരംഗങ്ങളിൽ ഉണർവിന്റെ പുത്തൻ കേളികൊട്ടുയർന്നു. മലയാളത്തിന്റെയും മലയാളിയുടെയും സാംസ്‌കാരികഗാത്രത്തിൽ ഒരു നവചൈതന്യത്തിന്റെ ചോരയോട്ടമുണ്ടായി. കേരളമുഖത്തിന് പുതിയൊരു ഓജസ് കൈവന്നു.


എന്നാൽ, കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ ഈ മുഖശോഭ ഏതാനും പതിറ്റാണ്ടുകൾക്കുശേഷം മങ്ങാനാരംഭിച്ചു. സ്‌കൂളുകളുടെ മാനേജർസ്ഥാനം വഹിച്ചിരുന്ന വികാരിയച്ചന്മാരുടെ പ്രമാണിത്തമനോഭാവവും പണക്കൊതിയും, സ്‌കൂളുകളുടെമേൽ തങ്ങൾക്ക് അധികാരം ലഭിക്കണമെന്ന മെത്രാന്മാരുടെ ആഗ്രഹവുമാണ് ഇതിനു കാരണമായത്. ചെക്കു കൊടുത്ത് അതിന്റെ പകുതി തുക അദ്ധ്യാപകരിൽനിന്നു തിരിച്ചുവാങ്ങുന്ന ഇന്നത്തെ സ്വാശ്രയമാനേജ്‌മെന്റിന്റെ മുൻഗാമികളായിരുന്നു, അന്നത്തെ മാനേജരച്ചന്മാരിൽ വളരെപ്പേരും. കൂടുതൽ തുകയ്ക്ക് ഒപ്പിടുവിച്ചിട്ട് കുറഞ്ഞ തുക കൊടുക്കുന്ന രീതിയായിരുന്നു അവരുടേത് എന്നുമാത്രം. ഈ കാലയളവിൽ യോഗ്യതയുള്ള അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും അദ്ധ്യാപകനിയമനത്തിൽ കൂടുതൽ പരിഗണന കൊടുത്തുതുടങ്ങിയിരുന്നു. കഴിയുന്നിടത്തോളം അച്ചന്മാരെത്തന്നെ ഹെഡ്മാസ്റ്റർമാരാക്കുന്ന പ്രവണതയ്ക്കും തുടക്കമിട്ടു.
1957-ൽ അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുതിയൊരു വിദ്യാഭ്യാസബില്ലിനു രൂപംകൊടുത്തതിനുപിന്നിൽ, മറ്റു പലതിന്റെയും കൂട്ടത്തിൽ, ഈ അനാരോഗ്യകരമായ പ്രവണതകൾക്കു കടിഞ്ഞാണിടുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു. അദ്ധ്യാപകർക്ക് ഗവൺമെന്റുതന്നെ ശമ്പളം നൽകുകയെന്ന മുഖ്യ നയംമാറ്റത്തോടൊപ്പം, മാനേജ്‌മെന്റ് കവർന്നെടുത്തിരുന്ന ചില അമിതാധികാരങ്ങൾക്കു പരിധികല്പിച്ചുള്ള വകുപ്പുകളും ബില്ലിലുണ്ടായിരുന്നു. ഇതിൽ പ്രകോപിതമായ കത്തോലിക്കാസഭാധികാരം, ക്രൈസ്തവസ്‌കൂളുകൾ നിരീശ്വരരായ കമ്യൂണിസ്റ്റുകാർ പിടിച്ചടക്കി അവരുടേതാക്കാൻ പോകുന്നു എന്ന ഭീതിവിതച്ച്, കമ്യൂണിസ്റ്റ് ഗവൺമെന്റിൽനിന്നു കേരളത്തെ മോചിപ്പിക്കാനുള്ള ഒരു വിമോചനസമരത്തിന് ക്രൈസ്തവരെ ആഹ്വാനംചെയ്തു. ഈ തക്കംനോക്കി അവർ ചെയ്ത മറ്റൊരു കാര്യം, കത്തോലിക്കാ മാനേജ്‌മെന്റ് സ്‌കൂളുകളെല്ലാംതന്നെ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റുണ്ടാക്കി അതിനു കീഴിലാക്കി എന്നതാണ്. ചടട-ന്റെ സ്ഥാപകനേതാവ് മന്നത്തു പത്മനാഭന്റെകൂടി നേതൃത്വത്തിൽ നടന്ന വിമോചനസമരത്തെത്തുടർന്ന് 1959-ൽ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ നിലംപൊത്തി. യഥാർത്ഥത്തിൽ, അതിനുശേഷം മാത്രമാണ്, തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരുന്ന പള്ളിക്കൂടങ്ങൾ രൂപതകളുടേതായിത്തീർന്ന കാര്യം ഇടവകക്കാർ അറിഞ്ഞത്. എങ്കിലും, കമ്മ്യൂണിസ്റ്റുകാരിൽനിന്നു തങ്ങളുടെ സ്‌കൂളുകളെ രക്ഷിക്കാനായി മെത്രാന്മാർ സ്വീകരിച്ച ഒരനിവാര്യ നടപടിയായിക്കണ്ട് ആശ്വസിക്കുകയാണ് വിശ്വാസിസമൂഹം ചെയ്തത്.

