Wednesday, July 29, 2015

ശിരോവസ്ത്രത്തിൽനിന്നും കന്യാസ്ത്രികളെ മൊചിപ്പിക്കണം



clip thumb





സ്‌നേഹമെ നിനക്കുവന്ദനം




                                      ആദരാഞ്ജലികൾ

കന്യാസത്രീകൾക്ക് ശിരോ വസ്ത്രം ആവശ്യമോ?

സ്‌നേഹമെ നിനക്കുവന്ദനം.



. നേതാക്കൾ ജനങ്ങളെ നയിക്കുന്നവരെന്ന നിലയിൽ ജനസമ്മതിക്കായി ആൾ ദൈവങ്ങളെ വന്ദിക്കാറണ്ട്. അക്കൂടെ ജയലളിത മുതൽ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ ഭീമാകാരന്മാരെയും കാണാം. ഇന്ദിരാ ഗാന്ധി, സത്യസായി ബാവായുടെ കാല്പാദത്തിൽ വീണു നമസ്ക്കരിക്കുമായിരുന്നു. പ്രസിഡനറ് ഐസനോവർ മുതൽ തുടർച്ചയായി എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും വത്തിക്കാനിൽ പോയി മാർപ്പാപ്പാമാർക്ക് ഹസ്ത ദാനം കൊടുക്കാറുണ്ട്. അബ്ദുൽ കലാമും മതദൈവങ്ങളുടെ മുമ്പിൽ തൊഴുതെങ്കിൽ അത് അദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തെ ബാധിച്ചെന്നു തോന്നുന്നില്ല. മഹാത്മാ ഗാന്ധിജിയും ആൾ ദൈവങ്ങളോടൊപ്പം ആശ്രമ പൂജകൾ നടത്തിയിട്ടുണ്ട്.

ജാതി മത ഭേദമേന്യേ സർവ്വരെയും തൊഴുകൈകളോടെ അഭിവാദ്യം ചെയ്തിരുന്ന എളിയവനായ അബ്ദുൽ കലാം എന്ന കൊച്ചു മനുഷ്യന്റെ മരണത്തിൽ രാഷ്ട്രമിന്നു തൊഴുകൈകളോടെ ആചരിക്കുന്നു. ശക്തിയുടെ ലോകത്ത് ശക്തി പ്രകടിപ്പിച്ചാലെ രാജ്യങ്ങളുടെ നിലനില്പ്പും സാധ്യമാവുകയുള്ളൂ. ഇന്ത്യാ ന്യൂക്ലീയർ ശക്തിയല്ലായിരുന്നെങ്കിൽ പാരമ്പര്യ ശത്രുക്കളായ പാക്കിസ്ഥാനും ചൈനയും നാനാ ഭാഗത്തു നിന്നും ഇന്ത്യയെ ആക്രമിക്കാൻ മുതിരുമായിരുന്നു. ഇന്ന് ലോകത്ത് ഒരു ശക്തിക്കും ഇന്ത്യയെ ആക്രമിക്കാൻ,കീഴ്പ്പെടുത്താൻ ധൈര്യം കാണില്ല. വൻകിട രാഷ്ട്രങ്ങളെ വെല്ലു വിളിക്കത്തക്ക വിധം അതിശക്തമായ ആയുധ സംവിധാനങ്ങൾ ഇന്ന് ഇന്ത്യക്കുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ സമാധാനാന്തരീക്ഷത്തിൽക്കൂടി ഇന്ത്യക്ക് വികസിക്കാൻ സാധിച്ചത് ഇന്ത്യാ ലോകത്തിന്റെ മുമ്പിൽ ന്യൂക്ലിയർ ഉൾപ്പടെ ആയുധ ശക്തി പ്രാപിച്ചതുകൊണ്ടാണ്. അതിൽ ' അബ്ദുൽ കലാമിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ നെഹ്രുവിയൻനയം തുടർന്നിരുന്നുവെങ്കിൽ ഇന്ത്യാ ഇന്ന് പാകിസ്ഥാനും ചൈനയ്ക്കും പന്തു തട്ടാനുള്ള ഭൂപ്രദേശങ്ങളാകുമായിരുന്നു. ന്യൂക്ലീയർ ബോംബുകൾ കൈവശമുണ്ടെങ്കിലും സമാധാനത്തിൽ അധിഷ്ടിതമായ ഒരു രാജ്യമാണ് ഇന്ത്യയെന്നും ലോകത്തെ വെളിപ്പെടുത്തി കഴിഞ്ഞു.

