Wednesday, August 26, 2015
Monday, August 24, 2015
Sunday, August 23, 2015
കത്തോലിക്കാ സഭക്ക് പുത്തൻ നിശാബോധവുമായി കെ. സി. ആർ .എം
പ്രസിഡന്റായി കെ. ജോർജ്ജ് ജോസഫ് കാട്ടേക്കര തിരഞ്ഞെടുക്കപ്പെട്ടു.
കത്തോലിക്കാ സഭക്ക് കൈമോശം വന്നു പോയിട്ടുള്ള ആത്മീയ ചൈതന്യം തിരികെകൊണ്ടുവരുന്നതിനുവേണ്ടി അക്ഷീണംപ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ കെ.സി. ആർ. എം. ന്റെ പുതിയ അമരക്കാരെ പാല ടോംസ് ചെയ്ബറിൽകൂടിയ പൊതുയോഗംതിരഞ്ഞെടുത്തു.
2016 - ലെ പുതിയ ഭാരവാഹികളും കമ്മറ്റിയംഗങ്ങളും.
പ്രസിഡന്റ് - കെ. ജോർജ്ജ് ജോസഫ് കാട്ടേക്കര
വൈ. പ്രസിഡന്റ് - പ്രൊഫ. ജോസഫ് വർഗീസ് (ഇപ്പൻ)
ജന. സെക്രട്ടറി - കെ. കെ. ജോസ് കണ്ടത്തിൽ
സെക്രട്ടറി- ജോസഫ് വെളുവിൽ കളമശ്ശേരി
ഓർഗനൈസിംഗ് സെക്രട്ടറി - റെജി ഞള്ളാനി കട്ടപ്പന
ജോ.സെക്രട്ടറിമാർ - 1. ജോർജ്ജ് മൂലേച്ചാലിൽ
2. സി. സി. ബേബിച്ചൻ തൊടുപുഴ
3. സി. വി. സെബാസ്്‌ററ്യൻ
4 . മോളി ജോർജ്ജ് കണിയാരശ്ശേരിൽ
ട്രഷറർ. മാത്യു എം. തറക്കുന്നേൽ.
എക്്‌സീക്യൂട്ടിവ് കമ്മറ്റിയംഗങ്ങൾ
----------
1. അഡ്വ. എം. ജെ. ചെറിയാൻ ഹൈക്കോർട്ട്,
2. അഡ്വ. ഇന്ദുലേഖ ജോസഫ്. ഹൈക്കോർട്ട്.
3. അഡ്വ. ജോസ് ജോസഫ് അരയകുന്നേൽ ,
4. അഡ്വ. ജോസ് പാലിയത്ത്.
5. ജോസഫ് കാലായിൽ , വാഴക്കുളം,
6. പി.ജെ. എബ്രാഹം,
പേടിക്കാട്ടുകുന്നേൽ ,വാഴക്കുളം
7. കുഞ്ഞുമോൻ സെബാസ്റ്റ്യൻ മണ്ണേയ്ക്കനാട്
. 8. ജോസ് പൂവത്തോട്ട് മണ്ണേയ്ക്കനാട്.
9. ഇ. ആർ . ജോസഫ് , കെച്ചുപറമ്പിൽ കോട്ടയം.
10. ജോസ് കാരുപറമ്പിൽ , തൊടുപുഴ.
11. ലൂക്കോസ് മാത്യു ഉഴവൂർ,
12. ഒ. ഡി. കുര്യാക്കോസ് , ഒഴാക്കൽ. അരുവിത്തുറ. 13. കെ. എം. മാണി. പതിയിൽ മോനിപ്പള്ളി.
14 . പി . എസ്. ജോസഫ്. പനച്ചിക്കവയലിൽ , തീക്കോയി.
15 . സി. ഒ. ഫ്രാൻസീസ് ചക്കുലളിക്കൽ മരങ്ങാട്ടുപള്ളി.
16. സാജു തറപ്പേൽ.
17 . കെ. വി. ജോസ്ഫ്. നെടുംങ്കണ്ടം. എന്നിവരെ തിരഞ്ഞെടുത്തു.
കെ. സി. ആർ . എം -ന്റെ ലീഗൽ അഡൈ്വസറായി അഡ്വ. ഇന്ദുലേഖ ജോസഫിനെ. (ഹൈക്കോർട്ട്.) തിരഞ്ഞെടുത്തു.
Saturday, August 22, 2015
Friday, August 21, 2015
Sunday, August 16, 2015
Wednesday, August 12, 2015
കത്തോലിക്കസഭ വിട്ടവർ തിരികെയെത്തണം
റെജി ഞള്ളാനി , (സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെരളാ കത്തോലിക്കാ സഭാ നവികരണ പ്രസ്ഥാനം-(കെസി ആർ . എം.)
വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭ വിട്ടുപോയവരെ തിരികെയെത്തിക്കുവാൻ സഭാ നേതൃത്വം അടിയന്തിര നടപടികൾ സ്വീകരിക്കണം.സഭയിലെ നഷ്ടപ്പെട്ടുപോയ സനാതന മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം. വിട്ടുപോയവർ തിരികെയെത്തി സഭയെ ശക്തിപ്പെടുത്തുവാൻ മനസ്സിനെ രൂപപ്പെടുത്തണം. ഒരു പക്ഷേ സഭയിലെ മൂല്യത്തകർച്ചയോ, സഭയിൽനിന്നും വ്യക്തിപരമായോ കുടുംബപരമായോ ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളോ ആത്മീയപരമോ,ആശയപരമോആയ കാര്യങ്ങളോആയിരിക്കാം സഭയിൽനിന്നും ഇവരെ അകറ്റിയത്. കുടുംബത്തിലുള്ളവർ തമ്മിൽ പിണങ്ങുന്നത് സ്വാഭാവികമാണ് എന്നാലത് സ്ഥിരമായി നിലനില്കുന്നത് ഉചിതമല്ല. സഭയുടെ വളർച്ചക്കുവേണ്ടി വലിയ കഷ്ടപ്പാടുകൾ സഹിച്ചവരും,സാമ്പത്തികസഹായം ചെയ്തവരും അവരുടെ പൻതലമുറക്കാരുമാണ് ഇവർ്. തലമുറകളായി എല്ലാവരുടേയും കൂട്ടായപരിശ്രമവും വിശ്വാസവുമാണ് സഭയുടെയിന്നത്തെ ആത്മീയവും ഭൗതികവുമായ വളർച്ചക്ക് കാരണമെന്നതിൽ ആർക്കും സംശയമില്ല. അതുകൊണ്ടുതന്നെ കത്തോലിക്ക സഭയിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നത് വ്യക്തമാണ്.
നല്ല ആട്ടിടയന്റെ ഉപമ കർത്താവ് നമുക്കുതന്നിരിക്കുന്നത് എല്ലാമേഖലയിലുമുള്ള നേതൃത്വം എങ്ങനെയായിരിക്കണമെന്ന സന്ദേശമാണ്. നഷ്ടപ്പെട്ട കുഞ്ഞാടിനെ കണ്ടെത്തി സുരക്ഷിതമായി തിരികെ കൂട്ടിലെത്തി ക്കുന്നവനാണ് നല്ലിടയൻ . സഭയെ നയിക്കുന്നുവെന്നവകാശപ്പെടുന്നവർക്ക് നഷ്ടപ്പെട്ടവരെ തിരികെയെത്തിക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്. ആത്മായ സംഘടനകൾക്കും ഇവിടെ വലിയ ഉത്തരവാദിത്വമാണുള്ളത്. കെസി. ആർ . എം. ന് ഈ കര്യത്തിൽ വലിയ പങ്കാണുവഹിക്കുവാനുള്ളത്.
ഇരുപക്ഷത്തും മഞ്ഞുരുകൽ നടക്കണം .അതിനുള്ള അനുകുലസാഹചര്യം ഇരുപക്ഷത്തുമുണ്ടാവുകയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവേണ്ടത്. തെറ്റുകളും കുറവുകളുമുണ്ടാവാം എങ്കിലും മുന്നോട്ടുപോയാൽ തീർച്ചയായും ഫലമുണ്ടവും. ഈ കാര്യത്തിൽ സഭാനേതൃത്വം മുൻകൈയെടുക്കണം.
പുറത്തുപോയവരുടെ സംഗമം വിളിച്ചു ചേർക്കുവാൻ സഭാനേതൃത്വം അടിയന്തിര നടപടികൾ ആരംഭിക്കണം. ഇരുപക്ഷത്തും തുല്യമായി തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന ചിന്തയിൽ അവയെല്ലാം തിരുത്തി ഒരു പുതുയുഗപിറവിക്കായി പരിശ്രമിക്കാം. നമ്മുടെ പ്രിയപ്പെട്ട എ.പി.ജെ അബ്ദുൾ കലാമിന്റെ ചിന്തയിൽ നമുക്ക് സ്വപ്‌നം കാണാം ഉണർന്നിരുന്ന് സ്വപ്‌നം കാണാം. ഫലമുണ്ടാവുമെന്ന് ഉറച്ച് വിശ്വസിക്കാം.
ഈ വിഷയത്തിൽ എല്ലാ വിഭാഗം ജനങ്ങളിൽനിന്നുമുള്ള അഭിപ്രായം പ്രതീക്ഷിക്കുകയാണ് . ഫോൺ 9447105070 rejinjallani@gmail.com , kcrmindia@gmail.com