അങ്ങനെ ഇടവകവകസ്‌കൂളുകൾ രൂപതവകയായതോടെ ക്രൈസ്തവവിദ്യാഭ്യാസമേഖല പൂർണ്ണമായിത്തന്നെ പുരോഹിതഭരണത്തിൻകീഴിലായി. തുടർന്നുവന്ന ഗവൺമെന്റുകൾ മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിലുണ്ടായിരുന്നതും മാനേജ്‌മെന്റിന് എതിരായി വരാത്തതുമായ പല കാര്യങ്ങളും നടപ്പാക്കി. അഡ്മിഷനിലും അദ്ധ്യാപകനിയമനത്തിലുമുള്ള മാനേജ്‌മെന്റിന്റെ അധികാരം നിലനിർത്തിക്കൊണ്ടുതന്നെ, ഇത്തരം മാനേജമെന്റ് സ്‌കൂളുകളെ ഗവൺമെന്റ് എയ്ഡഡ് സ്‌കൂളുകളാക്കി. അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം അങ്ങനെ ഗവൺമെന്റ് ഏറ്റെടുത്തു. വിദ്യാഭ്യാസം ഗവൺമെന്റുകാര്യവും അരമനക്കാര്യവുമായി. കത്തോലിക്കാസ്‌കൂളുകളെ സംബന്ധിച്ച്, ചുമതലകൾ ഗവൺമെന്റിനും അവകാശങ്ങൾ പുരോഹിതർക്കും എന്ന സ്ഥിതിയിലായി കാര്യങ്ങൾ. ഇടവകക്കാർക്കും പൊതുജനത്തിനും ഒരുത്തരവാദിത്വവും ഇല്ലാതെയായി. ഉത്തരവാദിത്വമില്ലാത്തിടത്ത് അധികാരവും ഉണ്ടാവില്ലല്ലോ.
വാസ്തവത്തിൽ, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിന്റെയും വിമോചനസമരത്തിന്റെയും ഗുണഭോക്താക്കളായിത്തീർന്നത്, പ്രധാനമായും കേരളത്തിലെ ക്രൈസ്തവപൗരോഹിത്യമായിരുന്നു. ക്രൈസ്തവസ്‌കൂളുകളെ ക്രൈസ്തവസമൂഹത്തിന്റെ നിയന്ത്രണത്തിൽനിന്നു പൂർണ്ണമായി വിടുവിച്ചുകൊണ്ടാണ് അവരിതു സാധിച്ചെടുത്തത്. തുടർന്ന് യോഗ്യത നേടിയ മുഴുവൻ വൈദികരെയും കന്യാസ്ത്രീകളെയും അദ്ധ്യാപകരായി നിയമിച്ച് വിദ്യാഭ്യാസമേഖലയെ പുരോഹിതീകരിച്ചു. അത്മായരുടെ അദ്ധ്യാപകനിയമനത്തിന്, പ്രത്യേകം വേദപാഠപരീക്ഷ, വേദപാഠ അദ്ധ്യാപനപരിചയം എന്നിങ്ങനെയുള്ള കടമ്പകൾ സൃഷ്ടിക്കപ്പെട്ടു. ചുരുക്കത്തിൽ, പുരോഹിതബന്ധുക്കൾക്കോ ശിങ്കിടികൾക്കോ പണവും സ്വാധീനവുമുള്ളവർക്കോമാത്രം കയറിപ്പറ്റാവുന്ന ഒരു ബാലികേറാമലയായിത്തീർന്നു, അത്മായരെ സംബന്ധിച്ച് അദ്ധ്യാപകവൃത്തി. അങ്ങനെ, ന്യുനപക്ഷാവകാശം എല്ലാ വിധത്തിലും ക്രൈസ്തവസമൂഹത്തിലെ അതിന്യൂനപക്ഷമായ പുരോഹിതവിഭാഗത്തിന്റെ കുത്തകാവകാശമായി മാറി. ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങൾ പൗരോഹിത്യത്തിന്റെ മസ്സിൽപവർ വർദ്ധിപ്പിച്ചു.