ഇന്ത്യയുടെ മിസൈൽ മനുഷ്യൻ, എഴുത്തുകാരൻ, പ്രാസംഗികൻ, ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന അബ്ദുൽ കലാം എന്ന യുഗ പുരുഷൻ യുവ ജനങ്ങൾക്കൊരു ഹരമായിരുന്നു. രാജ്യത്തിന്റെ യുവ ജനങ്ങൾ അദ്ദേഹത്തിൻറെ സ്വപ്നമായിരുന്നു. "വ്യത്യസ്തമായി ചിന്തിക്കൂ, ശാസ്ത്ര പുരോഗതിക്കായുള്ള കണ്ടുപിടുത്തങ്ങളിൽ സാഹസികത പ്രകടമാക്കൂ, മറ്റുള്ളവർ ഒരിക്കലുമെത്തിയിട്ടില്ലാത്ത വഴികളിൽക്കൂടി നിർഭയം സഞ്ചരിക്കൂ, അസാധ്യമായതിനെ കീഴടക്കൂ, കണ്ടെത്താതിനെ കണ്ടെത്താനുള്ള സാഹസികത പ്രകടമാക്കൂ, പ്രശ്നങ്ങളെ അതിജീവിച്ചു കീഴടക്കി വിജയിക്കുക എന്നിങ്ങനെ നൂറു നൂറു തത്ത്വങ്ങൾ അദ്ദേഹം യുവ ജനങ്ങളോട് പറയുമായിരുന്നു. സ്വപ്നങ്ങൾ, ആ സ്വപ്നങ്ങളെ വികാര വിചാരങ്ങളിൽ കൊണ്ടുവന്ന് കർമ്മ ഫലങ്ങളിൽ പ്രതിഫലിപ്പിക്കൂവെന്നും ആ മഹാന്റെ ചിന്താശൈലിയിലുള്ള വാക്കുകളായിരുന്നു.


ഖുറാനും ഗീതയും അദ്ദേഹത്തിനു മനപാഠമായിരുന്നു. " ഞാൻ ബൌദ്ധിക തലങ്ങളിലുള്ള അനേകമനേക സാങ്കേതിക വിദക്തന്മാരുമായും ലോക പ്രസിദ്ധരായ എഞ്ചിനീയർമാരുമായും ഒത്തൊരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. അവരെപ്പറ്റി ചിന്തിക്കുമ്പോൾ ഖുറാനിലെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങും. പ്രകാശത്തിനുപരി പ്രകാശ തരംഗങ്ങൾ ; അള്ളാ അവരെ പ്രകാശത്തിന്റെ വഴിയെ നയിക്കുന്നു. അവിടുന്ന് എന്നും അവരെ നയിച്ചു കൊണ്ടിരിക്കും." ഭഗവത് ഗീതയെപ്പറ്റി അദ്ദേഹം പറയും, മഹാഭാരത യുദ്ധത്തിൽ ഒരു സുപ്രാഭാതത്തിലെ പൂങ്കാവനത്തിനുള്ളിലെ ദൃശ്യമായ മനോഹാരിതയിൽ പൂക്കളുകൾ വിടരുന്നു. വിടർന്ന പൂക്കൾ അടർന്നു താഴെ വീഴുന്നു. അർജുനൻ കൃഷ്ണനോട് പറയുകയാണ്, "നോക്കൂ, പ്രകൃതിയോടലിഞ്ഞ പൂക്കളുകൾ അതിന്റെ തേനും സൌരഭ്യവും സുഗന്ധവും എത്ര ഔദാര്യത്തോടെ മാനവർക്കായി പ്രദാനം ചെയ്യുന്നു. കർത്തവ്യങ്ങൾ പൂർത്തിയാകുമ്പോൾ ശാന്തമായി ആ പൂക്കളുകൾ നിലം പതിക്കുന്നു. നമുക്കുള്ള നേട്ടങ്ങളെയും ഗുണങ്ങളെയും മറന്ന് പൂക്കളെപ്പോലെയാകാൻ ശ്രമിക്കുക. ഈ കൊച്ചു ജീവിതം കൂടുതൽ കർമ്മനിരതമാകാൻ കഠിനമായി പണിയെടുക്കൂ."

ജീവിതമാകുന്ന ഒരേ നാണയത്തുട്ടിലെ രണ്ടു വശങ്ങളും അദ്ദേഹത്തിനു തുലനം ചെയ്യാൻ സാധിച്ചു. കടത്തുകാരന്റെ മകനായി ജീവിതമാരംഭിച്ച അദ്ദേഹം കഠിനാദ്ധ്വാത്തിൽക്കൂടി, ഇന്ത്യയുടെ രാഷ്ട്രപതിക്കുപരി ഒരു വിശ്വ പൌരനാകുകയായിരുന്നു. നൈരാശ്യം മനസിനുള്ളിൽ ആവഹിച്ചാൽ അവിടെ പരാജയം സംഭവിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. യാതനകളിൽക്കൂടി, സ്വന്തം ജീവിതാനുഭവത്തിൽക്കൂടി ഈ പാഠം എക്കാലവും ഒർമ്മിച്ചിരുന്നുവെന്നും അദ്ദേഹം കൂടെ കൂടെ പറയുമായിരുന്നു. സൌന്ദര്യം മുഖത്തല്ല ഹൃദയത്തിലെന്നും കലാമിന്റെ തത്ത്വങ്ങളിലൊന്നായിരുന്നു.

ഇന്ത്യയെ സാമ്പത്തിക മുന്നേറ്റ രാജ്യങ്ങളിൽ 2020-ൽ ഒന്നാംസ്ഥാനത്തായി കലാം സ്വപ്നം കണ്ടു . രാജ്യം ആ നേട്ടം കൈവരിക്കുകയെന്നതും ആ മഹാനുള്ള ഉപഹാരമായിരിക്കും. "സ്വപ്നമെന്നുള്ളത് ഉറങ്ങുമ്പോഴല്ല, സ്വപ്നം എന്നത് നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതെന്നുമുള്ള കലാമിന്റെ വാക്കുകളും സ്മരണീയമാണ്

Monday, July 27, 2015