ഇതേത്തുടർന്നാണ്, ഈ മസ്സിൽപവറോടുകൂടി ആഗോള തൊഴിൽമാർക്കറ്റ് മുന്നിൽക്കണ്ട ചില സന്ന്യാസാശ്രമങ്ങളും സന്ന്യാസിനീമഠങ്ങളും മലയാളിക്കുട്ടികളെമുഴുവൻ ഇംഗ്ലീഷുകാരാക്കാൻ, കേന്ദ്രാംഗീകാരമുള്ള മറ്റു സിലബസുകൾപ്രകാരമുള്ള സ്വാശ്രയഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസമുള്ള അനേകർ എയ്ഡഡ് സ്‌കൂളുകളിൽ അവസരം നിഷേധിക്കപ്പെട്ട് പാരലൽ കോളേജുകളും ട്യൂഷൻ സെന്ററുകളും നടത്തി ഉപജീവനം നടത്തിയിരുന്ന അക്കാലത്ത്, അവരിലേറെപ്പേരെയും കുറഞ്ഞ ശമ്പളത്തിൽ അദ്ധ്യാപകരായി നിയമിച്ചായിരുന്നു, വൈദികരും കന്യാസ്ത്രീകളും ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിപ്ലവം അരങ്ങേറിയത്. 'എത്ര പണം മുടക്കിയും ഇംഗ്ലീഷിൽ പഠിച്ചാൽ കേരളത്തിൽനിന്നു പുറത്തുപോയി ജോലിനേടി പണമുണ്ടാക്കാം, അങ്ങനെ രക്ഷപ്പെടാം' എന്ന ചിന്തയ്ക്കു കേരളത്തിൽ നല്ല വേരോട്ടമുണ്ടായി. സമ്പന്നരും ഇടത്തരക്കാരും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലയച്ചു പഠിപ്പിച്ചുതുടങ്ങി. ക്രമേണ, അത്തരം സ്‌കൂളുകളിൽ പഠിപ്പിക്കുകയെന്നത് ഒരുതരം 'സ്റ്റാറ്റസ് സിംബലാ'യി മാറുകയും ഇംഗ്ലീഷ്ഭ്രമം ഒരു സാംക്രമികരോഗംപോലെ എല്ലാവിഭാഗം ജനങ്ങളിലേക്കും പടരുകയും ചെയ്തു. ഇതിന്റെ ഫലമായി, കേരളത്തെ അഭ്യസ്തവിദ്യരാക്കിയ പള്ളിക്കൂടങ്ങൾ കുട്ടികളെ കിട്ടാതെ പ്രതിസന്ധിയിലാകുകയും പല സ്‌കൂളുകളും പൂട്ടേണ്ട സ്ഥിതിയിലെത്തുകയും ചെയ്തിരിക്കുകയാണ്. ഈ ഇംഗ്ലീഷ് ഭ്രമത്തിന് മറ്റു സമുദായങ്ങളും വിധേയപ്പെട്ടതോടെ ജനങ്ങളും ഗവൺമെന്റും കഷ്ടപ്പെട്ടുണ്ടാക്കി ഐശ്വര്യത്തോടെ നിലനിർത്തിയ ആയിരക്കണക്കിനു സരസ്വതീക്ഷേത്രങ്ങൾ നിലനില്പിനുവേണ്ടി നിലവിളിക്കുകയാണിന്ന്.

കരളക്രൈസ്തവരുടെ വിദ്യാഭ്യാസപ്രവർത്തനചരിത്രത്തിന്റെ ഹ്രസ്വമായ ഈ രേഖാചിത്രം പരിശോധിച്ചാൽ, അതിൽ പൗരോഹിത്യത്തിന്റെ കടന്നുകയറ്റമുണ്ടായപ്പോൾമുതലാണ്, അല്ലെങ്കിൽ ജനകീയനിയന്ത്രണം കുറഞ്ഞപ്പോൾ മുതലാണ്, അതിന്റെ ഗുണമേന്മാഗ്രാഫ് താഴേക്കു പതിക്കാൻ തുടങ്ങിയത് എന്നു കാണാനാവും.
വിദ്യാഭ്യാസമെന്ന സേവനമേഖലയെ പൗരോഹിത്യം തൻപ്രമാണിത്തംകൊണ്ടും അധികാരവാഞ്ഛകൊണ്ടും ആദ്യം തങ്ങളുടെ അധികാരമേഖലയായും തുടർന്ന് കച്ചവടമേഖലയായും മൂല്യശോഷണം നടത്തി അധഃപതിപ്പിക്കുകയായിരുന്നു. ഈ കച്ചവടപ്രവണതയുടെ പുതിയ മേച്ചിൽപ്പുറമാണ്, അൺ എയ്ഡഡ് മേഖലയിൽ അവർ ഉദ്ഘാടനം ചെയ്ത് ഇപ്പോൾ പബ്ലിക് സ്‌കൂളുകളായി വളർത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസസ്ഥാപനങ്ങൾ. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ വിഴുങ്ങി ഇല്ലാതാക്കി കൂടുതൽ ലാഭം കൊയ്യുകയെന്ന ലക്ഷ്യത്തിലാണ് അവരിന്ന്. അതിന്, ഈ മേഖലയിൽ കാലുവച്ച മറ്റു സമുദായനേതൃത്വങ്ങളും ഇപ്പോൾ കൂട്ടുണ്ടുതാനും. ഗവൺമെന്റാകട്ടെ, പൊതുവിദ്യാഭ്യാസരംഗത്തെ പടിപടിയായി സ്വകാര്യമേഖലയ്ക്കു തീറെഴുതിക്കൊടുക്കുക എന്ന കോർപ്പറേറ്റുനയം സ്വീകരിച്ചിരിക്കുകയുമാണ്. ജനങ്ങൾ അടിയന്തിരമായി ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, ഈ സ്വകാര്യ അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ അധികം വൈകാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അന്തകരാകുമെന്നുറപ്പാണ്.

പുരോഹിതരുൾപ്പെടെയുള്ള ക്രൈസ്തവസമൂഹത്തിന്റെ പ്രധാനമുൻകൈയിൽ കേരളം പടുത്തുയർത്തിക്കൊണ്ടുവന്ന പൊതുവിദ്യാഭ്യാസമേഖലയുടെ തകർച്ചയ്ക്ക് ക്രൈസ്തവപൗരോഹിത്യം നേതൃത്വംകൊടുക്കുന്നു എന്നതിൽ വൈരുദ്ധ്യമുണ്ടെന്നു തോന്നാം. എന്നാൽ വൈരുദ്ധ്യം യഥാർത്ഥത്തിലുള്ളത്, സമൂഹത്തിന്റെ താല്പര്യങ്ങളും പൗരോഹിത്യത്തിന്റെ താല്പര്യങ്ങളും തമ്മിലാണ്. അതുകൊണ്ടാണ്, തുടക്കംമുതൽ പുരോഹിതരുടെ ഓരോ ഇടപെടലും വിദ്യാഭ്യാസരംഗത്തെ അധഃപതിപ്പിക്കുകമാത്രം ചെയ്തതായി നമുക്കു കാണാൻ കഴിയുന്നത്.
യേശുശിഷ്യത്വം അവകാശപ്പെടുന്ന പൗരോഹിത്യത്തിന്റെ മനുഷ്യത്വഹീനതയാണ് മറ്റൊരു വൈരുദ്ധ്യം. അത് ഏറ്റവുമധികം പ്രകടമാകുന്നത് എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരോടുള്ള ഇവരുടെ സമീപനത്തിലാണ്. അതിന്റെ ഒരു സമീപകാല ഉദാഹരണംമാത്രമാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ഉന്നതവിദ്യാഭ്യാസയോഗ്യതകളുള്ള ഈ അദ്ധ്യാപകസമൂഹത്തിൽ 60 ശതമാനത്തിനും കൈയിൽ കിട്ടുന്ന ശരാശരി ശമ്പളം കേവലം 6000/- രൂപയ്ക്കു താഴെയാണെന്ന് 'കേരളാ അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ' (ഗഡടഠഛ) പ്രസ്താവിക്കുന്നു; 30% പേർക്ക് 10000-ത്തോളം രൂപയും. നിയമത്തെ മറികടക്കാൻ, ഗവൺമെന്റ് നിശ്ചയിച്ചുകൊടുത്തിട്ടുള്ള മിനിമം ശമ്പളത്തുകയ്ക്കുള്ള ചെക്കു കൊടുക്കുന്നു; എന്നിട്ട് അതിന്റെ പകുതിവരെ തുക അവരിൽനിന്നു നിർബന്ധമായി തിരിച്ചു പിടിക്കുകയോ, അവരിൽനിന്നു വാങ്ങിവച്ചിരിക്കുന്ന ബ്ലാങ്ക് ചെക്കുകളുപയോഗിച്ച് പിൻവലിക്കുകയോ ചെയ്യുന്നു! ഇതിനെതിരെ ശബ്ദിച്ചാൽ തരംതാഴ്ത്തുകയോ പിരിച്ചുവിടുകയോ ചെയ്യുന്നു! നിയമനരേഖകളൊന്നും നൽകുന്ന രീതിയില്ലാത്തതിനാൽ എത്ര വർഷം സർവ്വീസുള്ളവരെയും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന സ്ഥിതിയാണ് ഈ മേഖലയിലെ അദ്ധ്യാപകരും അനദ്ധ്യാപകരും നേരിടുന്നത്.
ക്രിസ്തുവിന്റെ വികാരിമാരും മണവാട്ടികളുമായ പുരോഹിതരും കന്യാസ്ത്രീകളും എത്ര നീചവും മനുഷ്യത്വഹീനവുമായാണ്, 


 അവരെക്കാളൊക്കെ വിദ്യാഭ്യാസയോഗ്യതകളുള്ള അധ്യാപകരെ ചൂഷണംചെയ്യുന്നത് എന്നോർത്തുനോക്കുക. 2013-14 അക്കാദമിക വർഷത്തിൽത്തന്നെ 700-ഓളം അദ്ധ്യാപകരെ മാനേജ്‌മെന്റുകൾ ഇപ്രകാരം പിരിച്ചുവിട്ടുവത്രെ! ഇങ്ങനെ പിരിച്ചുവിട്ടതിനെതിരെ അദ്ധ്യാപകർ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവു സമ്പാദിച്ചു വന്ന ഒരവസരത്തിൽ ആ ഉത്തരവുവാങ്ങി ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുകയാണ് മാനേജ്‌മെന്റ് ചെയ്തതെന്ന് 'KUSTO.' ആരോപിക്കുന്നു. സർവ്വീസുള്ള അദ്ധ്യാപകരെ പിരിച്ചുവിട്ട്, പുതിയ അദ്ധ്യാപകരെ കോഴവാങ്ങി നിയമിക്കുന്ന സമ്പ്രദായവും ഈ മേഖലയിൽ തുടങ്ങിക്കഴിഞ്ഞു. വിദ്യാർത്ഥികളിൽനിന്നുള്ള നിർബ്ബന്ധിതസംഭാവനകളും പല പേരുകളിലുള്ള ഫീസുകളും വൻതോതിൽ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണിവർ.
'ക്രൈസ്തവ'ലേബലിൽ നടമാടുന്ന ഈ കൊടിയ ചൂഷണത്തെയും മനുഷ്യത്വഹീനതയെയും എങ്ങനെ ചെറുക്കാനാകുമെന്ന് ക്രൈസ്തവസമുദായം ഉണർന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് മഹത്തായ ഒരു വിപ്ലവത്തിനു തിരികൊളുത്തിയ ഈ സമൂഹം ഒത്തുപിടിച്ചാൽ വിദ്യാഭ്യാസത്തിന്റെപേരിൽ തങ്ങളുടെ സമുദായത്തിൽ നടക്കുന്ന ഈ നൃശംസതയെ തളയ്ക്കാൻ കഴിയാതെ വരുമോ?

- എഡിറ്റർ